വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന നേക്കഡ് മോട്ടോർസൈക്കിളായിരുന്നു യമഹ FZ. അക്കാലമത്രയും ഇന്ത്യൻ നിരത്തുകൾ കാണാത്ത സൗന്ദര്യവുമായാണ് ഈ എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് കളംനിറഞ്ഞത്.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

RX100 മോഡലുകൾക്ക് ശേഷം ജാപ്പനീസ് ബ്രാൻഡിൽ നിന്നും ഏറ്റവും ജനപ്രിയമായ മോട്ടോർസൈക്കിൾ ശ്രേണികളിൽ ഒന്നാണ് FZ. കാലങ്ങൾ മുന്നോട്ടുപോയെങ്കിലും യമഹ FZ മോഡലിനെ നെഞ്ചോട് ചേർത്തുവെക്കുന്ന ഒട്ടേറേ ആരാധകരുണ്ട് ഇന്നും. എന്നാൽ മുൻകാല മോഡലുകൾക്കുണ്ടായിരുന്ന അത്ര ഫാൻബേസ് ഇന്ന് മോട്ടോർസൈക്കിളിനില്ല എന്നതും യാഥാർഥ്യമാണ്.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

പുതുവർഷത്തിൽ ഒരു പുതിയ തുടക്കത്തിനായി ചെറിയ കോസ്മെറ്റിക് മാറ്റങ്ങളോടെ FZS-Fi പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ. 2022 മോഡൽ പരിഷ്ക്കരണത്തിൽ ബൈക്കിന്റെ എക്സ്ഷോറൂം വില 1,15,900 രൂപ മുതലാണ് ആരംഭിക്കുന്നത്.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

2022 FZS-Fi ശ്രേണി സ്റ്റാൻഡേർഡ്, Dlx എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും. അടിസ്ഥാന മോഡലിന് 1,15,900 രൂപയും Dlx വേരിയന്റിന് 1,18,900 രൂപയുമാണ് വില. പുതുക്കിയ മോഡലുകൾ 2022 ജനുവരി രണ്ടാം വാരം മുതൽ എല്ലാ അംഗീകൃത യമഹ ഡീലർഷിപ്പുകളിലും എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

'ദി കോൾ ഓഫ് ദി ബ്ലൂ' സംരംഭത്തിന് കീഴിലാണ് പുതിയ FZS-Fi ശ്രേണി അവതരിപ്പിച്ചതെന്ന് യമഹ പറയുന്നു. 2022 FZS-Fi മോഡൽ പുതുക്കിയ സ്റ്റൈലിംഗും ഫീച്ചറുകളും കൊണ്ട് അലങ്കരിക്കാനും കമ്പനി മറന്നില്ല. നവീകരണത്തിന് വിധേയമാക്കിയ രണ്ട് വേരിയന്റുകളും കമ്പനിയുടെ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ കണക്ട്-എക്സ് ആപ്പ് ഉപയോഗിച്ചാണ് വരുന്നത്.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

യമഹയുടെ ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ ഫീച്ചറുകളിൽ ആൻസർ ബാക്ക്, ഇ-ലോക്ക്, ലൊക്കേറ്റ് മൈ ബൈക്ക്, ഹസാർഡ് മുതലായവ പോലുള്ള ഫംഗ്‌ഷനുകളിലേക്ക് ഉപഭോക്താക്കൾക്ക് ആക്‌സസ് നൽകുന്നു.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

FZS-Fi Dlx വേരിയന്റിൽ എൽഇഡി ഫ്ലാഷറുകൾ ചേർക്കുന്നതിനൊപ്പം എൽഇഡി ടെയിൽ ലൈറ്റുകളും മറ്റ് ഫീച്ചർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ഡീപ് റെഡ്, സോളിഡ് ഗ്രേ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് രണ്ടാമത്തേത് വാഗ്ദാനം ചെയ്യുന്നത്. ഇതിന് നിറമുള്ള അലോയ് വീലുകളും ഡ്യുവൽ ടോൺ നിറങ്ങളുള്ള രണ്ട് ലെവൽ സിംഗിൾ സീറ്റും ലഭിക്കുന്നു.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

FZS-Fi Dlx പതിപ്പിനുള്ള കളർ ഓപ്ഷനുകളിൽ മൂന്ന് മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ഡീപ് റെഡ്, സോളിഡ് ഗ്രേ എന്നിവയാണ് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. അതേസമയം മറുവശത്ത് Dlx വേരിയന്റിന് വ്യത്യസ്ത ഗ്രാഫിക്സ്, നിറമുള്ള അലോയ് വീലുകൾ, ഡ്യുവൽ-ടോൺ സീറ്റ് എന്നിവയും ലഭിക്കുന്നു.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

ഡ്യുവൽ-ടോൺ സീറ്റ് മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ഡീപ് റെഡ് എന്നീ നിറങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്ന കാര്യം കമ്പനി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. സ്റ്റാൻഡേർഡ് മോഡൽ മാറ്റ് റെഡ്, മാറ്റ് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലുമാണ് ലഭ്യമാക്കിയിരിക്കുന്നതും. പുതുതായി എത്തിയ രണ്ട് വേരിയന്റുകളിലും ബിഎസ്-VI നിലവാരത്തിലുള്ള അതേ 149 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് യമഹ ഉപയോഗിച്ചിരിക്കുന്നത്.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

അത് 7,250 rpm-ൽ പരമാവധി 12.2 bhp പവറും 5,500 rpm-ൽ 13.3 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഹാർഡ്‌വെയർ സംവിധാനങ്ങളും മാറ്റമില്ലാതെ തുടരുകയാണ്. അതിൽ ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, രണ്ട് വീലുകളിലും സിംഗിൾ ഡിസ്‌ക്കുകൾ എന്നിവയാണ് യമഹ FZ സീരീസിൽ ഉൾപ്പെടുന്നത്.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

17 ഇഞ്ച് സ്‌പോക്ക് അലോയ് വീലുകളിലാണ് മോട്ടോർസൈക്കിളിന്റെ മറ്റൊരു ശ്രദ്ധേയമായ ഘടകം. കൂടാതെ മുൻഗാമിയേക്കാൾ രണ്ട് കിലോ ഭാരം കുറഞ്ഞ് 135 കിലോഗ്രാമായിരുന്നു. ബൈക്കിന്റെ മറ്റ് സവിശേഷതകളിൽ നെഗറ്റീവ് ഇൻസ്ട്രുമെന്റ് കൺസോൾ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് ഫംഗ്‌ഷൻ, എൽഇഡി ഹെഡ്‌ലൈറ്റ് തുടങ്ങിയ സവിശേഷതകൾ ഇതിനകം തന്നെ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

വില 1.15 ലക്ഷം രൂപ മുതൽ; കിടിലൻ കളർ ഓപ്ഷനുകളിൽ 2022 FZ സീരീസുകൾ

പുതുതായി അവതരിച്ച കളർ ഓപ്ഷനുകൾക്ക് പുറമെ മുമ്പ് ലഭ്യമായ ഡാർക്ക് നൈറ്റ്, ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക്, വിന്റേജ് എഡിഷൻ, മാറ്റ് റെഡ് പോലുള്ള പുതിയ നിറങ്ങളും മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha announced the launch of the new 2022 fzs fi in india
Story first published: Monday, January 3, 2022, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X