ഹസ്‌ഖിയുടെ അപരനോ? പുതിയ 4MICA സ്‌കൂട്ടർ അവതരിപ്പിച്ച് തായ്‌വനീസ് കമ്പനിയായ SYM
റെട്രോ മുതൽ സ്‌പോർട്ടി ലുക്ക് ഫീച്ചർ പായ്ക്ക് സ്‌കൂട്ടറുകൾ വരെയുള്ള മോഡലുകളുടെ ശ്രേണിക്ക് പേരുകേട്ടവരാണ് തായ്‌വാനീസ് ഇരുചക്ര വാഹന നിർമാതാക്കളായ SYM. ഈ നിരയിലേക്ക് ഒരു പുതിയ താരം കൂടി അവതാരപിറവി എടുത്തിരിക്കുകയാണ്. 4MICA (ഫോർമിക) എന്നുപേരിട്ടിരിക്കുന്ന മോഡൽ ശരിക്കും പറഞ്ഞാൽ തികച്ചും വ്യത്യസ്‌തമാണ്.

125 സിസി, 150 സിസി എന്നിങ്ങനെ വേരിയന്റുകളിലാണ് സ്‌കൂട്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. 4MICA എന്ന പേര് ഫോർമികയിൽ നിന്നാണ് എടുത്തിരിക്കുന്നത് അതിനർഥം 'ഉറുമ്പുകൾ' എന്നാണ്. മാത്രമല്ല സ്‌കൂട്ടറിന്റെ അതിശയകരമായ ഭാരം വഹിക്കാനുള്ള കഴിവുകളെ ഇത് സൂചിപ്പിക്കുകയും ചെയ്യുന്നു. ഒരു റെട്രോ-സ്റ്റൈൽ സ്‌കൂട്ടർ ആണെങ്കിലും ഒരു മോപ്പഡിന്റെയും സ്‌കൂട്ടറിന്റെയും സംയോജനത്തിന് സമാനമായ ഒരു പാരമ്പര്യേതര ഡിസൈനാണ് ലഭിച്ചിരിക്കുന്നത്.

ഡിസൈൻ അനുസരിച്ച് ഈ രസകരമായ റെട്രോ-സ്റ്റൈൽ സ്‌കൂട്ടർ ഹസ്‌ഖ്‌വർണ വെക്‌ടോർ കൺസെപ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് തോന്നിയേക്കാം. SYM 4MICA മോഡലിന്റെ വളഞ്ഞ ആപ്രോണിന് വശങ്ങളിൽ ഷാർപ്പ് ക്രീസുകളാണ് ലഭിക്കുന്നത്. കൂടാതെ വ്യത്യസ്തമായ റെട്രോ രൂപവും എന്നാൽ ആധുനിക എൽഇഡി ഹെഡ്‌ലൈറ്റും ഇതിനുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഡിആർഎല്ലുകളുള്ള വലിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റും ഇരുവശത്തും ഇൻഡിക്കേറ്ററുകളും ഉൾക്കൊള്ളിച്ചിരിക്കുന്നതും മനോഹരമായി തന്നെയാണ്. ഇത് ലളിതവും എന്നാൽ ആധുനികവുമായ ആകർഷണം നൽകാൻ ഏറെ സഹായകരമായിട്ടുണ്ട്. 4MICA സ്‌കൂട്ടറിന് ഒരു സ്പ്ലിറ്റ് സീറ്റ് സജ്ജീകരണമാണുള്ളത്. ഇത് യാത്രയിൽ ഏറെ സൗകര്യപ്രദമായ ഒന്നാണ്.

4MICA മോഡലിനെ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി സോക്കറ്റുകൾ, ഹസാർഡ് ലൈറ്റുകൾ എന്നിവ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ട്രിപ്പ്മീറ്റർ, ക്ലോക്ക്, വോൾട്ടേജ് ഇൻഡിക്കേറ്റർ എന്നിവയോടൊപ്പം മറ്റ് വിവരങ്ങൾക്ക് പുറമെ ഭംഗിയായി തയാറാക്കിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്‌കൂട്ടറിനെ ആധുനിക വത്ക്കരിക്കുന്നുണ്ട്.കാഴ്ച്ചയിൽ ഈ വാഹനം രസകരമായി തോന്നുമെങ്കിലും 410 മില്ലീമീറ്റർ നീളമുള്ള ഫ്ലോർബോർഡ് സ്‌പേസും കുഷ്യൻ ബാക്ക്‌റെസ്റ്റായി പ്രവർത്തിക്കുന്ന പേറ്റന്റുള്ള പില്യൺ സീറ്റും കാരണം സ്‌കൂട്ടർ വളരെ പ്രയോജനകരമവുകയും ചെയ്യുന്നുണ്ട്.

കാഴ്ച്ചയിൽ ഈ വാഹനം രസകരമായി തോന്നുമെങ്കിലും 410 മില്ലീമീറ്റർ നീളമുള്ള ഫ്ലോർബോർഡ് സ്‌പേസും കുഷ്യൻ ബാക്ക്‌റെസ്റ്റായി പ്രവർത്തിക്കുന്ന പേറ്റന്റുള്ള പില്യൺ സീറ്റും കാരണം സ്‌കൂട്ടർ വളരെ പ്രയോജനകരമവുകയും ചെയ്യുന്നുണ്ട്. അതേസമയം സീറ്റ് സ്‌പെയ്‌സിന് വിപുലീകരിക്കാൻ കഴിയുന്ന ഒരു സംയോജിത റാക്കും കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഇത് ഒരു ഫ്ലാറ്റ് കാർഗോ ബേ ആയി ഉപയോഗിക്കാനും സാധിക്കും.

കൂടാതെ സൈഡ് പാനലുകളിൽ ഭംഗിയായി ഇണങ്ങുന്ന ഓപ്ഷണൽ സാഡിൽ സ്റ്റേകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. SYM 4MICA-ന് ഒരു സാധാരണ സ്‌കൂട്ടർ പോലെ ഒരു പരമ്പരാഗത അണ്ടർസീറ്റ് സ്റ്റോറേജ് സ്‌പേസ് ഇല്ലെന്നത് കൗതുകമുണർത്തിയേക്കാം. അതിനാൽ ഒരാൾക്ക് പില്യൺ കാർഗോ ഏരിയയിൽ ലഗേജ് ബാഗുകൾ ഘടിപ്പിക്കേണ്ടിവരും. 125 സിസി, 150 സിസി എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ സ്കൂട്ടർ ലഭ്യമാണ്.

രണ്ടും 2 വാൽവ് എയർ കൂൾഡ് എഞ്ചിനുകളാണ്. ആദ്യത്തേത് പരമാവധി 9.6 bhp കരുത്തിൽ 9.5 Nm torque ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തേത് 11.4 bhp പവറിൽ 12.2 Nm torque ആണ് നൽകുന്നത്. ഈ ക്ലാസിലെ ഒരു സ്‌കൂട്ടറിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കിയിട്ടുള്ള മോഡൽ തന്നെയാണ് SYM 4MICA.

മറ്റ് മെക്കാനിക്കൽ വശങ്ങളിൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കും ഇരട്ട പിൻ ഷോക്ക് അബ്‌സോർബറുകളുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. സിംഗിൾ-ചാനൽ എബിഎസും പിന്നിൽ ഒരു ഡ്രമ്മും ഉള്ള 205 mm പെറ്റൽ ഡിസ്കിലൂടെയാണ് SYM 4MICA സ്‌കൂട്ടറുകളുടെ ബ്രേക്കിംഗ് സജ്ജീകരിച്ചിരിക്കുന്നത്. 747 മില്ലീമീറ്റർ കുറഞ്ഞ സീറ്റ് ഉയരം ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് സീറ്റ് വളരെ എളുപ്പത്തിൽ ഉപയോഗിക്കാനാവും.

SYM 4MICA സ്‌കൂട്ടറിന്റെ രണ്ട് വേരിയന്റുകൾക്കും ഒരേ 125 കിലോഗ്രാം ഭാരമാണ് ഉള്ളത് എന്നകാര്യവും രസകരമായ ഒരു വസ്‌തുതയാണ്. സ്‌കൂട്ടറിന്റെ 125 സിസി പതിപ്പിന് ആരംഭിക്കുന്നത് TWD 79,800 വിലയ്ക്കാണ്. അതായത് ഏകദേശം 2.14 ലക്ഷം രൂപ. അതേസമയം 150 സിസി വേരിയന്റ് TWD 85,800 വിലയായും മുടക്കേണ്ടി വരും. അത് ഏകദേശം 2.30 ലക്ഷം രൂപയോളം വരും.

മൊത്തത്തിൽ പറഞ്ഞാൽ വാരാന്ത്യങ്ങളിൽ ക്യാമ്പിംഗിനായി പോവാൻ പര്യാപ്തമായ സിറ്റി സൗഹൃദ സ്കൂട്ടർ ആഗ്രഹിക്കുന്നവർക്ക് SYM 4MICA ഒരു മികച്ച തെരഞ്ഞെടുപ്പാണ്. ചില തരത്തിൽ ഇത് ഹോണ്ട CT125 ഹണ്ടർ കബ്ബിന് സമാനമാണെന്നും പറയാം. ജാപ്പനീസ് മോപ്പഡിന് മികച്ച ട്രയൽ-ഗോയിംഗ് കഴിവുകളുണ്ട്. ഇതിനായി മോഡലിന്റെ ബ്ലോക്ക് പാറ്റേൺ ടയറുകളുള്ള വലിയ സ്‌പോക്ക് വീലുകളാണ് സഹായിക്കുന്നത്.


Click it and Unblock the Notifications








