3 ലക്ഷത്തിന് അപ്രീലിയയുടെ സൂപ്പർബൈക്ക്? ഇന്ത്യയിൽ പുത്തൻ മോഡൽ നിർമിച്ച് ഇറ്റാലിയൻ ബ്രാൻഡ്

സ്പോർട്‌സ് ബൈക്കുകൾക്ക് സാധ്യതയുള്ള ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് നമ്മുടെ ഇന്ത്യ. കെടിഎമ്മും കവസാക്കിയും ഡ്യുക്കാട്ടിയുമെല്ലാം അരങ്ങുവാഴുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്. സൂപ്പർബൈക്കുകൾ വരെ വാങ്ങാൻ ഇവിടെ ആളുണ്ട്. പക്ഷേ കൃത്യമായ വിലയിൽ ന്യായമായ സാധനം നൽകണമെന്ന് മാത്രം. കെടിഎം ഹിറ്റായത് ബജാജിന്റെ കൈപിടിച്ചാണെങ്കിലും ഇന്ന് ഓറഞ്ച് നിറം കാണുമ്പോഴെ ഓർമ വരുന്നത് ഈ ഓസ്ട്രിയൻ ബ്രാൻഡിനെയാവും.

ഇന്ത്യയിൽ കെടിഎമ്മിന്റെ കുത്തകയായ സെഗ്മെന്റ് പിടിക്കാൻ ഒരുങ്ങുകയാണ് ലോകോത്തര നിലവാരത്തിൽ സ്പോർട്‌സ് ബൈക്കുകൾ നിർമിക്കുന്ന അപ്രീലിയ എന്ന ഇറ്റാലിയൻ ടൂവീലർ ബ്രാൻഡ്. അതിനായി കൊണ്ടുവന്നിരിക്കുന്നത് ലോകം ഏറെ കാത്തിരുന്ന RS 457 സ്‌പോർട്‌സ് ബൈക്കിനെയാണ്. കമ്പനിയുടെ ലൈനപ്പിലെ അപ്രീലിയ RS 660 മോഡലിന് താഴെയാണ് ഈ പുതിയ പടക്കുതിരയുടെ സ്ഥാനം.

Aprilia RS 457 Superbike Unveiled

അതും ഇന്ത്യയിൽ തന്നെയാണ് ഈ മോട്ടോർസൈക്കിൾ പൂർണമായും നിർമിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്. സൂപ്പർബൈക്കുകളും മോട്ടോജിപി മോട്ടോർസൈക്കിളുകളും നിർമിക്കുന്ന അതേ സാങ്കേതിക ആസ്ഥാനമായ ഇറ്റലിയിലെ കമ്പനിയുടെ ആസ്ഥാനത്തുവെച്ചാണ് പുതിയ RS 457 സ്‌പോർട്‌സ് ബൈക്കിനെ അപ്രീലിയ അവതരിപ്പിച്ചിരിക്കുന്നതും.

ലോകമെമ്പാടുമുള്ള ബ്രാൻഡിന്റെ വിപകൾക്കായി മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ ശാലയിലാണ് RS 457 നിർമിക്കുന്നത്. അപ്രീലിയ റേസിംഗിന്റെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്ന് പിറന്ന ഈ സൂപ്പർബൈക്ക് ലോകോത്തര നിർമാണ നിലവാരം ഉറപ്പുവരുത്തികൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ അപ്രീലിയ RS 457 മോഡലിനെ രൂപം വലിയ RS 660 സൂപ്പർബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.

Aprilia RS 457 Superbike Unveiled

കൂടാതെ ഇറ്റാലിയൻ ബ്രാൻഡിന്ഖെ RS ശ്രേണിയിൽ നിന്നും പല കാര്യങ്ങളും കടമെടുത്തിട്ടുമുണ്ട്. എൽഇഡി ഡിആർഎല്ലുകൾ, ഫുൾ എൽഇഡി ലൈറ്റിംഗ്, ടു-ഇൻ-ടു-വൺ അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവയാണ് മോട്ടോർസൈക്കിളിന്റെ ഡിസൈനിനെ പരകമാക്കുന്നത്. ഒരു പുതിയ അലുമിനിയം ഫ്രെയിമിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ക്രാങ്കേസ് ഒരു ലോഡ്-ചുമക്കുന്ന ഘടകമായി പ്രവർത്തിക്കുന്നു. ഇത് കുറഞ്ഞ ഭാരവും മികച്ച ഹാൻഡിലിംഗുമാണ് മോട്ടോർസൈക്കിളിന് വാഗ്‌ദാനം ചെയ്യുന്നത്. ഡാഷ്‌ബോർഡിൽ ആധുനികവും മനോഹരവുമായ രൂപത്തിനായി 5 ഇഞ്ച് TFT കളർ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അപ്രീലിയ RS 457 സൂപ്പർബൈക്കിനായി നൽകിയിരിക്കുന്നത്. റൈഡ്-ബൈ-വയർ (RbW) ഉൾപ്പെടെയുള്ള ഇലക്ട്രോണിക് എയ്ഡുകളുടെ വലിയ നിരയാണ് മോഡലിലേക്ക് കൊണ്ടുവന്നിരിക്കുന്നതെന്നും ഇറ്റാലിയൻ ബ്രാൻഡ് അവകാശപ്പെടുന്നു.

Aprilia RS 457 Superbike Unveiled

മൂന്ന് റൈഡിംഗ് മോഡുകളും പ്രവർത്തനരഹിതമാക്കാവുന്ന ത്രീ-ലെവൽ ട്രാക്ഷൻ കൺട്രോളും വാഹനത്തിലുണ്ട്. അതേസമയം ഒരു ക്വിക്ക് ഷിഫ്റ്റർ ആക്‌സസറിയായി ലഭ്യമാകും. ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകൾ, ബാക്ക്ലിറ്റ് സ്വിച്ച് ഗിയർ എന്നിവയാണ് അപ്രീലിയയുടെ പുത്തൻ മോട്ടോർസൈക്കിളിന്റെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. 110/70 സൈസുള്ള ഫ്രണ്ട് ടയറും 150/60 സൈസിലുള്ള പിൻ ടയറും ഉള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് അപ്രീലിയ RS 457 നിരത്തിലിറങ്ങുന്നത്.

457 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ-ട്വിൻ, DOHC, ഫോർ-വാൽവ് എഞ്ചിനാണ് അപ്രീലിയ RS 457 മോഡലിന് തുടിപ്പേകിന്നത്. ഇത് 48 bhp പവറോളം ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. അതേസമയം ടോർക്ക് കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ശരിയായ എക്‌സ്‌ഹോസ്റ്റ് നോട്ടിനായി മോട്ടോറിന് 270-ഡിഗ്രി കണക്റ്റിംഗ് വടി അസംബ്ലി ലഭിക്കുന്നു. വെറും 175 കിലോഗ്രാം ഭാരമുള്ള ബൈക്ക് സ്റ്റെല്ലാർ പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നുവെന്നും ബ്രാൻഡ് പറയുന്നു.

Aprilia RS 457 Superbike Unveiled

അതേസമയം ഡ്രൈ വെയ്റ്റ് 169 കിലോയാണ്. ബാരാമതിയിലെ ടെസ്റ്റ് ടീമിനൊപ്പം നോലെയിലെ കമ്പനിയുടെ ആസ്ഥാനത്താണ് RS 457 മോട്ടോർസൈക്കിൾ വികസിപ്പിച്ചിരിക്കുന്നത്. അപ്രീലിയയുടെ പുതിയ സൂപ്പർബൈക്കിന്റെ മറ്റ് മെക്കാനിക്കൽ വിഭാഗങ്ങളിലേക്ക് വന്നാൽ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നത് മുൻവശത്ത് പ്രീ-ലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള 41 mm അപ്സൈഡ് ഡൌൺ (USD) ഫോർക്കുകളും പിന്നിൽ സ്റ്റീൽ സ്വിംഗാർമിനൊപ്പം പ്രീ-ലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ്.

ബ്രേക്കിംഗിനായി അപ്രീലിയ മോട്ടോർസൈക്കിളിന്റെ മുന്നിൽ ബിബ്രെ റേഡിയൽ മൗണ്ടഡ് ഫോർ പിസ്റ്റൺ കാലിപ്പറുള്ള 320 mm ഫ്രണ്ട് ഡിസ്ക്കും പിന്നിൽ ബിബ്രെ കാലിപ്പറുള്ള 220 mm സ്റ്റീൽ ഡിസ്‌ക്കുമാണ് ഒരുക്കിയിരിക്കുന്നത്. അധിക സുരക്ഷക്കും പ്രായോഗികതയ്ക്കുമായി ഡ്യുവൽ-ചാനൽ എബിഎസ്, സ്വിച്ചബിൾ റിയർ എബിഎസും സ്റ്റാൻഡേർഡായി തന്നെ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Aprilia RS 457 Superbike Unveiled

പുതിയ RS 457 സൂപ്പർബൈക്കിന്റെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ അപ്രീലിയ ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മോട്ടോർസൈക്കിൾ ലഭിക്കുന്ന ആദ്യ വിപണി ഇന്ത്യയായിരിക്കും. കവസാക്കി നിഞ്ച 400-നെ അൽപ്പം ആശങ്കപ്പെടുത്തുന്ന തരത്തിൽ അതിന്റെ മെയ്ഡ്-ഇൻ-ഇന്ത്യ സ്വഭാവം കണക്കിലെടുക്കുമ്പോൾ വിലകൾ മത്സരാധിഷ്ഠിതമാകാൻ സാധ്യതയുണ്ട്. അതോടൊപ്പം കെടിഎം RC390 സ്പോർട്‌സ് ബൈക്കും മാറ്റുരയ്ക്കാൻ തയാറാവേണ്ടതുണ്ട്.

More from DriveSpark

Article Published On: Friday, September 8, 2023, 12:06 [IST]
English summary
Aprilia rs 457 superbike unveiled india launch soon engine performance expected price
കൂടുതല്‍... #അപ്രീലിയ #aprilia
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X