ഡ്യുക്കാട്ടിയെ തൂക്കാൻ കുറഞ്ഞ വിലയുള്ള സൂപ്പർബൈക്ക്, ബിഎംഡബ്ല്യു M 1000 RR ഇന്ത്യയിൽ

കഴിഞ്ഞ ദിവസം ഇറ്റാലിയൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി പാനിഗാലെ V4 R മോഡലുമായി ഇന്ത്യയിലേക്ക് എത്തിയതിനു പിന്നാലെയിതാ മുഖ്യശത്രുവായ ബിഎംഡബ്ല്യു മോട്ടോറാഡും പുതുപുത്തനൊരു സ്പോർട്‌സ് ബൈക്കുമായി രംഗത്തെത്തിയിരിക്കുകയാണ്. 'M' ബാഡ്ജ് സ്‌പോർട് ചെയ്യുന്ന ആദ്യത്തെ പ്രൊഡക്ഷൻ സൂപ്പർബൈക്ക് എന്ന ഖ്യാതിയോടെയാണ് M 1000 RR ആശാന്റെ വരവ്.

ബിഎംഡബ്ല്യു മോട്ടോറാഡ് 49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് M 1000 RR ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം 55 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ മോട്ടോർസൈക്കിളിന്റെ കോംപറ്റീഷൻ പതിപ്പും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. ബവേറിയൻ ബ്രാൻഡ് നിലവിൽ രണ്ട് മോട്ടോർസൈക്കിളുകളുടെയും ബുക്കിംഗ് ആരംഭിച്ചിട്ടുമുണ്ട്. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) കൊണ്ടുവരുന്നതിനാൽ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും മോഡലുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക.

2023 BMW M 1000 RR

49 ലക്ഷം രൂപക്ക് ലഭിക്കുന്ന അടിസ്ഥാന വകഭേദം ലൈറ്റ് വൈറ്റ്, M മോട്ടോർസ്പോർട്ട് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാവും. അതേസമയം കോംപറ്റീഷൻ എഡിഷന് ബ്ലാക്ക്സ്റ്റോം മെറ്റാലിക്, M മോട്ടോർസ്പോർട്ട് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. 14,500 rpm-ൽ 212 bhp പവറും 11,000 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന ലിക്വിഡ് കൂൾഡ് 999 സിസി ഇൻലൈൻ ഫോർ എഞ്ചിനാണ് ബിഎംഡബ്ല്യു M 1000 RR സ്പോർട്‌സ് ബൈക്കിന്റെ ഹൃദയം.

ഇത് 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഒരു സിലിണ്ടറിന് നാല് ടൈറ്റാനിയം വാൽവുകളും ബിഎംഡബ്ല്യു ഷിഫ്റ്റ്കാം സാങ്കേതികവിദ്യയും മോട്ടോർസൈക്കിളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഏകദേശം 3.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന സ്പോർട്‌സ് ബൈക്കിന് പരമാവധി 306 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നും ആഡംബര ബൈക്ക് നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്.

2023 BMW M 1000 RR

ഡിസൈനിലേക്ക് നോക്കിയാൽ റേസ് ട്രാക്കുകളിൽ കുതിച്ചുപായുന്ന മത്സര ബൈക്കുകളുടെ അതേരൂപമാണ് ബിഎംഡബ്ല്യു M 1000 RR വഹിക്കുന്നത്. മുൻവശത്ത് വലിയ എയർ ഇൻടേക്കും പൂർണമായും കാർബൺ-ഫൈബറിൽ ഒരുക്കിയിരിക്കുന്ന ഫെയറിംഗിന്റെ ഇരുവശത്തും കൂറ്റൻ ചിറകുകളും ഉണ്ട്. 7 റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയുൾപ്പെടെ റേസ്-സ്പെക്ക് ഇലക്ട്രോണിക് റൈഡർ എയ്ഡുകളുടെ ഒരു സമ്പൂർണ സ്യൂട്ടും വാഹനത്തിലുണ്ട്.

ഇവയ്ക്ക് പുറമെ ലോഞ്ച് കൺട്രോൾ, വീലി കൺട്രോൾ, സ്ലൈഡ് കൺട്രോൾ, ഡൈനാമിക് ബ്രേക്ക് കൺട്രോൾ, ഷിഫ്റ്റ് അസിസ്റ്റ് പ്രോ, 6.5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീൻ, എൽഇഡി ലൈറ്റിംഗ്, ഹീറ്റഡ് ഗ്രിപ്പുകൾ, ക്രൂയിസ് കൺട്രോൾ എന്നിവയാണ് ബിഎംഡബ്ല്യുവിന്റെ സൂപ്പർബൈക്കിലെ പ്രധാന സവിശേഷതകൾ. M കോംപറ്റീഷനിൽ M ജിപിഎസ് ലാപ്ട്രിഗർ, എയ്‌റോവീൽ കവറുകൾ, 220 ഗ്രാംഭാരം കുറഞ്ഞ റിയർവീൽ സ്വിംഗിംഗ്ആം, ഡിഎൽസി പൂശിയ M എൻഡ്യൂറൻസ് ചെയിൻ എന്നിവയും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

2023 BMW M 1000 RR

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 45 mm അപ് സൈഡ് ഡൌൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ബിഎംഡബ്ല്യു M 1000 RR ഉപയോഗിക്കുന്നത്. രണ്ടും കംപ്രഷനും റീബൗണ്ടിനും ക്രമീകരിക്കാവുന്നവയാണ്. അലുമിനിയം കൊണ്ടാണ് സ്വിംഗാർം നിർമിച്ചിരിക്കുന്നത്, 17 ഇഞ്ച് വലിപ്പമുള്ള കാർബൺ വീലുകളാണ് ബിഎംഡബ്ല്യു മോട്ടോറാഡ് സൂപ്പർബൈക്കിന് സമ്മാനിച്ചിരിക്കുന്നത്.

മുൻവശത്തെ ടയർ 120/70 സെക്ഷനിലും പിന്നിൽ 200/55 സെക്ഷനിലുമാണ് വാഗ്‌ദാനം ചെയ്യുന്നത്. മുൻവശത്ത് 320 mm ഇരട്ട ഡിസ്‌കുകളും പിന്നിൽ 220 mm സിംഗിൾ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് നിർവഹിക്കുന്നത്. ഒന്നിലധികം എബിഎസ് മോഡുകളും റൈഡിംഗ് മോഡുകളും ഓഫറിലുള്ളത് വ്യത്യസ്‌ത സാഹചര്യങ്ങൾക്ക് അനുസരിച്ച് മോട്ടോർസൈക്കിളിന്റെ പെർഫോമൻസ് ക്രമീരിക്കാനാവും.

2023 BMW M 1000 RR

ഇന്ത്യയിൽ അടുത്തിടെ 70 ലക്ഷം രൂപയ്ക്ക് പുറത്തിറക്കിയ ഡ്യുക്കാട്ടി പാനിഗാലെ V4 R മോഡലാണ് പുതിയ ബിഎംഡബ്ല്യു M 1000 RR സ്പോർട്‌സ് ബൈക്കിന്റെ പ്രധാന എതിരാളി. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ് 20 ലക്ഷം രൂപയുടെ വ്യത്യാസമാണ് ബിഎംഡബ്ല്യു ബൈക്കിന് വരുന്നത്. ഈ വില കുറവ് തീർച്ചയായും ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളെ സഹായിക്കും.

More from DriveSpark

Article Published On: Thursday, June 29, 2023, 12:16 [IST]
English summary
2023 bmw m 1000 rr launched in india to rival ducati panigale v4r price features engine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X