ഇന്നു മുതൽ ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ബെംഗളൂരു ആസ്ഥാനമായുള്ള ഇവി നിർമാതാക്കളായ ബൗൺസ് ഇൻഫിനിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് പോർട്ടലുകളിലൊന്നായ ഫ്ലിപ്പ്കാർട്ടിൽ തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഇന്ന് മുതൽ അവതരിപ്പിക്കും.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാത്ത വാങ്ങൽ അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ഈ മുൻകൈ എടുത്തിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓൺലൈൻ ഇ-കൊമേഴ്‌സ് മാർക്കറ്റ് പ്ലേസ് വഴി ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽക്കാനുള്ള സംരംഭം ഇന്ത്യയിൽ ആദ്യത്തേതാണെന്നും ശ്രദ്ധേയമാവും.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ബൗൺസ് ഇൻഫിനിറ്റി ജൂലൈ 22 മുതൽ ഫ്ലിപ്പ്കാർട്ടിൽ E1 ഇലക്ട്രിക് സ്കൂട്ടർ ആദ്യ ഓഫറായി എത്തുമ്പോൾ വിപണി പ്രതികരണം എങ്ങനെയായിരിക്കുമെന്ന ആകംക്ഷയിലാണ് ബ്രാൻഡ്. ഈ സംരംഭമെന്ന നിലയിൽ ബുക്കിംഗ് കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഇ-സ്കൂട്ടറുകൾ ഉപഭോക്താക്കളുടെ വീട്ടുവാതിൽക്കൽ എത്തിക്കുമെന്നാണ് ബൗൺസ് ഇൻഫിനിറ്റി അറിയിച്ചിരിക്കുന്നത്.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ബൗൺസ് ഇൻഫിനിറ്റി പ്രാരംഭ ഘട്ടത്തിൽ അഞ്ച് നഗരങ്ങളിലായിരിക്കും ഈ പദ്ധതി വാഗ്ദാനം ചെയ്യുക. ഡൽഹി, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ സംരംഭത്തിന്റെ ഭാഗമായി സംസ്ഥാന സബ്‌സിഡികളുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ഫ്ലിപ്പ്കാർട്ടിൽ ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള ബുക്കിംഗ് നടത്തിക്കഴിഞ്ഞാൽ ബൗൺസ് ഇൻഫിനിറ്റിയുടെ അംഗീകൃത ഡീലർമാർ ഉപഭോക്താക്കളിലേക്ക് എത്തും. മറ്റ് നടപടി ക്രമങ്ങൾക്കൊപ്പം ആർടിഒ രജിസ്ട്രേഷനും ഇൻഷുറൻസിനുമായി അവർ ഉപഭോക്താക്കളെ സഹായിക്കും. തുടർന്ന് ബുക്ക് എടുത്ത് 15 ദിവസത്തിനകം ഇലക്ട്രിക് സ്കൂട്ടർ വിതരണം ചെയ്യുകയും ചെയ്യും.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ഉപഭോക്താക്കൾക്ക് അവരുടെ ഓർഡറുകളിൽ ലൈവ് ട്രാക്കിംഗ് അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ബൗൺസ് ഇൻഫിനിറ്റി കസ്റ്റമർ എക്സ്പീരിയൻസ് ടീമിനെ സമീപിക്കാനും സാധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇവി വ്യവസായം ഒരു നൂതനത്വത്തിന്റെ കൊടുമുടിയിലാണെന്ന് ബൗൺസ് ഇൻഫിനിറ്റിയുടെ സിഇഒയും സഹസ്ഥാപകനുമായ വിവേകാനന്ദ ഹല്ലേകെരെ പറഞ്ഞു.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ഇലക്ട്രിക് സ്‌കൂട്ടർ വിതരണം ഒരു ഓമ്‌നി ചാനൽ പ്ലേ ആയിരിക്കുമെന്നും ഇ-കൊമേഴ്‌സ് അതിന്റെ ഭൂമിശാസ്ത്രപരമായ വിപുലീകരണത്തിലും ഉപഭോക്തൃ ആനന്ദം കൊണ്ടുവരുന്നതിലും നിർണായക പങ്ക് വഹിക്കുമെന്നും തങ്ങൾ ഉറച്ചു വിശ്വസിക്കുന്നുവെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ഉൽപ്പന്നങ്ങൾ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാക്കുന്നതിൽ സന്തുഷ്ടരാണ്, കാരണം ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യകതകൾ തടസങ്ങളില്ലാതെ നിറവേറ്റുന്നതിന് ഇത് സഹായകരമാവുമെന്നും ബൗൺസ് സിഇഒ പറഞ്ഞു.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ദശലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ഇലക്ട്രിക് സ്കൂട്ടർ വളരെ എളുപ്പം സ്വന്തമാക്കാൻ പ്രാപ്തരാക്കുന്നതിനായി ബൗൺസ് ഇൻഫിനിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിലൂടെ ഇവികളെ എത്തിക്കുന്നതിനുള്ള സംരംഭത്തിന് പൂർണ പിന്തുണ ഉറപ്പുനൽകിക്കൊണ്ട് ഫ്ലിപ്കാർട്ടിലെ ഇലക്ട്രോണിക്സ് സീനിയർ ഡയറക്ടർ രാകേഷ് കൃഷ്ണൻ പറഞ്ഞു.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ബൗൺസ് ഇൻഫിനിറ്റി E1 രണ്ട് ചാർജിംഗ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേത് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയാണ്. മറ്റൊന്ന് ബാറ്ററി-ആസ്-എ-സർവീസ് (BAAS) എന്നാണ് വിശേഷിപ്പിക്കുന്നത്. സാധാരണ സ്‌കൂട്ടറുകളെ അപേക്ഷിച്ച് 40 ശതമാനം വരെ റണ്ണിംഗ് കോസ്റ്റ് കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന BAAS ഇന്ത്യയിൽ ആദ്യത്തേതാണെന്നും ശ്രദ്ധനേടും.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ ഉപഭോക്താക്കൾക്ക് സ്കൂട്ടറിൽ നിന്ന് ബാറ്ററി നീക്കം ചെയ്യാനും വീട്ടിലോ ഓഫീസിലോ ചാർജ് ചെയ്യാനും എളുപ്പമാക്കുന്നുണ്ട്. ബൗൺസ് ഇൻഫിനിറ്റി E1 പവർ മോഡ്, റിവേഴ്സ് മോഡ്, ക്രൂയിസ് കൺട്രോൾ, ഡ്രാഗ് മോഡ് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ഇതിന്റെ IP67 റേറ്റഡ് 48V 2 KWh ബാറ്ററി ഒറ്റ ചാർജിൽ ഏകദേശം 85 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. സ്പോർട്ടി റെഡ്, സ്പാർക്കിൾ ബ്ലാക്ക്, പേൾ വൈറ്റ്, ഡെസാറ്റ് സിൽവർ, കോംബാറ്റ് ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ബൗൺസ് ഇൻഫിനിറ്റി E1 വാഗ്ദാനം ചെയ്യുന്നത്.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

E1 ഇലക്ട്രിക് സ്കൂട്ടറിന്റെ സ്റ്റാൻഡേർഡ് ലിഥിയം-അയൺ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി പായ്ക്കുള്ള മോഡലിന് 68,999 രൂപയും ബാറ്ററിയില്ലാതെ മോഡലിന് 45,099 രൂപയുമാണ് എക്സ്ഷോറൂം വില. സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള FAME II സബ്‌സിഡികളും ഈ മോഡലിന് ലഭിക്കും. ഇതോടെ വില അല്‍പ്പം കൂടി കുറയാനാണ് സാധ്യത.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

കൂടാതെ ബാറ്ററി ഇല്ലാത്ത മോഡൽ പ്ലാൻ അനുസരിച്ച്, 850 രൂപ മുതൽ 1,250 രൂപ വരെ അധിക ചെലവ് വരുന്ന 'ബാറ്ററി-ആസ്-എ-സർവീസ്' പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ സ്‍കീമിനൊപ്പവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

ബൗൺസ് ഇൻഫിനിറ്റി E1 ഇലക്‌ട്രിക് സ്കൂട്ടർ ഇന്നു മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും വാങ്ങാം

ഫ്ലിപ്പ്കാർട്ടിന് പുറമെ ഇത് ഓൺലൈനായോ കമ്പനിയുടെ ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴിയോ വാങ്ങാം. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 499 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും.

More from DriveSpark

Article Published On: Friday, July 22, 2022, 9:52 [IST]
English summary
You can buy bounce infinity e1 electric scooter from flipkart on july 22 onwards
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X