ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

ഇന്ത്യയിൽ സ്‌കൂട്ടറുകൾക്ക് സ്ഥിരമായ ഡിമാൻഡാണ് കണ്ടുവരുന്നത്. എന്നാൽ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ കടന്നുവരവോടെ പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. 100 രൂപയ്ക്ക് മുകളിൽ നിൽക്കുന്ന വില തന്നെയാണ് താങ്ങാനാവുന്ന പ്രതിമാർഗങ്ങൾ തേടി ഉപഭോക്താക്കൾ മാറാൻ കാരണം.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

2022 ജനുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ വാർഷിക വിൽപ്പനയിലും ഗണ്യമായ ഇടിവാണുണ്ടായിരിക്കുന്നത്. മികച്ച 10 സ്‌കൂട്ടറുകളുടെ പട്ടികയിൽ പോയ മാസത്തെ കണക്കുകളിലും ഹോണ്ട ആക്ടിവ തന്നെയാണ് ഏറ്റവും മുന്നിലുള്ളത്.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

2022 ജനുവരിയിൽ ഹോണ്ട ആക്ടിവയുടെ വിൽപ്പന 1,43,234 യൂണിറ്റായി കുറഞ്ഞു. 2021 ജനുവരിയിൽ മോഡലിന് 2,11,660 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ സാധിച്ചിരുന്നു. അതായത് ഇത്തവണ 32.33 ശതമാനം ഇടിവാണ് ആക്‌ടിവയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നതെന്ന് സാരം.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

വിൽപ്പന ഇടിവിൽ 68,426 യൂണിറ്റുകളാണ് കുറവു വന്നിരിക്കുന്നത്. ഏകദേശം മൂന്നിലൊന്ന് ഇടിവുണ്ടായെങ്കിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറുകളുടെ പട്ടികയിൽ വിപണി വിഹിതത്തിന്റെ 44.61 ശതമാനം നേടിയെടുക്കാനും ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ മോഡലിനായി.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടർ മോഡലുകളിൽ എന്നത്തെയും പോലെ തന്നെ രണ്ടാം സ്ഥാനത്ത് ടിവിഎസ് ജുപ്പിറ്ററാണ് ഇടംപിടിച്ചിരിക്കുന്നത്. ടിവിഎസ് ജുപ്പിറ്റർ വിൽപ്പന 51,952 യൂണിറ്റിൽ നിന്ന് 43,476 യൂണിറ്റായി 2022 ജനുവരിയിൽ കുറഞ്ഞു. വിൽപ്പന നഷ്ടം 16.32 ശതമാനം ഇടിഞ്ഞ് 8,476 യൂണിറ്റിലെത്തി.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

മൂന്നാമതുള്ള സുസുക്കി ആക്‌സസ് വിൽപ്പനയിൽ 7.32 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിൽപ്പന 45,475 യൂണിറ്റിൽ നിന്ന് 42,148 യൂണിറ്റായി കുറഞ്ഞു. എന്നാൽ നഷ്ടം വെറും 3.300 യൂണിറ്റുകൾ മാത്രമാണെന്നുള്ളത് സുസുക്കിയെ സംബന്ധിച്ചിടത്തോളം ആശ്വാസമേകുന്ന കാര്യമാണ്.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

ഹോണ്ട ആക്ടിവയുടെ വിൽപ്പന ഇടിവ് ഉയർന്നപ്പോൾ ഡിയോയുടെ വിൽപ്പന ഇടിവ് 3.72 ശതമാനമായി കുറഞ്ഞു. വിൽപ്പന 29,000 യൂണിറ്റുകളിൽ നിന്ന് 27,837 ആയാണ് 2022 ജനുവരിയിൽ കുറഞ്ഞിരിക്കുന്നത്. അതായത് ഹോണ്ടയ്ക്ക് പോയ വർഷത്തെ അപേക്ഷിച്ച് ഏകദേശം 1,100 യൂണിറ്റാണ് ഇവിടെ നഷ്‌ടപ്പെട്ടിരിക്കുന്നത്.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

ടിവിഎസിന്റെ എൻടോർഖ് ആണ് പോയ മാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ചാമത്തെ മോഡൽ. എന്നാൽ ഈ സ്പോർട്ടി സ്‌കൂട്ടറിന്റെ വിൽപ്പനയും 27,766 യൂണിറ്റിൽ നിന്ന് 21,120 യൂണിറ്റായി കുറഞ്ഞു. വോളിയം നഷ്ടംമൊത്തം 23.94 ശതമാനം ഇടിഞ്ഞ് 6,646 യൂണിറ്റുകളാണ് 2021 ജനുവരിയെ അപേക്ഷിച്ച് കുറവുണ്ടായിരിക്കുന്നത്.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

മോട്ടോർസൈക്കിളുകളുടെ കാര്യത്തിൽ ഹീറോ മോട്ടോകോർപ്പിന് ആമുഖം ആവശ്യമില്ലെങ്കിലും സ്കൂട്ടർ സെഗ്മെന്റിൽ കാര്യം നേരെ തിരിച്ചാണ്. പ്ലെഷർ സ്കൂട്ടറിലൂടെ കമ്പനി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തി. വിൽപ്പന 18,603 യൂണിറ്റിൽ നിന്ന് 13,195 യൂണിറ്റായി കുറഞ്ഞു. ഇവിടെ നഷ്ടം 5,408 യൂണിറ്റായി 29.07 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

സുസുക്കി ബർഗ്മാൻ വിൽപ്പന മാത്രമാണ് ആദ്യ 10 സ്കൂട്ടർ പട്ടികയിൽ വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. വിൽപ്പന 8,743 യൂണിറ്റിൽ നിന്ന് 9,00 യൂണിറ്റായി കുതിച്ച് ഉയർന്നു. ജാപ്പനീസ് ബ്രാൻഡിന് ഇവിടെ 8.7 ശതമാനം വളർച്ചയാണ് മാക്‌സി സ്റ്റൈൽ സ്‌കൂട്ടർ ഇന്ത്യൻ വിപണിയിൽ നേടിയെടുത്തിരിക്കുന്നത്. അതായത് 761 യൂണിറ്റുകൾ അധികം വിറ്റുവെന്ന് ചുരുക്കം.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

യമഹ റേ ZR വിൽപ്പന 10,500 യൂണിറ്റിൽ നിന്നും 7,030 യൂണിറ്റായാണ് ഇത്തവണ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വിൽപനയിൽ മൂന്നിലൊന്ന് ഇടിവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. യമഹയ്ക്ക് നഷ്ടം 3,474 യൂണിറ്റുകളാണ്.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

സുസുക്കിയുടെ ഏറ്റവും പുതിയ മോഡലായ അവെനിസ് ഇതിനകം തന്നെ വിപണിയിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ജനുവരിയിൽ 125 സിസി മോഡലിന്റെ വിൽപ്പന 6,314 യൂണിറ്റുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യമഹ ഫാസിനോ വിൽപ്പന 8,416 യൂണിറ്റിൽ നിന്ന് 6,221 യൂണിറ്റായി കുറഞ്ഞു.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

ഇവിയെടും ഏകദേശം 2,200 യൂണിറ്റുകളുടെ കുറവേടെ വിൽപ്പന 26.08 ശതമാനം ഇടിഞ്ഞു. മൊത്തത്തിൽ മികച്ച 10 സ്കൂട്ടറുകൾക്കുള്ള മൊത്തം വിൽപ്പന 3,21,079 യൂണിറ്റായാണ് ജനുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് നോക്കിയാൽ 90,954 യൂണിറ്റുകളുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

ഇലക്‌ട്രിക് ഷോക്ക്! ‌സ്‌കൂട്ടർ വിൽപ്പനയിൽ ഇടിവ്, ജനുവരിയിൽ കനത്ത നഷ്‌ടവുമായി കമ്പനികൾ

2021 ജനുവരിയിൽ സ്‌കൂട്ടർ വിൽപ്പന ഇന്ത്യയിൽ 4,12,033 യൂണിറ്റുകളായിരുന്നു. അതായത് പെട്രോൾ മോഡലുകളുടെ വിൽപ്പനയിൽ 22.07 ശതമാനത്തിന്റെ ഇടിവുണ്ടായതായി കണക്കാക്കപ്പെടുന്നു. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ കടന്നുവരവും ഉയർന്ന പെട്രോൾ വിലയുമാണ് ഇതിനു പിന്നിലുള്ള കാര്യമെന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Thursday, February 17, 2022, 11:45 [IST]
English summary
Top 10 scooters sold in india 2022 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X