നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിന് കഴിഞ്ഞ ഒരു വർഷമായി ലഭിക്കുന്ന ഡിമാൻഡ് അതിഗംഭീരമാണ്. നിരവധി സ്റ്റാർട്ടപ്പുകൾ ചേർന്ന് ഒരുക്കിയെടുത്ത ഈ പ്രസക്തി സ്ഥാപിതമായ നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ കൂടി നേടിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

ഇലക്‌ട്രിക് വിഭാഗത്തിൽ സ്കൂട്ടറുകൾ അരങ്ങുതകർക്കുമ്പോൾ ഇ-ബൈക്കുകളുടെ എണ്ണം വളരെ പരിമിതമാണ്. അവിടെയാണ് ടോക്ക് ക്രാറ്റോസ് എന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ കടന്നുവരവ്. ഭാരത് ഫോർജുമായി സഹകരിച്ച് കമ്പനി അവതരിപ്പിച്ച മോഡലുകൾക്കായുള്ള ബുക്കിംഗ് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആരംഭിച്ചിരിക്കുകയാണിപ്പോൾ.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

ടോർക്ക് മോട്ടോർസ് ഇന്ത്യയിലുടനീളം ക്രാറ്റോസ് ഇ-ബൈക്ക് ഘട്ടം ഘട്ടമായാണ് പുറത്തിറക്കുന്നത്. പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് ഇവ ഇപ്പോൾ ലഭ്യമാകുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ ഇന്ത്യൻ നഗരങ്ങളിൽ വിൽപ്പന വ്യാപിപ്പിക്കുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

രണ്ട് വേരിയന്റുകളിലായി എത്തുന്ന ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിനായുള്ള നിർമാണം ടോർക്ക് മോട്ടോർസ് പോയ ഏപ്രിൽ മാസത്തിൽ ആരംഭിച്ചിരുന്നു. ഡെലിവറികളും അതേ മാസം തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വൈകുകയായിരുന്നു. വാഹന വ്യവസായം നേരിടുന്ന പാർട്സ് ക്ഷാമം കാരണമാണ് ഇത് സംഭവിച്ചതെങ്കിലും മൂന്നു മാസങ്ങൾക്കിപ്പുറം ഇവിക്കായുള്ള ഡെലിവറി ആരംഭിച്ചിരിക്കുയാണ് തകൃതിയാക്കിയിരിക്കുകയാണ് കമ്പനി.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ യൂണിറ്റ് വിതരണം ചെയ്തത് ടോർക്ക് മോട്ടോർസൈക്കിൾസിന്റെ സ്ഥാപകനും സിഇഒയുമായ കപിൽ ഷെൽകെയാണ്. വരും ദിവസങ്ങളിൽ ഡെലിവറിയുടെ വേഗത കൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിനായി ഇപ്പോൾ ഒരു ദിവസം കൊണ്ട് 20 പുതിയ ടോർക്ക് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഒരുമിച്ച് കൈമാറ്റം ചെയ്‌ത് വാർത്തകളിൽ ഇടംപിടിക്കുകയാണ്.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

ഇതിന്റെ വീഡിയോയും കമ്പനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ക്രാറ്റോസ്, ക്രാറ്റോസ് R എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന ഇലക്‌ട്രിക് മോട്ടോർസൈക്കിൾ 100 ശതമാനവും ഡിസൈൻ ചെയ്‌തതും നിർമിച്ചതും ഇന്ത്യയിലാണ്. ഈ ഇലക്ട്രിക് ബൈക്കുകൾ ഉയർന്ന കരുത്തുള്ള സ്റ്റീൽ കൊണ്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

കൂടാതെ ഒരു സിഗ്നേച്ചർ സ്പ്ലിറ്റ് ട്രെല്ലിസ് ഫ്രെയിമിലാണ് ടോർക്ക് ക്രാറ്റോസ് നിർമിച്ചിരിക്കുന്നത്. അതിനുള്ളിൽ ബാറ്ററി കൂടുതൽ ഒതുക്കമുള്ളതും മികച്ച റൈഡിംഗ് നിലവാരവുമാണ് ഇ-ബൈക്ക് പ്രതിദാനം ചെയ്യുന്നത്. മോഡൽ വാങ്ങുമ്പോൾ ക്രാറ്റോസ് ഹോം ചാർജർ ഉപയോഗിച്ചാണ് നൽകുന്നത്. വീട്ടിൽ ചാർജിംഗ് പ്ലഗ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ എളുപ്പത്തിൽ ചാർജ് ചെയ്യാനും സാധിക്കും.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), ഹസാർഡ് ലൈറ്റുകൾ, ഗൈഡ് മി ഹോം ലൈറ്റുകൾ എന്നിവയ്‌ക്കൊപ്പം ഓവർ ദി എയർ (OTA) അപ്‌ഡേറ്റുകളും ടോർക്ക് ക്രാറ്റോസിന്റെ സവിശേഷതകളുടെ ഭാഗമാണ്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യുഎസ്ബി ചാർജിംഗ് പോർട്ട്, ക്രാഷ് അലേർട്ട് ഫീച്ചർ, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയും ഇലക്ട്രിക് ബൈക്കിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകളാണ്.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

അതേസമയം ബ്രേക്കിംഗിനായി സിബിഎസ് ഹൈഡ്രോളിക് ബ്രേക്കുകളാണ് കമ്പനി മോട്ടോർസൈക്കിളിന് സമ്മാനിച്ചിരിക്കുന്നത്. ടോർക്ക് ക്രാറ്റോസ് വൈറ്റ് കളർ ഓപ്ഷനിൽ മാത്രമാണ് സ്വന്തമാക്കാനാവുന്നത്. അതേസമയം ക്രാറ്റോസ് R വേരിയന്റ് വൈറ്റ്, ബ്ലൂ, റെഡ്, ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനും സാധിക്കും.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

രണ്ട് ബൈക്കുകൾക്കും യഥാക്രമം 1.08 ലക്ഷം രൂപയും 1.23 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇത് അതത് സബ്‌സിഡികൾക്ക് ശേഷമുള്ള വിലകളാണെന്നും കമ്പനി പറയുന്നു. ടോർക്ക് ക്രാറ്റോസിന് കരുത്തേകുന്നത് 4 kWh ബാറ്ററിയാണ്. പരമാവധി 7.5 kW പവറിൽ 28 Nm torque നൽകാൻ ശേഷിയുള്ള യൂണിറ്റാണിത്.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

180 കിലോമീറ്റർ റേഞ്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ 120 കി.മീ റേഞ്ച് ഇലക്‌ട്രിക് മോട്ടോർസൈക്കിളിന് നൽകാൻ കഴിയുമെന്നാണ് ടോർക്ക് മോട്ടോർസ് അഭിപ്രായപ്പെടുന്നത്. 4 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കി.മീ / മണിക്കൂർ വേഗത കൈവരിക്കാൻ ക്രാറ്റോസിനാവും. അതേസമയം ടോപ്പ് സ്പീഡ് 100 കിലോമീറ്ററാണെന്നും കമ്പനി പറയുന്നു.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

ആക്‌സിയൽ ഫ്ലക്സ് സാങ്കേതികവിദ്യയും ഇവിയിൽ കമ്പനി ഉപയോഗിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്നും ക്രാറ്റോസ് R വേരിയന്റിനെ വ്യത്യസ്‌തമാക്കുന്നത് ഫീച്ചറുകളാണ്. ടോർക്ക് ആപ്പ് ഉപയോഗിച്ച് ഇന്റർനെറ്റ് കണക്റ്റഡ് സവിശേഷതകളാണ് ഇതിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

സ്‌പോർട്‌സ് ക്രാഷ് അലേർട്ട്, ജിയോ ഫെൻസിംഗ്, ഫൈൻഡ് മൈ വെഹിക്കിൾ, മോട്ടോർ വാക്ക് അസിസ്റ്റ്, ട്രാക്ക് മോഡ്, ട്രാക്ക് അനലിറ്റിക്‌സ്, സ്‌മാർട്ട് ചാർജ് അനാലിസിസ്, വെക്കേഷൻ മോഡ് എന്നിവയും ടോർക്ക് ക്രാറ്റോസ് R ഇലക്‌ട്രിക് ബൈക്കിൽ ഉൾപ്പെടുന്നുണ്ട്. ബാറ്ററി 1 മീറ്റർ വരെ ജലത്തെ പ്രതിരോധിക്കും.

നിരത്തുകളിൽ വിസ്‌മയമൊരുക്കാൻ Tork Kratos, ഒറ്റ ദിവസം പൂർത്തിയാക്കിയത് 20 ഇലക്‌ട്രിക് ബൈക്കുകളുടെ ഡെലിവറി

കൂടാതെ തത്സമയ വിശകലനത്തിനായി 4 വ്യത്യസ്ത ടെംപ്രേച്ചർ സെൻസറുകൾ, വോൾട്ടേജ്, കറന്റ് എന്നിവയിൽ നിന്നുള്ള ഡാറ്റ സംഭരിക്കുന്ന ഒരു സ്മാർട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ലഭിക്കുന്നു. 2 വർഷത്തേക്ക് സൗജന്യ ചാർജിംഗ് നെറ്റ്‌വർക്ക് ആക്‌സസ് (T-NET) എന്നിവയും ടോർക്ക് ക്രാറ്റോസ് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, July 22, 2022, 15:49 [IST]
English summary
Tork motors delivered 20 kratos electric motorcycles in one day details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X