ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

ഇന്ധന വില 100 കടന്നിട്ടും പെട്രോളിലോടുന്ന ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ 2022 ജൂലൈയില്‍ മാന്യമായ വില്‍പ്പന വളര്‍ച്ച കൈവരിച്ചു.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഇരുചക്ര വാഹനം ഹീറോ സ്‌പ്ലെന്‍ഡറാണ്. സ്‌പ്ലെന്‍ഡറിന്റെ 2,50,409 യൂനിറ്റുകളാണ് ജൂലൈയില്‍ വിറ്റുപോയത്. 1,14,663 യൂനിറ്റുകള്‍ വില്‍പന നടത്തി ഹോണ്ടയുടെ CB ഷൈന്‍ രണ്ടാമതെത്തി.

Recommended Video

New Maruti Alto K10 MALAYALAM Review | ജനപ്രിയ ഹാച്ച്ബാക്കിൽ പുതിയ മാറ്റമെന്ത്?
ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

125 സിസി സെഗ്‌മെന്റില്‍ രാജ്യത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്ന വാഹനം CB ഷൈനാണ്. ബജാജ് പള്‍സര്‍ (1,01,905), ഹീറോ HF ഡീലക്‌സ് (97,451), ബജാജ് പ്ലാറ്റിന (48,484) എന്നിവര്‍ യഥാക്രമം മൂന്ന് നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

എന്നാല്‍ ഇലക്ട്രിക് ടൂവീലറുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണോ കണക്കുകള്‍?. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്സ് നിന്ന് ലഭിച്ച 2022 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം ഏതൊക്കെ ബ്രാന്‍ഡുകളാണ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയതെന്ന് നമുക്ക് നോക്കാം. കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖന്‍മാരായ ഒല, റിവോള്‍ട്ട് എന്നിവര്‍ക്ക് ഇടംപിടിക്കാനായില്ലെന്നതാണ് രസം.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

SIIM-ന്റെ കണക്കുള്‍ അനുസരിച്ച് ഒകിനാവ പ്രെയ്‌സ് പ്രോയാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഇവി. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസം ഒകിനാവ പ്രെയ്‌സ് പ്രോ ഏകദേശം അഞ്ചിരട്ടിയിലധികം വാഹനങ്ങള്‍ വില്‍പന നടത്തി.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

6,304 യൂണിറ്റുകള്‍ വിറ്റഴിച്ച ടിവിഎസ് iQube ഇലക്ട്രിക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. ഹൊസൂര്‍ ആസ്ഥാനമായുള്ള ബ്രാന്‍ഡ് അതിന്റെ ഇവി റീച്ച് വിപുലീകരിക്കുകയും രണ്ട് വേരിയന്റുകള്‍ കൂടി ചേര്‍ത്ത് iQube ലൈന്‍ നവീകരിക്കുകയും ചെയ്തിരുന്നു.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

അതുപോലെ, ബജാജ് ചേതക് മൂന്നാം സ്ഥാനവും ഏഥര്‍ 450X നാലാം സ്ഥാനവും നേടി. 3002 ചേതക്കാണ് ബജാജ് കഴിഞ്ഞ മാസം വിറ്റത്. 2714 ഏഥര്‍ 450X മോഡലുകളും വിറ്റുപോയി. ടിവിഎസ് ഐക്യൂബ് പോലെ ഏഥർ 2022-ല്‍ ശ്രദ്ധേയമായ മാറ്റങ്ങളോടെ 450X ലൈന്‍ വിപുലീകരിച്ചിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറിനെ ഇപ്പോള്‍ Ather 450X Gen 3 എന്നാണ് വിളിക്കുന്നത്. മുമ്പത്തേക്കാളേറെ ഫീച്ചറുകളുമായാണ് ഏഥർ 450X ജെൻ3 അവതരിപ്പിച്ചത്.

MOST READ:തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

ഒകിനാവയുടെ തന്നെ റിഡ്ജ് പ്ലസ് എന്ന മോഡലാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടിയിലധികമാണ് മോഡലിന്റെ വില്‍പന വര്‍ധിച്ചത്. ജൂലൈയില്‍ മോഡലിന്റെ 1302 യൂനിറ്റുകള്‍ വിറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷം വെറും 360 പേര്‍ മാത്രമായിരുന്നു വാഹനം വാങ്ങിയത്.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കുകള്‍ പ്രകാരം ഇ സ്‌കൂട്ടറുകളുടെ വില്‍പന ചാര്‍ട്ടില്‍ ഒകിനാവയാണ് മുന്നിട്ട് നില്‍ക്കുന്നതെന്ന് ഓട്ടോകാര്‍പ്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം 11,888 യൂനിറ്റുകള്‍ വിറ്റ കമ്പനി ഇക്കുറി അത് 42,744 ആക്കി ഉയര്‍ത്തി. 260 ശതമാനമാണ് വളര്‍ച്ച. ഇതോടെ കമ്പനിയുടെ ഇരുചക്രവാഹന വിപണിയിലെ ഷെയര്‍ 1.12 ശതമാനത്തില്‍ നിന്ന് 2.53 ശതമാനമാക്കി ഉയര്‍ത്താനും ഒകിനാവക്ക് സാധിച്ചു.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

2023 സാമ്പത്തിക വര്‍ഷത്തെ റീട്ടെയില്‍ കണക്കുകളില്‍ ഒകിനാവയാണ് ഒന്നാമതെത്തിയത്. സ്മാര്‍ട് ഇ സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥറും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഏപ്രില്‍ ജൂലൈ കാലയളവില്‍ 13,265 യൂനിറ്റുകളാണ് ഏഥര്‍ വിറ്റത്. ഇതോടെ തങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍ 0.78 ശതമാനമാക്കി ഏഥര്‍ വര്‍ധിപ്പിച്ചു.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

സ്‌കൂളുകളും കോളേജുകളും തുറക്കുകയും ഓഫീസുകളില്‍ നല്ലൊരു പങ്കും ഹൈബ്രിഡ് സംവിധാനത്തിലേക്ക് മാറുകയും ചെയ്തത് ഇവി ടൂവീലര്‍ വില്‍പനയെ സ്വാധീനിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസത്തേക്ക് ഓഫീസില്‍ പോകുന്നത് ആവശ്യമായി വരുന്നതിനാല്‍ താരതമ്യേന ചെലവ് കുറഞ്ഞ ഇവികളോടാണ് ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. നഗരപ്രദക്ഷിണത്തിന് കുടുംബാംഗങ്ങള്‍ ഇതൊരു നല്ല ഓപ്ഷനായി കാണുന്നു.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം, വിലകൂടിയ ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷനിലേക്കുള്ള സാങ്കേതിക വിദ്യയുടെ നവീകരണം എന്നിവ ആവശ്യമായി വന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ വില കൂടുതലാണ്. ഇത് വില്‍പനയെയും ബാധിച്ചു.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

മഹാമാരിയും തൊഴില്‍ നഷ്ടങ്ങളും കാരണം കഷ്ടപ്പാടിലായ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ എന്‍ട്രി ലെവല്‍ സ്‌കൂട്ടറുകള്‍ക്കും കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ക്കും ഡിമാന്‍ഡ് കുറയാനുണ്ടായ സുപ്രധാന കാരണങ്ങളില്‍ ഒന്നാണിത്. ഈ കാരണങ്ങള്‍ എക്‌സിക്യൂട്ടീവ്, പ്രീമിയം സെഗ്മെന്റ് മോഡലുകളെ ബാധിക്കപ്പെട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല ആ സെഗ്‌മെന്റുകളില്‍ മാന്യമായ വളര്‍ച്ചയും രേഖപ്പെടുത്തി.

ജൂലൈയിലെ ടോപ് 5 ഇലക്ട്രിക് ടൂവീലറുകളുടെ പട്ടികയില്‍ ഒലയില്ല; ഞെട്ടിച്ചത് ഈ കമ്പനി

ഇതോടൊപ്പം തന്നെ ഇന്ത്യയിലെ വലിയൊരു ഭാഗം ഉപഭോക്താക്കളും പരിഗണിക്കുന്ന ഒന്നാണ് സര്‍വീസ് ചെലവ്. ബിഎസ് VI വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളുടെയും മറ്റും അഭാവം ചിലരെ പുതിയ വാഹനം വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. പെട്രോളിന്റെ പൊള്ളുന്ന വിലയാണ് പ്രാരംഭ ചെലവ് കൂടുതലാണെങ്കിലും ഉപഭോക്താക്കളെ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ആകര്‍ഷിക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 24, 2022, 18:14 [IST]
English summary
Top 5 electric two wheelers in july 2022 ola not in the list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X