പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

പുതിയ 2023 മോഡൽ സ്പീഡ് ട്രിപ്പിൾ 1200 RS പുറത്തിറക്കി ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. പുതിയ പരിഷ്ക്കാരത്തിന്റെ ഭാഗമായി ഫ്ലാഗ്ഷിപ്പ് റോഡ്‌സ്റ്റർ ബൈക്കിന് പുതിയ മാറ്റ് ബാജ ഓറഞ്ച് കളർ ഓപ്ഷൻ അവതരിപ്പിച്ചതാണ് ഏറ്റവും വലിയ മാറ്റം.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

ഇതോടെ പുതിയ 2023 മോഡൽ സ്പീഡ് ട്രിപ്പിൾ 1200 RS സൂപ്പർ ബൈക്ക് മാറ്റ് ബാജ ഓറഞ്ച്, മാറ്റ് സിൽവർ ഐസ്, സഫയർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. പുതുതായി ചേർത്ത മാറ്റ് ബാജ ഓറഞ്ച് നിറം മോട്ടോർസൈക്കിളിന് മികച്ച ആകർഷണമാണ് നൽകുന്നത്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

പുതിയതും വളരെ വ്യതിരിക്തവുമായ സിൽവർ ഐസും ഗ്രാഫൈറ്റ് 'RS' ഗ്രാഫിക്സും ചേർത്തത് ട്രയംഫ് സ്പീഡ് ട്രിപ്പിൾ 1200 RS പതിപ്പിന് സ്‌പോർട്ടി അപ്പീലും നൽകുന്നുണ്ട്. ബൈക്കിന്റെ ഫ്യുവൽ ടാങ്ക്, സൈഡ് പാനലുകൾ, ഹെഡ്‌ലൈറ്റ് ഫിനിഷർ, പിൻ ബോഡി വർക്ക്, സീറ്റ് കൗൾ, ബെല്ലി പാൻ എന്നിവയിൽ പുതിയ കളർ പാറ്റേൺ കാണാം. മുൻവശത്തെ മഡ്ഗാർഡിൽ ഒരു കാർബൺ ഫൈബർ ഫിനിഷും ഇത് ഉപയോഗിക്കുന്നുണ്ട്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

ഇവയെല്ലാം ഒത്തുചേരുന്നതോടെ മുമ്പുണ്ടായിരുന്നതിനേക്കാൾ സ്പോർട്ടിനെസാണ് ട്രയംഫ് സ്പീഡ് ട്രിപ്പിൾ 1200 RS മോഡലിന് ലഭിച്ചിരിക്കുന്നതെന്ന് നിസംശയം പറയാം. 2023 മോഡലിലെ മാറ്റങ്ങൾ ഒരു പുതിയ കളർ ഓപ്ഷനിലും മറ്റ് കോസ്മെറ്റിക് പരിഷ്ക്കാരങ്ങളിലേക്കും മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

മറ്റ് ഘടകങ്ങളെല്ലാം 2022 പതിപ്പിന് സമാനമായി തുടരുന്നു. പ്രീമിയം മോട്ടോർസൈക്കിളിന്റെ സവിശേഷതകളിലേക്ക് നോക്കിയാൽ സ്പീഡ് ട്രിപ്പിൾ 1200 RS എൽഇഡി ഡിആർഎല്ലുകളോടു കൂടിയ ട്വിൻ-പോഡ് ഹെഡ്‌ലൈറ്റ്, ബാർ-എൻഡ്-മൗണ്ടഡ് റിയർ-വ്യൂ മിററുകൾ, സിംഗിൾ-സൈഡ് സ്വിംഗാർം എന്നിവ ഉൾപ്പെടുന്ന അഗ്രസീവ് ഡിസൈൻ അതേപടി നിലനിർത്തിയിട്ടുണ്ട്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

സ്പീഡ് ട്രിപ്പിള്‍ 1200 RS ഒരു പുതിയ അലുമിനിയം ഷാസിയിലാണ് കമ്പനി നിർമിച്ചിരിക്കുന്നത്. ഇത് പഴയ മോഡലിനെ അപേക്ഷിച്ച് മോട്ടോര്‍സൈക്കിളിന്റെ ഭാരം 10 കിലോഗ്രാം വരെ കുറയ്ക്കുന്നുണ്ട്. ഷാര്‍പ്പ്-ലുക്കിംഗ് ബെല്ലി പാന്‍, റിയര്‍ സീറ്റ് കൗള്‍, കാര്‍ബണ്‍-ഫൈബര്‍ ഫ്രണ്ട് ഫെന്‍ഡര്‍ എല്ലാം ബൈക്കിന് ഒരു പ്രത്യേക രൂപമാണ് നൽകുന്നത്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

'മൈട്രയംഫ്' കണക്റ്റഡ് ഫീച്ചർ, പുതിയ സ്വിച്ച് ഗിയര്‍, കീലെസ് ഇഗ്‌നിഷന്‍, സംയോജിത ഗോ പ്രോ കൺട്രോളുകൾ എന്നിവയുള്ള 5 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് സ്പീഡ് ട്രിപ്പിള്‍ 1200 RS മോട്ടോർസൈക്കിളിന്റെ സവിശേഷതകളായി എടുത്തു പറയാുവുന്ന മറ്റ് ഘടകങ്ങൾ.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

ഇലക്ട്രോണിക്‌സ് എയ്ഡുകളില്‍ 6-ആക്‌സിസ് IMU, കോര്‍ണറിംഗ് എബിഎസ്, ലോഞ്ച് കൺട്രോൾ, ട്രാക്ഷന്‍ കണ്‍ട്രോള്‍, അഞ്ച് റൈഡിംഗ് മോഡുകള്‍ എന്നിവയും ട്രയംഫ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4, കെടിഎം സൂപ്പർ ഡ്യൂക്ക് 1290, ബിഎംഡബ്ല്യു S1000R തുടങ്ങിയ ബൈക്കുകളോടാണ് സ്പീഡ് ട്രിപ്പിൾ 1200 RS മത്സരിക്കുന്നത്. ഏറ്റവും പുതിയ രൂപത്തിൽ 1160 സിസി ട്രിപ്പിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്. ഇത് 10,750 rpm-ൽ പരമാവധി 180 bhp കരുത്തും 9,000 rpm-ൽ 125 Nm torque ഉം ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സഹിതം സ്റ്റാൻഡേർഡായി ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മറ്റ് മെക്കാനിക്കല്‍ സവിശേഷതകളിലേക്ക് നോക്കിയാൽ ഓഹ്ലിന്‍സ് ഫ്രണ്ട്, റിയര്‍ സസ്പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

മുന്‍വശത്ത് 43 mm നിക്‌സ് 30 അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ TTX36 മോണോ-ഷോക്ക് സജ്ജീകരണവുമാണ് ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 RS മോഡലിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

രണ്ട് സസ്പെന്‍ഷന്‍ സജ്ജീകരണങ്ങളും ക്രമീകരിക്കാനാവുന്നതാണ്. ബ്രേക്കിംഗിലേക്ക് നോക്കിയാൽ ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെ മുന്‍വശത്ത് ഡ്യുവല്‍ 320 mm ഡിസ്‌കുകളും പിന്നില്‍ ഒരു 270 mm ഡിസ്‌കും ആണ് നല്‍കിയിരിക്കുന്നത്.

പുതിയ നിറത്തിൽ 2023 മോഡൽ Speed Triple 1200 RS മോട്ടോർസൈക്കിൾ പുറത്തിറക്കി Triumph

830 മില്ലീമീറ്റർ സീറ്റ് ഹൈറ്റുള്ള ട്രയംഫ് സ്പീഡ് ട്രിപ്പിള്‍ 1200 RS പതിപ്പിന് 15.5 ലിറ്റര്‍ ഫ്യുവൽ ടാങ്ക് ശേഷിയാണുള്ളത്. പുതിയ മോട്ടോർസൈക്കിളിന് RS 17.86 കിലോമീറ്റര്‍ ഇന്ധനക്ഷമതയും നല്‍കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Thursday, May 12, 2022, 16:50 [IST]
English summary
Triumph introduced new 2023 model speed triple 1200 rs with new colour option
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X