യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

തെരഞ്ഞെടുത്ത മോഡലുകൾക്ക് വീണ്ടും വില വർധിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. 2022 ഓഗസ്റ്റിന്റെ തുടക്കത്തിലായിരുന്നു അവസാനമായി കമ്പനി വില പരിഷ്ക്കാരം നടപ്പിലാക്കിയിരുന്നത്.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

എന്നാൽ അന്ന് ഫാസിനോയുടെ ഡ്രം ബ്രേക്ക് സജ്ജീകരിച്ച മോഡലുകൾ ഒഴികെയുള്ള യമഹയുടെ ഒട്ടുമിക്ക മോഡലിലും അന്ന് സമഗ്രമായ വർധനവ് ബാധിച്ചിരുന്നെങ്കിൽ 2022 ഒക്ടോബറിലെ വില പരിഷ്ക്കാരം പല ഉൽപ്പന്നങ്ങളെയും ബാധിക്കില്ലെന്നത് ശ്രദ്ധേയമായ കാര്യമാണ്.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

യമഹയുടെ FZ-FI, FZS-FI, FZS-FI ഡീലക്സ് എന്നിവയെ ഒക്‌ടോബർ മാസത്തെ വില വർധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ മോട്ടോർസൈക്കിളുകൾക്കെല്ലാം 149 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ 12.2 bhp കരുത്തിൽ 13.3 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായവയാണ്. എയർ-കൂളിംഗ് മാത്രം ലഭിക്കുന്ന 5 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നതും.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

FZ സീരീസ് ബൈക്കുകളുടെ വില ഇന്ത്യയിൽ 1,13,700 രൂപയുടെ എക്സ്ഷോറൂം വില മുതലാണ് ആരംഭിക്കുന്നത്. FZ-FI മോഡലിന്റെ നിയോ-റെട്രോ പതിപ്പായ FZ-X മോട്ടോർസൈക്കിളിന് 1,000 രൂപയുടെ വർധനവാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. 1,33,900 രൂപയാണ് മോഡലിന്റെ പുതുക്കിയ വില.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

FZ 25, FZS 25 എന്നിവ ഇന്ത്യയിലെ FZ ശ്രേണിയിലെ ക്വാർട്ടർ ലിറ്റർ വേരിയന്റുകളാണ്. 249 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ നൽകുന്ന ഈ മോട്ടോർസൈക്കിളിന് 20.51 bhp പവറിൽ പരമാവധി 20.1 Nm torque വരെ നൽകാനാവും.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

ബൈക്കിന്റെ രണ്ട് വേരിയന്റുകൾക്കും 1,000 രൂപ കൂടി. അങ്ങനെ ഇനി മുതൽ FZ 25 സീരീസ് സ്വന്തമാക്കണമെങ്കിൽ 1,47,900 രൂപയാണ് പ്രാരംഭ വിലയായി നൽകേണ്ടത്.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

R15, MT-15 എന്നീ മോട്ടോർസൈക്കിളുകളിലും വില വർധനവ് കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. 2022 ഒക്‌ടോബറിൽ MT-15 നേക്കഡ് ബൈക്കിന് 500 രൂപയാണ് യമഹ കൂട്ടിയിരിക്കുന്നത്. സ്റ്റാൻഡേർഡ് MT-15 V2 വേരിയന്റിന് 1,64,900 രൂപയും മോൺസ്റ്റർ എനർജി മോട്ടോജിപി പതിപ്പിന് 1,65,900 രൂപയുമാണ് പുതുക്കിയ എക്സ്ഷോറൂം വില.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

അതേസമയം R15 V4 മോഡലിന്റെ എല്ലാ വേരിയന്റുകൾക്കും 1,000 രൂപയുടെ വില വർധനവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 18.14 bhp കരുത്തിൽ 14.1 Nm torque ഉത്പാദിപ്പിക്കുന്ന 155 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് MT, R15 മോട്ടോർസൈക്കിളുകൾക്ക് തുടിപ്പേകുന്നത്.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

ഈ എഞ്ചിൻ 6 സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ ലിക്വിഡ് കൂളിംഗ്, വിവിഎ എന്നിവയും മറ്റും പോലുള്ള ആധുനിക സവിശേഷതകളും എഞ്ചിന് ലഭിക്കുന്നുണ്ട്. യമഹയുടെ സ്കൂട്ടറുകൾ ഈ വില വർധനവിന്റെ ഭാഗമായിട്ടില്ല എന്നതും സ്വാഗതാർഹമായ തീരുമാനമാണ്.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

ആഭ്യന്തര വിപണിയിലെ 2022 സെപ്റ്റംബർ റീട്ടെയിൽ വിൽപ്പനയുടെ കാര്യത്തിൽ യമഹ മോട്ടോർ ഇന്ത്യ ഏഴാം സ്ഥാനത്താണ്. പോയ മാസം 43,390 യൂണിറ്റുകൾ വിറ്റഴിച്ചതോടെ 2021 സെപ്റ്റംബറിൽ വിറ്റ 40,710 യൂണിറ്റുകളേക്കാൾ 6.58 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്താൻ ജാപ്പനീസ് ബ്രാൻഡിന് സാധിച്ചു.

യമഹയുടെ ബൈക്ക് വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇരുട്ടടി കിട്ടും! ബൈക്ക് നിരയിൽ വില വർധനവുമായി കമ്പനി

അതായത് 2,680 യൂണിറ്റുകൾ അധികമായി ഇന്ത്യയിൽ വിറ്റഴിക്കാൻ യമഹയ്ക്ക് സാധിച്ചെന്ന് സാരം. എന്നാൽ പ്രതിമാസ കണക്കുകളിലേക്ക് നോക്കിയാൽ കമ്പനിക്ക നഷ്‌‌ടം സംഭവിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിൽ 46,148 യൂണിറ്റുകൾ വിറ്റഴിച്ച യമഹ, വിൽപ്പനയിൽ 5.98 ശതമാനം ഇടിവാണ് സെപ്റ്റംബറിൽ നേരിട്ടത്.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha announced yet another price hike on selected motorcycles in october 2022
Story first published: Monday, October 17, 2022, 18:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X