സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് അടുത്തിടെയാണ് വന്‍ അപ്ഡേറ്റുകള്‍ നടത്തി നവീകരിച്ച വെന്യൂ കോംപാക്‌ട് എസ്‌യുവി ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചത്. തുടർന്ന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം പുതിയ തലമുറ ട്യൂസോണിന്റെ വരവോടെ എസ്‌യുവി ശ്രേണി കമ്പനി കൂടുതല്‍ വിപുലീകരിക്കുകയും ചെയ്‌തു.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

അതേസമയം വളരെ ജനപ്രിയമായ ക്രെറ്റ മിഡ്‌സൈസ് എസ്‌യുവി നിരവധി പരിഷ്ക്കാരങ്ങളോടെ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുകയും ചെയ്യും. ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാര്‍ ഈ വര്‍ഷം സാന്‍ട്രോ ഹാച്ച്ബാക്ക് നിര്‍ത്തലാക്കി. വിപണിയില്‍ ഹിറ്റായിരുന്ന ഇയോണും വളരെക്കാലമായി ഇല്ലാതായിട്ട്.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

നിലവില്‍ ബ്രാന്‍ഡിന്റെ ആഭ്യന്തര നിരയിലെ ഏറ്റവും വില കുറവുള്ള മോഡലാണ് ഗ്രാന്‍ഡ് i10 നിയോസ്. ഒരു മൈക്രോ എസ്‌യുവിയുടെ വരവോടെ ഈ സാഹചര്യത്തില്‍ മാറ്റം വരുത്താനാണ് ഹ്യുണ്ടായി ഇപ്പോൾ പദ്ധതിയിടുന്നത്.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

പുതുതായി കാര്‍ വാങ്ങുന്നവരില്‍ അടുത്ത കാലത്തായി കോംപാക്‌ട്, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റുകള്‍ തിരഞ്ഞെടുക്കുന്നവരോടൊപ്പം തന്നെ മൈക്രോ എസ്‌യുവിയുടെ പിന്നാലെ പോകുന്നവരെയും കാണാനാവുന്നുണ്ട്.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറക്കിയ ടാറ്റ പഞ്ച് ഇന്ത്യന്‍ കമ്പനിയുടെ വന്‍ വിജയങ്ങളില്‍ ഒന്നായി മാറിയിരുന്നു. എല്ലാ മാസവും ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ പഞ്ച് ഇടംപിടിച്ചിരുന്നു. നെക്‌സോണിന് പിന്നില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ടാറ്റയുടെ രണ്ടാമത്തെ മോഡലാണ് പഞ്ച്.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിയിലൂടെ ഹ്യുണ്ടായിയുടെ പുതിയ മൈക്രോ എസ്‌യുവി ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ഈ മോഡലിനെ ഉപയോഗിച്ചാണ് ഹ്യുണ്ടായി ഇതേ സെഗ്മെന്റിനെ ലക്ഷ്യമിടുന്നത്.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

3.6 മീറ്ററില്‍ താഴെ നീളമുള്ളതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന ഹ്യുണ്ടായി കാസ്പറിന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ചെറുതായി കണക്കാക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

വരാനിരിക്കുന്ന മോഡല്‍ ഗ്രാന്‍ഡ് i10 നിയോസിന്റെ അതേ അച്ചിലാകും വാര്‍ത്തെടുക്കുക. കൂടാതെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ വാഹനത്തിന് കരുത്ത് പകരും. ആദ്യമായി കാര്‍ വാങ്ങുന്നവരെയും യുവാക്കളെയും ആകര്‍ഷിക്കുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. ഇക്കൂട്ടരെ തൃപ്ത്തിപ്പെടുത്തുന്ന ധാരാളം ഫീച്ചേഴ്സും ഉള്‍പ്പെടുത്തും.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

ഇന്ത്യയ്ക്കായി ഹ്യുണ്ടായ് ഒരു ഇന്ത്യ-സ്പെസിഫിക് ഇലക്ട്രിക് വാഹനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വെന്യു കോംപാക്റ്റ് എസ്‌യുവിയെ അടിസ്ഥാനമാക്കി 2024-ല്‍ ഇത് അവതരിപ്പിക്കാമെന്ന കാര്യവും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. ടാറ്റ നെക്‌സോണ്‍ ഇവി, വരാനിരിക്കുന്ന മഹീന്ദ്ര XUV400 എന്നിവയ്ക്ക് ഇത് എതിരാളിയാകാം.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

വെന്യു N ലൈനിന് പുറമെ അയോണിക് ഇലക്ട്രിക് എസ്‌യുവിയും ഹ്യുണ്ടായി സെപ്റ്റംബറില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്‌യുവി ഉല്‍പ്പന്ന നിര വികസിപ്പിക്കുന്നതിന്റെ ഭാഗമായി എന്‍ട്രി ലക്ഷ്വറി എസ്‌യുവി സെഗ്മെന്റിനെയാണ വരും വര്‍ഷങ്ങളില്‍ ദക്ഷിണ കൊറിയന്‍ കമ്പനി ലക്ഷ്യമിടുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര XUV700, ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ എന്നിവയുടെ എതിരാളികളെയാണ് കമ്പനി വാര്‍ത്തെടുക്കുന്നത്.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യു N ലൈൻ സെപ്റ്റംബര്‍ ആറിനെത്തും

അടുത്തിടെ മുഖംമിനുക്കിയെത്തിയ സബ്-4 മീറ്റര്‍ സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ഹ്യുണ്ടായി വെന്യു കൂടുതല്‍ സ്‌പോര്‍ട്ടിയായ N ലൈന്‍ വേരിയന്റില്‍ ഒരുക്കി കൊണ്ടുവരികയാണ് ഹ്യുണ്ടായി.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

വെന്യു N ലൈന്‍ സെപ്റ്റംബര്‍ ആറിന് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു കമ്പനി i20 N ലൈന്‍ അവതരിപ്പിച്ചത്. ഈ വര്ഷം ജൂണില്‍ ഷോറൂമുകളിലെത്തിയ ഫെയ്‌സ്‌ലിഫ്റ്റ് വെന്യുവിന്റെ പെര്‍ഫോമന്‍സ് പതിപ്പിനായി വാഹനപ്രേമികള്‍ കാത്തിരിപ്പിലായിരുന്നു.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

N6, N8 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായിരിക്കും ഹ്യുണ്ടായി വെന്യു N ലൈന്‍ വിപണിയിലെത്തുക. വെന്യു N ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വലിയ മെക്കാനിക്കല്‍ പരിഷ്‌ക്കാരങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയില്ല.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

പുതിയ വെന്യു N ലൈന്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി മാത്രമാവും വിപണിയിലെത്തുക. ഇത് പരമാവധി 120 bhp കരുത്ത് ഉത്പാദിപ്പിക്കും. i20 N ലൈനില്‍ നിന്ന് വ്യത്യസ്തമായി iMT, DCT ഗിയര്‍ബോക്സ് ഓപ്ഷനിലായിരിക്കും പുതിയ ഹ്യുണ്ടായി വെന്യു N ലൈൻ വിപണിയിലെത്തുക.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

നിലവിലെ മോഡലില്‍ നിന്നും ചില കോസ്‌മെറ്റിക് പരിഷ്‌ക്കാരങ്ങള്‍ക്കൊപ്പം സസ്‌പെന്‍ഷനിലും എക്സ്ഹോസ്റ്റിലും മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും i20 N ലൈനില്‍ കണ്ട സമാനമായ മാറ്റങ്ങള്‍ തന്നെയാവും കോംപാക്ട് എസ്‌യുവിക്കും സംഭവിക്കുകയെന്നാണ് തോന്നുന്നത്.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യു N ലൈനിന്റെ ഫ്രണ്ട് ഫെന്‍ഡറില്‍ 'N ലൈന്‍' ബാഡ്ജിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്‌പോര്‍ട്ടിയര്‍ വേരിയന്റിന്റെ പ്രത്യേകതകാളില്‍ പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, താഴത്തെ ഭാഗങ്ങളില്‍ ചുവന്ന ആക്സന്റുകള്‍, റൂഫ് റെയിലുകളില്‍ ചുവന്ന ഇന്‍സെര്‍ട്ടുകള്‍, അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍, കൂടാതെ ഡ്യുവല്‍-ടിപ്പ് എക്സ്ഹോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

നിലവിലെ മോഡലിന്റെ അതേ ഡിസൈനും ലേഔട്ടുമാകും ഹ്യുണ്ടായി വെന്യു എന്‍ ലൈനിന്റെ ഇന്റീരിയര്‍ ഭാഗത്ത്. മറ്റ് N ലൈന്‍ മോഡലുകളെപ്പോലെ ക്യാബിനില്‍ 'N' ലോഗോ ഉള്‍പ്പെടുത്തി റെഡ് ആക്സന്റുകളോടുകൂടിയ കറുപ്പ് നിറത്തിലായിരിക്കും വാഹനത്തിന്റെ ഇന്റീരിയര്‍ കമ്പനി തയാറാക്കുന്നത്.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍, കണക്റ്റഡ് കാര്‍ ടെക്, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, എല്‍ഇഡി പ്രൊജക്ടര്‍, കോര്‍ണറിംഗ് ഹെഡ്ലാമ്പുകള്‍, ബോസ് മ്യൂസിക് സിസ്റ്റം എന്നിവ പോലുള്ള ഉപകരണങ്ങളും എസ്‌യുവിയുടെ N ലൈന്‍ വേരിയന്റിന്റെ ഫീച്ചറുകളില്‍ ഉള്‍കൊള്ളുന്നു.

സാന്‍ട്രോക്കും ഇയോണിനും ശേഷം ആര്? ഉത്തരം 2023 ഓട്ടോ എക്സ്പോയിൽ ഉണ്ടാവുമെന്ന് ഹ്യുണ്ടായി

അടുത്ത മാസം ആറിന് ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന വെന്യു N ലൈനിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഏകദേശം 1.00 ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപ വില അധികം നല്‍കേണ്ടി വരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

More from DriveSpark

Article Published On: Tuesday, August 23, 2022, 13:22 [IST]
English summary
Auto expo 2023 expected to witness hyundai micro suv debut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X