എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

ടെക്‌നോളജിയിലും പെർഫോമൻസിലും മികച്ചതാണെന്നതിന് പുറമെ സ്‌പോർട്ടി ഡിസൈനിനും സ്റ്റൈലിംഗിനും പേരുകേട്ട മോഡലാണ് ടിവിഎസ് എൻടോർഖ്. ഇന്ന് ഇന്ത്യയിലെ യുവതലമുറയുടെ ഏറ്റവും പ്രിയ സ്കൂട്ടറും ഇതുതന്നെയാണ്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

നിലവിൽ ടിവിഎസ് എൻടോർഖ നാല് വേരിയന്റുകളിലാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതിൽ ഓരോന്നിനും അതിന്റേതായ തനതായ സ്റ്റൈലിംഗും കളർ ഓപ്ഷനുകളും ഉണ്ടെന്നതാണ് ശ്രദ്ധേയമായതും ആകർഷകവുമായ കാര്യങ്ങൾ. സ്റ്റാൻഡേർഡ് മോഡൽ, റേസ് എഡിഷൻ, സൂപ്പർ സ്ക്വാഡ് എഡിഷൻ, റേസ് XP വേരിയന്റ് എന്നിവയാണ് കമ്പനി അണിനിരത്തിയേക്കുന്നത്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

ഇതിനു പുറമെ പുതിയൊരു വേരിയന്റിനെ കൂട അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ടിവിഎസ്. ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പുത്തൻ പതിപ്പിന്റെ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടതോടെയാണ് ഈ വാർത്ത പുറത്തുവന്നത്. ടീസറിൽ വെളിപ്പെടുത്തിയതുപോലെ പുതിയ വേരിയന്റ് XT എന്നായിരിക്കും അറിയപ്പെടുക.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

പുതുക്കിയ ഇൻസ്ട്രുമെന്റ് കൺസോളും ചില പുതിയ സാങ്കേതിക സവിശേഷതകളും പോലുള്ള കാര്യങ്ങളിൽ ഇതിന് ശ്രദ്ധ കേന്ദ്രീകരിക്കാനാകും. മറ്റ് എൻടോർഖ് വേരിയന്റുകളെപ്പോലെ ഈ പുതിയ വേരിയന്റിനും അതിന്റേതായ സവിശേഷമായ സ്റ്റൈലിംഗും കളർ ഓപ്ഷനുകളും ഉണ്ടായിരിക്കും. ഇവ കൂടാതെ മറ്റ് മിക്ക കാര്യങ്ങളും നിലവിലുള്ള മോഡലുകൾക്ക് സമാനമായിരിക്കും.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

ടിവിഎസ് എൻടോർഖിന്റെ വരാനിരിക്കുന്ന പുതിയ മോഡൽ ടോപ്പ് എൻഡ് വേരിയന്റായിരിക്കാം. 90,000 രൂപയ്ക്ക് അടുത്തായിരിക്കാം ഇതിന്റെ എക്സ്ഷോറൂം വിലയും. നിലവിൽ 77,106 രൂപയ്ക്കും (ഡ്രം) 81,561 രൂപയ്ക്കും (ഡിസ്‌ക്) റീട്ടെയിൽ ചെയ്യുന്ന സ്റ്റാൻഡേർഡ് മോഡലിലാണ് എൻടോർഖ് ശ്രേണി ആരംഭിക്കുന്നത്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

അതേസമയം സ്കൂട്ടറിന്റെ റേസ് എഡിഷൻ 85,161 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. എൻടോർഖിന്റെ സൂപ്പർ സ്‌ക്വാഡ് പതിപ്പിന് 87,661 രൂപയാണ് വില. ടോപ്പ് എൻഡ് റേസ് XP വേരിയന്റിന് 89,211 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. സൂപ്പർസ്‌ക്വാഡ് പതിപ്പിന്റെ ലോഞ്ചിനായി ടിവിഎസ് ഡിസ്നി ഇന്ത്യയുമായി പ്രത്യേകം കരാറുണ്ടാക്കിയിട്ടുമുണ്ട്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

നിലവിലുള്ള വേരിയന്റുകളുടെ അതേ 124.8 സിസി എഞ്ചിൻ തന്നെ ആയിരിക്കും പുതിയ എൻടോർഖ് XT വേരിയന്റിനും കരുത്ത് പകരുന്നത്. ഈ സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് യൂണിറ്റ് പരമാവധി 9.25 bhp പവറിൽ 10.5 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമായിരിക്കും. RT-Fi സാങ്കേതികവിദ്യയുള്ള ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് സ്കൂട്ടറായാണ് എൻടോർഖ് 125 പുറത്തിറങ്ങിയത്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

സ്കൂട്ടറിന് പരമാവധി 95 കിലോമീറ്റർ വേഗതയായിരിക്കും പുറത്തെടുക്കാൻ കഴിയുക. 9 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ടിവിഎസ് എൻടോർഖിനാവും. അതേസമയം റേസ് XP വേരിയന്റിന് പവർ കണക്കുകളും അൽപം കൂടുതലാണ്. 7,000 rpm-ല്‍ 10.2 bhp പരമാവധി പവര്‍ ഔട്ട്പുട്ടും 5,500 rpm-ല്‍ 10.8 Nm torque ഉം വികസിപ്പിക്കാൻ റേസ് XP എഡിഷന് സാധിക്കും.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

സ്കൂട്ടറിനെ കൂടുതൽ ആവേശകരമാക്കുന്ന വിപുലമായ സാങ്കേതിക സവിശേഷതകളാണ് മറ്റൊരു ആകർഷണ കേന്ദ്രം. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പൂർണ ഡിജിറ്റൽ കൺസോളോടെയാണ് സ്‌കൂട്ടർ വിൽപ്പനയ്ക്ക് എത്തുന്നത്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

അതിൽ 60-ഓളം കണക്റ്റീവിറ്റി സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കോളുകൾ, എസ്എംഎസ് അലേർട്ട്, നാവിഗേഷൻ അസിസ്റ്റ്, ഫോൺ സിഗ്നൽ, ഫോൺ ബാറ്ററി സ്ട്രെങ്ത് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളുള്ള ടിവിഎസ് സ്മാർട്ട് Xonnect പ്ലാറ്റ്‌ഫോമാണ് ഇത് നൽകുന്നത്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

ഉപയോക്താക്കൾക്ക് അവസാനം പാർക്ക് ചെയ്‌ത ലൊക്കേഷൻ അസിസ്റ്റ് പോലുള്ള ഫീച്ചറുകളും ആക്‌സസ് ചെയ്യാൻ കഴിയും. അവരുടെ റൈഡിംഗ് വിശദാംശങ്ങൾ നന്നായി മനസിലാക്കാൻ റിപ്പോർട്ടുകളും അനലിറ്റിക്‌സും ഇതിൽ ലഭിക്കും. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ഇത് പങ്കിടാനുള്ള ഓപ്ഷനും ടിവിഎസ് നൽകുന്നുണ്ട്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

എഞ്ചിൻ കിൽ സ്വിച്ച്, പാസ് ബൈ സ്വിച്ച്, സീറ്റിനടിയിൽ 20 ലിറ്റർ സ്‌റ്റോറേജ്, യുഎസ്ബി ചാർജർ കം ലൈറ്റ്, എക്‌സ്‌റ്റേണൽ ഫ്യുവൽ ഫിൽ, ലോ ഫ്യുവൽ ഇൻഡിക്കേറ്റർ എൽഇഡി, ഡ്യുവൽ സ്റ്റിയറിംഗ് ലോക്ക്, ഹൈ സ്പീഡ് അലേർട്ട് എന്നിവയാണ് ടിവിഎസ് എൻടോർഖിനൊപ്പം വാഗ്ദാനം ചെയ്യുന്ന മറ്റ് ഉപയോഗപ്രദമായ സവിശേഷതകൾ.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

സുരക്ഷയുടെ കാര്യത്തിൽ പ്രധാന സവിശേഷതകളിൽ 220 mm റോട്ടോ പെറ്റൽ ഡിസ്ക് ബ്രേക്കുകളും പാർക്കിംഗ് ബ്രേക്കുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ടെന്നതും സെഗ്മെന്റിൽ കരുത്താവുന്നുണ്ട്. പുതിയ വേരിയന്റോടെ എൻടോർഖ് വിൽപ്പനയ്ക്ക് കൂടുതൽ ഉത്തേജനം ലഭിക്കും. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്താനും മോഡലിന് സാധിച്ചിട്ടുണ്ട്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

2021 സാമ്പത്തിക വർഷത്തിലെ 2,51,491 യൂണിറ്റുകളെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിലെ വിൽപ്പന 2,49,277 യൂണിറ്റായിരുന്നു. വിപണി വിഹിതം 6.75 ശതമാനമായാണ് നിൽക്കുന്നത്.

എൻടോർഖിന് പുതിയ XT വേരിയന്റ് അവതരിപ്പിക്കാൻ ടിവിഎസ്, ടീസർ ചിത്രം പുറത്ത്

2022 സാമ്പത്തിക വർഷത്തിൽ എൻടോർഖിന്റെ വിൽപ്പനയിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും മറ്റ് സ്കൂട്ടറുകളെ അപേക്ഷിച്ച് താരതമ്യേന ഏറ്റവും ചെറിയ നഷ്ടമാണിത്. സുസുക്കി ആക്സസും ബർഗ്മാനും മാത്രമാണ് 2022 സാമ്പത്തിക വർഷത്തിൽ വിൽപ്പന വളർച്ച രേഖപ്പെടുത്തിയ മോഡലുകൾ.

More from DriveSpark

Article Published On: Thursday, April 28, 2022, 16:01 [IST]
English summary
Tvs ready to launch new xt variant for ntorq 125 scooter details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X