ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വരവോടെ പെട്രോൾ ഇരുചക്ര വാഹനങ്ങളുടെ ഡിമാന്റ് വൻതോതിൽ ഇടിയുകയാണ്. സമീപകാലത്ത് ഏഥർ, ഓല, സിമ്പിൾ, ഹീറോ പോലുള്ളവരെല്ലാം ഇവി സെഗ്മെന്റിൽ കൂടുതൽ വിൽപ്പന നേടുമ്പോൾ പ്രമുഖരെല്ലാം ഗ്യാലറിയിൽ ഇരുന്നു കളികാണുകയാണ്.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

2022 ഫെബ്രുവരിയിലെ മികച്ച 10 സ്‌കൂട്ടർ വിൽപ്പനയിൽ ഏകദേശം 1 ലക്ഷം യൂണിറ്റുകളുടെ ഇടിവാണുണ്ടായിരിക്കുന്നത്. വാർഷിക വിൽപ്പന 4,16,727 യൂണിറ്റിൽ നിന്ന് 3,16,744 യൂണിറ്റായി കുറഞ്ഞു. അതായത് 23.99 ശതമാനം ഇടിഞ്ഞ് 99,983 യൂണിറ്റുകളുടെ കുറവാണുണ്ടായിരിക്കുന്നത്.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

അതേസമയം മൊത്തത്തിലുള്ള പ്രതിമാസ വിൽപ്പന ജനുവരിയിലെ 3,18,480 യൂണിറ്റിൽ നിന്ന് 2022 ഫെബ്രുവരിയിൽ 1,736 യൂണിറ്റുകളായും കുറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചിരുന്ന ഹോണ്ട ആക്ടിവയുടെ വിൽപ്പന 2,09,389 യൂണിറ്റിൽ നിന്ന് 1,45,317 യൂണിറ്റായാണ് പോയ മാസം കുറഞ്ഞത്.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

വാർഷിക അടിസ്ഥാനത്തിൽ 30.60 ശതമാനം ഇടിവുമായി വിൽപ്പന നഷ്ടം ഏകദേശം 64,000 യൂണിറ്റുകളോളം വരും. ഇനി ആക്ടിവയുടെ പ്രതിമാസ വിൽപ്പനയുടെ കാര്യം നോക്കിയാൽ 1,43,234 യൂണിറ്റിൽ നിന്ന് 1.45 ശതമാനം വളർച്ചയോടെ നേട്ടം 2,083 യൂണിറ്റായത് ഹോണ്ടയ്ക്ക് ആശ്വാസമേകിയേക്കാം.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

2022 ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ടിവിഎസ് ജുപ്പിറ്റർ തന്നെയാണ് സ്ഥാനംപിടിച്ചിരിക്കുന്നത്. പോയ മാസത്തെ മോഡലിന്റെ വിൽപ്പന 52,189 യൂണിറ്റിൽ നിന്ന് 47,092 യൂണിറ്റായി കുറഞ്ഞു.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

നഷ്ടം 9.77 ശതമാനം ഇടിവുമായി ഏകദേശം 5.100 യൂണിറ്റായി. പ്രതിമാസ കണക്കിൽ ജനുവരിയിൽ വിറ്റ 43,476 യൂണിറ്റിൽ നിന്ന് 3,616 യൂണിറ്റ് വർധിച്ച് 8.32 ശതമാനമാണ് വളർച്ച കൈവരിക്കാനും ടിവിഎസ് ജുപ്പിറ്ററിനായി.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

സുസുക്കി ആക്‌സസ് വിൽപ്പന 48,496 യൂണിറ്റിൽ നിന്ന് 37,512 യൂണിറ്റായി കുറഞ്ഞു. ഫെബ്രുവരിയിലെ വിൽപ്പന 22.65 ശതമാനം ഇടിഞ്ഞ് 10,984 യൂണിറ്റുകളാണ് പോയ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്. പ്രതിമാസ കണക്കിലും 4,148 യൂണിറ്റുകളുടെ കുറവ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾക്ക് ഉണ്ടായിട്ടുണ്ട്. ജനുവരിയിലെ അപേക്ഷിച്ച് നോക്കുമ്പോൾ 11 ശതമാനം ഇടിവിൽ 4,636 യൂണിറ്റുകളുടെ കുറവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

സ്പോർട്ടി സ്‌കൂട്ടറായ ടിവിഎസ് എൻടോർഖിന്റെയും വിൽപ്പന 24,555 യൂണിറ്റിൽ നിന്ന് 23,061 യൂണിറ്റായി കുറഞ്ഞു. വാർഷികാടിസ്ഥാനത്തിൽ 6.08 ശതമാനം ഇടിവാണ് ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡിന് സംഭവിച്ചിരിക്കുന്നത്. പ്രതിമാസ വിൽപ്പന 21,120 യൂണിറ്റിൽ നിന്ന് ഉയർന്നു. 9.19 ശതമാനം വളർച്ചയോടെ 1,941 യൂണിറ്റുകളാണ് ഈ മാസം അധികം വിൽക്കാൻ ടിവിഎസിനായത്.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

ഹോണ്ട ഡിയോയുടെ വിൽപ്പനയിൽ 45.03 ശതമാനം ഇടിവ് രേഖപ്പെടുത്തി. പോയ വർഷത്തെ വിൽപ്പന 28,171 യൂണിറ്റായിരുന്നു. ഇത് ഇത്തവണ 15,487 യൂണിറ്റായി കുറഞ്ഞു. 12,684 യൂണിറ്റുകളുടെ നഷ്ടമാണ് ജാപ്പനീസ് ബ്രാൻഡ് വാർഷികാടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിമാസ കണക്കിലും ഇതേ ഇടിവാണ് കാണാനാവുന്നത്. ഡിയോയുടെ വിൽപ്പന 44.37 ശതമാനമായി കുറഞ്ഞു. 2022 ജനുവരിയിൽ കമ്പനി നിരത്തിലെത്തിച്ചത് 27,837 യൂണിറ്റുകളായിരുന്നു.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

ഹീറോ പ്ലെഷർ വിൽപ്പന 23,106 യൂണിറ്റിൽ നിന്ന് 14,207 യൂണിറ്റായി കുറഞ്ഞു. ഫെബ്രുവരിയിലെ നഷ്ടം 38.51 ശതമാനം ഇടിഞ്ഞ് 8,899 യൂണിറ്റുകളാണ്. അതേസമയംപ്രതിമാസ വിൽപ്പന 13,195 യൂണിറ്റിൽ നിന്ന് 1,012 യൂണിറ്റ് നേട്ടത്തിലെത്തി. 7.67 ശതമാനത്തിന്റെ വളർച്ചയാണ് ബ്രാൻഡിന് ഉണ്ടായിരിക്കുന്നത്.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

പുതിയ സുസുക്കി അവെനിസിന്റെ വിൽപ്പന വളർച്ചയാണ് ഇവിടെ ഏറ്റവും ശ്രദ്ധേയമാവുന്നത് ജനുവരിയിൽ വിറ്റഴിച്ച 6,314 യൂണിറ്റുകളെ അപേക്ഷിച്ച് 2022 ഫെബ്രുവരി ആയപ്പോഴേക്കും വിൽപ്പന 10,382 യൂണിറ്റുകളായി ഉയർന്നു.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

സുസുക്കി ബർഗ്മാന്റെ വിൽപ്പനയും 1.21 ശതമാനമായി ഉയർന്നു. വിൽപ്പന 8,533 യൂണിറ്റിൽ നിന്ന് 8,636 യൂണിറ്റായാണ് വർധിച്ചത്. എന്നാൽ പ്രതിമാസ വിൽപ്പന 9,504 യൂണിറ്റിൽ നിന്ന് കുറഞ്ഞ് ഫെബ്രുവരിയിൽ 9.13 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

യമഹ റേ ZR വിൽപ്പന 13,812 യൂണിറ്റിൽ നിന്ന് 8,355 യൂണിറ്റായി കുറഞ്ഞു. അതായത് 39.51 ശതമാനം ഇടിഞ്ഞ് 5,457 യൂണിറ്റുകളുടെ കുറവുണ്ടായെന്ന് സാരം. പ്രതിമാസ വിൽപ്പന 7,030 യൂണിറ്റിൽ നിന്ന് ഉയർന്ന് 18.85 ശതമാനം വളർച്ചയോടെ 1,325 യൂണിറ്റായി മാറിയത് കമ്പനിക്ക് ആശ്വസിക്കാം.

ഇലക്‌ട്രിക് മോഡലുകൾ പിടിമുറുക്കുന്നു, ഇത്തവണയും പെട്രോൾ സ്‌കൂട്ടർ വിൽപ്പനയിൽ വൻ ഇടിവ്

ടിവിഎസ് പെപ് പ്ലസിന്റെ വിൽപന 8,476 യൂണിറ്റിൽ നിന്ന് 6.700 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടം 21 ശതമാനം ഇടിവിൽ 1,781 യൂണിറ്റായി. അതേസമയം 2022 ജനുവരിയിലെ വിൽപ്പന 4,622 യൂണിറ്റിൽ നിന്ന് ഉയർന്നു. വോളിയം നേട്ടം 44.85 ശതമാനം വളർച്ചയായി. അതായത് കമ്പനിക്ക് ഫെബ്രുവരിയിൽ 2,073 യൂണിറ്റുകൾ അധികം വിൽക്കാൻ സാധിച്ചുവെന്ന് ചുരുക്കം.

More from DriveSpark

Article Published On: Friday, March 18, 2022, 13:19 [IST]
English summary
Top 10 scooter sales in february 2022 fell by almost one lakh units
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X