Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

ഏറ്റവും പുതിയ 2022 മോഡൽ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണി പുറത്തിറക്കി ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. സ്ട്രീറ്റ് ട്രിപ്പിൾ R, സ്ട്രീറ്റ് ട്രിപ്പിൾ RS, ഒരു ലിമിറ്റഡ് എഡിഷൻ മോട്ടോ2 എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് ജനപ്രിയ ബൈക്കിനെ കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

ഇത് എക്കാലത്തെയും പവർഫുൾ സ്ട്രീറ്റ് ട്രിപ്പിൾ മോഡലാണെന്നാണ് ട്രയംഫ് അവകാശപ്പെടുന്നതു തന്നെ. സ്പെഷ്യൽ എഡിഷൻ മോഡൽ രണ്ട് വ്യത്യസ്ത കളർ ഓപ്ഷനുകളിലും സ്വന്തമാക്കാനുമാവും. എന്നാൽ ലോകമെമ്പാടുമായി 765 യൂണിറ്റുകളിലാവും ഈ സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണി ലഭ്യമാവുക.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

എന്നാൽ ട്രയംഫ് മോട്ടോ2 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ല. ലോഞ്ച് ചെയ്യുമ്പോൾ പുതിയ സ്ട്രീറ്റ് ട്രിപ്പിൾ സീരീസ് ഡ്യുക്കാട്ടി മോൺസ്റ്റർ 797, കവസാക്കി Z900 എന്നിവയുമായാവും മത്സരിക്കുക.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, 2022 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ 765 സീരീസിന് നിലവിലെ മോഡലുമായി സാമ്യമുണ്ടെങ്കിലും കൂടുതൽ സ്പോർട്ടിയർ ശൈലിയാണ് ബൈക്ക് സ്വീകരിക്കുന്നത്. അടിസ്ഥാന രൂപഘടന അതേപടി തുടരുകയാണെങ്കിലും ചില സൂക്ഷ്മമായ സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങൾ സ്ട്രീറ്റ് ട്രിപ്പിൾ സീരീസിൽ കാണാനാവും.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ 15 ലിറ്റർ മസ്‌കുലാർ ഫ്യുവൽ ടാങ്ക്, പുതുക്കിയ റേഡിയേറ്റർ കൗളുകൾ, പുതിയ ചങ്കി സൈലൻസർ എന്നിവ ഇതിന് ലഭിക്കുന്നു.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

പരസ്പരം മാറ്റാവുന്ന പില്യൺ സീറ്റുകളുള്ള പുതിയ കളർ കോഡഡ് ബെല്ലി പാൻ, പില്യൺ സീറ്റ് കൗൾ എന്നിവ RS, മോട്ടോ2 എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാവും. ലോവർ ചെയിൻ ഗാർഡുമായാണ് ഇവ വിപണിയിൽ എത്തുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

എന്നാൽ പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 765 സീരീസിന്റെ എഞ്ചിനിലാണ് ഏറ്റവും വലിയ നവീകരണം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് ട്രയംഫ് അവകാശപ്പെടുന്നത്. രണ്ട് വേരിയന്റുകളിലും ഒരേ 765 സിസി, ഇൻലൈൻ-ത്രീ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത് എങ്കിലും രണ്ട് മോഡലുകളിലും പവർ ഔട്ട്പുട്ട് വ്യത്യസ്തമാണ്.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

സ്ട്രീറ്റ് ട്രിപ്പിൾ 765 R വേരിയന്റ് 11,500 rpm-ൽ 118.4 bhp കരുത്തും 9,500 rpm-ൽ 80 Nm torque ഉം ആണ് നൽകുന്നത്. അതേസമയം പെർഫോമൻസ് അധിഷ്ഠിതമായ സ്ട്രീറ്റ് ട്രിപ്പിൾ RS മോഡൽ 12,800 rpm-ൽ 128.2 bhp പവറും 12,000 rpm-ൽ 80 Nm torque ഉം ഉത്പാദിപ്പിക്കും.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

മോട്ടോർസൈക്കിൾ ശ്രേണിക്ക് പുതിയ ഒപ്റ്റിമൈസ് ചെയ്ത കോർണറിംഗ് എബിഎസും സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോളും ലഭിക്കുന്നുവെന്നതും ഹൈലൈറ്റാണ്. റോഡ്, റെയിൻ, സ്‌പോർട് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് സ്ട്രീറ്റ് ട്രിപ്പിൾ ആറിനുള്ളത്.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

അതേസമയം മറുവശത്ത് RS, മോട്ടോ2 പതിപ്പുകൾക്ക് റോഡ്, റെയിൻ, സ്‌പോർട്ട്, റൈഡർ, ട്രാക്ക് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകൾ ലഭിക്കും. ബ്ലൂടൂത്ത് കണക്ടീവിറ്റി, ഷിഫ്റ്റ് അസിസ്റ്റ് അപ്പ് ആൻഡ് ഡൗൺ ക്വിക്ക് ഷിഫ്റ്റർ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഇമോബിലൈസർ തുടങ്ങിയവ ഈ മോട്ടോർസൈക്കിളുകളിലെ മറ്റ് സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 765 ശ്രേണിക്ക് മികച്ച എർഗണോമിക്‌സ് ഉണ്ടെന്നാണ് ട്രയംഫ് അവകാശപ്പെടുന്നത്. ഇത് മികച്ച റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.

Triumph പ്രേമികളേ ഇതിലെ ഇതിലെ... പുതിയ 2022 മോഡൽ Street Triple 765 ശ്രേണി വിപണിയിൽ

സ്ട്രീറ്റ് ട്രിപ്പിൾ R, RS മോഡലുകൾക്ക് 12 mm ഹാൻഡിൽബാറുകൾ ലഭിക്കുമ്പോൾ RS, മോട്ടോ2 എഡിഷനുകൾ കുത്തനെയുള്ള റേക്ക്, ഉയർത്തിയ ബാക്ക് എൻഡ്, എയറോഡൈനാമിക്സ് എന്നിവയാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Friday, November 4, 2022, 11:35 [IST]
English summary
Triumph unveiled new 2022 street triple 765 range in three different variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X