ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി ഏറെ കൊതിയോടെ കാത്തിരുന്ന ആഗോള മോഡലായിരുന്നു യമഹയുടെ XSR 155. അതിമനോഹരമായ റെട്രോ ക്ലാസിക് രൂപവും മികച്ച ഫീച്ചറുകളും എഞ്ചിനും ഒത്തുചേർന്ന ബൈക്കിനെ കാത്തിരുന്ന നമുക്ക് കിട്ടിയതാവട്ടെ FZ-X എന്നൊരു വേരിയന്റിനെ ആയിരുന്നു.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

ദേ യമഹയുടെ ഇന്തോനേഷ്യ ഡിവിഷൻ ഇപ്പോൾ വിപണിയിൽ പുതിയ 2022 മോഡൽ XSR 155 അവതരിപ്പിച്ചിരിക്കുകയാണ്. നിലവിലുള്ള മോട്ടോർസൈക്കിളിന്റെ ലൈഫ് സൈക്കിൾ നീട്ടുന്നതിന് ചെറിയ പരിഷ്ക്കാരങ്ങളുമായാണ് നിയോ-റെട്രോ ബൈക്ക് ഇത്തവണ നിരത്തിലെത്തുന്നത്.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

മോട്ടോർസൈക്കിൾ ഇത്തവണ രണ്ട് പുതിയ കളർ ഓപ്ഷനുകളിലാണ് വരുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്. അതിൽ ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ യമഹയുടെ എക്കാലത്തെയും മികച്ച ഗ്രാൻഡ് പ്രിക്സ് വിജയം ആഘോഷിക്കുന്നതിനായി അവതരിപ്പിച്ച 2022 XSR 155 60-ാം ആനിവേഴ്‌സറി ഷേഡാണ് കാഴ്ച്ചയിൽ ആരേയും ആകർഷിക്കുന്നത്.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

ഗോൾഡൻ നിറമുള്ള Y ആകൃതിയിലുള്ള അലോയ് വീലുകൾ ആധുനികതയിലേക്ക് ചേർക്കുമ്പോൾ അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾക്ക് ഗോൾഡൻ ഫിനിഷിനൊപ്പം നന്നായി ചേരുന്നുമുണ്ട്. അതേസമയം അടിസ്ഥാന ബോഡി നിറമുള്ള വൈറ്റിൽ ഐക്കണിക് റെഡ് സ്പീഡ് ബ്ലോക്ക് ഡിസൈനാണ് മോട്ടോർസൈക്കിൾ പരിചയപ്പെടുത്തുന്നത്.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

ഇതുകൂടാതെ പുതിയ 2022 മോഡൽ യമഹ XSR 155 പതിപ്പിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പിന് ഒരു കറുത്ത കേസിംഗും ലഭിക്കുന്നുണ്ട്. അതേസമയം ഫ്യുവൽ ടാങ്കിന്റെ മുകൾ ഭാഗത്ത് സൈഡ് പാനലുകൾ, ഫ്രണ്ട് ഫെൻഡർ എന്നിവയിൽ റെഡ് സ്പ്ലാഷും കാണാം.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

എഞ്ചിൻ ഏരിയ, എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ, സീറ്റ് തുടങ്ങിയ ബൈക്കിന്റെ മറ്റ് ഘടകങ്ങൾ കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. മാറ്റ് ഡാർക്ക് ബ്ലൂ ആധികാരിക കളർ സ്കീമിൽ ബ്ലാക്ക്ഡ്-ഔട്ട് ബിറ്റുകളും XSR ഗ്രാഫിക്സും ഫ്യൂവൽ ടാങ്കിൽ ശ്രദ്ധേയമായ രൂപകൽപ്പനയ്ക്ക് പൂരകമാകുന്നു.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

ഗ്രേ നിറത്തിലുള്ള ഫിനിഷ്ഡ് സൈഡ് പാനലുകളും കറുപ്പ് നിറത്തിലുള്ള ഹെഡ്‌ലാമ്പ് കേസിംഗ്, ടെയിൽ ലാമ്പ്, എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ഫ്രണ്ട് ഫെൻഡർ, സീറ്റ്, അലോയ് വീലുകൾ, എഞ്ചിൻ ഗാർഡ് മുതലായവയും പുതുക്കിയ ബൈക്കിൽ യമഹ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ലാതെ യമഹ R15 V4, MT15 എന്നിവയിലേതുപോലെ വേരിയബിൾ വാൽവ് ആക്ച്വേഷൻ ടെക്‌നോളജി (VVA) ഉള്ള 155 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് 2022 XSR 155 മോട്ടോർസൈക്കിളിനും തുടിപ്പേകുന്നത്. ഇത് 10,000 rpm-ൽ പരമാവധി 19.3 bhp കരുത്തും 8,500 rpm-ൽ 14.7 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

സ്റ്റാൻഡേർഡായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും ഉള്ള ആറ് സ്പീഡ് ഗിയർബോക്‌സുമാമായാണ് ഈ സ്പോർട്ടി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇത് R15 V4, MT15 എന്നിവയുടെ അതേ ഡെൽറ്റാബോക്‌സ് ഫ്രെയിമിലാണ് ഇരിക്കുന്നതും. മാത്രമല്ല അതിന്റെ നേക്കഡ്, സൂപ്പർസ്‌പോർട്‌സ് മോഡലുകളുമായി XSR-ന് ധാരാളം സാമ്യവുമുണ്ട്.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

മോണോഷോക്ക് റിയർ സസ്‌പെൻഷൻ, അലൂമിനിയം സ്വിംഗാർം, ഫ്രണ്ട് ആൻഡ് റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ് സിസ്റ്റം എന്നിവയാണ് 2022 യമഹ XSR 155 മോഡലിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകളായി എടുത്തു പറയാൻ സാധിക്കുന്നത്.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

2,007 മില്ലീമീറ്റർ നീളം, 804 മില്ലീമീറ്റർ വീതി, 1,330 മില്ലീമീറ്റർ നീളമുള്ള വീൽബേസ് 134 കിലോഗ്രാം ഭാരം എന്നിങ്ങനെയുള്ള അളവുകളിലാണ് റെട്രോ ബൈക്കിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

അതേസമയം യമഹ XSR 155 പതിപ്പിന്റെ സീറ്റ് ഉയരം 810 മില്ലിമീറ്ററാണ്. കൂടാതെ ബൈക്കിന് 10.4 ലിറ്റർ ഫ്യുവൽ ടാങ്കും കമ്പനി സമ്മാനിച്ചിട്ടുണ്ട്. XSR 155 ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് വളരെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഒന്നും ഫലവത്തായില്ല.

ഇന്ത്യയ്ക്ക് കിട്ടാകനി! പുതിയ 2022 മോഡൽ XSR 155 മോട്ടോർസൈക്കിൾ അവതരിപ്പിച്ച് Yamaha

കഴിഞ്ഞ വർഷം യമഹ FZ-X, നാലാം തലമുറ R15 എന്നിവ പുറത്തിറക്കി. രണ്ടും ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടിയെടുത്തത്. ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റവും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സഹിതം യമഹ MT-15 സൂപ്പർസ്‌പോർട്‌സിന്റെ പുതുക്കിയ പതിപ്പ് വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha introduced new 2022 xsr 155 motorcycle with new colour options
Story first published: Monday, January 24, 2022, 9:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X