1 ലക്ഷത്തിന് 160 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ, ഇനി പെട്രോൾ മോഡലുകൾ വാങ്ങി കാശ് കളയണോ?

ഉത്സവകാല സമ്മാനമായി ഇന്ധന വില കുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പരമ്പരാഗത ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങൾക്ക് വലിയ ഉത്തേജനമായി മാറുമെന്ന് കരുതിയിരുന്ന ഈ നടപടി കേന്ദ്ര സർക്കാർ ഇതുവരെ കൈക്കൊള്ളാത്തത് നേട്ടമാവുന്നത് ഇവി വിപണിക്കാണ്.

ഓരോ മാസവും ലക്ഷക്കണക്കിന് ഇരുചക്ര വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിയുന്നത്. ഉത്സവ സീസൺ ആയതോടെ ഈ കണക്കുകൾ ഇരട്ടിയാവും. കൂടുതൽ ആളുകളും ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ചേക്കേറുന്ന കാഴ്ച്ചയാണ് നാമിപ്പോൾ കാണുന്നത്. ഇതിൽ നേട്ടംകൊയ്യുക വൈദ്യുത വാഹന നിർമാതാക്കളുമാവും. ഓരോ ദിവസവും പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തുന്ന തിരക്കാണ് വിപണിയിൽ ഇപ്പോഴുള്ളത്. ഇതിൽ സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് മുൻനിരയിൽ ഓടുന്നതും.

Acer MUVI 125 4G Electric Scooter

ഇന്ത്യയിൽ പരമ്പരാഗത ഇലക്‌ട്രിക് സ്‌കൂട്ടറുകളെല്ലാം ട്രെൻഡിംഗാവുമ്പോൾ ചില മോഡലുകൾ അതേവരെയുള്ള സങ്കൽപ്പങ്ങളല്ലാം പൊളിച്ചെഴുതാനായി എത്താറുണ്ട്. നിലവിൽ ഓലയും ഏഥറും അരങ്ങുവാഴുന്ന രംഗത്ത് മറ്റൊരു പുത്തൻ മൾട്ടി നാഷണൽ കമ്പനി കൂടി എത്തുകയാണ്. അതും വ്യത്യസ്‌തമായൊരു ഇലക്ട്രിക് വാഹനവുമായാണ് എത്തുന്നത്. നേരത്തെ ഇന്ത്യയിൽ അവതരിപ്പിച്ച മുവി ഇ-സ്‌കൂട്ടറിന്റെ വില പ്രഖ്യാപനവും ലോഞ്ചും നടത്തിയാണ് ഉത്സവ സീസണിൽ ആളെക്കൂട്ടാൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നത്.

തായ്‌വാൻ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഹാര്‍ഡ്‌വെയര്‍ ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനിയായ ഏസറാണ് ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. ഞായറാഴ്ച്ച ഹൈദരാബാദിൽ നടന്ന ചടങ്ങളിലാണ് ഏസർ മുവി 125 4G മോഡലിനായുള്ള വില പ്രഖ്യാപിച്ചിരിക്കുന്നത്. കിടിലൻ സ്റ്റൈലും ഉഗ്രൻ റേഞ്ചുമുള്ള വാഹനത്തിന് വെറും ഒരു ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

Acer MUVI 125 4G Electric Scooter

ഇന്ത്യൻ ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഇ-ബൈക്ക്ഗോ യുടെ പങ്കാളിത്തത്തോടെയാണ് ഇ-സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടറിനായുള്ള പ്രീ-ബുക്കിംഗ് ഏസർ ബ്രാൻഡ് ഉടൻ തുറക്കും. ബുക്കിംഗുകൾക്കും ഡീലർഷിപ്പ് അന്വേഷണങ്ങൾക്കും താത്പര്യമുള്ളവർ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. സ്പാനിഷ് ഓട്ടോമോട്ടീവ് കമ്പനിയായ ടൊറോട്ടിന്റെ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള ലൈസൻസ് 2021-ലാണ് ഏസർ സ്വന്തമാക്കുന്നത്.

ഇപ്പോൾ നാലാം തലമുറ ആവർത്തനത്തിലെത്തുന്ന മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടർ ദൈനംദിന ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ മോഡലാണ്. ഈ വർഷം സെപ്റ്റംബറിൽ ഗ്രേറ്റർ നോയിഡയിൽ നടന്ന 2023 ഇവി ഇന്ത്യ എക്‌സ്‌പോയിലാണ് വാഹനത്തെ കമ്പനി ആദ്യമായി പ്രദർശിപ്പിച്ചത്. സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളുമായാണ് വരുന്നത് എന്നത് എതിരാളികൾക്ക് മുന്നിൽ മേൽകൈ നേടാനും കൂടുതൽ പ്രായോഗിക ഓപ്ഷനായി എടുത്തു കാണിക്കാനും ഏസറിനാവും.

Acer MUVI 125 4G Electric Scooter

48V 35.2Ah-ന്റെ രണ്ട് റിമൂവബിൾ ബാറ്ററി പായ്ക്കാണ് ഏസർ മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. ഓരോന്നിനും 80 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത. അതായത് രണ്ട് ബാറ്ററികളും പൂർണമായി ചാർജ് ചെയ്‌താൽ 160 കിലോമീറ്റർ ഓടാനാവുമെന്ന് സാരം. കൂടാതെ മണിക്കൂറിൽ 75 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിന് കഴിയും.

ഏകദേശം നാല് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായി ചാർജ് ചെയ്യാമെന്നും റൈഡർമാർക്ക് ഒരേസമയം ഒരു ബാറ്ററി പായ്ക്കിൽ പോലും ഇവി ഉപയോഗിക്കാൻ കഴിയുമെന്നതുമാണ് പ്രത്യേകത. നഗര യാത്രക്കാർക്കുള്ള ഫ്യൂച്ചറിസ്റ്റിക് ഇലക്‌ട്രിക് മൊബിലിറ്റി സൊല്യൂഷൻ എന്ന നിലയിലാണ് സ്‌കൂട്ടർ അറിയപ്പെടുന്നത്. സുഗമമായ യാത്രക്കായി 16 ഇഞ്ച് അലോയ് വീലുകളാണ് ഏസർ വണ്ടിയിൽ ഒരുക്കിയിരിക്കുന്നത്.

Acer MUVI 125 4G Electric Scooter

കരുത്തുറ്റതും ഭാരം കുറഞ്ഞതുമായ ഷാസിയുമായാണ് മുവി 125 4G ഇലക്‌ട്രിക് സ്‌കൂട്ടർ വരുന്നത്. സസ്പെൻഷനായി മുൻവശത്ത് ഹൈഡ്രോളിക് ഫോർക്കുകളും പിന്നിൽ നൂതനമായ ഷോക്ക് അബ്സോർബർ സിസ്റ്റവുമാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് റൈഡർമാർക്ക് ചടുലതയും സ്ഥിരതയും വാഗ്ദാനം ചെയ്യുന്നുവെന്ന് ഏസർ അവകാശപ്പെടുന്നു. ബ്രേക്കിംഗിനായി മുന്നിൽ 220 mm പിന്നിൽ 190 mm ബ്രേക്കുകളും ഉൾക്കൊള്ളുന്ന ഒരു ഹൈഡ്രോളിക് കോംബി ബ്രേക്ക് സിസ്റ്റം (CBS) ആണ് ഇബൈക്ക്ഗോ മുവി ഇലക്ട്രിക് സ്‌കൂട്ടറിലുള്ളത്.

ഇവിയുടെ ഫീച്ചറുകൾ ഉപയോക്താക്കളുടെ ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാനാവുന്നതും സാങ്കേതിക വിദഗ്ദ്ധരായ റൈഡർമാർക്കായി ഡാറ്റാ അധിഷ്ഠിതവുമാണ്. വാഹനം കസ്റ്റമൈസ് ചെയ്യാനും ഒരു ഇന്ററാക്ടീവ് മെഷീനാക്കി മാറ്റാനും ഒരാൾക്ക് അവരുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ iOS സ്മാർട്ട്‌ഫോൺ ഉപയോഗിക്കാം. മൂന്ന് കോൺഫിഗറേഷനുകളുള്ള ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയ 4 ഇഞ്ച് എൽസിഡി സ്‌ക്രീനാണ് മുവി ഇലക്ട്രിക് സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത.

Acer MUVI 125 4G Electric Scooter

ബാറ്ററിയടക്കം 95 കിലോഗ്രാമാണ് ഇ-സ്കൂട്ടറിന്റെ മൊത്തത്തിലുള്ള ഭാരം. കാര്യക്ഷമമായ ഡയഗ്‌നോസ്റ്റിക്‌സിനും ആശയവിനിമയത്തിനുമായി CAN-BUS, ബ്ലൂടൂത്ത്, OBD എന്നീ സൗകര്യങ്ങളുള്ള ടൊറോട്ട് ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റും മുവി ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഫീച്ചർ ചെയ്യുന്നത്. ഇന്ത്യയിൽ ഓല, ഏഥർ, ഹീറോ പോലുള്ള പ്രമുഖരുമായാണ് മത്സരമെങ്കിലും കുറഞ്ഞ വില ഏസർ മുവി 125 4G ഇലക്‌ട്രിക്കിന് മേൽകൈ നേടികൊടുക്കുന്ന കാര്യമാണ്.

More from DriveSpark

Article Published On: Monday, October 16, 2023, 10:06 [IST]
English summary
Acer muvi 125 4g electric scooter launched in india with 160 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X