തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

സാധാരണക്കാരായ ജനങ്ങളുടെ കാര്‍ എന്ന മോഹം ഇന്നും പൂവണിയിച്ചുകൊണ്ടിരിക്കുന്ന മാരുതി 800 എന്ന മോഡല്‍ ഇന്ത്യന്‍ മോട്ടോര്‍ വാഹന വിപണിയുടെ ചരിത്രത്തിലെ തെന്ന സുപ്രധാനമായ ഒരേടാണ്. ഇന്നും കൊക്കിലൊതുങ്ങുന്ന വിലയില്‍ ഒരു ഇടത്തരം കുടുംബത്തിന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വേണമെങ്കില്‍ ആദ്യം കണ്ണെത്തുക മാരുതി 800ലാണ്.

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

അത്രത്തോളമുണ്ട് ആ മോഡല്‍ രാജ്യത്തുണ്ടാക്കിയ വിജയത്തിന്റെ ആഴം. 1983-ല്‍ പുറത്തിറങ്ങിയ മാരുതി സുസുക്കിയുടെ കുഞ്ഞന്‍ ഹാച്ച്ബാക്ക് നിര്‍മ്മാതാക്കള്‍ക്ക് വാഹനവിപണിയിലെ വിജയത്തിന്റെ പാതകള്‍ വെട്ടിത്തെളിയിച്ചു നല്‍കി. ഈ മോഡലാണ് കൂടുതല്‍ ജനങ്ങളെ ഒരു കാര്‍ ഉടമയാകാന്‍ പ്രാപ്തരാക്കുകയും ചെയ്തു.

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

1983-ല്‍ ലോഞ്ച് ചെയ്ത ആ മാരുതി 800 അടുത്തിടെയാണ് 39ാം വാര്‍ഷികം ആഘോഷിച്ചത്. ഇതിനോടുള്ള ആദരസൂചകമായി ചെറിയ ഹാച്ച്ബാക്കിന്റെ ആദ്യ യൂണിറ്റ് അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ റീസ്റ്റോര്‍ ചെയ്ത ശേഷം മാരുതി സുസുക്കിയുടെ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണിപ്പോള്‍.

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

ഹരിയാനയിലെ മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ (ഇപ്പോള്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്) നിർമാണ കേന്ദ്രത്തില്‍ നിന്നാണ് ആദ്യത്തെ മാരുതി 800 പുറത്തിറക്കിയത്. ഉത്പാദന കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് മാരുതി 800-ന്റെ ഈ ആദ്യ യൂണിറ്റിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചത്.

MOST READ:'ബാന്‍ഡ് എയ്ഡ് പോലും വേണ്ടിവന്നില്ല'; ടാറ്റക്ക് നന്ദി പറഞ്ഞ് 25 അടി താഴ്ചയിലേക്ക് പതിച്ച ടിയാഗോ ഉടമ

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഹര്‍പാല്‍ സിങ്ങിനാണ് ഇന്ദിരാ ഗാന്ധി താക്കോല്‍ കൈമാറിയത്. DIA 6479 എന്നായിരുന്നു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. 2010-ല്‍ മരിക്കുന്നത് വരെ വാഹനം ഹര്‍പാല്‍ സിംഗിന്റെ കൈവശമുണ്ടായിരുന്നു.

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

സിങ്ങിന്റെ മരണശേഷം കാര്‍ ശ്രദ്ധിക്കാന്‍ ആരുമുണ്ടായില്ല. ഏറെക്കാലം അത് അദ്ദേഹത്തിന്റെ വീടിന് പുറത്ത് ശ്രദ്ധിക്കപ്പെടാതെ കിടന്നു. ഉപയോഗിക്കാതെ കിടപ്പ് തുടങ്ങിയതോടെ വാഹനം നശിക്കാന്‍ തുടങ്ങി. അധികം വൈകാതെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ കാറിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായി. ഇത് നിരവധി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

MOST READ:സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

അറ്റകുറ്റപ്പണികള്‍ നടത്താനായി കാറിന്റെ അന്നത്തെ ഉടമകള്‍ അത് ഒരു സര്‍വീസ് സെന്ററില്‍ കൊണ്ടുപോയെങ്കിലും അത് വിട്ടുനല്‍കാന്‍ വലിയ താല്‍പര്യം കാണിച്ചില്ല. ഇതേസമയം തങ്ങള്‍ ആദ്യമായി പുറത്തിറക്കിയ മാരുതി 800ന്റെ ദുരവസ്ഥയുടെ ചിത്രങ്ങള്‍ മാരുതി സുസുക്കി കമ്പനിയുടെ കണ്ണിലുമുടക്കി. പിന്നാലെ കമ്പനിയാണ് കാര്‍ റീസ്‌റ്റോര്‍ ചെയ്യാനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തത്.

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്‌സുകളും മറ്റും ഉപയോഗിച്ച് യഥാര്‍ത്ഥ രൂപം തിരികെ ലഭിച്ചതോടെ കാര്‍ ഫുള്‍ കണ്ടീഷനായി. എന്നിരുന്നാലും കാറിന്റെ കാലപ്പഴക്കം കാരണം നിരത്തിലിറക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് തങ്ങളുടെ സകല സൗഭാഗ്യങ്ങള്‍ക്കും പരവതാനി വിരിച്ച ഭാഗ്യനക്ഷത്രത്തെ തങ്ങളുടെ ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ മാരുതി സുസുക്കി തീരുമാനിച്ചത്.

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

'75 വര്‍ഷം മുമ്പ് ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ അതിന്റെ ആദ്യ ചുവടുവെപ്പ് നടത്തി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യത്തെ മാരുതി സുസുക്കി 800-ലൂടെ ഞങ്ങളും ഇത് തന്നെ ചെയ്തു. ഇന്ത്യയെ ചക്രത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ഞങ്ങളുടെ ചെറിയ പങ്കിനെക്കുറിച്ച് അഭിമാനിക്കുന്നു, ഞങ്ങളുടെ യാത്ര തുടരും' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയരക്ടറായ ശശാങ്ക് ശ്രീവാസ്തവ കാറിന്റെ ചിത്രം പങ്കുവെച്ച് ട്വിറ്ററില്‍ എഴുതിയത് ഇങ്ങനെയായിരുന്നു.

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

ആദ്യതലമുറ മാരുതി 800

SS80 എന്നറിയപ്പെടുന്ന ഈ ആദ്യതലമുറ മാരുതി 800-ന് ത്രീ സിലിണ്ടര്‍ കാര്‍ബറേറ്റഡ്, 796 സിസി എഞ്ചിനായിരുന്നു കരുത്ത് പകര്‍ന്നിരുന്നത്. പിന്നീട് നവീകരണ സമയത്ത് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതിക വിദ്യ നല്‍കി. പിന്നീട് ഇതേ 796 സിസി F8D എഞ്ചിനില്‍ അപ്ഡേറ്റുകള്‍ നടത്തി 2014 വരെ മാരുതി 800 കമ്പനി വില്‍പ്പന നടത്തി. അതേ വര്‍ഷം തങ്ങളുടെ ഐക്കോണിക് മോഡലിന്റെ ഉത്പാദനം നിര്‍ത്താന്‍ മാരുതി സുസുക്കി തീരുമാനിച്ചു.

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

ബിഎസ്-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിച്ച് ഈ F8D എഞ്ചിന്‍ ഇന്നത്തെ ആള്‍ട്ടോ മോഡലില്‍ ഉണ്ട്. എന്നിരുന്നാലും, ആവശ്യമായ എല്ലാ എമിഷന്‍ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എഞ്ചിന്റെ ആന്തരിക ഘടകങ്ങളില്‍ വിപുലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

MOST READ:മാരുതിയും ഫോക്‌സ്‌വാഗണും കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

 തിരുമ്പി വന്തിട്ടേന്‍; ഇന്ത്യയിലെ ആദ്യത്തെ Maruti 800 ഇനി മാരുതി സുസുക്കി ആസ്ഥാനത്തുണ്ടാകും

മാരുതി 800ന്റെ പകരക്കാരനായാണ് ആള്‍ട്ടോയെത മാരുതി വിപണിയിലെത്തിച്ചത്. എന്നാല്‍ ഇരു മോഡലുകളും ഒരേ സമയം മാര്‍ക്കറ്റിലുണ്ടായിരുന്ന സമയത്ത് വര്‍ഷങ്ങളോളം മാരുതി 800 ആള്‍ട്ടോയെ വില്‍പനയുടെ കാര്യത്തില്‍ പിന്നിലാക്കിയിരുന്നു. വിലകുറഞ്ഞ മാരുതി 800 ആയിരുന്നു കൂടുതല്‍ ജനപ്രിയം. കൂടുതല്‍ ശക്തവും കാഴ്ചയില്‍ അഴകും കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നത് ആള്‍ട്ടോ ആയിരുന്നെങ്കിലും ഇന്ത്യയിലെ അര്‍ധ-നഗര, ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ മാരുതി 800നെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്.

1983 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 2.87 ദശലക്ഷം മാരുതി 800 കാറുകളാണ് ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 2.66 ദശലക്ഷം കാറുകളും ഇന്ത്യയില്‍ വിറ്റുപോയി. 31 വര്‍ഷമായി നിര്‍മ്മിക്കപ്പെട്ട മാരുതി സുസുക്കി 800, ഹിന്ദുസ്ഥാന്‍ അംബാസഡറിന് തൊട്ടുപിന്നാലെ ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പ്രൊഡക്ഷന്‍ കാറായി തുടരുന്നു.

More from DriveSpark

Article Published On: Wednesday, August 24, 2022, 12:05 [IST]
English summary
Completely restored india s first maruti 800 displayed at maruti suzuki headquarters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X