ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോ-കോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഷൈന്‍. 125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റിലെ ഒന്നാം സ്ഥാനക്കാരാണ് ഷൈന്‍. ഈ വര്‍ഷത്തെ ഉത്സവ സീസണിനെ അടയാളപ്പെടുത്തുന്നതിനായി ഹോണ്ട തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളായ ഷൈനിന് ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു.

ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

ഹോണ്ടയുടെ ഉത്സവകാല ഓഫറിന് കീഴില്‍ മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ 5,000 രൂപ വരെ ക്യാഷ്ബാക്കില്‍ ലഭ്യമാണ്. സീറോ ഡൗണ്‍ പേയ്മെന്റ്, നോ-കോസ്റ്റ് ഇഎംഐ ഫിനാന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് നേടാനാകും.

MOST READ: പുലിമടയിലെ പുതിയ പുലിക്കുട്ടി, മിഡിൽവെയ്റ്റ് സൂപ്പർബൈക്കായി രൂപമെടുത്ത് Honda Hornet

ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

മോഡലില്‍ താല്‍പര്യമുള്ളവര്‍ 2022 ഒക്ടോബര്‍ 31 വരെ മാത്രമേ ഈ ഓഫറില്‍ ഇഷ്ട വാഹനം സ്വന്തമാക്കാന്‍ സാധിക്കൂവെന്ന് അറിഞ്ഞിരിക്കണം. കൂടാതെ, തിരഞ്ഞെടുത്ത ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് മാത്രമേ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകൂ.

ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

കൂടാതെ, നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ക്ക് അനുയോജ്യമായ പ്രൊഫൈലുകളുള്ള ഉപഭോക്താക്കള്‍ക്കായി തിരഞ്ഞെടുത്ത ഫിനാന്‍സ് പങ്കാളികള്‍ മുഖേന ഫിനാന്‍സ് സ്‌കീമുകള്‍ ലഭ്യമാക്കും. നിങ്ങളുടെ അടുത്തുള്ള അംഗീകൃത ഹോണ്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചാല്‍ ഓഫറുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

MOST READ: ഹോണ്ട ടൂവീലറുകള്‍ ഇനി ഒഴുകി വരും; ആലപ്പുഴയില്‍ 'ഒഴുകുന്ന ഷോറൂം'

ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

എഞ്ചിന്‍ പരിഷ്‌കരണം, മൈലേജ്, വിശ്വാസ്യത എന്നിവയുടെ മികവിലാണ് ഷൈന്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നായി മാറിയത്. 10.59 bhp പവറും 11 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് മോട്ടോറാണ് ബൈക്കിന് കരുത്ത് പകരുന്നത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. കിക്ക് സ്റ്റാര്‍ട്ടറും സെല്‍ഫ് സ്റ്റാര്‍ട്ടറും ഉപയോഗിച്ച് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാം.

ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഡ്യുവല്‍ സ്പ്രിംഗുകളും സസ്‌പെന്‍ഡ് ചെയ്ത അലോയ് വീലുകളിലാണ് ഷൈനിന്റെ സഞ്ചാരം. മുന്നില്‍ ഒരു ഡിസ്‌കും പിന്നില്‍ ഒരു ഡ്രമ്മും ഉള്‍പ്പെടുന്നതാണ് ബ്രേക്കിംഗ് സജ്ജീകരണം. ഡ്യുവല്‍ ഡ്രം ബ്രേക്ക് വേരിയന്റും ഓപ്ഷണലായി ലഭ്യമാണ്.

MOST READ: നെക്‌സോണിനേക്കാൾ റേഞ്ചുമായി BYD Atto 3 ഇന്ത്യയില്‍ അവതരിച്ചു; വില പ്രഖ്യാപനം അടുത്തമാസം

ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

വിശ്വാസ്യതയുടെയും മൊത്തത്തിലുള്ള റൈഡിംഗ് അനുഭവത്തിന്റെയും പേരില്‍ ഇന്ത്യക്കാര്‍ ഈ ബൈക്കിനെ വളരെയധികം ഇഷ്ടപ്പെടുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ പുതിയ സെലിബ്രേറ്ററി പതിപ്പ് ഹോണ്ട പുറത്തിറക്കിയിരുന്നു. 78,878 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക് എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലാണ് ബൈക്ക് വാങ്ങാനാവുക. പുതിയ ലൈനുകളും ടാങ്കിന് മുകളിലെ ഗോള്‍ഡന്‍ വിംഗ് മാര്‍ക്കും സെലിബ്രേഷന്‍ പതിപ്പ് ലോഗോയും പുതിയ മോഡലിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കുന്നു. ബ്രൗണ്‍ നിറത്തിലുള്ള സീറ്റ് പ്രീമിയം അനുഭവം സമ്മാനിക്കും. ആക്സിസ് ഗ്രേ മെറ്റാലിക്കിലാണ് മഫ്ളര്‍ ഫിനിഷ് ചെയ്തിരിക്കുന്നത്.

MOST READ: ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച് Royal Enfield Hunter 350; പിന്നിലെ കാരണങ്ങള്‍ ഇതൊക്കെ

ഉത്സവ കാലത്ത് 'ഷൈന്‍' ചെയ്യാം; ഷൈനിന് ക്യാഷ്ബാക്ക്, നോകോസ്റ്റ് ഇഎംഐ ഓഫറുകളുമായി Honda

ഷൈന്‍ 125 മോട്ടോര്‍സൈക്കിളും സെലിബ്രേഷന്‍ എഡിഷനും തമ്മില്‍ മെക്കാനിക്കലായ മാറ്റങ്ങളൊന്നുമില്ല.അടുത്തിടെ തങ്ങളുടെ മോഡല്‍ നിരയിലാകെ ഹോണ്ട വില വര്‍ധിപ്പിച്ചിരുന്നു. ഇത് ഒരുപക്ഷേ അവരുടെ വില്‍പനയെ ബാധിച്ചേക്കും. ഹോണ്ട ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവെ അമിത വിലയുള്ളതിനാല്‍ നിലവിലെ വര്‍ധനവ് ഉപഭോക്താക്കളെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവേ പറയപ്പെടുന്നത്. ഉത്പാദന ചെലവും വിതരണ ശൃംഘലയിലെ പ്രശ്‌നങ്ങളുമാണ് വില വര്‍ധനവിലേക്ക് എത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
English summary
Up to rs 5000 cashback and no cost emi honda festive offer for shine
Story first published: Wednesday, October 12, 2022, 11:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X