ക്ഷമ വേണം, സമയമെടുക്കുമെന്ന് എൻഫീൽഡ്! Super Meteor 650 നിരത്തിലെത്തുക ഫെബ്രുവരിയിൽ

റെട്രോ ക്ലാസിക് മോട്ടോർസൈക്കിളുകളിലെ രാജാക്കൻമാരായ റോയൽ എൻഫീൽഡ് തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിളായ സൂപ്പർ മീറ്റിയോർ 650 ഗോവയിൽ നടന്ന 2022 റൈഡർ മാനിയയിലാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

കോണ്ടിനെന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ എന്നീ ഇരട്ടകള്‍ അരങ്ങ് തകര്‍ത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി. ശ്രേണിയിലേക്ക് എത്തുന്ന മൂന്നാമനെ ഏറെ ആകാംക്ഷയോടെയാണ് വിപണി സ്വീകരിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇതൊരു ഹാർലി ബൈക്കല്ലേ എന്നായിരിക്കും ആരും കരുതുക.

ക്ഷമ വേണം, സമയമെടുക്കുമെന്ന് എൻഫീൽഡ്! Super Meteor 650 നിരത്തിലെത്തുക ഫെബ്രുവരിയിൽ

ആ ഒരു ശൈലി പിടിച്ചാണ് ടൂറിംഗ് ആരാധകരെ കൈയിലെടുക്കാൻ റോയൽ എൻഫീൽഡ് തുനിയുന്നത്. ബൈക്കിന്റെ ബുക്കിംഗ് നിലവിൽ റൈഡർ മാനിയ സന്ദർശകർക്ക് മാത്രമായാണ് തുറന്നിരിക്കുന്നതെങ്കിലും പ്രീമിയം ക്രൂയിസറിനുള്ള ഔദ്യോഗിക ബുക്കിംഗുകൾ കമ്പനി അടുത്ത മാസം മുതൽ ആരംഭിക്കാൻ സാധ്യതയുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാരുടെയും ബുള്ളറ്റ് പ്രേമികളുടെയും സംഗമ വേദിയാണ് എല്ലാ വര്‍ഷവും ഗോവയില്‍ നടക്കാറുള്ള റൈഡര്‍ മാനിയ. അതിനാൽ തന്നെയാണ് ഇന്ത്യയിലെ അവതരണം ഈ പരിപാടിയിൽ സംഘടിപ്പിക്കാമെന്ന് എൻഫീൽഡ് തീരുമാനിച്ചത്.

പുതുപുത്തൻ സൂപ്പർ മീറ്റിയോറിനായുള്ള ഔദ്യോഗിക വില 2022 ജനുവരിയിൽ നടക്കുന്ന ഓട്ടോഎക്സ്പോയിൽ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഡെലിവറിക്കായി ഫെബ്രുവരി മാസം വരെ കാത്തിരിക്കണമെന്നുമാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്. 649 സിസി പാരലൽ-ട്വിൻ എഞ്ചിൻ നൽകുന്ന മൂന്നാമത്തെ മോട്ടോർസൈക്കിളാണ് ഈ പ്രീമിയം ബൈക്ക്. എന്തായാലും ഈ ക്രൂയിസർ മോഡൽ ഇന്റർസെപ്റ്ററിന് മുകളിലായായിരിക്കും സ്ഥാനം പിടിക്കുക. അതായത് ഇന്നേവരെ വിൽപ്പനയ്‌ക്കെത്തിയതിൽ വെച്ച് ഏറ്റവും ചെലവേറിയ റോയൽ എൻഫീൽഡ് ആയിരിക്കും ഇതെന്ന് സാരം.

ഏകദേശം 3.30 ലക്ഷം മുതൽ 3.50 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാകും കമ്പനി സൂപ്പർ മീറ്റിയോർ 650 മോഡലിന് നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ധാരാളം ആക്‌സസറികളും മോട്ടോർസൈക്കിളിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്യും. റോയൽ എൻഫീൽഡ് ഏറ്റവും കൂടുതൽ ആക്‌സസറൈസ് ചെയ്ത ബൈക്കായിരിക്കും സൂപ്പർ മീറ്റിയോർ. സോളോ ടൂറര്‍, ഗ്രാന്‍ഡ് ടൂറര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് ആക്‌സസറീസ് കിറ്റുകളെ രണ്ട് വിഭാഗങ്ങളായിട്ടാണ് കമ്പനി തരംതിരിച്ചിരിക്കുന്നത്.

സ്റ്റാൻഡേർഡ്, ടൂറർ എന്നീ രണ്ട് വേരിയന്റുകളിലായവും ബൈക്ക് വിപണിയിൽ അണിനിരക്കുക. സ്റ്റാൻഡേർഡ് പതിപ്പ് ആസ്ട്രൽ ബ്ലാക്ക്, ആസ്ട്രൽ ബ്ലൂ, ആസ്ട്രൽ ഗ്രീൻ, ഇന്റർസ്റ്റെല്ലാർ ഗ്രേ, ഇന്റർസ്റ്റെല്ലാർ ഗ്രീൻ എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനും സൂപ്പർ മീറ്റിയർ 650 ടൂറർ സെലസ്റ്റിയൽ റെഡ്, സെലസ്റ്റിയൽ ബ്ലൂ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലും വിൽക്കും. റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ഒരു ക്രൂയിസർ മോട്ടോർസൈക്കിളായതിനാൽ തന്നെ അതിൽ വൈഡ് ഹാൻഡിൽബാറാണ് കാണാനാവുക.

ഇതിനു പുറമെ ടിയർ-ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക്, സ്‌കൂപ്പ്-ഔട്ട് റൈഡർ സീറ്റ്, ലേഡ്-ബാക്ക് റൈഡിംഗ് ട്രയാംഗിൾ, ഫോർവേഡ്-സെറ്റ് ഫൂട്ട് പെഗ്ഗുകൾ എന്നിവയെല്ലാം കമ്പനി നൽകിയിട്ടുമുണ്ട്. എയർ-ഓയിൽ കൂളിംഗ് ലഭിക്കുന്ന അതേ 648 സിസി പാരലൽ ട്വിൻ ആണ് ക്രൂയിസർ മോഡലിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 46.2 bhp പരമാവധി കരുത്തിൽ 52 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ക്രൂയിസർ മോട്ടോർസൈക്കിളിന്റെ സ്വഭാവത്തിന് അനുസൃതമായി ഗിയറിംഗിൽ മാറ്റം വരുത്തുകയും എഞ്ചിൻ റീ-ട്യൂൺ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റോയൽ എൻഫീൽഡ് പറയുന്നു. മുൻവശത്ത് 320 mm ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡായി ഒരു ഡ്യുവൽ-ചാനൽ എബിഎസ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സസ്പെൻഷനായി മുൻവശത്ത് അപ്-സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ ഇരട്ട-ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് സൂപ്പർ മീറ്റിയോറിന് സമ്മാനിച്ചിരിക്കുന്നത്. ഇതാദ്യമായാണ് എൻഫീൽഡ് ബൈക്കിൽ ഒരു അപ് സൈഡ് ഡൗൺ ഫോർക്കുകൾ ഉപയോഗിക്കുന്നത്.

സൂപ്പർ പ്രീമിയം ക്രൂയിസർ ബൈക്കിന്റെ മുൻവശത്ത് 19 ഇഞ്ചും പിന്നിൽ 16 ഇഞ്ചും വലിപ്പമുള്ള അലോയ് വീലുകളുമുണ്ട്. ഇവ ട്യൂബ്‌ലെസ് ടയറുകളോടെയാണ് വിപണിയിൽ എത്തുന്നത് എന്ന കാര്യവും നേട്ടമാണ്. റോയൽ എൻഫീൽഡിന്റെ 650 മോഡലിന്റെ മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, ട്രിപ്പർ നാവിഗേഷൻ സിസ്റ്റം, മൾട്ടി ഫംഗ്ഷൻ ഡിസ്‌പ്ലേയുള്ള അനലോഗ് സ്പീഡോമീറ്റർ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. താഴ്ന്ന സീറ്റ് ഉയരം ഹൈറ്റ് കുറഞ്ഞ റൈഡർമാർക്ക് വരെ വാഹനം എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യും.

Most Read Articles

Malayalam
English summary
Royal enfield super meteor 650 deliveries to start from 2023 february
Story first published: Wednesday, November 23, 2022, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X