ക്രൂയിസറിന് പിന്നാലെ 650 സിസി സ്ക്രാംബ്ലർ ബൈക്കും പരിചയപ്പെടുത്തി Royal Enfield

650 സിസി സെഗ്മെന്റിലെ കോണ്ടിനെന്റൽ ജിടിയുടെയും ഇന്റർസെപ്റ്ററിന്റെയും മികച്ച വിജയത്തിനു ശേഷം ഈ ശ്രേണി ഒന്നു വിപുലീകരിക്കുകയാണ് റോയൽ എൻഫീൽഡ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സൂപ്പർ മീറ്റിയോർ 650 കമ്പനി അവതരിപ്പിക്കുകയും ചെയ്‌തു.

എന്നാൽ ഇത് ഇവിടംകൊണ്ട് അവസാനിക്കുകയാണെന്ന് ആരും കരുതേണ്ടന്ന് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. റോയൽ എൻഫീൽഡ് വിപുലീകരിക്കുന്ന 650 സിസി ശ്രേണിയിൽ റോഡ്‌സ്റ്റർ, ക്രൂയിസർ, ബോബർ, സ്‌ക്രാംബ്ലർ എന്നിങ്ങനെ ഒന്നിലധികം ബോഡി ശൈലികൾ ഉൾപ്പെടും.

ക്രൂയിസറിന് പിന്നാലെ 650 സിസി സ്ക്ലാംബ്ലർ ബൈക്കും പരിചയപ്പെടുത്തി Royal Enfield

ദേ ഇപ്പോൾ ഇറ്റലിയിലെ മിലാനിൽ നടക്കുന്ന 2022 EICMA മോട്ടോർസൈക്കിൾ ഷോയിൽ സൂപ്പർ മീറ്റിയോർ പ്രീമിയം ക്രൂയിസർ അവതരിപ്പിച്ചതിനു പിന്നാലെ ഒരു സ്ക്രാംബ്ലർ 650 മോഡലിനെ കൂടി കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്ന മറ്റ് റോയൽ എൻഫീൽഡ് 650 സിസി ബൈക്കുകളെ അപേക്ഷിച്ച്, സ്‌ക്രാംബ്ലറിന് അത്‌ലറ്റിക് പ്രൊഫൈൽ ഉണ്ടായിരിക്കുമെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

തിരക്കേറിയ സിറ്റി റൈഡുകൾക്കായി ഇത് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതായാണ് തോന്നുന്നത്. ഡ്യുവൽ പർപ്പസ് ടയറുകൾ സൂചിപ്പിക്കുന്നത് ഓഫ്-റോഡ് ട്രാക്കുകളിലും ഇത് മികച്ച പെർഫോമൻസ് നൽകുമെന്നതാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്വിച്ചുകൾ, ഇൻഡിക്കേറ്ററുകൾ, ടെയിൽ ലാമ്പ് തുടങ്ങിയ ചില ഘടകങ്ങൾ ഹണ്ടർ 350-യിൽ നിന്ന് കടമെടുത്തതാണെന്ന് തോന്നുന്നു.

ക്രൂയിസറിന് പിന്നാലെ 650 സിസി സ്ക്ലാംബ്ലർ ബൈക്കുമായി RE

അത്തരം അടിസ്ഥാന ഘടകങ്ങൾ വരാനിരിക്കുന്ന മറ്റ് റോയൽ എൻഫീൽഡ് 650 സിസി ബൈക്കുകളും പങ്കിടാൻ സാധ്യതയുണ്ട്. ഫ്ലാറ്റ് ട്രാക്കർ ശൈലിയിലുള്ള റൗണ്ട് സൈഡ് പാനലുകളാണ് റോയൽ എൻഫീൽഡിന്റെ പുതിയ 650 സിസി സ്‌ക്രാംബ്ലറിന്റെ മറ്റൊരു പ്രത്യേകത. ബൈക്കിന്റെ സ്‌പോർട്ടി പ്രൊഫൈൽ മെച്ചപ്പെടുത്താൻ ഇത് ഏറെ സഹായകരമായിട്ടുണ്ടെന്ന് പറയാതെ വയ്യ.

വരാനിരിക്കുന്ന റോയൽ എൻഫീൽഡ് 650 സിസി സ്‌ക്രാംബ്ലർ ഡ്യുവൽ പർപ്പസ് ബ്ലോക്ക്-പാറ്റേൺ ടയറുകളാവും ഉപയോഗിക്കുക. ട്രെഡ് പാറ്റേണിന്റെ ഒരു ദൃശ്യ പരിശോധന പിറെലി സ്കോർപിയോൺ റാലി STR ടയറുകളിലേക്ക് സൂചന നൽകുന്നു. ബൈക്കിന് ട്വിൻ എക്സ്ഹോസ്റ്റാണ് കമ്പനി സമ്മാനിച്ചിരിക്കുന്നതും. ഇത് ഭാരം കുറയ്ക്കാനും കുറച്ച് പെർഫോമൻസ് ബൂസ്റ്റ് നൽകാനും സഹായിക്കുന്ന കാര്യമാണ്.

ക്രൂയിസറിന് പിന്നാലെ 650 സിസി സ്ക്ലാംബ്ലർ ബൈക്കും പരിചയപ്പെടുത്തി Royal Enfield

റോയൽ എൻഫീൽഡിൽ നിന്ന് വരാനിരിക്കുന്ന മറ്റ് 650 സിസി ബൈക്കുകളെ അപേക്ഷിച്ച് എക്‌സ്‌ഹോസ്റ്റിന്റെ ശബ്ദ അനുഭവം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 650 സിസി സ്‌ക്രാംബ്ലറിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും, ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, സിംഗിൾ ഇൻസ്ട്രുമെന്റ് പോഡ്, സ്കൂപ്പ്ഡ് റൈഡർ സീറ്റ്, ഷോർട്ട് ടെയിൽ സെക്ഷൻ എന്നിവ ഉൾപ്പെടുന്നു.

കേന്ദ്രീകൃതമായി ഘടിപ്പിച്ച ഫുട്പെഗ്ഗുകളും വീതിയേറിയ ഹാൻഡിൽബാറും ഉപയോഗിച്ച് എർഗണോമിക്‌സ് വളരെ മികച്ചതാക്കാനും ബ്രാൻഡ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ GT 650 എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കുന്ന അതേ 648cc പാരലൽ-ട്വിൻ മോട്ടോർ ആയിരിക്കും ബൈക്കിന് കരുത്ത് പകരുന്നത്. ഇത് 7,150 rpm-ൽ 47 bhp പരമാവധി കരുത്തും 5,250 rpm-ൽ 52 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും.

6 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സുമായാവും എഞ്ചിൻ ജോടിയാക്കുക. പെർഫോമൻസ് കണക്കുകൾ കോണ്ടിനെന്റൽ ജിടിയുടെയും ഇന്റർസെപ്റ്ററിന്റെയും സൂപ്പർ മീറ്റിയോർ ക്രൂയിസറിന്റെയും എല്ലാം ഒന്നുതന്നെയാണെങ്കിലും, 650 സിസി സ്‌ക്രാംബ്ലറിന് ബോഡി വെയ്റ്റ് കുറയുമ്പോൾ ഉയർന്ന പവർ-ടു-വെയ്റ്റ് അനുപാതം ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് പ്രധാന ഹാർഡ്‌വെയർ ഭാഗങ്ങളും ഒന്നുതന്നെയാണെങ്കിലും രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും അതോടൊപ്പം മികച്ച സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസും ബൈക്കിൽ ഇടംപിടിക്കും.

സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ക്രമീകരിക്കാനാവാത്ത ഇരട്ട പിൻ ഷോക്ക് അബ്‌സോർബറുകളുമായിരിക്കും റോയൽ എൻഫീൽഡ് 650 സിസി സ്ക്രാംബ്ലറിനും ഉണ്ടാവുക. പെർഫോമൻസിന്റെയും താങ്ങാനാവുന്ന വിലയുടെയും സമതുലിതമായ മിശ്രിതം റോയൽ എൻഫീൽഡ് ബൈക്കുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കുന്നത് തുടരും. 650 സിസി മോട്ടോർസൈക്കിളുകളുടെ പുതിയ ശ്രേണിയിലൂടെ കമ്പനി കയറ്റുമതി വിപണികളെ ആക്രമണാത്മകമായി ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം.

More from DriveSpark

Article Published On: Wednesday, November 9, 2022, 15:46 [IST]
English summary
Royal enfield showcased all new 650cc scrambler bike in eicma 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X