ഓല ട്രാപ്പ്ഡ്... കുറഞ്ഞ വിലയിൽ ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടർ, വരവ് ഓഗസ്റ്റിൽ

കുറഞ്ഞ വിലയുള്ള ഇലക്‌ട്രിക് സ്‌കൂട്ടറുകളോടുള്ള പ്രിയം ജനങ്ങൾക്ക് കൂടിവരികയാണ്. പ്രമുഖ ബ്രാൻഡുകളെല്ലാം തങ്ങളുടെ പ്രീമിയം ഇവികളുടെ ബേസ് വേരിയന്റുകൾ പുറത്തിറക്കിയാണ് ഈയൊരു ട്രെൻഡിനെ മറികടക്കുന്നതും. ഓല S1 എയർ ഇതിനുള്ള ഉത്തമ ഉദാഹരണം തന്നെയാണ്. ഒരു തുടക്കകാരനാണെങ്കിൽ 1 ലക്ഷത്തിന് മുകളിലെല്ലാം മുടക്കി ഒരു പുതിയ വൈദ്യുത വാഹനം വാങ്ങാൻ തയാറാവാത്തവരും ഇന്ന് വിപണിയിലുണ്ട്.

ഇത്തരക്കാരെ പിടിക്കാനാണ് ഓലയുടെയെല്ലാം ശ്രമം. എന്നാൽ ഈ ട്രെൻഡിനൊപ്പം ഒഴുകാനും മറ്റു ബ്രാൻഡുകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുമായി ഏഥർ എനർജി പുതിയൊരു എൻട്രി ലെവൽ വേരിയന്റിനെ കൊണ്ടുവരികയാണ്. നേരത്തെ പരിചയപ്പെടുത്തിയ 450S എന്ന മോഡലിന്റെ ഔദ്യോഗിക അവതരണം 2023 ഓഗസ്റ്റ് മൂന്നിന് നടക്കുമെന്ന് പുതിയ ടീസർ ചിത്രത്തിലൂടെ പുറത്തുവിട്ടിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ.

Ather 450S

450X മോഡലിന്റെ വില കുറവുള്ള ഒരു എൻട്രി ലെവൽ വേരിയന്റായാണ് 450S പുറത്തിറക്കുന്നത്. 1.30 ലക്ഷം രൂപയോളമാവും ഇതിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതാണോ കുറഞ്ഞ വിലയെന്ന് ആലോചിച്ചാൽ അല്ലെന്നു വേണം പറയാൻ. 450X പ്രീമിയം മോഡലിൽ കാണുന്ന 3.7kWh ബാറ്ററി പായ്ക്കിനേക്കാൾ ചെറിയ ബാറ്ററിയുമായാവും എൻട്രി ലെവൽ ഏഥറിന്റെ വരവ്.

FAME-II സബ്‌സിഡി അടുത്തിടെ വെട്ടിക്കുറച്ചതോടെ 450X ഇ-സ്‌കൂട്ടർ ലൈനപ്പ് കൂടുതൽ ചെലവേറിയതായി അടുത്തിടെ മാറുകയും ചെയ്‌തിരുന്നു. ഇത് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന് താരതമ്യേന കൂടുതൽ താങ്ങാനാവുന്ന 450S അവതരിപ്പിക്കുന്നതിനുള്ള നല്ല സമയമാക്കി മാറ്റുന്നു. മാത്രമല്ല, ഇത്രയും പണം മുടക്കാൻ താത്പര്യമില്ലാത്ത ഉപഭോക്താക്കൾക്കളെ ബ്രാൻഡിൽ തന്നെ നിലനിർത്താനാണ് പുതിയ 450S പ്രധാന പദ്ധതി.

Ather 450S

ടോപ് സ്പീഡ് (90 കിലോമീറ്റർ) വിലകൂടിയ 450X ഇവിക്ക് സമാനമായിരിക്കുമെങ്കിലും ഇലക്ട്രിക് സ്‌കൂട്ടറിലെ മോട്ടോറിന് അതേ 6.2kW പീക്ക് പവർ ഉണ്ടാക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ഇനി അതും സാധ്യമായാൽ ചില പ്രധാന ഫീച്ചറുകൾ ഒഴിവാക്കിയാവും വരാനിരിക്കുന്ന വില കുറവുള്ള മോഡലിനെ പുറത്തിറക്കുക. എന്തായാലും 450S പതിപ്പിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും കളർ ഡാഷും ഉണ്ടായിരിക്കുമെന്ന് ഏഥറിന്റെ ഏറ്റവും പുതിയ ടീസർ ചിത്രം വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ഇത് ഒരു LCD യൂണിറ്റാണോ അതോ TFT ആണോ എന്നത് വ്യക്തമല്ല. ഓല ഇലക്ട്രിക്കിന്റെ S1, S1 എയർ എന്നീ പതിപ്പുകൾക്ക് നേരിട്ടുള്ള പണിയായാണ് പുത്തൻ എൻട്രി ലെവൽ വേരിയന്റിനെ ഏഥറിനെ എത്തിച്ചിരിക്കുന്നത്. വിപണിയിൽ ലഭ്യമായ പരമ്പരാഗത 125 സിസി പെട്രോൾ സ്‌കൂട്ടറുകളെ അപേക്ഷിച്ച് സമാനമായ പെർഫോമൻസും മികച്ച റൈഡിംഗ് അനുഭവവുമാണ് ഏഥർ 450S നൽകുന്നത് എന്നാണ് കമ്പനിയുടെ അവകാശവാദം.

Ather 450S

പൂർണ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ ഇവിയിലെ 3 kWh ബാറ്ററി പായ്ക്കിനാവും. 0 മുതൽ 80 ശതമാനം വരെ ചാർജാവാൻ 12 മണിക്കൂറും 15 മിനിറ്റും ഫുൾ ചാർജിനായി 15 മണിക്കൂറും 20 മിനിറ്റും എടുക്കുന്ന കുറഞ്ഞ ശേഷിയുള്ള ചാർജർ ഉപയോഗിച്ച് അടിസ്ഥാന മോഡൽ വിപണനം ചെയ്യുമെന്ന് ഈ വർഷം ആദ്യത്തോടെ ഏഥർ എനർജി അറിയിച്ചിട്ടുണ്ട്.

എന്തായാലും ഓഗസ്റ്റിൽ വിൽപ്പനയ്ക്ക് എത്തുമ്പോൾ നിലവിലെ പെട്രോൾ സ്‌കൂട്ടറുകളേയും ഓലയേയും എങ്ങനെ മറികടക്കാനാവുമെന്ന് കണ്ടറിയണം. ഇലക്‌ട്രിക് സ്‌കൂട്ടർ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിക്കാനായി 450X മോഡലിൽ ഏഥർ 60 മാസത്തെ വാഹന വായ്‌പ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇത് പുതിയ എൻട്രി ലെവൽ വേരിയന്റിലും ഏഥർ എനർജി അവതരിപ്പിക്കുമോ എന്ന കാര്യവും കാത്തിരുന്നു കാണാം. ഈ ഓപ്ഷൻ നൽകിയാൽ ഇവി വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ ഇഎഐയിൽ വാഹനം സ്വന്തമാക്കാനാവും.

More from DriveSpark

Article Published On: Tuesday, July 11, 2023, 13:04 [IST]
English summary
Ather 450s electric scooter launching on 2023 august 03 price range battery details
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X