Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം ബഹുദൂരം കുതിക്കുകയാണ്. പല സ്റ്റാർട്ടപ്പ് കമ്പനികളും തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ച് രംഗത്തെത്തുമ്പോൾ ഹീറോയും ഹോണ്ടയുമെല്ലാം ഇപ്പോഴും കളത്തിനു പുറത്തിരിക്കുകയാണ്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

എന്നാൽ ടിവിഎസും ബജാജും ഓരോ മോഡലുകളുയി തങ്ങളുടെ സാന്നിധ്യം അറിയിച്ചതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. ധാരാളം സ്റ്റാർട്ടപ്പുകൾ ഇവിടെ പുതിയ ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും പുറത്തിറക്കുമ്പോൾ ഈ വെല്ലുവിളിയെ ബജാജും ടിവിഎസും നേരിടുന്നത് യഥാക്രമം ചേതക് ഇവിയും ഐക്യൂബ് സ്കൂട്ടറും ഉപയോഗിച്ചാണ്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

ഈ സെഗ്മെന്റിലാവാട്ടെ ഈ രണ്ട് മോഡലുകളും പരസ്പരം ഏറ്റുമുട്ടയും ചെയ്യുന്നുവെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ മാസം ടിവിഎസ് ആഭ്യന്തര വിപണിയിൽ മൊത്തം 2,238 യൂണിറ്റ് ഐക്യൂബ് വിറ്റഴിച്ചു. 2021 ഫെബ്രുവരിയിൽ കമ്പനിക്ക് വെറും 203 യൂണിറ്റുകളായിരുന്നു നിരത്തിലെത്തിച്ചിക്കാൻ സാധിച്ചിരുന്നുള്ളൂ.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

അതായത് ഒരു വർഷം പിന്നിട്ടപ്പോൾ ഐക്യൂബിന്റെ വിൽപ്പനയിൽ 2022 ഫെബ്രുവരിയിൽ 1,002.46 ശതമാനം വാർഷിക വളർച്ചയാണ് ടിവിഎസ് നേടിയെടുത്തിരിക്കുന്നത്. ബജാജ് ചേതക്കിനെ സംബന്ധിച്ചിടത്തോളം 2022 ഫെബ്രുവരിയിലെ ആഭ്യന്തര വിൽപ്പന 1,110 യൂണിറ്റാണ്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

ഒരു വർഷം മുമ്പ് 2021 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ ചേതക് ഇ-സ്‌കൂട്ടറിന്റെ 150 യൂണിറ്റുകൾ മാത്രമായിരുന്നു നിരത്തിലെത്തിച്ചിരുന്നത്. അതായത് ഇലക്ട്രിക് സ്കൂട്ടറിന്റെ വാർഷിക വിൽപ്പനയിൽ ബജാജ് 640 ശതമാനം വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. എന്നാൽ താരതമ്യപ്പെടുത്തിയാൽ ടിവിഎസ് ഇന്ത്യയിൽ ഐക്യൂബിന്റെ ഇരട്ടിയിലധികം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

നിലവിൽ ഡൽഹി, ബെംഗളൂരു, ചെന്നൈ, പൂനെ, കൊച്ചി, കോയമ്പത്തൂർ എന്നിവയുൾപ്പെടെ 33 നഗരങ്ങളിലാണ് കമ്പനി ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാവുന്നത്. 78 കിലോമീറ്റർ വേഗതയിൽ ഐക്യൂബ് പ്രവർത്തിപ്പിക്കാൻ പ്രാപ്തമാക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3 kWh ബാറ്ററി പായ്ക്കാണ് സ്കൂട്ടറിന് തുടിപ്പേകുന്നത്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

പൂർണമായി ചാർജ് ചെയ്ത ബാറ്ററിയിൽ 75 കിലോമീറ്റർ വരെ റേഞ്ചാണ് ടിവിഎസ് ഐക്യൂബ് വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ ഇവി ബാറ്ററി ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ എടുക്കും. 4.2 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ സ്കൂട്ടറിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

ഒരു കണക്‌റ്റഡ് ടൂവീലർ എന്നു കമ്പനി വിളിക്കുന്ന ഈ മോഡൽ ഫീച്ചറുകളുടെ ഒരു നീണ്ട നിരയാണ് തന്നെയാണ് ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്. ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ചുള്ള വിവിധ വിവരങ്ങൾ കാണിക്കുന്ന ഫുൾ TFT ഡിസ്പ്ലേ വരെ ഈ ഇലക്ട്രിക് സ്കൂട്ടറിൽ ലഭ്യമാവും. ടിവിഎസ് സ്‍മാര്‍ട്ട് എക്‌സ്‌കണക്ട് സംവിധാനം, ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റര്‍, ടിവിഎസ് ഐക്യൂബ് ആപ്പ് എന്നീ സജ്ജീകരണങ്ങളും വാഹനനത്തിനെ ഫീച്ചർ റിച്ചാക്കുന്നു.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

ജിയോ ഫെന്‍സിങ്, വിദൂര ബാറ്ററി ചാര്‍ജ് സ്റ്റാറ്റസ്, നാവിഗേഷന്‍ സഹായം, ഒടുവില്‍ പാര്‍ക്ക് ചെയ്‍ത സ്ഥലം, കോളുകളും എസ്എംഎസുകളും വരുന്നതിന്റെ അറിയിപ്പുകള്‍, ക്യൂ പാര്‍ക്ക് അസിസ്റ്റ്, ഇക്കോണമി, പവര്‍ മോഡുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യം, ഡേ-നൈറ്റ് ഡിസ്‌പ്ലേ, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവയും ശബ്ദമില്ലാത്ത സൗകര്യപ്രദമായ റൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഐക്യൂബിനെ സവിശേഷമാക്കുന്നത്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

മറുവശത്ത് ബജാജ് ചേതക് ഇലക്ട്രിക് 3 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും, അതിന്റെ ഇലക്ട്രിക് മോട്ടോർ 4.08 kW പീക്ക് പവർ (3.8 kW ന്റെ തുടർച്ചയായ പവർ റേറ്റിംഗ് ഉള്ളത്) ആണ്. പൂർണമായി ചാർജ് ചെയ്താൽ 95 കിലോമീറ്റർ വരെ ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ച് നൽകാൻ ഇതിന് കഴിയുമെന്നതും ഗുണമാണ്. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ ഏകദേശം 5 മണിക്കൂർ സമയമാണ് വേണ്ടി വരിക.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

70 കിലോമീറ്റർ വേഗതയും 95 കിലോമീറ്റർ റേഞ്ചുമാണ് (ഇക്കോ മോഡിൽ) കമ്പനി ചേതക്കിൽ അവകാശപ്പെടുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രീമിയം വേരിയന്റിനായുള്ള ഓൺലൈൻ ബുക്കിംഗ് നിലവിൽ തുറന്നിട്ടുണ്ട്. ഇതിന്റെ വില 1,19,684 രൂപയാണ്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

ബജാജ് ഓട്ടോയിൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ നിലവിൽ മഹാരാഷ്ട്ര, ഔറംഗബാദ്, മുംബൈ, നാഗ്പൂർ, നാസിക്, പൂനെ. മഹാരാഷ്ട്രയ്ക്ക് പുറമേ, ആന്ധ്രാപ്രദേശ്, ഡൽഹി, ഗോവ, ദാമൻ ആൻഡ് ദിയു, ഗുജറാത്ത്, കർണാടക, കേരളം, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലല്ലാം ലഭ്യമാണ്.

Bajaj Chetak ഇലക്ട്രിക്കിനേക്കൾ ഇരട്ടി വിൽപ്പനയുമായി TVS iQube ഇവിയുടെ മുന്നേറ്റം

ബ്രൂക്ലിൻ ബ്ലാക്ക്, ഹേസൽ നട്ട്, ഇൻഡിഗോ മെറ്റാലിക്, വെല്ലുട്ടോ റോസ്സോ എന്നീ നാല് നിറങ്ങളിൽ ചേതക്കിന്റെ പ്രീമിയം വേരിയന്റ് സ്വന്തമാക്കാം. ഫുൾ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടുന്നതാണ് ഇലക്ട്രിക് സ്കൂട്ടറിലെ ഫീച്ചർ നിര.

More from DriveSpark

Article Published On: Tuesday, March 29, 2022, 13:57 [IST]
English summary
Tvs iqube beat bajaj chetak ev in february sale details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X