ഇലക്‌ട്രിക് വിപ്ലവത്തിന് പൊലിമയേകാൻ റോയൽ എൻഫീൽഡും; ഇ-ബൈക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയിലെ ഇരുചക്ര വാഹന രംഗത്ത് ഇവി വിപ്ലവും അലയടിക്കുമ്പോൾ പ്രമുഖ ബ്രാൻഡുകളെല്ലാം ഇലക്‌ട്രിക്കിന്റെ പിന്നാലെ പായുകയാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഇലക്ട്രിക് പദ്ധതികളെ കുറിച്ച് മൗനം പാലിക്കുകയായിരുന്നു റോയൽ എൻഫീൽഡ്.

എന്നാൽ 2024-ലോ 2025-ന്റെ തുടക്കത്തിലോ അരങ്ങേറ്റം കുറിക്കുന്ന ഒരു പുതിയ ഇലക്ട്രിക് ബൈക്കിനായി റോയൽ എൻഫീൽഡ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന വാർത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന രീതിയിലുള്ള പുതിയ വിശദാംശങ്ങളാണ് ഇപ്പോൾ റിപ്പോർട്ടുചെയ്യപ്പെടുന്നത്.

ഇലക്‌ട്രിക് വിപ്ലവത്തിന് പൊലിമയേകാൻ റോയൽ എൻഫീൽഡും; ഇ-ബൈക്കിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
Image used for representation purposes only

ബ്രാൻഡ് ഒരു നിയോ-റെട്രോ സ്റ്റൈലിലുള്ള ഇലക്ട്രിക് ബൈക്കിന്റെ അണിയറ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ആന്തരികമായി 'Electrik01' എന്ന രഹസ്യനാമം ഉള്ള ഈ പുതിയ ഇലക്ട്രിക് ബൈക്ക് നിലവിൽ അതിന്റെ പ്രാരംഭ കൺസെപ്റ്റ് ഘട്ടത്തിൽ മാത്രമാണ്. കൂടാതെ ഇത് നിരവധി മാറ്റങ്ങൾക്കും പരിഷ്ക്കാരങ്ങൾക്കും വിധേയമാകും. ഈ ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഡിസ്‌ക് ബ്രേക്കുകളും അലോയ് വീലുകളും സഹിതം മുൻവശത്ത് ഗർഡർ ഫോർക്ക് സസ്പെൻഷൻ സജ്ജീകരണവും ഉണ്ടായിരിക്കുമെന്നതാണ് ഹൈലൈറ്റ്.

അതേസമയം പിൻഭാഗത്ത്, ബൈക്കിൽ ഒരു മോണോ-ഷോക്ക് സസ്പെൻഷൻ സജ്ജീകരണമുണ്ടാകാനാണ് സാധ്യതയുള്ളത്. വളരെ ആകർഷകവുമായ നിയോ-വിന്റേജ്, ക്ലാസിക് സ്റ്റൈലിംഗിനൊപ്പം ഉയർന്ന നിലവാരമുള്ള ടാക്‌റ്റൈൽ ഫിനിഷുകളിലും ടച്ച് പോയിന്റുകളിലും ബ്രാൻഡ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റോയൽ എൻഫീൽഡ് Electrik01 ഒരു റൗണ്ട് ഹെഡ്‌ലാമ്പും ഒരു പരമ്പരാഗതമായ ഫ്യുവൽ ടാങ്കും തന്നെയായിരിക്കും അവതരിപ്പിക്കുക. എന്നാൽ ഫ്യുവൽ ടാങ്കിൽ ഇന്ധനം നിറയ്ക്കേണ്ടതിന്റെ ആവശ്യകത ഇല്ലാത്തതിനാൽ അത് സ്റ്റോറേജ് സ്പേസിന് വഴിമാറുമോ എന്നാണ് നോക്കി കാണേണ്ടത്.

വരാനിരിക്കുന്ന ഇലക്ട്രിക് ബൈക്ക് ഹെഡ്‌സ്റ്റോക്കിന്റെ ഇരുവശത്തുനിന്നും ഉയർന്നുവരുന്ന രണ്ട് ഫ്രെയിം ട്യൂബുകളുള്ള ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാകാൻ സാധ്യതയുണ്ട്. ഒന്ന് ഫ്യുവൽ ടാങ്കിന്റെ മുകളിലെ അരികിൽ നിന്ന് ഉയർന്നുവരുന്നതും മറ്റൊന്ന് താഴേക്ക് ഓടുന്നതുമായ ശൈലിയാവും ഇവിടെ കമ്പനി സ്വീകരിക്കുക. താഴോട്ട് പ്രവർത്തിക്കുന്ന രണ്ടാമത്തെ ട്യൂബ് ബാറ്ററി പായ്ക്കിനെ ഉൾക്കൊള്ളാനും സഹായിക്കും. പുറത്തുവരുന്ന അഭ്യൂഹങ്ങൾ ഇങ്ങനെയാണെങ്കിലും ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ മെക്കാനിക്കൽ ഹാർഡ്‌വെയറിനെയും സവിശേഷതകളെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ല.

മുമ്പ് സൂചിപ്പിച്ചതുപോലെ റോയൽ എൻഫീൽഡ് Electric01 കൺസെപ്റ്റ് അതിന്റെ പ്രാരംഭ ഘട്ടത്തിൽ മാത്രമാണ്. ഇതിനെ ആന്തരികമായി QFD (ക്വാളിറ്റി ഫംഗ്ഷൻ ഡെവലപ്‌മെന്റ്) ആശയം എന്നാണ് കമ്പനി വിളിക്കുന്നത്. ഉപഭോക്തൃ ഫീഡ്‌ബാക്ക്, ആവശ്യങ്ങൾ, പ്രതീക്ഷകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്ന വികസനത്തിന് വേണ്ടിയാണ് QFD മോഡലുകൾ പൊതുവെ കമ്പനികൾ വികസിപ്പിക്കാറുള്ളത്. എന്നിരുന്നാലും ഈ ബൈക്ക് മറ്റെല്ലാ റോയൽ എൻഫീൽഡ് ബൈക്കുകളെയും പോലെ സമാനമായ സ്വഭാവവും ഡിഎൻഎയും തുടരുമെന്നും എതിരാളികൾക്ക് കടുത്ത മത്സരം നൽകുമെന്നും ബ്രാൻഡ് ഉറപ്പുനൽകുന്നുണ്ട്.

എന്തായാലും പുറത്തിറങ്ങുമ്പോൾ പ്രീമിയം ശ്രേണിയിൽ തന്നെയാവും ഇ-ബൈക്ക് ഇടംപിടിക്കുക. ഈ ഇലക്ട്രിക് ബൈക്ക് കൂടാതെ റോയൽ എൻഫീൽഡ് മറ്റ് നിരവധി പുതിയ ബൈക്കുകളിലും പ്രവർത്തിക്കുന്നുണ്ട്. അതിൽ കോണ്ടിനെന്റൽ 650, ഇന്റർസെപ്റ്റർ 650 എന്നിവയുമായി എഞ്ചിൻ പങ്കിടുന്ന രണ്ട് പുതിയ 650 സിസി ബൈക്കുകൾ ഉൾപ്പെടെ 2023 രണ്ടാം പകുതിയിൽ വിപണിയിൽ അവതരിപ്പിക്കുന്ന പുതിയ ഹിമാലയൻ വരെ ഒരുങ്ങുന്നുണ്ട്. എന്തായാലും ഇ-മോട്ടോർസൈക്കിൾ കൂടി വിൽപ്പനയ്ക്ക് എത്തുന്നതോടെ മിഡിൽ-വെയ്റ്റ് സെഗ്മെന്റിൽ എൻഫീൽഡ് കൂടുതൽ കരുത്താർജിക്കുമെന്ന് ഉറപ്പാണ്.

അടുത്തിടെ പുറത്തിറക്കിയ ഹണ്ടർ 350 മോഡലും വിപണിയിൽ വൻവിപ്ലവമാണ് തീർക്കുന്നത്. 2022 ഓഗസ്റ്റ് മാസത്തിൽ വിൽപ്പനയ്ക്കെത്തിയ റോഡ്സ്റ്റർ ബൈക്ക് വെറും മൂന്ന് മാസത്തിനുള്ളില്‍ 50,000 യൂണിറ്റിലധികം വിൽപ്പന നേടിയാണ് കുതിക്കുന്നത്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 50,760 ഉപഭോക്താക്കളാണ് ഹണ്ടർ സ്വന്തമാക്കിയത്. ഓഗസ്റ്റ് മാസം 18,197 യൂണിറ്റുകളും സെപ്റ്റംബറിൽ 7,118 യൂണിറ്റുകളും വിറ്റപ്പോൾ ഒക്ടോബറിൽ മോട്ടോർസൈക്കിളിന്റെ വിൽപ്പന 15,445 യൂണിറ്റുകളായി. റെട്രോ ഫാക്ടറി, മെട്രോ ഡാപ്പര്‍, മെട്രോ റെബല്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലാണ് ഹണ്ടർ അവതരിപ്പിച്ചിരിക്കുന്നതും.

Most Read Articles

Malayalam
English summary
Upcoming new royal enfield electric bike concept details leaked
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X