അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

അഡ്വഞ്ചർ ബൈക്കുകളുടെ രാജകുമാരനാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. എഡിവി ബൈക്കുകൾക്ക് ഇത്രയും ജനപ്രീതി നേടികൊടുത്തതും ഈ കേമൻ തന്നെയാണ്. എന്നാൽ നിലവിലെ രൂപത്തിൽ റോയൽ എൻഫീൽഡ് ഹിമാലയൻ സാധാരണ യാത്രാ ആവശ്യങ്ങൾക്ക് പര്യാപ്തമായ തരത്തിലുള്ള ബൈക്കല്ല.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

അതിന്റെ പ്രധാന അഡ്വക്കറ്റ് സ്വഭാവം നഷ്ടപ്പെടാതെ ഉപയോഗക്ഷമത മെച്ചപ്പെടുത്തുന്നതിനായി ഹിമാലയന്റെ ടോൺ-ഡൗൺ പതിപ്പിൽ പ്രവർത്തിക്കുകയാണ് റോയൽ എൻഫീൽഡ്. അതായത് കൂടുതൽ റോഡ്‌ അധിഷ്ഠിത മോഡലായി ഒരു പുതിയ വേരിയന്റിനെ കമ്പനി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നുവെന്ന് സാരം.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

ഇതിനോടകം തന്നെ ഏറെ തവണ പരീക്ഷണയോട്ടത്തിന് നിരത്തിലെത്തിയ ഈ പുതിയ ഹിമാലയൻ വേരിയന്റിനെ സ്‌ക്രാം 411 എന്ന് വിളിക്കും. ഇപ്പോൾ ബൈക്കിന്റെ ബ്രോഷറും ഇന്റർനെറ്റിലൂടെ പുറത്തുവന്നിരിക്കുകയാണ്. യൂട്യൂബ് ചാനലായ ബുള്ളറ്റ് ഗുരുവാണ് ബ്രോഷർ വെളിപ്പെടുത്തിയിരിക്കുന്നത്.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

റോയൽ എൻഫീൽഡ് ഹിമാലയൻ സ്‌ക്രാം 411 ഔദ്യോഗിക ആക്സസറികളായ ടി-ഷർട്ടുകൾ, കീചെയിനുകൾ എന്നിവയും ഡീലർഷിപ്പിൽ എത്തിയിട്ടുണ്ട്. ഹിമാലയന്റെ അതേ അടിസ്ഥാന രൂപം തന്നെയാണ് പുതിയ സ്‌ക്രാം 411 പതിപ്പും മുന്നോട്ടു കൊണ്ടുപോവുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിലും റിയർ വ്യൂ മിററുകളിലും വ്യക്തമാകുന്നത് പോലെ ഇത് റെട്രോ തീം ഉപയോഗിക്കുന്നത് തുടരുകയും ചെയ്യും.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

ഫോർക്ക് ഗെയ്‌റ്ററുകൾ, ഫ്യുവൽ ടാങ്കിന്റെ രൂപകൽപ്പന, വീതിയേറിയ ഹാൻഡിൽബാർ, ഷാസി, സ്പ്ലിറ്റ് സീറ്റുകൾ, അപ്‌സ്‌വെപ്‌റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവ അഡ്വഞ്ചർ ടൂറർ വേരിയന്റായ ഹിമാലയന് സമാനമാണ്. അതിന്റെ റോഡ്-പക്ഷപാതപരമായ പരിവർത്തനത്തിനായി നിരവധി ഭാഗങ്ങൾ നീക്കം ചെയ്‌തിട്ടുണ്ടെന്നതും ശ്രദ്ധേയമാകും.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

ഉദാഹരണത്തിന് സ്ക്രാം 411 പതിപ്പിന് മുന്നിലും പിന്നിലും പ്രത്യേക റാക്കുകൾ ഇല്ല. മുൻവശത്ത് ഒതുക്കമുള്ള വലിപ്പത്തിലുള്ള ടാങ്ക് ആവരണങ്ങളും പിന്നിൽ സിംഗിൾ പീസ് ഗ്രാബ് റെയിലുകളുമാണ് റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുക. നിലവിൽ ഹിമാലയനിൽ ഉപയോഗിക്കുന്ന 21 ഇഞ്ച് യൂണിറ്റിനെ അപേക്ഷിച്ച്, 19 ഇഞ്ച് ഫ്രണ്ട് വീലിന്റെ ചെറിയ ഉപയോഗമാണ് മറ്റൊരു പ്രധാന മാറ്റം.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

ഡ്യുവൽ പർപ്പസ് ടയറുകളുള്ള വയർ-സ്‌പോക്ക്ഡ് വീലുകൾ ഉപയോഗിക്കുന്നത് തുടരുന്നതിനാൽ ബൈക്കിന് ഇപ്പോഴും ഓഫ്-റോഡിംഗ് കഴിവുകൾ ഉണ്ടാകും. മുൻവശത്ത് വിൻഡ്‌സ്‌ക്രീനും ഉയർത്തിയ ഫ്രണ്ട് ഫെൻഡറും സ്‌ക്രാം 411 നഷ്‌ടപ്പെടുത്തിയിട്ടുണ്ടെന്നും എടുത്തു പറയേണ്ട ഒന്നാണ്. ടേൺ ഇൻഡിക്കേറ്ററുകളുടെ ആകൃതി ഹിമാലയനെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

ബൈക്കിന്റെ മൊത്തത്തിലുള്ള സ്റ്റൈലിംഗിൽ മറ്റ് ചില ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. ഒരു യുണീക് ഐഡന്റിറ്റിക്കായി പുതിയ സ്ക്രാം 411 വേരിയന്റിന് ചില പുതിയ കളർ ഓപ്ഷനുകൾ റോയൽ എൻഫീൽഡ് അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ വില നിർണയം ലക്ഷ്യങ്ങളിലൊന്നായതിനാൽ ട്രിപ്പർ നാവിഗേഷൻ സംവിധാനമില്ലാതെ പുതുക്കിയ ഇൻസ്ട്രുമെന്റ് കൺസോളായിരിക്കും പുതിയ മോഡലിന് സമ്മാനിക്കുക.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

പോയ വർഷം ഫെബ്രുവരിയിലാണ് ട്രിപ്പർ നാവിഗേഷൻ സംവിധാനം ഹിമാലയനിലേക്ക് എത്തിയത്. എന്നാൽ ഇത് ആവശ്യമുള്ള ഉപയോക്താക്കൾക്ക് ട്രിപ്പർ സ്‌ക്രാം 411 വേരിയന്റിനൊപ്പം ഒരു ആക്സസറിയായി റോയൽ എൻഫീൽഡ് ഓഫർ ചെയ്‌തേക്കാം.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

നിലവിൽ ഹിമാലയനിൽ ഉപയോഗിക്കുന്ന അതേ 411 സിസി യൂണിറ്റായിരിക്കും എഞ്ചിൻ. ഈ എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ, SOHC മോട്ടോർ പരമാവധി 24.3 bhp കരുത്തിൽ 32 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 5 സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഒരു റോഡ്-അധിഷ്ഠിത മോട്ടോർസൈക്കിളിന്റെ ആവശ്യങ്ങൾക്കനുസരിച്ച് എഞ്ചിൻ ചെറുതായി റീട്യൂൺ ചെയ്യാൻ സാധ്യതയുണ്ട്.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

ഹാർഡ്‌വെയറിന്റെ ഭൂരിഭാഗവും കമ്പനി അതേപടി മുന്നോട്ടുകൊണ്ടുപോവും. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റും തന്നെയായിരിക്കും സസ്‌പെൻഷൻ ചുമതലകൾക്കായി നൽകുക. മികച്ച ഓൺ-റോഡ് പ്രകടനത്തിന് സസ്പെൻഷൻ കൂടുതൽ കടുപ്പമുള്ളതാക്കാം.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

സ്‌ക്രാം 411 പതിപ്പിന് രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും ഇരട്ട-ചാനൽ എബിഎസും സ്റ്റാൻഡേർഡായി ഉണ്ടായിരിക്കും. ഹിമാലയന് മുന്നിലും പിന്നിലും യഥാക്രമം 300 മില്ലീമീറ്ററും 240 മില്ലീമീറ്ററും ഡിസ്‌കുണ്ട്. പുതിയ വേരിയന്റിന്റെ ലോഞ്ച് ഈ മാസം അവസാനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവതരണം അടുത്തു, പുതിയ Royal Enfield Scram 411 മോഡലിന്റെ ബ്രോഷർ പുറത്ത്

ഇതിനായി റോയൽ എൻഫീൽഡ് ഡീലർമാരുടെ പരിശീലനം ആരംഭിച്ചതായാണ് സൂചന. സ്‌ക്രാം 411 കൂടാതെ കമ്പനി ഈ വർഷം മറ്റ് പുതിയതും അപ്‌ഡേറ്റ് ചെയ്‌തതുമായി ബൈക്കുകൾ പുറത്തിറക്കും. പട്ടികയിൽ സൂപ്പർ മീറ്റിയോർ 650, പുതുതലമുറ ബുള്ളറ്റ് 350, ഹണ്ടർ 350 എന്നിവ ഉൾപ്പെടുന്നു. ഓരോ പാദത്തിലും ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കാനുള്ള റെട്രോ ക്ലാസിക് ബ്രാൻഡിന്റെ തന്ത്രത്തിന്റെ ഭാഗമാണിത്.

More from DriveSpark

Article Published On: Thursday, February 10, 2022, 9:59 [IST]
English summary
Upcoming new royal enfield himalayan scram 411 brochure out details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X