ആരുണ്ട് മുട്ടിനോക്കാൻ? നവംബറിൽ ഹണ്ടറും ക്ലാസിക്കും നേടികൊടുത്തത് 42,290 യൂണിറ്റ് വിൽപ്പന

കഴിഞ്ഞ വർഷം പുതിയ തലമുറ ക്ലാസിക് 350 കൊണ്ടുവന്ന് വിപണി പിടിച്ച ഇന്ത്യയിലെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇത്തവണ ഹിറ്റടിച്ചത് ഹണ്ടർ 350 എന്ന കിടിലൻ മോഡലുമായാണ്. രണ്ട് മോഡലുകളും വൻ വിജയമായതോടെ കമ്പനിയുടെ തലവര തന്നെ മാറിയെന്നു വേണം പറയാൻ.

റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ ജെ സീരീസ് എഞ്ചിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ ആധുനിക 350 സിസി മോട്ടോർസൈക്കിളായിരുന്നു ക്ലാസിക് 350. നേരത്തെ മീറ്റിയോറിലൂടെയാണ് ഈ പ്ലാറ്റ്ഫോമിനെ ബ്രാൻഡ് വിപണിയിൽ പരിചയപ്പെടുത്തുന്നത്. ക്രൂയിസർ മോട്ടോർസൈക്കിൾ സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലും വിപണിയിൽ വിജയമായിരുന്നുവെന്ന് മറന്നുകൂടാ... ആധുനികത വിതറി ആഭ്യന്തര വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളാക്കി മാറ്റിയ അതേ സത്തയാണ് ക്ലാസിക് 350 വഹിക്കുന്നത്.

ആരുണ്ട് മുട്ടിനോക്കാൻ? നവംബറിൽ ഹണ്ടറും ക്ലാസിക്കും നേടികൊടുത്തത് 42,290 യൂണിറ്റ് വിൽപ്പന

റോയൽ എൻഫീൽഡ് ഹണ്ടർ 350 ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഷോറൂമുകളിൽ എത്തുന്നത്. വിൽപ്പന ആരംഭിച്ചതോടെ ആളുകൾ ബൈക്ക് വാങ്ങാനായി ഇരച്ചെത്തുകയായിരുന്നു. സമീപ കാലത്ത് ഏറ്റവും വേഗത്തിൽ 50,000 യൂണിറ്റ് വിൽപ്പന നേടുന്ന ടൂവീലറായും ഹണ്ടർ മാറി. വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന രണ്ടാമത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിന് ധാരാളം യൂണീക് കാര്യങ്ങളും ഉണ്ടായിരുന്നു. 1.50 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വില തന്നെയാണ് എടുത്തുപറയേണ്ട കാര്യം.

ചടുലമായ റൈഡിംഗും ഹണ്ടർ ഹിറ്റടിക്കാൻ കാരണമായി. കഴിഞ്ഞ മാസം ബ്രാൻഡിന്റെ പ്രാദേശിക ശ്രേണിയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ മോട്ടോർസൈക്കിളായി റോയൽ എൻഫീൽഡ് ക്ലാസിക് 350 തുടരുകയാണ്. 2022 നവംബർ മാസത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഒമ്പതാമത്തെ മോട്ടോർസൈക്കിളായിരുന്നു ഇത്. പോയ മാസം ബൈക്കിന്റെ 26,702 യൂണിറ്റുകളാണ് എൻഫീൽഡ് നിരത്തിലെത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 19,601 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ക്ലാസിക്കിന്റെ വിൽപ്പന 36.23 ശതമാനമായി ഉയർന്നു.

മറുവശത്ത് 15,588 യൂണിറ്റുകളുടെ വിൽപ്പന നടത്തി കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോട്ടോർസൈക്കിളുകളിൽ പത്താം സ്ഥാനത്ത് റോയൽ എൻഫീൽഡ് ഹണ്ടർ 350 എത്തി. 2022 നവംബർ മാസം ക്ലാസിക് 350, ഹണ്ടർ 350 എന്നിവയുടെ സംയോജിത വിൽപ്പന 42,290 യൂണിറ്റായിരുന്നു. അടുത്തിടെ വിപണിയിൽ ശക്തമായി മുന്നേറാൻ ഇരുമോട്ടോർസൈക്കിളുകളും കമ്പനിയെ കാര്യമായി സഹായിച്ചുവെന്നു വേണം പറയാൻ. റെട്രോ ഫാക്ടറി, മെട്രോ ഡാപ്പര്‍, മെട്രോ റെബല്‍ എന്നിങ്ങനെ 3 വേരിയന്റുകളില്‍ ഹണ്ടര്‍ 350 ലഭ്യമാണ്.

റെട്രോ ഫാക്ടറി ട്രിമ്മിന് 1.49 ലക്ഷം രൂപയും, മെട്രോ ഡാപ്പര്‍ പതിപ്പിന് 1.63 ലക്ഷം രൂപയും, മെട്രോ റെബല്‍ 1.68 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി വരുന്നത്. അതേസമയം മറുവശത്ത് ക്ലാസിക് ബൈക്കുകളുടെ രാജാവായ റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇന്ത്യയിൽ ഒരൊറ്റ വേരിയന്റിൽ മാത്രം സ്വന്തമാക്കാം. എന്നാൽ തെരഞ്ഞെടുക്കുന്ന കളർ ഓപ്ഷൻ അനുസരിച്ച് 1.91 ലക്ഷം മുതൽ 2.21 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില ബൈക്കിനായി മുടക്കേണ്ടി വരും.

ഒരേ 350 സിസി, സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫോര്‍ സ്ട്രോക്ക് എഞ്ചിനാണ് ഹണ്ടർ, ക്ലാസിക് 350 മോഡലുകളിൽ റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നത്. ഇത് 20.1 bhp കരുത്തിൽ പരമാവധി 28 Nm torque വരെയും വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. രു ബാലന്‍സര്‍ ഷാഫ്റ്റ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ മോട്ടോര്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ശ്രേണിയിലെ ഏറ്റവും സുഗമമായ സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനുകളില്‍ ഒന്നാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നതും.

പുതിയ ഹണ്ടർ ബൈക്കിന്റെ മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ ഉയര്‍ന്ന വേഗത 114 കിലോമീറ്റർ ആണെന്ന് കമ്പനി പറയുന്നു. അതേസമയം ഏറ്റവും ഭാരം കുറഞ്ഞ റെട്രോ വേരിയന്റിന്റെ ഭാരം 181 കിലോഗ്രാം ആണ്. 150 mm ഗ്രൗണ്ട് ക്ലിയറന്‍സ്, 1,370 mm ഷോര്‍ട്ട് വീല്‍ബേസ്, 800 mm സീറ്റ് ഹൈറ്റ് എന്നിവയാണ്. ടിന്റഡ് ഫ്ളൈസ്‌ക്രീന്‍, ബാര്‍-എന്‍ഡ് മിററുകള്‍, സംപ് ഗാര്‍ഡ്, കോംപാക്റ്റ് എഞ്ചിന്‍ ഗാര്‍ഡ്, ബെഞ്ച് സീറ്റ്, ടെയില്‍ ടൈഡി, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉപയോഗിച്ച് ബൈക്കിനെ കൂടുതൽ സുന്ദരമാക്കാനും സാധിക്കും.

Most Read Articles

Malayalam
English summary
Royal enfield sold more than 42000 units of classic 350 and hunter 350 bikes in 2022 november
Story first published: Saturday, December 24, 2022, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X