'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

രാജ്യത്തെ പ്രഥമ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ടോർക്ക് മോട്ടോർസ്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ട്-അപ്പ് കമ്പനിയായ ടോർക്ക് 2016-ലാണ് ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് ബൈക്കിനെ അവതരിപ്പിക്കുന്നത്.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

വിപണിയിൽ എത്താൻ വർഷങ്ങളോളം കാലതാമസം എടുത്തെങ്കിലും T6X ഇലക്‌ട്രിക് മോട്ടോർസൈക്കിൾ യാഥാർഥ്യമാവുകയാണ്. അടുത്തിടെ ഇവി മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ പുതിയ വാർത്ത ഇതൊന്നുമല്ല.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

ടോർക്ക് മോട്ടോർസ് തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അത്യാധുനിക ഇലക്ട്രിക് മോട്ടോർസൈക്കിൾ T6X ടോർക്ക് ക്രാറ്റോസ് എന്ന് പുനർനാമകരണം ചെയ്‌തിരിക്കുകയാണ്. 2022 ജനുവരി അവസാനത്തോടെ ഇലക്‌ട്രിക് ബൈക്കിനെ പുറത്തിറക്കുമെന്ന് കമ്പനിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കുകയും ചെയ്‌തിരിക്കുകയാണ്.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

ആറ് വർഷത്തെ വിപുലമായ ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമായുണ്ടാകുന്ന ഉൽപ്പന്നമാണ് പൂർണമായും ഇന്ത്യയിൽ നിർമിച്ച ടോർക്ക് ക്രാറ്റോസ് സ്മാർട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ. ഏറ്റവും ഉയർന്ന പീക്ക് പവറിനും റേഞ്ചിനുമായി നൂതന ആക്‌സിയൽ ഫ്ലക്സ് മോട്ടോറോടുകൂടിയ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ക്രാറ്റോസിന് കരുത്ത് പകരുന്നത്.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

ക്രാറ്റോസ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിന്റെ സാങ്കേതിക സവിശേഷതകളോ ഔട്ട്പുട്ടുകളോ വെളിപ്പെടുത്താതെയാണ് ടോർക്ക് മോട്ടോർസ് ഇക്കാര്യം പറഞ്ഞുവെക്കുന്നത്. നഗരങ്ങളിലെ യാത്രക്കാർക്ക് സമാനതകളില്ലാത്ത റൈഡിംഗ് അനുഭവം പ്രദാനം ചെയ്യുമെന്ന് അവകാശപ്പെടുന്ന ഒരു ഇന്റലിജന്റ് സിസ്റ്റമായ ടോർക്ക് മോട്ടോർസിന്റെ സിഗ്നേച്ചർ ടിറോസ് (ടോർക്ക് ഇൻറ്റ്യൂട്ടീവ് റെസ്‌പോൺസ് ഓപ്പറേറ്റിംഗ് സിസ്റ്റം) ഇവിയിൽ ഉണ്ടായിരിക്കും.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

TIROS സാങ്കേതിക വിശകലനം, പവർ മാനേജ്‌മെന്റ്, തത്സമയ വൈദ്യുതി ഉപഭോഗം, ഓരോ റൈഡിലും ഡാറ്റ സമാഹരണം, കൂടാതെ റൈഡർക്ക് റേഞ്ച് പ്രവചനങ്ങൾ എന്നിവയും ഇതു നൽകും. അതോടൊപ്പം തന്നെ ഫാസ്റ്റ് ചാർജിംഗ് കഴിവുകളും ഡാറ്റയ്ക്കും സേവന പിന്തുണയ്‌ക്കുമായി 4G ടെലിമെട്രിയും ക്രാറ്റോസിൽ കമ്പനി സജ്ജീകരിച്ചിരിട്ടുണ്ട്.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും ആവർത്തനങ്ങൾക്കും ശേഷം തങ്ങൾ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിൾ ക്രാറ്റോസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് ടോർക്ക് മോട്ടോർസിന്റെ സിഇഒയും സ്ഥാപകനുമായ കപിൽ ഷെൽകെ പറഞ്ഞു.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

പേര് സൂചിപ്പിക്കുന്നത് പോലെ ക്രാറ്റോസ് കരുത്തിന്റെയും പെർഫോമൻസിന്റെയും വ്യക്തിത്വമായിരിക്കും. ഇതുമാത്രമല്ല T6X-നേക്കാൾ ഒരു പുതിയ മോട്ടോർസൈക്കിളായി വികസിപ്പിച്ചെടുത്തത് ശ്രദ്ധേയമായ പുനർരൂപകൽപ്പന ചെയ്ത ഫ്രെയിമും സ്റ്റൈലിംഗും ആന്തരികവും ബാഹ്യവുമായ ടീമുകളുമായുള്ള കർശനമായ പരിശോധനയിലൂടെ നേടിയെടുത്തതിനാലാണ് ഈ പുതിയ പേര് സ്വീകരിച്ചിരിക്കുന്നതെന്നും കപിൽ ഷെൽകെ കൂട്ടിച്ചേർത്തു.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

ടോർക്ക് മോട്ടോർസ് പറയുന്നതനുസരിച്ച് ക്രാറ്റോസിൽ മെച്ചപ്പെട്ട എർഗണോമിക്‌സ്, എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ്, സിറ്റി റൈഡുകൾ സുഖകരമായ യാത്രക്കായി സ്പ്ലിറ്റ് സീറ്റിന്റെ പുതിയ പതിപ്പ് എന്നിവയുണ്ട്. വലിയ ബാറ്ററി പായ്ക്ക് അധിക റേഞ്ച് നൽകുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ "ഫാസ്റ്റ് ചാർജിംഗ് കഴിവും" വാഹനത്തിനുണ്ടാവും.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

ടോർക്ക് മോട്ടോർസ് അവരുടെ ഗവേഷണ-വികസനവും അത്യാധുനിക സാങ്കേതികവിദ്യയും ശക്തിപ്പെടുത്തുന്നതിനായി IPR (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) പ്രകാരം 50-ലധികം പേറ്റന്റുകളും ഡിസൈനുകളും ഫയൽ ചെയ്തിട്ടുണ്ട്. ബ്രാൻഡ് പറയുന്നതനുസരിച്ച് ലോഞ്ച് ചെയ്ത ഉടൻ തന്നെ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് സ്‌കൂട്ടറിന് തൊട്ടുപിന്നാലെ ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭിക്കുമെന്നാണ്.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

ഐൽ ഓഫ് മാൻ ടിടി ഉൾപ്പെടെയുള്ള പ്രമുഖ വിദേശ ഇവന്റുകളിൽ കമ്പനിയുടെ ഇലക്ട്രിക് റേസിംഗ് പ്രോഗ്രാം നേടിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് T6X ഇലക്‌ട്രിക് മോട്ടോർസൈക്കിളിനെ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമായിരുന്നു.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

ഡിസൈനിലേക്ക് നോക്കിയാൽ ഒറ്റ നോട്ടത്തില്‍ പെട്രോള്‍ ബൈക്കുകളെ വെല്ലുന്ന രൂപഭംഗിയാണ് ടോര്‍ക്ക് ക്രാറ്റോസ് ഇലക്‌ട്രിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നിരുന്നാലും മുൻമോഡലിനെ അപേക്ഷിച്ച് ബൈക്കിന്റെ ഭൂരിഭാഗ ഡിസൈനും ഒന്നുകൂടി പരിഷ്ക്കരിച്ചതായും തോന്നിയേക്കാം. നേരത്തെ മോഡിന് 100 കിലോമീറ്ററിന്റെ ഉയർന്ന വേഗതയും 100 കിലോമീറ്റർ റേഞ്ചുമാണ് 2016-ൽ അവതരിപ്പിച്ചപ്പോൾ വാഗ്‌ദാനം ചെയ്‌തിരുന്നത്.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

എന്നാൽ ആധുനിക കാലഘട്ടത്തിലെ എതിരാളികളുമായി താരതമ്യപ്പെടുത്തിയാൽ ഈ കണക്കുകൾ പര്യാപ്‌തമല്ലാത്തതിനാൽ റേഞ്ചിന്റെ കാര്യത്തിൽ കൂടുതൽ മികവ് ടേർക്കിൽ നിന്നും പ്രതീക്ഷിക്കാം. 15 ആമ്പിയര്‍ പവര്‍ സോക്കറ്റില്‍ നിന്നു ചാര്‍ജ് ചെയ്യാവുന്ന രീതിയാണ് ചാർജിംഗിനായി പരിചയപ്പെടുത്തിയിരുന്നത്. ഇതിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

'Kratos' Tork T6X ഇലക്‌ട്രിക് ബൈക്കിന്റെ പേര് മാറ്റി കമ്പനി, ജനുവരി അവസാനത്തോടെ വിപണിയിലേക്ക്

ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, ക്ലൗഡ് കണക്ടിവിറ്റി, സ്റ്റോറേജ് സൗകര്യം, പൂർണ ഡിജിറ്റല്‍ ഡിസ്പ്ലേ, വ്യത്യസ്‌ത ഡ്രൈവിംഗ് മോഡുകൾ തുടങ്ങിയ സവിശേഷതകളും ടോർക്കിന്റെ ബൈക്കിനുണ്ടാകും. 10,000 യൂണിറ്റ് T6X മോഡലുകള്‍ ആദ്യ വര്‍ഷം നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Tork t6x electric motorcycle renames as kratos launch soon
Story first published: Wednesday, January 5, 2022, 9:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X