MT15 മോഡലിനെ വിപണിയിൽ നിന്നും പിൻവലിച്ച് Yamaha, കാരണം ഇതാ
R15 എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിന് ശേഷം ഇന്ത്യയിലെ തങ്ങളുടെ ജനപ്രിയ ഹൈപ്പർ-നേക്കഡ് MT15 ബൈക്കിൽ കാര്യമായ മാറ്റങ്ങൾ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ.

മാറ്റങ്ങളുമായി പരിഷ്ക്കരിച്ച MT15 ഉടൻ വിപണിയിൽ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ അടുത്ത മാസം തന്നെ നവീകരിച്ച മോഡലിനെ വിപണിയിൽ പ്രതീക്ഷിക്കാം. അതിന് മുന്നോടിയായി നിലവിലുള്ള MT15 പതിപ്പിനെ നിർത്തലാക്കി.

പ്രതിമാസം ശരാശരി 5,000 യൂണിറ്റുകൾ വിൽക്കുന്നതിൽ നിന്ന് 2022 ജനുവരിയിൽ MT15 മോഡലിന്റെ വിൽപ്പന വെറും 17 യൂണിറ്റായി കുറഞ്ഞിരുന്നു. ഇത് അപ്‌ഡേറ്റ് ചെയ്‌ത വേരിയന്റിന്റ് വിപണിയിലെത്തുമെന്ന അഭ്യൂഹങ്ങൾ പരന്ന സാഹചര്യത്തിലായിരിക്കാമെന്നാണ് സൂചന.

കൂടാതെ ബൈക്കിന്റെ നിലവിലെ പതിപ്പിന്റെ ഉത്പാദനം യമഹ നിർത്തിയതായും പുതുക്കിയ MT15 നിർമാണം കമ്പനി ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. ഫരീദാബാദ് (ഹരിയാന), സൂരജ്പൂർ (ഉത്തർപ്രദേശ്), കാഞ്ചീപുരം (തമിഴ്നാട്) എന്നിവിടങ്ങളിലാണ് യമഹ ഇന്ത്യയുടെ മൂന്ന് പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. ഇവ ആഭ്യന്തര, അന്തർദേശീയ വിപണികളിലേക്കും ഇവിടുന്നാണ് നിർമിക്കുന്നത്.

MT15 ഹൈപ്പർ-നേക്കഡ് മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ 2022 ആവർത്തനത്തിൽ വിഷ്വൽ, മെക്കാനിക്കൽ അപ്‌ഡേറ്റുകൾ ഉൾപ്പെടെ നിരവധി മാറ്റങ്ങളിൽ പായ്ക്ക് ചെയ്യും. MT15 ബൈക്കിന് ഇതിനകം ഒരു തകർപ്പൻ രൂപമാണുള്ളത്. അത് ബൈക്കിനായി അവതരിപ്പിക്കാനാകുന്ന ദൃശ്യപരമായ മാറ്റങ്ങളുടെ അളവ് പരിമിതപ്പെടുത്തിയേക്കും.

ബൈക്കിന്റെ നിലവിലെ രൂപവും ഭാവവും നിരവധി വർഷങ്ങൾ കൊണ്ട് യമഹ നേടിയെടുത്തതാണ്. അഗ്രസീവ് ഫ്രണ്ട് ഫാസിയ, ബൈ-ഫങ്ഷണൽ എൽഇഡി ഹെഡ്‌ലൈറ്റ്, വൈഡ് ഹാൻഡിൽബാർ, സ്‌പോർട്ടി റിയർ വ്യൂ മിററുകൾ, സ്‌കൽപ്‌റ്റഡ് ഫ്യുവൽ ടാങ്ക്, പ്രമുഖ എഞ്ചിൻ ഗാർഡ്, റേഡിയേറ്റർ സൈഡ് ഫിൻസ്, ഷോർട്ട് റൈസിംഗ് ടെയിൽ, കോംപാക്റ്റ് അപ്‌സ്‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവ MT-15 മോഡലിന്റെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഇത്തവണ യമഹ പരീക്ഷണത്തിനു മുതിരുമോ അതോ നിലവിലെ സ്റ്റൈലിംഗ് തുടരുമോ എന്ന് കണ്ടറിയണം. എന്നാൽ FZ മോഡലുകളിൽ സംഭവിച്ച തകർച്ച മറ്റൊരു ജനപ്രിയ മോഡലിൽ താങ്ങാൻ കമ്പനിക്ക് സാധിച്ചേക്കില്ല. അതിനാൽ യമഹ പോലൊരു കമ്പനി പരീക്ഷണത്തിന് മുതിരാൻ സാധ്യതകളില്ല.

സൗന്ദര്യവർധക മെച്ചപ്പെടുത്തലുകളുടെ വ്യാപ്തി പുതിയ ഗ്രാഫിക്സുകളുടെയും കളർ ഓപ്ഷനുകളുടെയും രൂപത്തിൽ കൂടുതലായി നിലവിൽ വന്നേക്കാം. നിലവിലെ മോഡൽ മെറ്റാലിക് ബ്ലാക്ക്, ഡാർക്ക് മാറ്റ് ബ്ലൂ, ഐസ് ഫ്ലൂ-വെർമില്യൺ, മോൺസ്റ്റർ എനർജി യമഹ മോട്ടോജിപി എഡിഷൻ എന്നീ നിറങ്ങളിൽ ഉപഭോക്താക്കൾക്ക് യഥേഷ്‌ടം തെരഞ്ഞെടുക്കാം.

വരാനിരിക്കുന്ന പുത്തൻ MT15-ന്റെ ഒരു പ്രധാന പരിഷ്ക്കാരം അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളായിരിക്കാം. നിരവധി ഉപയോക്താക്കൾ ഈ സവിശേഷത കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇതിനകം തന്നെ R15 സ്പോർട്ടി ബൈക്കിൽ അവതരിപ്പിച്ചിട്ടുമുണ്ട്. രണ്ട് ബൈക്കുകൾക്കും ഒരേ പ്ലാറ്റ്‌ഫോമാണ് ഉള്ളതും. അതിനാൽ MT15 മോഡലിലേക്കും USD ഫോർക്കുകൾ അവതരിപ്പിക്കുന്നത് വലിയ പ്രശ്‌നമായിരിക്കില്ല.

എന്നിരുന്നാലും ഇത്തരം പരിഷ്ക്കാരങ്ങൾ ഉൾക്കൊള്ളാൻ കമ്പനിക്ക് വില വർധിപ്പിക്കേണ്ടി വന്നേക്കാം എന്നതാണ് ഏക കാര്യം. MT15 മോഡലിന് അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ ലഭിക്കുകയാണെങ്കിൽ അത് സ്‌പോർട്ടി ഗോൾഡൻ ഫിനിഷിലായിരിക്കും നൽകുക. അത് തീർച്ചയായും ബൈക്കിനെ നിരത്തുകളിൽ കൂടുതൽ ആകർഷകമാക്കുകയും പ്രായോഗികത കൂടുതൽ ഉയർത്താനും സഹായകരമാവും.

നിലവിലെ രൂപത്തിൽ, ബൈക്കിന് മുന്നിൽ സ്റ്റാൻഡേർഡ് ടെലിസ്കോപ്പിക് ഫോർക്കുകളാണ് യമഹ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പിന്നിലെ റിയർ ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് സസ്പെൻഷൻ മുമ്പത്തേതിന് സമാനമായി പുതിയ പതിപ്പിലും കമ്പനി മുന്നോട്ടു കൊണ്ടുപോവുമെന്നാണ് സൂചന.

മറ്റൊരു പ്രധാന നവീകരണം ഡ്യുവൽ-ചാനൽ എബിഎസ് ആയിരിക്കാം. നിലവിലുള്ള മോഡലിന് സിംഗിൾ-ചാനൽ എബിഎസ് മാത്രമാണ് യമഹ നൽകിയിരിക്കുന്നത്. മുൻവശത്ത് 282 mm ഡിസ്‌ക്കും പിന്നിൽ 220 mm ഡിസ്‌ക്കുമായി മോട്ടോർസൈക്കിളിലെ ബ്രേക്കിംഗ് സിസ്റ്റം പഴയതുപോലെയായിരിക്കും. ബൈക്കിന് രണ്ടറ്റത്തും 17 ഇഞ്ച് വീലുകളാണ് ഉള്ളതും. 100/80 ഫ്രണ്ട്, 140/70 പിന്നിൽ ട്യൂബ് ലെസ് ടയറുകളാണുള്ളത്.

2022 MT15 മോഡലിന് ബ്ലൂടൂത്ത് അധിഷ്‌ഠിത കണക്റ്റിവിറ്റി ഫീച്ചറുകളുള്ള പരിഷ്‌ക്കരിച്ച എൽസിഡി ഇൻസ്ട്രുമെന്റ് കൺസോളും ലഭിക്കും. R15 V4 പോലെ തന്നെ യമഹയുടെ Y-കണക്ട് ആപ്പ് വഴി ഉപയോക്താക്കൾക്ക് കണക്റ്റിവിറ്റി ഫീച്ചറുകൾ ആക്സസ് ചെയ്യാൻ ഇതുവഴി കഴിയും. മോട്ടോർസൈക്കിളിന്റെ മറ്റ് സാധ്യതകളിൽ ക്വിക്ക് ഷിഫ്റ്ററും ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഞ്ചിൻ നിലവിലെ മോഡലിന് സമാനമായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. ഈ 155 സിസി ലിക്വിഡ് കൂൾഡ്, 4-വാൽവ് യൂണിറ്റ് 10,000 rpm-ൽ പരമാവധി 18.5 bhp കരുത്തും 8,500 rpm-ൽ 13.9 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഇത് 6 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA), സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് തുടങ്ങിയ നൂതന ഫീച്ചറുകളും യമഹ MT-15 ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








