ആഹാ ഇതിൽ ഈ ഫീച്ചറും വന്നോ? പുതിയ എയ്റോക്‌സ് വിപണിയിൽ

ഇന്ത്യയിലെ സ്‌കൂട്ടർ വിഭാഗത്തിന് പുതിയ ഭാവം നൽകിയവരാണ് ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ. ഹൈബ്രിഡ് എഞ്ചിനെല്ലാം കൊണ്ടുവന്ന് സെഗ്മെന്റിനെ കൈയിലെടുക്കാനും സാധിച്ച ബ്രാൻഡ് പെർഫോമൻസ് പ്രേമികൾക്കായി ഒരു കിടുക്കാച്ചി മോഡലും ഇന്ത്യയിൽ പോയ വർഷം അവതരിപ്പിച്ചിരുന്നു. എയ്റോക്‌സ് എന്ന മാക്‌സി സ്റ്റൈൽ സ്‌കൂട്ടറിന്റെ കാര്യം തന്നെയാണീ പറയുന്നത്.

പ്രായോഗികതയിലൂടെ ഇന്ത്യൻ ജനഹൃദയങ്ങളിൽ കയറിപറ്റിയ സ്‌കൂട്ടറുകൾ ഇന്ന് പല വിധത്തിൽ പല ഭാവത്തിൽ വരെ വിപണിയിലുണ്ട്. പെർഫോമൻസ് ഇഷ്‌ടപ്പെടുന്ന യുവാക്കളെ പിടിക്കാനായാണ് യമഹ ലോകത്തിലെ വിവിധ വിപണിയില്‍ ജനപ്രിയമായി മാറിയ എയ്റോക്‌സിനെ ഇന്ത്യയിൽ കൊണ്ടുവന്നത്. സംഭവം ഇവിടെയും ഹിറ്റായെന്നു വേണം പറയാൻ. വില ഒന്നര ലക്ഷത്തിന് മുകളിലാണെങ്കിലും ഈ മാക്‌സി സ്‌കൂട്ടറിനെ തേടി ആളുകൾ എത്തിത്തുടങ്ങുകയും ചെയ്‌തു.

2023 yamaha aerox 155

എൻട്രി ലെവൽ സ്പോർട്ടി ബൈക്ക് R15-ന്റെ എഞ്ചിനിമായി എത്തിയ യമഹ എയ്റോക്സ് യുവാക്കളുടെ ഇഷ്ടപ്പെട്ട താരമായതിനാൽ തന്നെ അടിക്കടി മോഡലിൽ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും യമഹ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ E20 നിലവാരത്തിലുള്ള എഞ്ചിനൊപ്പം ട്രാക്ഷൻ കൺട്രോൾ സിസ്റ്റവുമായി പുതിയ 2023 എയ്റോക്‌സ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. യമഹയുടെ മറ്റ് ബൈക്കുകളിൽ അടുത്തിടെ അവതരിപ്പിച്ച ഈ ഫീച്ചർ പ്രീമിയം സ്‌കൂട്ടറിലേക്കും കൊണ്ടുവന്നത് ശരിക്കും കൈയടി അർഹിക്കുന്ന കാര്യമാണ്.

സെഗ്മെന്റിൽ ഈ ഫീച്ചർ കൊണ്ടുവരുന്ന ആദ്യത്തെ മോഡലാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) കോർത്തിണക്കിയെത്തുന്ന 2023 യമഹ എയ്റോക്‌സിന് 1.43 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. വീൽസ്പിൻ കുറയ്ക്കുന്നതിലൂടെയും ഏത് റൈഡിംഗ് അവസ്ഥയിലും മികച്ച കൺട്രോളിലൂടെ പെർഫോമൻസ് മെച്ചപ്പെടുത്താനും സഹായിക്കുന്നതാണ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം. ഇതോടൊപ്പം സിൽവർ എന്നൊരു പുത്തൻ കളർ ഓപ്ഷനും മാക്‌സി സ്‌കൂട്ടറിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

2023 yamaha aerox 155

ഇതോടൊപ്പം, 2023 യമഹ എയ്റോക്‌സ് 155, E20 ഇന്ധനം ഉപയോഗിക്കാനും പ്രാപ്‌തമായിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക്സ് (OBD-II) സംവിധാനവും മാക്‌സി സ്‌കൂട്ടറിൽ നടപ്പിലാക്കിയിട്ടുണ്ട്. വേരിയബിൾ വാൽവ് ആക്ച്വേഷൻ ഉള്ള 155 സിസി ബ്ലൂ കോർ എഞ്ചിൻ തന്നെയാണ് മോഡലിന്റെ ഹൃദയം. ഒരു CVT ഗിയർബോക്‌സുമായി ജോടിയാക്കിയ, ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക്, SOHC, 4-വാൽവ് എഞ്ചിന് 15 bhp കരുത്തിൽ 13.9 Nm torque വരെ നൽകാനാവും.

2023 എയ്‌റോക്‌സ് 155-ൽ ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ഹസാർഡ് ലൈറ്റ് സിസ്റ്റവും യമഹ കൊണ്ടുവന്നിട്ടുണ്ട്. മാക്‌സി സ്‌കൂട്ടറിന് പുറമെ MT-15 V2, R15 V4, R15S എന്നിവയുൾപ്പെടെയുള്ള പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ 2023 പതിപ്പുകളും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിലും കമ്പനി പുതിയ ഫീച്ചറുകളും കളർ സ്കീമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് മോട്ടോർസൈക്കിളിന്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഡാർക്ക് മാറ്റ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളാണ് ബൈക്കിലേക്ക് എത്തിയിരിക്കുന്നത്.

MT-15 V2

പുത്തൻ മോഡലിന്റെ വരവോടെ ഉപഭോക്താക്കൾക്ക് ബ്ലൂടൂത്ത് (Y-കണക്ട്) സജ്ജീകരിച്ചിരിക്കുന്ന വേരിയന്റും നോൺ-എക്വിപ്പ്ഡ് (Y-കണക്റ്റ്) വേരിയന്റും തെരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുമെന്നാണ് യമഹ പറയുന്നത്. MT-15 V2 2023 വേരിയന്റിന് ഡ്യുവൽ ചാനൽ എബിഎസ്, ടിസിഎസ്, ഒബിഡി2, E20 ഫ്യുവൽ കംപ്ലയിന്റ് എഞ്ചിൻ എന്നിവയും ലഭിക്കുന്നു. ജനപ്രിയനായ എൻട്രെ ലെവൽ R15 സ്പോർട്‌സ് ബൈക്കിനും നിരവധി മാറ്റങ്ങൾ ലഭിച്ചിട്ടുണ്ട്.

2023 യമഹ R15 V4 ഇപ്പോൾ നിലവിലുള്ള റേസിംഗ് ബ്ലൂ കളറിനൊപ്പം പുതിയ ഇന്റൻസിറ്റി വൈറ്റ് ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ സ്പോർട്ടി ഭാവത്തിനായി മോഡലിന്റെ അലോയ് വീലുകൾ ഓറഞ്ചിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ക്വിക്ക് ഷിഫ്റ്റർ ഫീച്ചറും ഇത്തവണ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ മോട്ടോർസൈക്കിളിനൊപ്പം വാഗ്‌ദാനം ചെയ്യാൻ തയാറായി.

Yamaha R15 V4

അതേ 155 സിസി എഞ്ചിനാണ് R15 V4, R15S മോഡലുകളിൽ പ്രവർത്തിക്കുന്നത്. MT-15, R15 V4, R15S എന്നിവയ്ക്ക് സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച വേരിയബിൾ വാൽവ് ആക്ച്വേഷൻ (VVA) സംവിധാനമുള്ള ലിക്വിഡ്-കൂൾഡ്, 4-സ്ട്രോക്ക്, SOHC, 4-വാൽവ്, 155 സിസി, OBD2 കംപ്ലയിന്റ് ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 18.4 bhp കരുത്തിൽ 14.2 Nm torque വരെ നൽകും.

More from DriveSpark

Article Published On: Friday, April 7, 2023, 14:15 [IST]
English summary
2023 yamaha aerox 155 launched with e20 engine and traction control system
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X