Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

ഇന്ത്യയിലെ മിഡിൽ-വെയ്റ്റ് ക്രൂയിസർ മോട്ടോർസൈക്കിൾ ശ്രേണിയിൽ തണ്ടർബേർഡിന് പകരക്കാരനായി എത്തി വിജയമായി തീർന്ന മോഡലാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

ദേ ഇപ്പോൾ മീറ്റിയോർ 350 മോഡലിലേക്ക് ഒരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. ഇതിനു പുറമെ ക്രൂയിസറിന്റെ കളർ ഓപ്ഷനിലേക്ക് ഒന്നിലധികം പുതിയ നിറങ്ങൾ ചേർക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് വാർത്തകൾ.

നേരത്തെ ഡീലർഷിപ്പ് യാർഡിൽ ഒരു പുതിയ ബ്ലൂ കളർ ഓപ്ഷൻ എത്തിയതും വാർത്തയായിരുന്നു. ഇപ്പോൾ റോയൽ എൻഫീൽഡ് മീറ്റിയോറിനായി ഗ്രീൻ ഓപ്ഷനും സമ്മാനിക്കുകയാണ്. പുതിയ നിറം അടിസ്ഥാന വേരിയന്റായ ഫയർബോളിലും ലഭ്യമാകും. മാറ്റ് ഗ്രീനിലെത്തുവന്ന ബൈക്കിന്റെ പുതിയ വോക്ക്എറൌണ്ട് വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

നിലവിൽ റോയൽ എൻഫീൽഡ് മീറ്റിയോറിന്റെ ഫയർബോൾ വേരിയന്റ് യെല്ലോ, റെഡ് കളർ ഓപ്ഷനുകളിലാണ് തെരഞ്ഞെടുക്കാനാവുന്നത്. ഇത് കൂടാതെ, മെറ്റാലിക് ബ്ലൂ, മെറ്റാലിക് റെഡ്, മാറ്റ് ബ്ലാക്ക്, ബ്രൗൺ, ഡ്യുവൽ-ടോൺ ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമായ സ്റ്റെല്ലാർ, സൂപ്പർനോവ എന്നീ രണ്ട് വകഭേദങ്ങളിലും മീറ്റിയോർ 350 മോട്ടോസൈക്കിൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

പുതുതായി കൂട്ടിച്ചേർത്ത മാറ്റ് ഗ്രീൻ കളർ ഓപ്‌ഷനുകൾ കൂടാതെ ക്രൂയിസറിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും തന്നെ എൻഫീൽഡ് പരിചയപ്പെടുത്തിയേക്കില്ല. അതായത് മാറ്റ് ഫിനിഷുള്ള ഒരു ബോട്ടിൽ ഗ്രീൻ ഫ്യൂവൽ ടാങ്ക് ഒഴികെ നിലവിലുള്ള മോഡൽ എല്ലാ രീതിയിലും സമാനമാണ്.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

സൈഡ് പാനലുകൾ, ഫ്രണ്ട് ആൻഡ് റിയർ ഫെൻഡറുകൾ, എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പ്, മഫ്ലർ, അലോയ് വീലുകൾ റണ്ണിംഗ് ഗിയർ എന്നിവയെല്ലാം മീറ്റിയോറിന്റെ രൂപത്തിനോട് നന്നായി ചേർത്തിണക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

ഫീച്ചറുകളുടെ കാര്യത്തിൽ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് റോയൽ എൻഫീൽഡ് മീറ്റിയോറിൽ ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ ക്രൂയിസർ മോട്ടോർസൈക്കിളിൽ യുഎസ്ബി ചാർജിംഗ് പോർട്ട്, വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎൽ ഉള്ള ഹാലൊജൻ ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ് എന്നിവയും ലഭിക്കും.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

എല്ലാത്തിനുമുപരിയായി പ്രധാന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ട്രിപ്പർ നാവിഗേഷൻ മൊഡ്യൂളും മീറ്റിയോറിന്റെ പ്രത്യേകതയാണ്. എഞ്ചിൻ സവിശേഷതകളിലേക്ക് നോക്കിയാൽ 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ 349 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ്, ലോംഗ്-സ്ട്രോക്ക് എഞ്ചിനാണ് മീറ്റിയോർ 350 പതിപ്പിന് തുടിപ്പേകുന്നത്.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

ഈ യൂണിറ്റ് പരമാവധി 20.2 bhp കരുത്തിൽ 27 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറ്റ് മെക്കാനിക്കൽ വശങ്ങളിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളിലും ഇരട്ട ഷോക്ക് അബ്‌സോർബറുകളിലും സസ്പെൻഡ് ചെയ്‌തിരിക്കുന്ന ഡ്യുവൽ ക്രാഡിൽ ഫ്രെയിലാണ് ബൈക്ക് നിർമിച്ചിരിക്കുന്നത്.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

ബ്രേക്കിംഗ് സജ്ജീകരണത്തിൽ യഥാക്രമം 300 mm, 270 mm ഡിസ്കുകൾ മുന്നിലും പിന്നിലും ഇടംപിടിച്ചിരിക്കുന്നു. കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡ്യുവൽ-ചാനൽ എബിഎസ് സഹായവും റോയൽ എൻഫീൽഡ് ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ഫയര്‍ബോള്‍ ശ്രേണിയ്ക്ക് 2.01 ലക്ഷം മുതല്‍ 2.03 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

മീറ്റിയോര്‍ 350 ലൈനപ്പിലെ സ്റ്റെല്ലാര്‍ വേരിയന്റുകൾക്ക് 2.07 ലക്ഷം രൂപ മുതല്‍ 2.09 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. അതേസമയം മിഡിൽ-വെയ്റ്റ് ക്രൂയിസർ മോട്ടോർസൈക്കിളിന്റെ ടോപ്പ് സൂപ്പർനോവ വേരിയന്റുകൾക്ക് 2.17 ലക്ഷം മുതൽ 21.19 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

ശ്രേണിയിലേക്ക് ഹോണ്ട ഹൈനസ് CB350, യെസ്‌ഡി റോഡ്സ്റ്റർ, ജാവ ക്ലാസിക് ഉൾപ്പടെയുള്ള എതിരാളികൾ വന്നിട്ടും മീറ്റിയോറിന് ഈ എതിരാളികളേക്കാൾ മികച്ച വിൽപ്പനയാണ് സ്വന്തമാക്കാൻ കഴിയുന്നതും. മീറ്റിയോറിന്റെ പുതിയ ജെ-സീരീസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് മോട്ടോർസൈക്കിൾ കൂടി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

ഹണ്ടർ 350, ന്യൂ-ജെൻ ബുള്ളറ്റ് 350 എന്നിവയാണ് മീറ്റിയോറിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന രണ്ട് മോഡലുകൾ. നിലവിൽ ഇവയുടെ പരീക്ഷണ ഘട്ടതിലാണ് റോയൽ എൻഫീൽഡ്. ഈ വർഷാവസാനം ഹണ്ടർ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 2023-ൽ മാത്രമേ പുതിയ തലമുറ ബുള്ളറ്റ് 350 ഷോറൂമുകളിൽ എത്തുകയുള്ളൂ.

Meteor 350 ക്രൂയിസറിലേക്ക് പുതിയ മാറ്റ് ഗ്രീൻ കളർ ഓപ്ഷൻ അവതരിപ്പിക്കാൻ തയാറെടുത്ത് Royal Enfield

ഇതിനു പുറമെ റോയൽ എൻഫീൽഡ് 650 സിസി പ്ലാറ്റ്‌ഫോമിൽ ഒന്നിലധികം പുതിയ മോഡലുകളും വികസിപ്പിക്കുന്നുണ്ട്. ജനപ്രിയമായ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ഹിമാലയന്റെ കരുത്തുറ്റ 450 സിസി വേരിയന്റും ഈ വർഷം തന്നെ നിരത്തുകളിൽ എത്തും. മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ നടപ്പിലാക്കി പുതുമ നിലനിർത്താൻ അടുത്തകാലത്തായി ക്ലാസിക് ബ്രാൻഡിന് സാധിക്കുന്നുണ്ടെന്നത് തീർത്തും സ്വീകാര്യമായ നടപടിയാണ്.

More from DriveSpark

Article Published On: Saturday, April 9, 2022, 15:19 [IST]
English summary
Royal enfield to introduce new matte green colour option for meteor 350
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X