രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി WardWizard, ടീസർ വീഡിയോ കാണാം

ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ജോയ് ഇ-ബൈക്കിന്റെ വിൽപ്പന ഇന്ത്യയിൽ കുതിച്ചുയരുകയാണ്.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

2021 ഡിസംബറിൽ ജോയ് ഇ-ബൈക്ക് ഇലക്ട്രിക് വാഹന വിൽപ്പന 3,860 യൂണിറ്റായതായി വാർഡ് വിസാർഡ് പ്രഖ്യാപിച്ചു. വിൽപ്പന രാജ്യത്ത് ക്രമാനുഗതമായി വർധിക്കുന്നതിനാൽ 2022 ജനുവരിയിൽ തങ്ങളുടെ ആദ്യത്തെ 'മെയ്ഡ്-ഇൻ-ഇന്ത്യ' ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ കമ്പനി തയാറെടുക്കുകയാണ്.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

വോൾഫ് പ്ലസ് ഒപ്പം അടുത്ത തലമുറ നനു പ്ലസ് ഹൈ സ്പീഡ് സ്കൂട്ടറുകൾ എന്നീ പുതുപുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ കമ്പനി 2022 ജനുവരി 10-ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രദർശിപ്പിക്കും. പോയ വർഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് അനുകൂലമായ വർഷമായിരുന്നു.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

മിക്കയിടത്തും മുൻ വർഷത്തെ താഴ്ന്ന അടിസ്ഥാന സംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രത്യേകിച്ച് ഇരുചക്ര വാഹന വിൽപ്പന അളവിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി. വ്യക്തിഗത ചലനത്തിന്റെ ആവശ്യകത പലർക്കും മുൻഗണനയായി തുടരുന്നതിനാൽ ചെലവ് കുറഞ്ഞ യാത്രാ മാർഗങ്ങൾ തേടുന്നതാണ് ഗുണകരമായത്.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

നമുക്കറിയാവുന്നതുപോലെ ഇരുചക്ര വാഹനങ്ങൾ ഇന്ത്യയിലെ ഒരു പ്രധാന ഗതാഗത മാർഗമായി മാറികഴിഞ്ഞിരിക്കുകയാണ്. ഒപ്പം പെട്രോൾ വിലയിലും ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. അതേസമയം ജനങ്ങളെ ഇവിയിലേക്ക് മാറ്റുന്നതിനുള്ള നയങ്ങൾക്ക് സർക്കാർ രൂപംകൊടുത്തതും ഏറെ സഹായകരമായിട്ടുണ്ട്.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

പുതിയ ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ കിഴിവുകൾക്ക് യോഗ്യമാക്കുന്ന സബ്‌സിഡികൾ ഉൾപ്പടെയുള്ള കാര്യങ്ങളാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടിരിക്കുന്നത്. അതിനാൽ എക്സ്ഷോറൂം വിലയേക്കാൾ വളരെ താഴ്ന്ന വിലയിൽ ഇലക്‌ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് കഴിയുന്നു.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

വാങ്ങൽ ചെലവിലെ ഈ പ്രാഥമിക ലാഭം, വാഹന നടത്തിപ്പിലെ ചെലവ് ലാഭിക്കൽ എന്നിവയാണ് ആളുകൾ ഇപ്പോൾ വിലയിരുത്താൻ തുടങ്ങിയിരിക്കുന്നത്. 2020 ഡിസംബറിനെ അപേക്ഷിച്ച് 548 ശതമാനമാണ് വാർഷിക വളർച്ചയാണ് 2021-ൽ സംഭവിച്ചിരിക്കുന്നത്.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

ഒരു വർഷം മുമ്പ് വാർഡ് വിസാർഡ് ഇലക്‌ട്രിക്കിന്റെ ഡിസംബറിലെ വിൽപ്പന 595 യൂണിറ്റായിരുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ കമ്പനി ഇതിനകം 17,000 യൂണിറ്റുകൾ കമ്പനി വിറ്റു. 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ജോയ് ഇ-ബൈക്കുകൾ 570 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ - ഡിസംബർ) കമ്പനി 10,000 യൂണിറ്റുകൾ വിറ്റു.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

ഇതു കമ്പനിയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ മികച്ച വിൽപ്പനയാണ്. ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ നഗരങ്ങളിലും അർദ്ധ നഗരങ്ങളിലും ധാരാളം കുടുംബങ്ങളുടെ ഭാഗമായി മാറുകയാണെന്ന് വാർഡ് വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന്റെ ചീഫ് ഓപ്പറേഷൻസ് ഓഫീസർ ശീതൾ ഭാലേറാവു അഭിപ്രായപ്പെട്ടു.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

രാജ്യത്തെ ഗ്രീൻ മൊബിലിറ്റി വിപ്ലവം പ്രോത്സാഹിപ്പിക്കപ്പെട്ടതിനാൽ നിരവധി പുതിയ ഉപഭോക്താക്കളാണ് ഇലക്‌ട്രിക് മോഡലുകളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈസ്‌പീഡ് സ്‌കൂട്ടർ മോഡലുകൾക്ക് ഉയർന്ന ഡിമാൻഡുള്ളതിനാൽ വരാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ കമ്പനി തങ്ങളുടെ ആദ്യത്തെ 'മെയ്ഡ്-ഇൻ-ഇന്ത്യ' ഹൈസ്പീഡ് സ്‌കൂട്ടർ മോഡലുകൾ അവതരിപ്പിക്കും.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

വർധിച്ചുവരുന്ന വിപണി ആവശ്യം കൂടുതൽ നിറവേറ്റുന്നതിനായി കമ്പനി രാജ്യത്തുടനീളമുള്ള സാന്നിധ്യം ശക്തിപ്പെടുത്തുന്നത് തുടരുകയും ഇലക്ട്രിക് വാഹന വ്യവസായത്തിന്റെ വളർച്ച സുഗമമാക്കുന്നതിന് നിക്ഷേപം നടത്തുകയും ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

ഇപ്പോൾ, ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പന ഉയരുന്നതിനാൽ തന്നെ നേട്ടങ്ങൾകൊയ്യാൻ വരാനിരിക്കുന്ന പുതിയ വോൾഫ് പ്ലസ്, നനു പ്ലസ് എന്നിവ കമ്പനിയെ ഏറെ സഹായിക്കുകയും ചെയ്യും. നവയുഗ ഇവി നിർമാതാക്കൾക്കൊപ്പം കൂടുതൽ സ്ഥാപിതമായ ഹീറോ, ടിവിഎസ് പോലുള്ള കമ്പനികളും പുത്തൻ ഇലക്‌ട്രിക് മോഡലുകൾക്കായുള്ള ഗവേഷണ-വികസനവും തുടരുകയാണ്.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

ജോയ്-ഇ-ബൈക്കിന്‍റെ ഇലക്ട്രിക് സ്‍കൂട്ടറുകളുടെയും മോട്ടോര്‍സൈക്കിളുകളുടെയും മുഴുവന്‍ ശ്രേണിയിലും 10 മോഡലുകളാണ് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്. കമ്പനിക്ക് രാജ്യത്തൊട്ടാകെ 430-ലധികം ഡീലര്‍ഷിപ്പുകളാണുള്ളത്.

രണ്ട് ഹൈ-സ്‌പീഡ് ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി വാർഡ് വിസാർഡ്, ടീസർ വീഡിയോ കാണാം

സ്കൈലൈൻ, ഹറികെയ്‌ൻ, തണ്ടർബോൾട്ട്, ബീസ്റ്റ്, ഇ-മോൺസ്റ്റർ, മോൺസ്റ്റർ, ഗ്ലോബ്, വോൾഫ്, നാനു ഇ-സ്‌കൂട്ടർ എന്നിവയാണ് ജോയ് ഇ-ബൈക്ക് ബ്രാൻഡിനു കീഴിൽ വാർഡ് വിസാർഡ് പുറത്തിറക്കുന്ന ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾ. ഈ ശ്രേണിയിലേക്ക് പുതുതായി എത്തുന്ന വോൾഫ് പ്ലസ്, അടുത്ത തലമുറ നനു പ്ലസ് ഹൈ സ്പീഡ് സ്കൂട്ടറുകൾ എന്നിവയും ചേരുന്നതോടെ കമ്പനിയുടെ സാന്നിധ്യം കൂടുതൽ ശക്തിയാർജിക്കും.

Most Read Articles

Malayalam
English summary
Wardwizard to launch new two high speed electric scooters in india teaser out
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X