ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

സൂപ്പർ ബൈക്കുകളെ ഇഷ്‌ടപ്പെടുന്നവർക്ക് താങ്ങാനാവുന്ന വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന മോഡലുകളിൽ ഏറ്റവും മികച്ച മോട്ടോർസൈക്കിളാണ് ട്രയംഫ് ട്രൈഡന്റ് 660. 2021 ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഈ പ്രീമിയം താരം ഏറെ ഹിറ്റാവുകയും ചെയ്‌തിരുന്നു.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

യുകെ ആസ്ഥാനമായുള്ള ഐക്കണിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫിന്റെ ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ മോട്ടോർസൈക്കിളായ ട്രൈഡന്റ് 660 മോഡലിനെ കമ്പനിയിപ്പോൾ തിരികെ വിളിച്ചിരിക്കുകയാണ്. 2021 ഫെബ്രുവരി ഏഴിനും 2021 മെയ് പതിനഞ്ചിനും ഇടയിൽ നിർമിച്ച യൂണിറ്റുകളെയാണ് കമ്പനി ഇപ്പോൾ തിരികെവിളിച്ചിരിക്കുന്നത്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

ട്രൈഡന്റിന്റെ ഒരു പ്രത്യേക സൈഡ്-സ്റ്റാൻഡ് തകരാറിനെ തുടർന്നണ് ബ്രിട്ടീഷ് മോട്ടോർസൈക്കിൾ കമ്പനി പ്രീമിയം ബൈക്കിന്റെ യൂണിറ്റുകളെ ഇപ്പോൾ തിരികെ വിളിച്ചിരിക്കുന്നതെന്നാണ് ട്രയംഫ് വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

യുഎസ്എയുടെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ നൽകിയ ഒരു തിരിച്ചുവിളിക്കൽ രേഖ പ്രകാരം ട്രയംഫ് ട്രൈഡന്റിനുള്ള സൈഡ് സ്റ്റാൻഡ് അസംസ്കൃത വസ്തുക്കളുടെ തെറ്റായ സ്പെസിഫിക്കേഷൻ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് ബൈക്ക് സ്റ്റാൻഡിൽ വെക്കുമ്പോൾ വളയുന്നതിനും റിഞ്ഞു വീഴുന്നതിനും കാരണമാകും.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായുള്ള ഫുജിൻ കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡാണ് തകരാർ പറ്റിയ പാർ്‌സ് വിതരണം ചെയ്തതിരിക്കുന്നത്. യുഎസിൽ മാത്രം 314 യൂണിറ്റുകളെ മാത്രമേ തിരിച്ചുവിളിക്കുന്ന രേഖയുള്ളൂ. എന്നാൽ ഇന്ത്യയിൽ വിറ്റഴിച്ച എല്ലാ യൂണിറ്റുകളും ഏറ്റവും പുതിയ തിരിച്ചുവിളിക്കലിന്റെ ഭാഗമായിട്ടുണ്ട്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

ട്രയംഫ് ഡീലർഷിപ്പുകൾ യാതൊരു നിരക്കും കൂടാതെ തകരാറുള്ള ഘടകം മാറ്റിസ്ഥാപിക്കും. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഔദ്യോഗിക ട്രയംഫ് ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിൽ മോട്ടോർസൈക്കിളിന് കമ്പനി വില വർധനയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

6.95 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് പോയ വർഷം ട്രയംഫ് ട്രൈഡന്റ് ആദ്യമായി രാജ്യത്ത് അവതരിപ്പിച്ചതെങ്കിൽ ഇപ്പോൾ അതിന്റെ എക്‌സ്ഷോറൂം വില 7.45 ലക്ഷം രൂപയായാണ് കമ്പനി പുതുക്കിയിരിക്കുന്നത്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

ഒരൊറ്റ വേരിയന്റിലും മാറ്റ് ജെറ്റ് ബ്ലാക്ക് & മാറ്റ് സിൽവർ ഐസ്, ക്രിസ്റ്റൽ വൈറ്റ്, സിൽവർ ഐസ് & ഡയാബ്ലോ റെഡ്, സഫയർ ബ്ലാക്ക് എന്നിവയുൾപ്പെടെ നാല് നിറങ്ങളിലുമാണ് പ്രീമിയം ബ്രിട്ടീഷ് മോട്ടാർസൈക്കിൾ രാജ്യത്ത് എത്തുന്നത്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

മോട്ടോര്‍സൈക്കിള്‍ CKD കിറ്റുകളുടെ രൂപത്തില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. പിന്നീട് ട്രയംഫിന്റെ മനെസാര്‍ പ്ലാന്റി പ്രാദേശികമായി ഒത്തുചേരുകയുമാണ് ചെയ്യുന്നത്. അവതരണ വേളയിൽ പുതിയ ട്രൈഡന്റ് 660 മോഡലിനായി 9,999 രൂപയുടെ കുറഞ്ഞ ഇഎംഐ പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

ഇതിനും വലിയ സ്വീകാര്യതയാണ് വിപണിയിൽ നിന്നും ലഭിച്ചത്. ലിക്വിഡ്-കൂള്‍ഡ്, ഇന്‍-ലൈന്‍ ത്രീ-സിലിണ്ടര്‍ 660 സിസി എഞ്ചിനാണ് ട്രയംഫ് ട്രൈഡന്റിന്റെ ഹൃദയം. 660 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 10,250 rpm-ല്‍ പരമാവധി 79.8 bhp പവറും 6,250 rpm-ല്‍ 64 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

ആറു സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ സ്ലിപ്പ് അസിസ്റ്റ് ക്ലച്ചും സ്റ്റാന്‍ഡേര്‍ഡായി ട്രയംഫ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡൽ ആണെങ്കിലും പൂർണ എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്ത്-റെഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (ടിസിഎസ്) തുടങ്ങിയ സവിശേഷതകളുമായാണ് ട്രൈഡന്റ് വരുന്നത്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

ബ്ലൂടൂത്ത് റെഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിലെ മറ്റൊരു പ്രധാന സവിശേഷത. ബ്ലൂടൂത്ത് മൊഡ്യൂള്‍ ഒരു ആക്‌സസറിയായാണ് ട്രയംഫ് ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോളുകള്‍, സംഗീത നിയന്ത്രണങ്ങള്‍, GoPro എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ഇത് പ്രവേശനം നല്‍കാനും ഉടമകളെ സഹായിക്കും.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

കണക്റ്റ‌ഡ് സാങ്കേതികവിദ്യയുടെ നിലവിലെ പ്രവണതയുമായി പൊരുത്തപ്പെടുന്ന കമ്പനി 'മൈ ട്രയംഫ് കണക്റ്റിവിറ്റി സിസ്റ്റവും' ട്രയംഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍ എന്നിവയും അതിലേറെയും സവിശേഷതകളാണ് ഒരുങ്ങിയിരിക്കുന്നതും.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷന്‍ കണ്‍ട്രോള്‍, റോഡ്, റെയിന്‍ എന്നിങ്ങനെ രണ്ട് റൈഡ് മോഡുകള്‍, ഇരട്ട-ചാനല്‍ എബിഎസ് എന്നിവയും ട്രൈഡന്റ് 660 പതിപ്പിന്റെ പ്രീമിയംനെസ് വർധിപ്പിക്കാനും സഹായകരമായിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ ഘടകങ്ങളിൽ മുന്‍വശത്ത് ഷോവ 41 mm അപ്പ്‌സൈഡ് ഡൗണ്‍ സ്പെഷ്യൽ ഫംഗ്ഷന്‍ ഫോർക്കുകകളും പിന്നില്‍ പ്രീലോഡിനായി ക്രമീകരിക്കാവുന്ന ഷോവ മോണോഷോക്ക് യൂണിറ്റുമാണ് സസ്പെൻഷനായി സജ്ജീകരിച്ചിരിക്കുന്നത്.

ഒരു ചെറിയ തകരാർ, Trident 660 മോഡലിനെ തിരികെ വിളിച്ച് Triumph India

കവസാക്കി Z650, നിഞ്ച 650 എന്നിവയും അടുത്തിടെ വിപണിയിലെത്തിയ ഹോണ്ട CB650R, CBR650R എന്നിവയാണ് ട്രയംഫ് ടൈഡന്റിന്റെ ഇന്ത്യയിലെ പ്രധാന എതിരാളികൾ. ട്രയംഫിന്റെ ബ്രിട്ടനിലെ ഹിൻക്ലിയിലെ ഡിസൈൻ ടീം തയാറാക്കിയ ബൈക്ക് പ്രശസ്ത ഇറ്റാലിയൻ ബൈക്ക് ഡിസൈനറായ റോഡോൾഫോ ഫ്രെസ്കോളി ആണ് അവസാനവട്ട മിനുക്കുപണികൾ നടത്തിയിരിക്കുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Tuesday, February 22, 2022, 12:17 [IST]
English summary
Triumph recalled the trident 660 in india due to incorrect specification of raw material
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X