86,000 രൂപയ്ക്ക് 115 കി.മീ. റേഞ്ചുള്ള ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം, ഞെട്ടിക്കുന്ന ഓഫറുമായി കമ്പനി

ഇലക്‌ട്രിക് വാഹനങ്ങളാണ് വിപണിയുടെ ഭാവി എന്നത് ഇപ്പോൾ തർക്കമില്ലാത്ത വിഷയമാണ്. ഇന്ന് ഇവി സ്വന്തമാക്കാനുള്ള മുടക്കുമുതൽ അൽപം കൂടുതലാണെങ്കിലും താരതമ്യേന പ്രവർത്തന ചെലവ് പെട്രോൾ വാഹനങ്ങളേക്കാൾ തീർച്ചയായും വളരെ കുറവാണെന്നത് ഇവയെ പ്രിയങ്കരമാക്കുന്ന കാര്യമാണ്.

അങ്ങനെയാണ് ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി ഇന്നു കാണുന്ന വളർച്ച കൈവരിച്ചത്. പെട്രോൾ മോഡലുകളേക്കാൾ മികച്ച റേഞ്ചും പെട്രോളടിക്കേണ്ട എന്നതുമെല്ലാം ഇവയെ കേമൻമാരാക്കുന്നുണ്ട്. വീട്ടിലേക്ക് പുത്തനൊരു ടൂവീലർ വാങ്ങാൻ പ്ലാനിട്ടുകഴിഞ്ഞാൽ തന്നെ ആദ്യം മനസിലേക്ക് ഓടിവരുന്നത് ഇലക്‌ട്രിക് സ്‌കൂട്ടറുകളെ കുറിച്ചായിരിക്കും അല്ലേ. ഓലയുടേയും ഏഥറിന്റെയും വരവാണ് ഇരിക്കും ഇ-സ്‌കൂട്ടറുകൾ ഇത്രയും ജനപ്രിരാവാൻ കാരണം.

Ather 450 Electric Scooter

കിടിലൻ സ്പോർട്ടി ഡിസൈനും പെർഫോമൻസും ഒപ്പം ഭേദപ്പെട്ട റേഞ്ചും ക്വാളിറ്റിയും ഒരുക്കിയാണ് ഏഥർ 450 സീരീസ് സ്‌കൂട്ടറുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ് കീഴടക്കിയത്. ഉത്സവ സീസൺ ആയതോടെ വിൽപ്പന കൂടാൻ സാധ്യതയുള്ള ഈ കാലയളവിൽ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് വമ്പന്‍ കിഴിവുകള്‍ പ്രഖ്യാപിച്ച് റെക്കോഡ് വില്‍പ്പന നേടാനായി ഓല കിടിലൻ ഓഫറുകളുമായി രംഗത്തെത്തി കഴിഞ്ഞിരിക്കുകയാണ്. ഏഥറിന്റെ മുഖ്യ ശത്രുവായതിനാൽ ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡും വിട്ടുകൊടുക്കാൻ തയാറല്ല.

തങ്ങളുടെ മോഡൽ നിരയിലും ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് ഏഥർ എനർജി. ഈ ഉത്സവ സീസണിൽ കേട്ടാൽ ആരും ഞെട്ടുന്ന ഓഫറുകളാണ് ബ്രാൻഡ് കൊണ്ടുവന്നിരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ എക്സ്ചേഞ്ച്, കോർപ്പറേറ്റ്, ഉത്സവ ഓഫറുകളും അതിലേറെയും ഉൾപ്പെടെ വിവിധ സ്കീമുകൾ ആരംഭിച്ചിട്ടുണ്ട്. അവ എന്തെല്ലാമെന്ന് നോക്കിയാലോ?

Ather 450 Electric Scooter

450 സീരീസിലെ സ്‌കൂട്ടർ വാങ്ങാൻ പദ്ധതിയിട്ടിരിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഇതുതന്നെയാണ് കൃത്യസമയം. വാങ്ങുന്നവർക്കുള്ള പ്രധാന സേവിംഗ്‌സ് എക്സ്ചേഞ്ച് ഓഫറിന്റെ രൂപത്തിലാണ് ഏഥർ എനർജി അവതരിപ്പിച്ചിരിക്കുന്നത്. 450X (2.9 kWh, 3.7 kWh), 450S (2.9 kWh) എന്നീ ഇലക്ട്രിക് സ്കൂട്ടർ മോഡലുകളുടെ പ്രോ പതിപ്പുകൾക്ക് 40,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഞെട്ടിക്കുന്നത്.

പക്ഷേ നിങ്ങളുടെ പെട്രോൾ ഇരുചക്ര വാഹനത്തിന്റെ പ്രായം, കണ്ടീഷൻ, യഥാർഥ വാങ്ങൽ വില എന്നിവയെ അടിസ്ഥാനമാക്കി മുകളിൽ പറഞ്ഞ വിനിമയ മൂല്യം മാറ്റത്തിന് വിധേയമാണെന്നത് പ്രത്യേകം ഓർമിക്കേണ്ടതുണ്ട്. കഴിഞ്ഞില്ല, ഇതിനു പുറമെ ഏഥർ 450S ഇവിക്ക് ഉത്സവകാല ആനുകൂല്യമായി 5,000 രൂപ കമ്പനി ഒരുക്കിയിട്ടുണ്ട്. ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പ്രോ പതിപ്പിന് കോർപ്പറേറ്റ് ആനുകൂല്യമായി 1,500 രൂപയും ലാഭിക്കാൻ അവസരമുണ്ട്.

Ather 450 Electric Scooter

മറുവശത്ത് 450X വേരിയന്റുകൾക്കും അതേ കോർപ്പറേറ്റ് സ്കീം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിന് പ്രത്യേക ഉത്സവ ആനുകൂല്യം ഇല്ല. ഇതോടൊപ്പം 24 മാസത്തെ ഇഎംആ സ്കീമിന് 5.99 ശതമാനം പലിശ നിരക്കും ഏഥർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഉത്സവകാല ഓഫറുകളെല്ലാം നവംബർ 15 വരെ സാധുവായിരിക്കും.

40,000 രൂപയോളമുള്ള എക്‌സ്‌ചേഞ്ച് ഓഫറിലൂടെയും മറ്റ് സ്‌കീമുകൾ വഴിയും ഏഥർ 450 ശ്രേണിയുടെ വില ഗണ്യമായി കുറഞ്ഞത് വിൽപ്പന നേടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ ഓഫറുകളുടെ ആനുകൂല്യത്തിന്റെ ഭാഗമായി ഏഥർ 450S ഇലക്ട്രിക് സ്‌കൂട്ടറിന്റെ 1,32,550 രൂപ 86,050 രൂപയായി കുറയും. അതേസമയം 450X 2.9kWh, 450X 3.7kWh എന്നിവയുടെ വില 1,01,050 രൂപയും 1,10,249 രൂപയുമായി കുറയുകയും ചെയ്യും.

Ather 450 Electric Scooter

അങ്ങനെ മൊത്തത്തിൽ ഇതൊരു മികച്ച ഡീലായി മാറുന്നു. ഇലക്‌ട്രിക് സ്‌കൂട്ടർ രംഗത്തെ കിടമത്സരം വേറെ തലത്തിലേക്ക് പോവുമ്പോൾ മുൻനിരയിൽ തന്നെ സ്ഥാനംപിടിക്കാനുള്ള കമ്പനിയുടെ ശ്രമമാണ് പുതിയ 450S. ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് ഏഥർ 450S ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്.

7.24 bhp പവറിൽ 22 Nm torque വരെ നൽകാൻ 450S സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോട്ടോറിന് കഴിയും. വെറും 3.9 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന് 90 കിലോമീറ്റർ വേഗതയാണ് പരമാവധി പിന്നിടാനാവുന്നത്. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഹോം ചാർജറുകൾ ഉപയോഗിച്ച് ആറ് മണിക്കൂറും 36 മിനിറ്റും കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാം.

Ather 450 Electric Scooter

അതേസമയം 100 ശതമാനം വരെ ചാർജ് ചെയ്യാൻ എട്ട് മണിക്കൂറും 36 മിനിറ്റും എടുക്കും. ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഈ മോഡലിൽ ഏഥർ എനർജി അവതരിപ്പിച്ചിട്ടില്ല. സ്‌പോർട് മോഡ്, ഇക്കോ മോഡ്, റൈഡ് മോഡ് എന്നിവ ഉൾപ്പെടുന്ന 450S ഇവിക്കൊപ്പം മൂന്ന് റൈഡ് മോഡുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Monday, October 23, 2023, 16:12 [IST]
English summary
Ather 450 electric scooter gets rs 40000 festive season offer
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X