ഒരു രൂപ പോലും വേണ്ട, ഏഥർ 450 ഇലക്‌ട്രിക് സ്‌കൂട്ടർ വീട്ടിലെത്തിക്കാം ഇങ്ങനെ

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ ലോകത്തെ താരരാജാവാണ് ഏഥർ എനർജി. ഒരു ടൂവീലർ വാങ്ങണമെന്ന് മനസിൽ തീരുമാനിച്ചാൽ ഇപ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന വൈദ്യുത വാഹന ബ്രാൻഡാണ് ഏഥറിന്റേത്. സ്റ്റാർട്ടപ്പ് ബ്രാൻഡുകളെ സ്വപ്‌നം കാണാൻ പഠിപ്പിച്ചതും ബെംഗളൂരു ആസ്ഥാനമായുള്ള ഈ കമ്പനിയാണെന്ന് നിസംശയം പറയാം.

നിലവിൽ ഇലക്‌ട്രിക് സ്‌കൂട്ടർ സെഗ്മെന്റിൽ ഓലയുമായാണ് പ്രധാന മത്സരമെങ്കിലും സ്പോർട്ടി സ്‌കൂട്ടറായുള്ള മേൽവിലാസം എപ്പോഴും ഏഥറിനെ സഹായിക്കാറുണ്ട്. യുവതലമുറക്കിടയിൽ ഓളമുണ്ടാക്കി മുന്നേറുന്ന മോഡലുകളെ സഹായിക്കാനായി ഏഥർ എനർജി പുതിയൊരു പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. വില അധികമാണെന്ന് പറഞ്ഞ് പിന്നോട്ടു നിൽക്കുന്ന ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നൊരു തീരുമാനമാണ് ഇപ്പോൾ ഏഥറിൽ നിന്നും ഉണ്ടായിരിക്കുന്നത്.

Ather 450 Electric Scooter

തങ്ങളുടെ വൈദ്യുത വാഹനങ്ങളുടെ വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനുള്ള ശ്രമത്തോടെ തങ്ങളുടെ യോഗ്യരായ ഉപഭോക്താക്കൾക്ക് 100 ശതമാനം വരെ ഓൺ-റോഡ് ധനസഹായം ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമായാണ് ഏഥർ കടന്നുവന്നിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഫിനാൻസ് സ്കീമുകൾ വാഗ്ദാനം ചെയ്യുന്നതിനായി ഇന്ത്യയിലെ ചില പ്രമുഖ റീട്ടെയിൽ ഫിനാൻസ് കമ്പനികൾ, ബാങ്കുകൾ, എൻബിഎഫ്‌സികൾ എന്നിവയുമായി ചേർന്നാണ് ഇവി ബ്രാൻഡ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ഏഥർ സ്‌കൂട്ടറുകൾ യോഗ്യരായ ഉപഭോക്താക്കൾക്ക് 100 ശതമാനം വരെ ഓൺ-റോഡ് ധനസഹായം ലഭിക്കുന്നതിനായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക്, ഹീറോ ഫിൻകോർപ്പ്, ചോളമണ്ഡലം ഫിനാൻസ് എന്നീ കമ്പനികളുമായാണ് ബ്രാൻഡ് പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ബാങ്കുകളും എൻബിഎഫ്‌സികളും ഇവി വാങ്ങാനെത്തുന്നവർക്ക് 100 ശതമാനം വരെ ഓൺ-റോഡ് ഫിനാൻസിംഗ് വാഗ്ദാനം ചെയ്യും.

Ather Electric Scooter

ബെംഗളൂരു ആസ്ഥാനമായുള്ള ഇരുചക്രവാഹന നിർമാതാക്കൾ ഈ പങ്കാളിത്തം ഉപഭോക്തൃ മുൻഗണനകൾക്കനുസൃതമായി ആകർഷകമായ ലോൺ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ ഏഥർ എനർജിയെ പ്രാപ്തരാക്കുന്നു. പ്രത്യേകിച്ചും ഇലക്ട്രിക് വാഹന വിലകളിൽ പുതുക്കിയ സബ്‌സിഡികളുടെ സ്വാധീനത്തിന് ശേഷം. നിലവിൽ സബ്‌സിഡി വർധിപ്പിച്ചതിനു ശേഷം വലിയ തോതിലാണ് ഏഥർ സ്‌കൂട്ടറുകൾക്കെല്ലാം വില കൂടിയത്.

ഫിനാൻസ് ഓപ്ഷനുകൾ അവതരിപ്പിച്ചതിനു ശേഷം ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിൽപ്പനയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ടെന്നും ഏഥർ എനർജി അവകാശപ്പെടുന്നു. എങ്കിലും മുമ്പ് 100 ശതമാനവും ഓൺറോഡ് ഫണ്ടിംഗ് ലഭ്യമല്ലായിരുന്നു. ഇതുകൂടാതെ 60 മാസത്തെ ലോൺ സംവിധാനം അവതരിപ്പിച്ച ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ കൂടിയാണ് ഏഥർ എനർജി.

Ather Electric Scooter

ഐ‌ഡി‌എഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹീറോ ഫിൻ‌കോർപ്പ്, ബജാജ് ഫിനാൻസ് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക്, ചോളമണ്ഡലം ഫിനാൻസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് 5 വർഷത്തെ ഈ ഫിനാൻസ് സ്‌കീം കമ്പനി അവതരിപ്പിക്കുന്നത്. ഇത് വാങ്ങുന്നവർക്ക് കുറഞ്ഞ ഇഎംഐയിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ലഭ്യമാക്കാൻ സഹായിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ ലോൺ ഓഫറിന് കീഴിൽ പ്രതിമാസം വെറും 2,999 രൂപ നൽകിയാൽ ഏഥർ 450X വീട്ടിലെത്തിക്കാം.

1.45 ലക്ഷം മുതൽ 1.65 ലക്ഷം വരെയാണ് നിലവിൽ ഏഥർ 450X ഇവികളുടെ എക്സ്ഷോറൂം വില വരുന്നത്. 450X മോഡലിന്റെ വില കുറവുള്ള എൻട്രി ലെവൽ വേരിയന്റിനെ ഓഗസ്റ്റ് മൂന്നിന് പുറത്തിറക്കുമെന്നും ഏഥർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 450S എന്നുപേരിട്ടിരിക്കുന്ന മോഡലിന് 1.29 ലക്ഷം രൂപയാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ബാറ്ററി പായ്ക്കാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, July 15, 2023, 10:01 [IST]
English summary
Ather 450 electric scooter can buy now with 100 per cent on road financing details
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X