പുതിയ മാറ്റങ്ങളോടെ യമഹയുടെ 50 സിസി കുഞ്ഞൻ സ്‌കൂട്ടർ Vino വിപണിയിൽ
ഒരു വാഹനം നിർമിക്കുമ്പോൾ അല്ലെങ്കിൽ അത് വികസനഘട്ടത്തിൽ എത്തുമ്പോൾ അവതരിപ്പിക്കാനിരിക്കുന്ന വിപണിയുടെ പ്രത്യേക ആവശ്യങ്ങൾ, അഭിരുചികൾ, മുൻഗണനകൾ എന്നിവയ്ക്ക് അനുസൃതമായാണ് കമ്പനി ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നത്.

ഇതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് യമഹ വിനോ 50 സിസി സ്കൂട്ടർ. ഇത് ചെറുതും മനോഹരവുമായ പ്രായോഗികതയുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ജാപ്പനീസ് ആകർഷണം പ്രകടമാക്കുന്ന വിനോയെ ചില പരിഷ്ക്കാരങ്ങളുമായി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

2022 മോഡൽ പരിഷ്ക്കരണത്തിൽ ഒരു കൊച്ചു സ‌്‌കൂട്ടറിന് ബോണി ബ്ലൂ, മാറ്റ് ആർമർഡ് ഗ്രീൻ മെറ്റാലിക് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും യമഹ സമ്മാനിച്ചിട്ടുണ്ട്. പുതിയ ബോണി ബ്ലൂ കളർ ഓപ്ഷന് ഒരു റെട്രോ ഫീലാണ് നൽകുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. അത് സ്കൂട്ടറിന്റെ ക്ലാസിക് ഡിസൈനിനെ എടുത്തു കാണിക്കുന്നുമുണ്ട്.

ഗ്ലോസി ഫിനിഷിൽ ലൈറ്റ് ബ്ലൂ, ഐവറി വൈറ്റ് ഉള്ള ഡ്യുവൽ-ടോൺ നിറത്തിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നതും. ഇതു കൂടാതെ യമഹ വിനോയിൽ ഹെഡ്‌ലാമ്പ് കൗൾ, ഫ്രണ്ട് ഫെൻഡർ, ഇൻസ്ട്രുമെന്റ് കൺസോൾ, സൈഡ് പാനലുകൾ എന്നിവയ്ക്ക് ചുറ്റും ബ്ലൂ ഷേഡും ഉപയോഗിച്ചിരിക്കുന്നത് കാണാം. മൂന്നാമത്തെ ഷേഡ്, ടാൻ-ബ്രൗൺ, ഹാൻഡിൽ ഗ്രിപ്പുകൾ, ഫ്ലോർബോർഡ്, സീറ്റ് കവർ എന്നിവയിലാണ് നൽകിയിരിക്കുന്നത്.

ടാൻ-ബ്രൗൺ ഷേഡ് ബ്ലൂ, ഐവറി വൈറ്റ് എന്നിവയുടെ പ്രധാന കളർ തീമിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ഇത് അത്ര ആകർഷകമല്ലെന്നാണ് പറഞ്ഞു വരുന്നത്. സാധാരണ കറുത്ത നിറമുള്ള സീറ്റും ഹാൻഡിൽ ഗ്രിപ്പുകളും കൂടിച്ചേർന്നാൽ അതിന്റെ ഭംഗി നഷ്ടപ്പെടുമായിരുന്നു. ഐവറി വൈറ്റ് സീറ്റുകളും ഹാൻഡ്‌ഗ്രിപ്പുകളും പോലും ഈ കളർ തീമിന് മികച്ച രീതിയിൽ പ്രവർത്തിക്കുമായിരുന്നു.

രണ്ടാമത്തെ കളർ ഓപ്ഷൻ വൈറ്റ് ഹൈലൈറ്റുകളുള്ള ഡാർക്ക് ഗ്രീനും ബ്ലാക്കും കലർന്ന ഒരു നിറമാണ് ഉപയോഗിച്ചിരിക്കുന്നത്. ബോഡി പാനലുകളിൽ ഭൂരിഭാഗവും ഡാർക്ക് ഗ്രീൻ നിറത്തിലുള്ള ഷേഡുള്ളതാണ്. അതേസമയം ഹെഡ്‌ലാമ്പ് കൗളിനും ഫ്രണ്ട് ഫെൻഡറിനും ഗ്ലോസി ബ്ലാക്ക് പെയിന്റാണ് യമഹ നൽകിയിരിക്കുന്നത്.

ഫ്രണ്ട് ഫാസിയയിലും സൈഡ് പാനലുകളിലും ട്വിൻ വൈറ്റ് ലൈനുകൾ കാണാം. സീറ്റ്, ഹാൻഡിൽ ഗ്രിപ്പുകൾ എന്നിവ സ്റ്റാൻഡേർഡ് ബ്ലാക്ക് ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ഫ്ലോർബോർഡ് ഏരിയയ്ക്ക് ലൈറ്റ് ഗ്രേ നിറവും ലഭിക്കും. ഈ പുതിയ നിറങ്ങൾക്കൊപ്പം യമഹ വിനോ സ്കൂട്ടറിന് ഇപ്പോൾ ആകെ ആറ് കളർ ഓപ്ഷനുകളുണ്ട്.

ഫൈറ്റിംഗ് റെഡ്, വിർജിൻ ബീജ്, മഹാഗണി ബ്രൗൺ മെറ്റാലിക്, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകൾ ജാപ്പനീസ് ബ്രാൻഡ് മോഡലിൽ അതേപടി നിലനിർത്തിയിട്ടുണ്ട്. പുതിയ കളർ ഓപ്ഷനുകൾ ഒഴികെ, യമഹ വിനോ 50 സിസി സ്കൂട്ടറിൽ മറ്റ് മാറ്റങ്ങളൊന്നുമില്ല. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, റിയർ വ്യൂ മിററുകൾ, വലിയ വൃത്താകൃതിയിലുള്ള ഫെൻഡർ, വളഞ്ഞ സൈഡ് പാനലുകൾ എന്നിവ പോലുള്ള സവിശേഷതകളിൽ ഇത് അതിന്റെ റെട്രോ പ്രൊഫൈലിനൊപ്പം തുടരുന്നു.

വിനോയ്ക്ക് റെട്രോ പ്രേമികൾ ഇഷ്ടപ്പെടുന്ന ഒരു പുരാതന ശൈലിയുള്ള ഇൻസ്ട്രുമെന്റ് കൺസോളാണുള്ളത്. മുൻവശത്ത് തുറന്ന സ്റ്റോറേജ് പോക്കറ്റ്, മടക്കാവുന്ന ഹുക്ക്, ബിൽറ്റ്-ഇൻ ആക്‌സസറി പോക്കറ്റുള്ള ഡെഡിക്കേറ്റഡ് ഗ്ലോവ് ബോക്‌സ്, സീറ്റിനടിയിൽ മാന്യമായ വലുപ്പമുള്ള സ്റ്റോറേജ്, പിൻ വീൽ ബ്രേക്ക് ലോക്ക് എന്നിവ സ്‌കൂട്ടറിന്റെ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെുന്നു.

സസ്പെൻഷൻ സിസ്റ്റത്തിൽ മുൻവശത്ത് ഒരു ടെലിസ്കോപ്പിക് യൂണിറ്റും സ്വിംഗാർം പിൻ സസ്പെൻഷനും ഉൾപ്പെടുന്നു. രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ ഉപയോഗിച്ചാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിച്ചിരിക്കുന്നത്. 8,000 rpm-ൽ 4.5 bhp പരമാവധി കരുത്തും 6,000 rpm-ൽ 4.1 Nm torque ഉം സൃഷ്ടിക്കുന്ന 49 സിസി എഞ്ചിനാണ് യമഹ വിനോയ്ക്ക് തുടിപ്പേകുന്നത്.

ട്രാഫിക് സിഗ്നലുകൾ പോലെയുള്ള ചെറിയ ഹാൾട്ടുകളിൽ എഞ്ചിൻ നിർത്തി ഇന്ധനം ലാഭിക്കുന്ന ഐഡിലിംഗ് സ്റ്റോപ്പ് സിസ്റ്റവും സ്‌കൂട്ടറിനുണ്ട്. ഒരു 50 സിസി സ്കൂട്ടർ തീർച്ചയായും വില കുറഞ്ഞതായിരിക്കും എന്നു വിചാരിക്കരുത്. എന്നാൽ ജപ്പാനിൽ യമഹ വിനോ 203,500 യെൻ മുതൽ ആരംഭിക്കുന്നു.

ഇത് ഏകദേശം 1.33 ലക്ഷം രൂപയാണ് വില വരിക. 50 സിസി സ്കൂട്ടറുകൾക്ക് ഇന്ത്യൻ വിപണിയിൽ തീരെ വിപണിയുണ്ടാവാൻ സാധ്യതയില്ല. അതിനാൽ തന്നെ യമഹ വിനോയെ ഇവിടെ അവതരിപ്പിക്കാൻ സാധ്യതയില്ല. അതിനാൽ വരാനിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിലായിരിക്കും ജാപ്പനീസ് ബ്രാൻഡ് കൂടുതൽ ശ്രദ്ധകൊടുക്കുക. വിനോ, ജോഗ്, ഗിയർ തുടങ്ങിയ യമഹ 50 സിസി സ്കൂട്ടറുകൾ ജപ്പാൻ പോലുള്ള തെരഞ്ഞെടുത്ത വിപണികളിൽ മാത്രമേ ലഭ്യമാകൂ.


Click it and Unblock the Notifications








