എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

ഒരുപക്ഷേ മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ ജനപ്രിയരാണ് ഇന്ന് സ്‌കൂട്ടറുകൾ. ബൈക്കുകളേക്കാൾ കൂടുതൽ പ്രായോഗിക അവകാശപ്പെടാനുള്ളതാവും ഇവയെ ഇത്രയും പ്രിയങ്കരമാക്കിയതെന്നു വേണം പറയാൻ.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

അതിനാൽ വീട്ടിലേക്ക് ഒരു ടൂവീലർ വാങ്ങാൻ പ്ലാനിട്ടാൽ ഇന്ന് പലരും ആദ്യം പരിഗണിക്കുക സ്‌കൂട്ടറുകൾ തന്നെയാവും അല്ലേ... 2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ ഭീമാകാരമായ ഇരുചക്ര വാഹന വിപണിയിലെ സ്കൂട്ടർ സെഗ്‌മെന്റ് ഗണ്യമായ വളർച്ചയാണ് കൈവരിച്ചരിക്കുന്നത്.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

സിയാം പുറത്തുവിട്ട കണക്കുകൾ പ്രകാരം മൊത്തം 27,64,127 യൂണിറ്റുകളാണ് ഇക്കാലയളവിൽ ഇന്ത്യൻ നിരത്തുകളിൽ എത്തിയ സ്‌കൂട്ടറുകളുടെ കണക്കുകൾ. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് പ്രചാരമേറിയതാണ് വിൽപ്പന ഇത്രയും കുതിച്ചുയരാൻ കാരണമായത്. 2022 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 10 സ്കൂട്ടറുകൾ നോക്കാം.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

2022 സെപ്റ്റംബർ മാസത്തിൽ 2,45,607 യൂണിറ്റുകൾ വിറ്റഴിച്ച ഹോണ്ട ആക്‌ടിവ തന്നെയാണ് സ്‌കൂട്ടർ വിൽപ്പനയുടെ കാര്യത്തിൽ ഒന്നാമൻ. കഴിഞ്ഞ വർഷം ഇതേമാസത്തിലെ 2,45,352 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആക്‌ടിവക്ക് 0.1 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

82,394 യൂണിറ്റ് വിൽപ്പനയുമായി കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ സ്‌കൂട്ടറാണ് ടിവിഎസ് ജുപ്പിറ്റർ. 2021 സെപ്റ്റംബർ മാസത്തെ 56,339 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, 46.2 ശതമാനം വർധനവാണ് മോഡലുനുണ്ടായിരിക്കുന്നത്.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

അതേസമയം സുസുക്കി ആക്‌സസ് 125 ആഭ്യന്തര വിപണിയിൽ 4.02 ശതമാനം വളർച്ചയോടെയാണ് 2022 സെപ്റ്റംബറിലെ വിൽപ്പന അവസാനിപ്പിച്ചത്. 2021-ൽ ഇതേ കാലയളവിൽ ആക്‌സസിന്റെ വിൽപ്പന 45,040 യൂണിറ്റുകളായിരുന്നുവെങ്കിൽ ഇത്തവണ അത് 46,851 യൂണിറ്റായാണ് ഉയർന്നത്.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 29,452 യൂണിറ്റുകളിൽ നിന്ന് 31,497 യൂണിറ്റ് ആഭ്യന്തര വിൽപ്പനയുമായി 6.94 ശതമാനം വിൽപ്പന വളർച്ചയോടെ ടിവിഎസ് എൻടോർക്ക് 125 നാലാം സ്ഥാനത്തെത്തി. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിലെ 34,557 യൂണിറ്റുകളിൽ നിന്ന് 29,994 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ടയുടെ ഡിയോ അഞ്ചാം സ്ഥാനത്താണ് വിൽപ്പന അവസാനിപ്പിച്ചത്.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

അതായത് ഡിയോയുടെ വിൽപ്പനയിൽ ഹോണ്ടക്ക് 13.2 ശതമാനം ഇടിവുണ്ടായെന്ന് സാരം. 2021 സെപ്റ്റംബറിലെ 21,648 യൂണിറ്റുകളിൽ നിന്ന് 19,682 യൂണിറ്റുകൾ നിരത്തിലെത്തിച്ച് കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആറാമത്തെ സ്‌കൂട്ടറായി ഹീറോ പ്ലഷർ പ്ലസ് മാറി. വാർഷിക വിൽപ്പനയിൽ 9 ശതമാനം ഇടിവുണ്ടായതായാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

ഹീറോ മോട്ടോകോർപിന്റെ ഡെസ്റ്റിനി 125 കഴിഞ്ഞ മാസം 14,951 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്തെത്തി. പന്ത്രണ്ട് മാസം മുമ്പ് ഇതേ കാലയളവിൽ മോഡലിന്റെ 12,358 യൂണിറ്റുകളാണ് ബ്രാൻഡിന് നിരത്തിലെത്തിക്കാൻ സാധിച്ചിരുന്നത്. സുസുക്കി ബർഗ്‌മാൻ സ്ട്രീറ്റ് 2021 സെപ്റ്റംബറിൽ 8,669 യൂണിറ്റുകളിൽ നിന്ന് ആഭ്യന്തര മൊത്തത്തിൽ 12,875 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്തെത്തി.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

48.5 ശതമാനം വർധനവാണ് ബർഗ്‌മാൻ സ്ട്രീറ്റ് 125 മോഡലിൽ നിന്നും സുസുക്കി നേടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 14,244 യൂണിറ്റ് വിൽപ്പനയിൽ നിന്നും 27.3 ശതമാനം ഇടിവോടെ 10,348 യൂണിറ്റുകളുമായി യമഹ ഫാസിനോ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

എല്ലാർക്കും സ്‌കൂട്ടർ മതി! സെപ്റ്റംബറിലെ ടോപ്പ് 10 മോഡലുകൾ ഇവയൊക്കെ

ടിവിഎസ് മോട്ടോർ കമ്പനിയുടെ പെപ് പ്ലസ് കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് എത്തിയത്. 2021 സെപ്റ്റംബറിൽ വിറ്റ 9,518 യൂണിറ്റുകളെ അപേക്ഷിച്ച് മോഡലിന് 31.1 ശതമാനം വർധനയോടെ 7,259 യൂണിറ്റുകളായി വിൽപ്പന ഉയർത്താനായി.

More from DriveSpark

Article Published On: Saturday, October 29, 2022, 18:28 [IST]
English summary
Top 10 scooters september 2022 honda activa continued to sit on top
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X