വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളിൽ ഒന്നായ ആക്‌സസ് 125 സ്‌കൂട്ടറിന് പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ച് ജാപ്പനീസ് ടൂവീലർ ബ്രാൻഡായ സുസുക്കി.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

ആക്‌സസ് 125 റൈഡ് കണക്റ്റ് വേരിയന്റിനായി 'സോളിഡ് ഐസ് ഗ്രീൻ/ പേൾ മിറേജ് വൈറ്റ്' നിറമാണ് സുസുക്കി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഈ ഉത്സവ സീസണിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായാണ് ജാപ്പനീസ് ബ്രാൻഡ് പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

മെറ്റാലിക് റോയൽ ബ്രോൺസ്, പേൾ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മെറ്റാലിക് ഡാർക്ക് ഗ്രീനിഷ് ബ്ലൂ, മെറ്റാലിക് മാറ്റ്, ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബോർഡോ റെഡ്, പിയർ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് പ്ലാറ്റിനിയം സിൽവർ, പിയർ മിറേജ് വൈറ്റ്, മെറ്റാലിക് ഡാർക്ക് ഗ്രീനിഷ് ബ്ലൂ എന്നിവയാണ് സുസുക്കി ആക്‌സസ് 125 മോഡലിൽ തെരഞ്ഞെടുക്കാനാവുന്ന കളർ ഓപ്ഷനുകൾ.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

ഉത്സവ സീസണിലേക്ക് കടക്കുന്ന വേളയിൽ, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി ജനപ്രിയമായ ആക്‌സസ് 125 സ്‌കൂട്ടറിലേക്ക് ഒരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സതോഷി ഉചിദ പറഞ്ഞു.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ഉന്മേഷദായകവും ഊർജസ്വലവും യുവത്വമുള്ളതുമായ നിറം വാഗ്ദാനം ചെയ്യുക എന്നതാണ് പുതിയ പതിപ്പിന്റെ ആശയമെന്നും സതോഷി ഉചിദ കൂട്ടിച്ചേർത്തു.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ, സ്പീഡ് എക്സീഡിംഗ് വാർണിംഗ്, ഫോൺ ബാറ്ററി ലെവൽ ഡിസ്‌പ്ലേ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ട് ഡിസ്‌പ്ലേ, എന്നിവ നൽകുന്നതിന് നിങ്ങളുടെ മൊബൈൽ ഫോണിനെ വാഹനവുമായി സമന്വയിപ്പിക്കാൻ അനുവദിക്കുന്ന ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സുസുക്കി റൈഡ് കണക്റ്റ് എഡിഷന്റെ സവിശേഷത.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

മിസ്‌ഡ് കോളും അൺറീഡബിൾ എസ്എംഎസ് അലേർട്ടും എത്തിച്ചേരുമെന്ന് കണക്കാക്കിയ സമയവും വരെ സുസുക്കി റൈഡ് കണക്റ്റിൽ ലഭ്യമാവും. ക്രോംഡ് എക്‌സ്‌റ്റേണൽ ഫ്യൂവൽ റീ-ഫില്ലിംഗ് ലിഡ്, എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി പൊസിഷൻ ലൈറ്റുകൾ, യുഎസ്ബി ചാർജിംഗ് സോക്കറ്റ് തുടങ്ങിയ സവിശേഷതകളോടെയാണ് സുസുക്കി ആക്‌സസ് 125 വിപണിയിൽ എത്തുന്നത്.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

പുതിയ ഡ്യുവൽ ടോൺ നിറമുള്ള സുസുക്കി ആക്‌സസ് 125 റൈഡ് കണക്ട് എഡിഷന്റെ വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ അലോയ് വീൽ വേരിയന്റുള്ള ഡ്രം ബ്രേക്ക് പതിപ്പിന് 85,200 രൂപയും ഡിസ്‌ക് ബ്രേക്ക് പതിപ്പിന് 85,200 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

പുതിയ കളർ ഓപ്ഷൻ വൈറ്റ് അലോയ് വീലുകളിലും ബ്രൗൺ സീറ്റിനൊപ്പം ബോഡി പാനലുകൾക്കും അനുയോജ്യമാണ് എന്നുപറയാം. മാത്രമല്ല, ഒരു വിന്റേജ് ടച്ച് നൽകാനും സുസുക്കിക്ക് സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

വിന്റേജ് ടച്ചുമായി Access 125; സ്‌കൂട്ടറിന് പുത്തൻ കളർ ഓപ്ഷൻ സമ്മാനിച്ച് Suzuki

പുതിയ സോളിഡ് ഐസ് ഗ്രീൻ/പേൾ മിറാഷ് വൈറ്റ് നിറമുള്ള സുസുക്കി ആക്‌സസ് 125 സ്പെഷ്യൽ എഡിഷന്റെ വില ഡിസ്ക് ബ്രേക്ക് മോഡലിന് 83,000 രൂപയാണ്. പെർഫോമൻസിൽ മാറ്റമൊന്നുമില്ലാതെ, അതേ 124 സിസി എയർ കൂൾഡ് എഞ്ചിൻ തന്നെയാണ് സ്കൂട്ടറിൽ പ്രവർത്തിക്കുന്നത്. ഇത് പരമാവധി 6,750 rpm-ൽ 8.6 bhp പവറും 5,500 rpm-ൽ 10 Nm torque ഉം വരെ വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

More from DriveSpark

Article Published On: Monday, October 3, 2022, 16:02 [IST]
English summary
Suzuki introduced new dual tone solid ice green pearl mirage white colour option for access 125
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X