ബാറ്ററിയ്ക്ക് 95 ശതമാനം കാര്യക്ഷമത; പവറാകാൻ Simple One ഇലക്‌ട്രിക് സ്‌കൂട്ടർ
ഓല ഇലക്‌ട്രിക്കിനൊപ്പം ഇവി സെഗ്മെന്റിലേക്ക് കടന്നുവന്നവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയായ സിമ്പിൾ എനർജി. ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

ഇതുവരെ വൺ എന്ന ടൂ വീലറിന്റെ ഡെലിവറി ആരംഭിച്ചിട്ടില്ലെങ്കിലും കാര്യങ്ങളൊക്കെ അടുപ്പിക്കാൻ സിമ്പിൾ എനർജി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടുതല്‍ ശക്തമായ മോട്ടോര്‍ ഉപയോഗിച്ച് നവീകരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഈ പരിഷ്ക്കാരം സിമ്പിള്‍ വണ്‍ മികച്ച പ്രകടനവും തെര്‍മല്‍ മാനേജ്മെന്റും കാര്യക്ഷമതയും വാഗ്ദാനം ചെയ്യാനാകും ശ്രമിക്കുക.

ഇലക്ട്രിക് വാഹന രംഗത്തെ ഏറ്റവും ഉയർന്ന കാര്യക്ഷമത കൈവരിക്കാൻ ഇലക്ട്രിക് പവർട്രെയിനിനെ അതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) പ്രാപ്തമാക്കുന്നുവെന്ന് സിമ്പിൾ എനർജി പറയുന്നു. ഏകദേശം 95 ശതമാനത്തോളം കാര്യക്ഷമതയാകും കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ വൺ ഇലക്ട്രിക് സ്‌കൂട്ടറിൽ കൊണ്ടുവരിക.

72 Nm മോട്ടോറും 4.8 kWh ബാറ്ററിയും ഉള്ള ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് ഇക്കോ മോഡിൽ 200 കിലോമീറ്ററിലധികം പൂർണ ചാർജ് റേഞ്ച് നേടാൻ അതിന്റെ ബാറ്ററി മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (BMS) കഴിയുമെന്ന് സിമ്പിൾ എനർജി പറയുന്നു.

10 kW സൊല്യൂഷനിൽ അതിന്റെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം വളരെ ഒതുക്കമുള്ളതാണെന്ന് സിമ്പിൾ എനർജി പറയുന്നു. സ്കൂട്ടർ മറ്റ് ആപ്ലിക്കേഷനുകൾക്കും വലിയ ബാറ്ററി പോലുള്ള ഘടകങ്ങൾക്കും ഇടം നൽകുന്നു. തങ്ങളുടെ സിസ്റ്റം 'അങ്ങേയറ്റം കൃത്യമാണെന്നും' 0.6 mV യുടെ ചെറിയ മാറ്റങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു.

ഇത് ശേഷിക്കുന്ന ബാറ്ററിയും റേഞ്ച് എസ്റ്റിമേഷനുകളും പോലെയുള്ള കണക്കുകൂട്ടലുകൾ കൂടുതൽ കൃത്യതയുള്ളതാക്കുകയാണ് ചെയ്യുക. കൂടാതെ മുഴുവൻ സിസ്റ്റവും ISO 26262 സുരക്ഷാ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സിമ്പിൾ വണ്ണിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 1,09,999 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് 1,44,999 രൂപയും എക്സ്ഷോറൂമായി മുടക്കേണ്ടി വരും. ഈ വർഷം അവസാനം ജൂണിൽ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ഡെലിവറികൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പോയ വര്‍ഷം ഓഗസ്റ്റ് 15-നാണ് സിമ്പിള്‍ എനര്‍ജി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മോട്ടറില്‍ നവീകരണം നടപ്പാക്കിയത് എതിരാളികൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ സിമ്പിളിനെ ഏറെ സഹായിക്കും.

ഒരു ബാറ്ററി പായ്ക്ക് ഉള്ള ഇ-സ്‌കൂട്ടര്‍ ഇക്കോ മോഡില്‍ ഏകദേശം 236 കിലോമീറ്റര്‍ റേഞ്ച് വരെ നൽകുമെന്നാണ് അവതരണവേളയിൽ പ്രഖ്യാപിച്ചത്. ഇത് യഥാർഥ ലോക സാഹചര്യങ്ങളിൽ 203 കിലോമീറ്റർ വരെയായിരിക്കും റേഞ്ച്. എന്നാൽ പുതിയ പരിഷ്ക്കരണത്തിലൂടെ ഒറ്റ ചാര്‍ജില്‍ 300-ല്‍ അധികം റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വലിയ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഇതിനായി സഹായിക്കുക.

സിമ്പിൾ വണ്ണിലെ സിംഗിള്‍ ബാറ്ററി ഓപ്ഷന്‍ പോലെ രണ്ട് ബാറ്ററി ഓപ്ഷനുകളിലും രണ്ട് ബാറ്ററികളും നീക്കം ചെയ്യാവുന്നതാണ്. ബാറ്ററികളുടെ മൊത്തം ശേഷി 6.4 kWh ആണ്. 2.95 സെക്കന്‍ഡിനുള്ളിൽ ഇലക്‌ട്രിക് സ്‌കൂട്ടറിന് 2.85 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവും.

അതേസമയം പരമാവധി വേഗത മണിക്കൂറില്‍ 105 കിലോമീറ്ററായി ചുരുക്കിയിട്ടുണ്ട്. ഇതുവരെ 30,000 യൂണിറ്റുകളുടെ ബുക്കിംഗുകളോളം സിമ്പിൾ വണ്ണിനായി ലഭിച്ചിട്ടുണ്ടെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. Mark2 പ്രോട്ടോടൈപ്പിനെ അടിസ്ഥാനമാക്കിയാണ് ഇലക്‌ട്രിക് സ്‌കൂട്ടറിനെ നിർമിച്ചിരിക്കുന്നത്. മോഡലിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ ഭാഷ്യം ഏവരെയും ആകർഷിക്കാനും പ്രാപ്‌തമായിരിക്കും.

ആധുനിക സവിശേഷതകളാലും സമ്പന്നമാണ് സിമ്പിൾ വൺ. ആയതിനാൽ ഓണ്‍ബോര്‍ഡ് നാവിഗേഷനോടുകൂടിയ ടച്ച്സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബ്ലൂടൂത്ത്, 4G കണക്റ്റിവിറ്റി, മ്യൂസിക്കിനും കോളുകളിലേക്കും പ്രവേശനം നൽകുന്ന സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റീവിറ്റി തുടങ്ങിയ സംവിധാനങ്ങളെല്ലാം ഇലക്‌ട്രിക് വാഹനത്തിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇവയ്ക്കുപുറമെ മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 30 ലിറ്റര്‍ അണ്ടർ സീറ്റ് സ്റ്റോറേജ്, 12 ഇഞ്ച് വീലുകൾ തുടങ്ങിയ സവിശേഷതകളും സിമ്പിൾ വണ്ണിനെ മനോഹരമാക്കും. ഇലക്‌ട്രിക് സ്‌കൂട്ടറിന് മൊത്തം 110 കിലോഗ്രാം ഭാരമാണുള്ളത്. നമ്മ റെഡ്, ഗ്രേസ് വൈറ്റ്, ബ്രേസൻ ബ്ലാക്ക്, അസൂർ ബ്ലൂ എന്നീ നാല് വ്യത്യസ്‌ത കളർ ഓപ്ഷനിലും മോഡൽ തെരഞ്ഞെടുക്കാം.

ഇന്ത്യയിൽ ഓല S1 പ്രോ, ബജാജ് ചേതക്, ടിവിഎസ് ഐക്യുബ്, ഏഥര്‍ 450X എന്നീ വമ്പൻമാരുമായാണ് ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ സിമ്പിള്‍ വണ്ണിന്റെ എതിരാളികള്‍. പ്രതിവര്‍ഷം 1 ദശലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഷൂലഗിരിയിലെ (ഹൊസൂര്‍) കമ്പനി പ്ലാന്റിലാണ് സിമ്പിള്‍ വണ്‍ നിര്‍മിക്കുന്നത്.


Click it and Unblock the Notifications








