ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

അന്താരാഷ്‌ട്ര നിരയിൽ ധാരാളം സൂപ്പർ സ്‌കൂട്ടറുകളുള്ള ഇരുചക്ര വാഹന നിർമാതാക്കളാണ് യമഹ. ഇന്ത്യ ഇതുവരെ കാണാത്ത പലതരം വ്യത്യസ്‌ത മോഡലുകൾ അവതരിപ്പിച്ച് ശ്രദ്ധനേടാനും ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. അതിനുള്ള ഉദാഹരണമാണ് യമഹ ബ്രസീലിൽ ഫ്ലൂവോ എന്ന പേരിൽ പുതുതായി പുറത്തിറക്കിയ 125 സിസി സ്കൂട്ടർ.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

ഇന്തോനേഷ്യൻ വിപണിയിലെത്തി വൻഹിറ്റായ മോഡലാണിതെന്നു മാത്രം. എന്നാൽ ഫ്രീഗോ എന്ന പേരിലാണ് സ്‌കൂട്ടർ അവിടെ അറിയപ്പെടുന്നതെന്നു മാത്രം. സൂക്ഷ്മമായ പരിഷ്ക്കാരങ്ങളോടെയാണ് യമഹ ഫ്ലൂവിനെ അവതരിപ്പിച്ചിരിക്കുന്നത്.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

ഫ്ലൂവിന്റെ രൂപകൽപ്പന ഫ്രീഗോയ്ക്ക് സമാനമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാവും. ഇന്തോനേഷ്യൻ വിപണിയിലെ വകഭേദത്തിന്റെ ആധുനികവും സ്പോർട്ടി സ്റ്റൈലിംഗും ഇത് നിലനിർത്തുന്നുമുണ്ട്. പ്രത്യേകമായി നൽകിയിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകളും ബ്രേക്ക് ലാമ്പുകളും മാത്രമാണ് ഇതിന്റെ ദൃശ്യഭംഗിയിൽ പ്രകടമായ മാറ്റം നൽകുന്നതെന്നു മാത്രം. ഫ്രീഗോയിൽ ഇത് ഒരു സംയോജിത യൂണിറ്റായാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതും.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് 2023 ഫ്ലൂവോ സ്വന്തമാക്കാനാവുന്നത്. അവസാനത്തെ രണ്ട് ഓപ്ഷനുകൾ സ്കൂട്ടറിന്റെ സ്പോർട്ടി ആകർഷണം ഊന്നിപ്പറയുന്നതിന് സൈഡ് ഫെയറിംഗ്, ഫ്രണ്ട് ഏപ്രൺ, ഫ്ലോർബോർഡ്, അലോയ് വീലുകൾ, അണ്ടർപിന്നിംഗ് എന്നിവയിൽ ബ്ലാക്ഡ്-ഔട്ട് പ്ലെയ്നുകളുള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷൻ എന്നിവയുമായും വരുന്നു.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ ഫ്ലൂവിന് എബിഎസ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്തോനേഷ്യൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായി ഇത് ഒരു ഓപ്ഷനായാണ് യമഹ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലൂ ലൈറ്റിംഗ് പശ്ചാത്തലമുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, 12-വോൾട്ട് ചാർജിംഗ് സോക്കറ്റ്, പൂർണ എൽഇഡി ലൈറ്റിംഗ്, ഓട്ടോ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷണാലിറ്റി, സ്‌മാർട്ട് കീ വഴിയുള്ള കീലെസ് എൻട്രി എന്നിവ ഫ്ലൂവിൽ ഓഫർ ചെയ്യുന്ന മറ്റ് ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

ഇതിന് വലിയ 25 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും കമ്പനി ഒരുക്കിയിട്ടുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് പരമ്പരാഗത ടെലിസ്കോപ്പിക് ഫോർക്കുകളിൽ ഇരിക്കുന്ന ഒരു സാധാരണ അണ്ടർബോൺ ഷാസിയും പിൻ വീൽ ഹബിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഓഫ്സെറ്റ് മോണോ-ഷോക്കുമാണ് യമഹ ഫ്ലൂവിൽ ഒരുക്കിയിരിക്കുന്നത്.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

ബ്രേക്കിംഗ് ചുമതലകൾ നിർവ്വഹിക്കുന്നത് മുന്നിൽ 200 mm എബിഎസ് സംവിധാനത്തോടെയാണ്. 12 ഇഞ്ച് അലോയ് വീലുകളിലുള്ള ഫ്ലൂ 125 സിസി സ്കൂട്ടറിന്റെ സീറ്റ് ഉയരം വെറും 780 മില്ലീമീറ്ററാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. യാത്ര ചെയ്യുന്നയാൾക്ക് സുഖപ്രദമായ യാത്രാനുഭവത്തിനായി മികച്ച സീറ്റാണ് യമഹ വാഗ്‌ദാനം ചെയ്യുന്നതും.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

8,000 rpm-ൽ 9.5 bhp കരുത്തും 5500 rpm-ൽ 10.3 Nm torque ഉം നൽകുന്ന 125 സിസി SOHC, 2-വാൽവ്, 4-സ്ട്രോക്ക്, എയർ കൂൾഡ് എഞ്ചിനാണ് 2023 മോഡൽ യമഹ ഫ്ലൂവോ സ്‌കൂട്ടറിന് തുടിപ്പേകുന്നത്. സൈലന്റ് സ്റ്റാർട്ടർ മോട്ടോർ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

102 കിലോഗ്രാം എന്ന അതിന്റെ വിഭാഗം കണക്കിലെടുക്കുമ്പോൾ ഇത് വളരെ വേഗതയുള്ള മോഡലാണെന്നും മനസിലാക്കാം. 4.2 ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.യമഹ ഫ്ലൂവിന് 13,390 ബ്രസീലിയൻ റിയലാണ് വില. അതായത് ഏകദേശം 2.16 ലക്ഷം രൂപ. ഇന്തോനേഷ്യയിൽ നിന്ന് ഈ സ്കൂട്ടർ നേരിട്ട് ഇറക്കുമതി ചെയ്യാൻ യമഹ ഉദ്ദേശിക്കുന്നതിനാൽ ഇറക്കുമതി നികുതിയുടെ ഫലമാണ് ഈ ഉയർന്ന വില.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

എന്തായാലും മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരു പദ്ധതിയും കമ്പനിക്കില്ല. നിലവിൽ ആഭ്യന്തര വിപണിയിലെ 125 സിസി സ്കൂട്ടർ സെഗ്മെന്റിൽ റേ ZR, ഫാസിനോ തുടങ്ങിയ മോഡലുകളാണ് യമഹയ്ക്കുള്ളത്. പോരാത്തതിന് പ്രീമിയം മോഡലായി എയ്റോക്‌സിനെയും കമ്പനി അടുത്തിടെ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. ഇതും വൻ ഹിറ്റായതോടെ ഇന്ത്യയിൽ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുകളെ അവതരിപ്പിക്കാനുള്ള നീക്കങ്ങളുമായാണ് ബ്രാൻഡ് മുന്നോട്ടുപോവുന്നത്.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

അതിന്റെ ഭാഗമായി അടുത്തിടെ രണ്ട് മോഡലുകളെ ഡീലർമാർക്കായി പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു. ഡീലേഴ്‌സ് മീറ്റിംഗിൽ യമഹ E01, NEO ഇലക്ട്രിക് സ്കൂട്ടറുകളാണ് പ്രദർശിപ്പിച്ചത്. 125 സിസി പെട്രോൾ സ്കൂട്ടറുമായി താരതമ്യപ്പെടുത്താവുന്നതിനാൽ E01 ഇവിയാകും ഇവിടെ നിർമിക്കാൻ കൂടുതൽ സാധ്യതയുള്ളത്.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

മാക്‌സി ശൈലിയിലുള്ള സ്‌കൂട്ടറിന് പ്രമുഖമായ ഫ്രണ്ട് ഫാസിയ, ഡ്യുവൽ ഹെഡ്‌ലൈറ്റുകൾ, കോം‌പാക്റ്റ് വിൻഡ്‌സ്‌ക്രീൻ, വിശാലമായ, സുഖപ്രദമായ സിംഗിൾ പീസ് സീറ്റ് എന്നിവയുള്ള ഒരു സ്‌പോർട്ടി ശൈലിയാണ് സമ്മാനിച്ചിരിക്കുന്നതും.

ലുക്കും പ്രായോഗികതയും, പുതിയ Fluo 125 സിസി സ്‌കൂട്ടറിനെ പരിചയപ്പെടുത്തി Yamaha

യമഹ നിയോയുടെ ഇലക്ട്രിക് സ്കൂട്ടറിൽ 50.4V, 19.2Ah ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവയുടെ ഹൃദയം. എന്തായാലും ഉടൻ തന്നെ ഇവയിൽ ഏതെങ്കിലും മോഡൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്താൻ സാധ്യതയേറുന്നുമുണ്ട്.

More from DriveSpark

Article Published On: Monday, April 18, 2022, 10:40 [IST]
English summary
Yamaha introduced new fluo 125 cc scooter in brazil
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X