Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

വരാനിരിക്കുന്ന അൾട്രാവയലറ്റ് F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്ക് പ്രദർശിപ്പിക്കുന്ന ഏറ്റവും പുതിയ വീഡിയോ പുറത്തുവിട്ട് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ്. ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് മോട്ടോർസൈക്കിൾ ഈ വർഷം ആദ്യ പകുതിയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

ടിവിഎസിന്റെ പിന്തുണയോടെ ആരംഭിച്ച ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇലക്ട്രിക്ക് വെഹിക്കിൾ സ്റ്റാർട്ടപ്പ് കമ്പനിയായ അൾട്രാവയലറ്റ് തങ്ങളുടെ F77 ഇന്ത്യയിലെ ആദ്യ പെർഫോമൻസ് ഇലക്ട്രിക് വാഹനമാണെന്നാണ് അവകാശപ്പെടുന്നത്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

ഏറ്റവും പുതിയ വീഡിയോയിൽ കാണിക്കുന്നതുപോലെ ഇലക്‌ട്രിക് സ്പോർട്‌സ് ബൈക്കുകൾ നിർമാണ ഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. കഴിഞ്ഞ മാസം ടിവിഎസ് മോട്ടോർ കമ്പനിയുടെ നേതൃത്വത്തിൽ സീരീസ് സി ഫണ്ടിംഗിൽ ഒരു പുതിയ റൗണ്ട് മൂലധനം സമാഹരിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു.

കൂടാതെ വെബ് അധിഷ്‌ഠിത ബിസിനസ് ഉപകരണങ്ങൾ നിർമിക്കുന്നതിന് പേരുകേട്ട സാങ്കേതിക കമ്പനിയായ സോഹോ കോർപ്പറേഷനും ഇതിൽ പങ്കുചേർന്നതും ഏറെ ശ്രദ്ധനേടുന്നതിന് സഹായകരമായിട്ടുണ്ട്. F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ നിർമാണത്തിനും വാണിജ്യ ലോഞ്ചിനുമായി വെളിപ്പെടുത്താത്ത തുക വിനിയോഗിക്കുന്നതിനായാണ് ഇത്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

സാമൂഹിക മാധ്യമങ്ങളിലൂടെ അൾട്രാവയലറ്റ് പുറത്തുവിട്ട ഏറ്റവും പുതിയ പോസ്റ്റിൽ പ്രൊഡക്ഷൻ മോഡൽ F77 എങ്ങനെയായിരിക്കുമെന്നതിന്റെ ഒരു ദൃശ്യം നൽകുന്ന ഒരു വീഡിയോയാണ് കാണാനാവുന്നത്. ബൈക്കിന് ഒരു സമർപ്പിത മൊബൈൽ ആപ്പ് ലഭിക്കുമെന്നും പുതിയ ടീസർ വീഡിയോ പറഞ്ഞുവെക്കുന്നുണ്ട്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

അത് സ്മാർട്ട് വാച്ച് വഴി പ്രവർത്തനക്ഷമമാക്കുകയും മറ്റ് അത്യാധുനിക സവിശേഷതകളാൽ സമ്പന്നവുമായിരിക്കുമെന്നുമാണ് നിഗമനം. 0-60 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡ് ആക്സിലറേഷൻ ടൈമിംഗിലാണ് ഇലക്‌ട്രിക് സ്‌പോർട്‌സ് മോട്ടോർസൈക്കിൾ കൈവരിക്കുന്നതെന്നാണ് അൾട്രാവയലറ്റ് അവകാശപ്പെടുന്നത്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

പരമാവധി 140 കിലോമീറ്റർ വേഗതയുള്ള ഇന്ത്യയിലെ ആദ്യത്തെ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളാണ് F77. 150 കിലോമീറ്റർ ക്ലെയിം ചെയ്‌ത റേഞ്ച്, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ്, ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ്, മൾട്ടിപ്പിൾ റൈഡ് മോഡുകൾ, ബൈക്ക് ട്രാക്കിംഗ്, റൈഡ് ഡയഗ്‌നോസ്റ്റിക്‌സ് തുടങ്ങി നിരവധി ഫീച്ചറുകൾ അടങ്ങിയ സ്‌മാർട്ടും കണക്‌റ്റഡ് ഇലക്ട്രിക് മോട്ടോർസൈക്കിളാണ് F77.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

അൾട്രാവയലറ്റ് F77 ഇലക്‌ട്രിക്കിന്റെ ആദ്യ ബാച്ച് ഈ വർഷം ആദ്യ പകുതിയിൽ തന്നെ പുറത്തിറങ്ങും. അതായത് 2022 മാർച്ചോടെ മോട്ടോർസൈക്കിളിനെ നിരത്തുകളിൽ പ്രതീക്ഷിക്കാമെന്ന് സാരം. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ആദ്യ പ്രൊഡക്ഷൻ മോഡലുകളെ ഇതിനോടകം തന്നെ കമ്പനി തയാറാക്കിയിട്ടുണ്ടെന്നാണ്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

നിരവധി അളവും ഗുണപരവുമായ പാരാമീറ്ററുകൾ ഉപയോഗിച്ച് മോട്ടോർസൈക്കിളിന്റെ ഡ്രൈവ്ട്രെയിനുകൾ, ഷാസികൾ, ബാറ്ററി ശേഷി എന്നിവ സാധൂകരിക്കുന്നതിന് രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങളിൽ കമ്പനി F77 കർശനമായി പരീക്ഷിച്ചുവരികയാണ്. അൾട്രാവയലറ്റ് നിലവിൽ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

ആയതിനാൽ ഈ വർഷം ആദ്യ പകുതിയിൽ F77 ഇലക്‌ട്രിക്കിനായുള്ള ഉത്പാദനവും ആരംഭിക്കും. ഈ സ്പോർട്ടി ഇവി ബൈക്കിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പ് കമ്പനി 2019 നവംബറിൽ പ്രദർശിപ്പിച്ചിരുന്നു. ആദ്യ വർഷത്തിൽ 15,000 യൂണിറ്റുകൾ നിർമിക്കും. തുടർന്ന് 1,20,000 യൂണിറ്റ് വാർഷിക ശേഷിയിലേക്ക് ഉയർത്താനുമാണ് അൾട്രാവയലറ്റിന്റെ പദ്ധതി.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

3.00 ലക്ഷം മുതൽ 3.35 ലക്ഷം രൂപ വരെ വിലയാകും പുതിയ അൾട്രാവയലറ്റ് F77 ഇലക്‌ട്രിക് മോട്ടോർസൈക്കിളിനായി നിശ്ചയിക്കുന്ന വിലയെന്നാണ് സൂചന. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് സ്പോർട്സ് ബൈക്കുകളിൽ ഒന്നാകുമിത്. മാത്രമല്ല വിപുലമായ സവിശേഷതകൾ, മികച്ച പ്രകടനം, മികച്ച റേഞ്ച് എന്നിവയുമായി വിപണിയിൽ എത്തിയാൽ ആളുകൾ തീർച്ചയായും ആകൃഷ്‌ടരാകും.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

2019-ൽ പ്രീ പ്രൊഡക്ഷൻ പതിപ്പിൽ അവതരിപ്പിച്ചപ്പോൾ ലൈറ്റ്നിംഗ്, ഷാഡോ, ലേസർ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പരിചയപ്പെടുത്തിയത്. മൂന്ന് ലിഥിയം അയൺ ബാറ്ററികളാകും അൾട്രാവയലറ്റ് F77-ൽ ഉപയോഗിക്കുക.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

കമ്പനിയുടെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, 158 കിലോഗ്രാം ഭാരമുള്ള F77 ഇലക്‌ട്രിക് സ്പോർട്സ് ബൈക്കിന് 2250 rpm-ൽ 25 kW അല്ലെങ്കിൽ 33.5 bhp പരമാവധി പവർ ഔട്ട്‌പുട്ടും മോട്ടോറിൽ 90 Nm ഉം ചക്രത്തിൽ 450 Nm ഉം പരമാവധി ടോർഖ് റേറ്റിംഗും ഉണ്ടാകും. ഇതിനെക്കുറിച്ച് പറയുമ്പോൾ, മൊത്തം ബാറ്ററി ശേഷി 4.2 kWh ആണ്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

ഒരു സ്റ്റാൻഡേർഡ് പവർ ഔട്ട്‌ലെറ്റ് വഴി എല്ലാ പായ്ക്കുകളും പൂർണമായി ചാർജ് ചെയ്യാൻ 5 മണിക്കൂർ സമയം വേണ്ടിവന്നേക്കാം. അതേസമയം ഫാസ്റ്റ് ചാർജർ 1.5 മണിക്കൂറിനുള്ളിൽ മോട്ടോർസൈക്കിളിന്റെ ബാറ്ററിയെ പൂർണമായും ചാർജാക്കും. മറ്റ് സവിശേഷതകളിൽ പൂർണ എൽഇഡി ലൈറ്റുകൾ, ടിഎഫ്ടി ഡാഷ്, ബാക്ക്ലിറ്റ് സ്വിച്ചുകൾ, റിവേഴ്സ് അസിസ്റ്റ്, കൂടാതെ 3 റൈഡ് മോഡുകൾ എന്നിവയും ഉണ്ടാകും.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം ഫീച്ചർ ചെയ്യുന്ന ബൈക്കിന് ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകൾ, പ്രീ-ലോഡായി ക്രമീകരിക്കാവുന്ന റിയർ മോണോഷോക്ക്, 4-പിസ്റ്റൺ റേഡിയൽ കാലിപ്പറുള്ള 320 mm ഫ്രണ്ട് ഡിസ്ക്, സിംഗിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറുള്ള 230 mm പിൻ ഡിസ്ക്, ഡ്യുവൽ ചാനൽ എബിഎസ്, റീജൻ എന്നിവയുണ്ട്.

Ultraviolette F77 ഇലക്ട്രിക് സ്‌പോർട്‌സ് ബൈക്കിന്റെ ടീസറും പുറത്ത്, വിപണിയിലേക്ക് ഉടൻ

110/70-സെക്ഷൻ ഫ്രണ്ട്, 150/60-സെക്ഷൻ പിൻ ടയറുകൾ കൊണ്ട് പൊതിഞ്ഞ 17 ഇഞ്ച് വീലുകളിലായിരിക്കും അൾട്രാവയലറ്റ് F77 വാഗ്‌ദാനം ചെയ്യുക.

Most Read Articles

Malayalam
English summary
Ultraviolette teased new production ready f77 electric sports bike
Story first published: Thursday, January 6, 2022, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X