70,000 രൂപയ്ക്ക് 120 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ; സീൽ ZX പുറത്തിറക്കി ആമ്പിയർ

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയ്ക്ക് തുടക്കം കുറിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സ്റ്റാർട്ടപ്പ് കമ്പനികളിൽ ഒന്നാണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ കീഴിലുള്ള ആമ്പിയർ ഇവി. കഴിഞ്ഞ ദിവസം പുതിയ ആമ്പിയർ പ്രൈമസ് പുറത്തിറക്കിയ കമ്പനി അക്കൂടെ മറ്റൊരു മോഡലിനെ കൂടെ അവതരിപ്പിക്കുകയുണ്ടായി.

നേരത്തെ വിപണിയിലുണ്ടായിരുന്ന ആമ്പിയർ സീൽ EX ഇലക്‌ട്രിക് സ്കൂട്ടറിന്റെ പുതിയ പതിപ്പിനെയാണ് കമ്പനി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്. 69,900 രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് പരിഷ്ക്കരിച്ച ഇവി മോഡൽ നിരത്തിലെത്തുന്നത്. മധ്യപ്രദേശ്, ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാവും ഈ വിലകൾ സാധുതയുള്ളതെന്നാണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആമ്പിയർ സീൽ EX സ്‌കൂട്ടറിന് 75,000 രൂപയാണ് എക്സ്ഷോറൂം വില.

70,000 രൂപയ്ക്ക് 120 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ; സീൽ ZX പുറത്തിറക്കി ആമ്പിയർ

കൂടാതെ മാർച്ച് 31 വരെ സീൽ EX ഇലക്ട്രിക് സ്‌കൂട്ടറിന് ആമ്പിയർ 6,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. മീഡിയം-സ്പീഡ് ഇലക്‌ട്രിക് വിഭാഗത്തിൽ തന്നെയാണ് പരിഷ്ക്കരിച്ച മോഡലും ഇടംപിടിക്കുന്നത്. ദൈനംദിന യാത്രകൾക്കായി കുറഞ്ഞ ചെലവിൽ ഒരു ടൂവീലർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപൽപ്പന ചെയ്‌തതാണ് സീൽ ഇവി. എൻട്രി ലെവൽ ഇലക്ട്രിക് സ്‌കൂട്ടറായി അവതരിപ്പിച്ചിരിക്കുന്ന മോഡലിന് 2.3kWh അഡ്വാൻസ്ഡ് ലിഥിയം ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്.

അതേസമയം 1.8kW ഇലക്ട്രിക് മോട്ടോറുമായാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. അങ്ങനെ ആമ്പിയർ സീൽ EX ഇ-സ്‌കൂട്ടറിന് പരമാവധി 55 കി.മീ. വേഗത പുറത്തെടുക്കാനാവും. കൂടാതെ ഒന്നിലധികം റൈഡ് മോഡുകളുമുണ്ട്. പൂർണ ചാർജിൽ 120 കിലോമീറ്റർ റേഞ്ച് നൽകാനും ഈ പുതിയ മോഡലിന് ശേഷിയുള്ളതാണ്. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഇത് 5 മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാം.

70,000 രൂപയ്ക്ക് 120 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ; സീൽ ZX പുറത്തിറക്കി ആമ്പിയർ

പുതിയ ആമ്പിയർ സീൽ EX ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് സ്റ്റോൺ ഗ്രേ, ഐവറി വൈറ്റ്, ഇൻഡിഗോ ബ്ലൂ എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത കളർ ഓപ്ഷനുകളും ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ഒരുക്കിയിട്ടുണ്ട്. പുതിയ സീൽ ഒരു സ്പോർട്ടി ഇലക്ട്രിക് സ്കൂട്ടറാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. സ്‌പോർട്ടി ഡെക്കലുകളുള്ള അതിന്റെ യുവത്വ ശൈലിയും ഡ്യുവൽ ടോൺ നിറവും ഇതിനെ യുവതലമുറയ്ക്ക് അഭിലഷണീയമായ ഒരു ഉൽപ്പന്നമാക്കി മാറ്റുന്നു.

പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തോടെ ഇവി വിപണിയിൽ തങ്ങളുടെ വിപണി വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മാത്രമല്ല, ടയർ 2, ടയർ 3 നഗരങ്ങളിൽ ഈ പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ വിൽപ്പന ഉയർന്നതായിരിക്കുമെന്നാണ് വിലയിരുത്തലും. സീൽ EX ഇവിക്ക് പുറമെ 1.09 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടറിനെയും കമ്പനി വിപണിയിൽ അവതരിപ്പിക്കുകയുണ്ടായി.

70,000 രൂപയ്ക്ക് 120 കി.മീ റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ; സീൽ ZX പുറത്തിറക്കി ആമ്പിയർ

2023 ഓട്ടോ എക്‌സ്‌പോയിൽ ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടർ പ്രദർശിപ്പിച്ച ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ഹൈ-സ്പീഡ് സ്‌കൂട്ടറിന്റെ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇത് കമ്പനിയുടെ പുതിയ മുൻനിര ഇലക്ട്രിക് സ്കൂട്ടറായാണ് വിപണിയിലേക്ക് വന്നിരിക്കുന്നത്. ആമ്പിയർ പ്രൈമസിന് 4kW ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്. ബെൽറ്റ്-ഡ്രൈവ് സിസ്റ്റമുള്ള ഇവി ഏകദേശം 5 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ കഴിയുന്ന 3 kWh LFP ബാറ്ററി പായ്ക്കുമായാണ് ജോടിയാക്കിയിരിക്കുന്നത്.

പുതിയ ആമ്പിയർ പ്രൈമസിന് 77 കിലോമീറ്റർ വേഗതയാണ് പരമാവധി പുറത്തെടുക്കാനാവുക. 5 സെക്കൻഡിനുള്ളിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാവും. ഇക്കോ, സിറ്റി, പവർ, റിവേഴ്‌സ് എന്നിങ്ങനെ 4 റൈഡ് മോഡുകളുമായാണ് ഇ-സ്‌കൂട്ടർ വരുന്നത്. ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി,സ്മാർട്ട്‌ഫോണും പ്രൊപ്രൈറ്ററി ആപ്പും വഴി ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, നോട്ടഫിക്കേഷൻ അലേർട്ടുകൾ എന്നിവയും മോഡലിൽ ഗ്രീവ്സ് അണിയിച്ചൊരുക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, February 18, 2023, 16:30 [IST]
English summary
Ampere introduced zeal ex electric scooter in india price range and specs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X