R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

കഴിഞ്ഞ മാസം ടിവിഎസ് ഇന്ത്യയിൽ പുറത്തിറക്കിയ പുതിയ അപ്പാച്ചെ RTR 165 RP (റേസ് പെർഫോമൻസ്) മോട്ടോർസൈക്കിൾ പൂർണമായും വിറ്റഴിച്ചതായി കമ്പനി. 1.45 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ പുറത്തിറക്കിയ മോഡലിന്റെ 200 യൂണിറ്റുകൾ മാത്രമാണ് ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തിച്ചത്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

ഈ 200 യൂണിറ്റുകളും ഇപ്പോൾ വിറ്റുതീർന്നതായാണ് ടിവിഎസ് മോട്ടോർ വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം കമ്പനി അറിയിച്ചിരിക്കുന്നത്. ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ യൂണിറ്റുകളും വിറ്റുതീർത്തത് ഒരു നേട്ടമായാണ് ബ്രാൻഡ് കണക്കാക്കുന്നത്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

അപ്പാച്ചെ RTR 160 4V പതിപ്പിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും ധാരാളം പരിഷ്ക്കാരങ്ങളുമായാണ് ഈ അപ്പാച്ചെ RTR 165 RP ലിമിറ്റഡ് എഡിഷൻ മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. കമ്പനിയുടെ റേസ് പെർഫോമൻസ് സീരീസിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യത്തെ മോട്ടോർസൈക്കിളാണിത് എന്നതും ശ്രദ്ധേയമായിട്ടുണ്ട്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

മികച്ച റൈഡിംഗ് അനുഭവത്തിനായി അധിക പവർ വാഗ്ദാനം ചെയ്യുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. അപ്പാച്ചെ ശ്രേണിയിലെ മറ്റ് മോട്ടോർസൈക്കിളുകൾക്കും പിന്നീട് RP പതിപ്പുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പാച്ചെ 165 RTR RP ബ്ലൂ, വൈറ്റ്, റെഡ് എന്നീ റേസ് പ്രചോദിത നിറങ്ങളുടെ സംയോജനത്തിലാണ് അവതരിപ്പിക്കുന്നത്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

മാറ്റ് ബ്ലാക്ക്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, റേസിംഗ് റെഡ് എന്നിവയുടെ കളർ ഓപ്ഷനുകൾ ലഭിക്കുന്ന RTR 160 4V യിൽ നിന്ന് വ്യത്യസ്തമാണ് ഇത്. 25 ശതമാനം വർധിച്ച സ്ഥിരതയുമായി ബന്ധപ്പെട്ട ഡബിൾ ക്രാഡിൽ സിൻക്രോ സ്റ്റഫ് ഷാസിയിലാണ് മോട്ടോർസൈക്കിളിന്റെ നിർമാണവും ടിവിഎസ് പൂർത്തിയാക്കിയിരിക്കുന്നത്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

15 വർഷത്തെ വാർഷിക പതിപ്പായി ഓർമപ്പെടുത്തുന്നതിന് ബൈക്കിന്റെ ഫ്യുവൽ ടാങ്കിൽ ഒരു വ്യതിരിക്തമായ ഡെക്കൽ കൊണ്ട് അലങ്കരിക്കാനും ടിവിഎസ് പ്രത്യേകം ഓർത്തു. സിഗ്നേച്ചർ ഫ്രണ്ട് പൊസിഷൻ ലാമ്പോടുകൂടിയ അഗ്രസീവ് ഹെഡ്‌ലാമ്പാണ് പുതിയ അപ്പാച്ചെയ്ക്ക് ലഭിക്കുന്നത്. ഈ എൽഇഡി ക്ലാസ് B ഹെഡ്‌ലാമ്പിൽ 2 ലോ ബീമുകളും 3 ഹൈ ബീം ലാമ്പുകളും അടങ്ങുന്ന 5 എൽഇഡികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

അതേസമയം സിഗ്നേച്ചർ ഫ്രണ്ട് പൊസിഷൻ ലാമ്പിന് ഒരു സ്റ്റാലിയൻ ലോഗോയും സമ്മാനിച്ചിട്ടുണ്ട്. മറ്റ് സവിശേഷതകളിൽ അപ്പാച്ചെ RTR 160 4V വേരിയന്റിൽ നിന്ന് മറ്റ് സ്റ്റൈലിംഗ് ഘടകങ്ങൾ റേസ് പെർഫോമൻസ് പതിപ്പ് കടമെടുക്കുകയാണ് ചെയ്‌തിരിക്കുന്നത്. സിംഗിൾ പീസ് ഹാൻഡിൽബാർ, സ്റ്റെപ്പ് അപ്പ് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് റെഡ് സീറ്റ്, എഞ്ചിൻ കൗൾ, 12 ലിറ്റർ ഫ്യുവൽ ടാങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

ടിവിഎസ് അപ്പാച്ചെ RTR 165 RP മോഡലിന് 0 മുതൽ 60 വരെ ടൈമറും ടോപ്പ് സ്പീഡ് റെക്കോർഡറും ഉള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്ററും അതിന്റെ ഡിസ്‌പ്ലേയിലെ മറ്റെല്ലാ സുപ്രധാന വിവരങ്ങളും പ്രദർശിപ്പിക്കുന്ന യൂണിറ്റുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

അപ്പാച്ചെ 165 RTR RP പതിപ്പിന് 164.9 സിസി, സിംഗിൾ സിലിണ്ടർ, 4 വാൽവ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 10,000 rpm-ൽ പരമാവധി 19.2 bhp കരുത്തും 8,750 rpm-ൽ 14.2 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ യൂണിറ്റാണ്. ഈ എഞ്ചിൻ 5 സ്പീഡ് ഗിയർബോക്സുമായാണ് ടിവിഎസ് ഘടിപ്പിച്ചിരിക്കുന്നത്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

9,250 rpm-ൽ 17.5 bhp പവറും 7,250 rpm-ൽ 14.73 Nm torque ഉം നിർമിക്കുന്ന RTR 160 4V മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ അപ്പാച്ചെ 165 RTR RP കൂടുതൽ കരുത്തനാണ്. മണിക്കൂറിൽ പരമാവധി 123 കിലോമീറ്റർ വേഗതയാണ് അപ്പാച്ചെ 165 RTR RP എഡിഷൻ അവകാശപ്പെടുന്നത്.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

മുൻവശത്ത് ഷോവ ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും വഴിയാണ് ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം മുൻവശത്ത് 270 mm പെറ്റൽ ടൈപ്പ് ഡിസ്‌ക് ബ്രേക്കിലൂടെയും പിന്നിൽ 240 mm പെറ്റലിലൂടെയുമാണ് പുതിയ അപ്പാച്ചെ RTR 165 റേസ് പെർഫോമൻസ് പതിപ്പിന്റെ ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നതും.

R15 മോഡലിനേക്കാൾ കരുത്തൻ; പുതിയ Apache RTR 165 RP എഡിഷന്റെ മുഴുവൻ യൂണിറ്റും വിറ്റഴിച്ച് TVS

പുതിയ അപ്പാച്ചെയ്ക്ക് 148 കിലോഗ്രാം ഭാരവും 800 മില്ലീമീറ്റർ സീറ്റ് ഉയരവും ലഭിക്കും. സ്ലിപ്പർ ക്ലച്ചിനൊപ്പം ക്രമീകരിക്കാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും പുതിയ അപ്പാച്ചെ 165 RTR RP പതിപ്പിന്റെ പ്രത്യേകതയാണ്. കൂടാതെ കൂടുതൽ ഡ്യൂറബിളിറ്റിക്കായി പിച്ചള പൂശിയ ചെയിനും ബൈക്കിനെ വേറിട്ടുനിർത്താൻ സഹായിക്കുന്ന കാര്യങ്ങളാണ്.

Most Read Articles

Malayalam
English summary
Tvs sold out the new apache rtr 165 rp limited edition model in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X