കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

യമഹ ടെനെരെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയേക്കാൻ യാതൊരു വിധ സാധ്യതകളും ഇല്ലെങ്കിലും രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ പ്രേമികൾക്ക് ഒരുപാട് ഇഷ്‌ടമുള്ള അഡ്വഞ്ചർ ബൈക്കുകളിൽ ഒന്നാണ് ഈ താരം.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

ഇപ്പോൾ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ ടെനെരെ 700 വേൾഡ് റെയ്ഡ് എന്ന് വിളിക്കപ്പെടുന്ന ഇടത്തരം അഡ്വഞ്ചർ ബൈക്കിന്റെ കൂടുതൽ ഹാർഡ്‌കോർ, ദീർഘദൂര, ഓഫ്-റോഡ് അധിഷിഠിത മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

സ്റ്റാൻഡേർഡ് ടെനെരെ 700 ഉയർന്ന ശേഷിയുള്ള അഡ്വഞ്ചർ ബൈക്കായാണ് കണക്കാക്കപ്പെടുന്നത്. പുതിയ മോഡൽ അതേ ബൈക്കിൽ കൂടുതൽ ദീർഘദൂര ശേഷിയോടെ മെച്ചപ്പെടുത്തുന്നു എന്നു മാത്രം. ബോഡി വർക്കിലാണ് മാറ്റങ്ങൾ അധികവും കാണാൻ സാധിക്കുക. വലിയ ഫ്യുവൽ ടാങ്കുകൾ, അതോടൊപ്പം കൂടുതൽ യാത്രകൾക്കൊപ്പം പുതുക്കിയ സസ്പെൻഷൻ എന്നിവയും മോട്ടോർസൈക്കിളിലേക്ക് എത്തിയിട്ടുണ്ട്.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

689 സിസി, പാരലൽ-ട്വിൻ CP2 എഞ്ചിൻ അതിന്റെ കിടിലൻ പെർഫോമൻസിന് പേരുകേട്ടതിനാൽ ഫ്യുവൽ ടാങ്ക് ഇത്തവണ 23 ലിറ്റർ ഡ്യുവൽ ടാങ്ക് സജ്ജീകരണത്തിലേക്ക് യമഹ നവീകരിച്ചിട്ടുണ്ട്. അത് 500 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം എഞ്ചിന് നവീകരണങ്ങളൊന്നും തന്നെ കമ്പനി നൽകാൻ തയാറായിട്ടില്ല.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

ടെനെരെയുടെ 689 സിസി, പാരലൽ-ട്വിൻ CP2 എഞ്ചിൻ 9,000 rpm-ൽ പരമാലവധി 72.4 bhp പവറും 6,500 rpm-ൽ 68 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. യമഹയുടെ അഭിപ്രായത്തിൽ ഫ്യുവൽ ടാങ്കിന്റെ വലിയ സൈഡ് മൌണ്ടഡ് ഡിസൈൻ ഇപ്പോഴും സ്റ്റാൻഡേർഡ് ബൈക്കിന്റെ ഗുരുത്വാകർഷണ കേന്ദ്രം നിലനിർത്തുന്നുണ്ടെന്നാണ്.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

കൂടാതെ 6 ലിറ്റർ അധിക ഇന്ധന ശേഷി ഉണ്ടായിരുന്നിട്ടും ഓഫ് റോഡിൽ ഓടുമ്പോൾ ബൈക്കിന് ചടുലത അനുഭവപ്പെടുകയും ചെയ്യും. രണ്ട് പാർട്‌സുകളായുള്ള ഫ്യുവൽ ടാങ്കിന്റെ ആകൃതിയുമായി പൊരുത്തപ്പെടുന്നതിന് ഫ്ലാറ്റർ പ്രൊഫൈലുള്ള പുതിയ 890 മില്ലീമീറ്റർ സീറ്റ് ഉപയോഗിച്ച് എർഗണോമിക്‌സും ഒരു പരിധിവരെ പുതുക്കിയിട്ടുണ്ട്.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

ടെനെരെ 700 വോൾഡ് റാലി എഡിഷനിൽ സ്പ്ലിറ്റ് സീറുകളാണെന്നതും റൈഡിംഗിൽ സഹായകരമാവും. കുറച്ച് അധിക ശേഷിക്കായി ഒരു ലഗേജ് റാക്ക് ഘടിപ്പിക്കാൻ ആവശ്യമെങ്കിൽ പിൻ നീക്കം ചെയ്യാൻ റൈഡറെ ഇത് അനുവദിക്കുകയും ചെയ്യും. മറ്റൊരു വലിയ മാറ്റം സസ്പെൻഷനിലാണ്. പ്രീമിയം മോട്ടോർസൈക്കിളിലെ പുതിയ ഫോർക്കുകളും പിഗ്ഗിബാക്ക് ഷോക്കും സസ്പെൻഷൻ ട്രാവൽ 20 മില്ലീമീറ്റർ വർധിപ്പിക്കുന്നുണ്ട്.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

ബൈക്കിലെ 43 mm KYB ഫ്രണ്ട് ഫോർക്കുകൾ പ്രീലോഡ്, റീബൗണ്ട്, കംപ്രഷൻ ഡാംപിംഗ് എന്നിവയ്ക്കായി ക്രമീകരിക്കാവുന്നതാണ്. അതേസമയം പുതിയ കോട്ടിംഗ് ആന്തരിക ഘർഷണം കുറയ്ക്കുമെന്നും യമഹ പറയപ്പെടുന്നു. 18-ലെവൽ അഡ്ജസ്റ്റബിലിറ്റിയുള്ള ഓഹ്ലിൻസ് സ്റ്റിയറിംഗ് ഡാംപറും പുതിയതാണ്. പൂർണമായും ക്രമീകരിക്കാവുന്ന പിഗ്ഗിബാക്ക് ഷോക്കിനൊപ്പം റിയർ ഷോക്കിന് ഇപ്പോൾ പുതുക്കിയ ലിങ്കേജും ലഭിക്കുന്നുണ്ട്.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

ടെനെരെ 700 വേൾഡ് റെയ്ഡിന് ഇപ്പോൾ 5 ഇഞ്ച് കളർ TFT കൺസോൾ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ലഭിക്കുന്നു. എന്നാൽ ഇതിന് സംഗീതമോ നാവിഗേഷൻ നിയന്ത്രണമോ ഇല്ലാതെ അറിയിപ്പുകൾ മാത്രമേ കാണിക്കാനാകൂ. ഓൺ, റിയർ വീൽ ഓഫ്, ഫുള്ളി ഓഫ് എന്നീ ക്രമീകരണങ്ങളോടു കൂടിയ മൂന്ന്-ലെവൽ എബിഎസ് സജ്ജീകരണവും റെയ്ഡിന് യമഹ വാഗ‌്‌ദാനം ചെയ്‌തിട്ടുണ്ട്.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

അത് റൈഡർക്ക് ആവശ്യകതയും ഭൂപ്രദേശവും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കാനുമാവും. വലിയ വിൻഡ്‌സ്‌ക്രീൻ, വലിയ ഫൂട്ട്‌റെസ്റ്റുകൾ, മെച്ചപ്പെട്ട റേഡിയേറ്റർ ഗ്രിൽ, മികച്ച എഞ്ചിൻ ഗാർഡ്, പൊടിപടലമുള്ള സാഹചര്യങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് അവകാശപ്പെടുന്ന പുതിയ എയർബോക്‌സ് എന്നിവയും ടെനെരെ 700 വേൾഡ് റെയ്ഡിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ മികവോടെ Tenere 700 വേൾഡ് റെയ്‌ഡ് എഡിഷൻ അവതരിപ്പിച്ച് Yamaha

യമഹ ടെനെരെ 700 വേൾഡ് റെയ്‌ഡ് യുകെയിലും മറ്റ് യൂറോപ്യൻ വിപണിയിലും 2022 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. യുകെയിൽ പ്രീമിയം അഡ്വഞ്ചർ ബൈക്കിനായി 11,600 പൗണ്ട് വരെ മുടക്കേണ്ടി വരും. അതായത് ഏകദേശം 11.79 ലക്ഷം രൂപ.

More from DriveSpark

Article Published On: Thursday, February 17, 2022, 16:30 [IST]
English summary
Yamaha introduced new tenere 700 world raid edition officially
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X