ഏഥറും ഓലയും നേർക്കുനേർ; എൻട്രി ലെവൽ സെഗ്മെന്റിലെ കേമൻ 450S ഇവിയോ S1 എയറോ?

ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ വിപ്ലവം തീർക്കുമ്പോൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി ഇവ മാറിക്കഴിഞ്ഞു. ഇന്നൊരു ഇവി വാങ്ങാൻ തീരുമാനിച്ചാൽ മനസിലേക്ക് ആദ്യം ഓടിയെത്തുക ഓലയുടേയും ഏഥറിന്റെയും പേരായിരിക്കും. നിലവിൽ സെഗ്മെന്റിൽ രണ്ട് മോഡലുകളിലൂടെയാണ് ഇരുബ്രാൻഡുകളും തങ്ങളുടെ ശക്തി തെളിയിക്കുന്നതെങ്കിലും കൂടുതൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കി ആറാടാനാണ് ഇനിയുള്ള തയാറെടുപ്പ്.

കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഓലയും ഏഥറും കഴിഞ്ഞ ദിവസങ്ങളിൽ S1 എയർ, 450S എന്നിങ്ങനെ രണ്ട് ബജറ്റ് ഫ്രണ്ട്‌ലി ഇലക്‌ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കുകയുണ്ടായി. എൻട്രി ലെവൽ മോഡലുകൾ വിപണിയിൽ മത്സരിക്കുമ്പോൾ ഏതാവും മികവുറ്റതെന്ന് അറിയാൻ ഏവർക്കും ആകാംക്ഷയുണ്ടാവും അല്ലേ. രണ്ട് ഇ-സ്‌കൂട്ടറുകൾക്കും താരതമ്യേന വില കുറവാണെങ്കിലും ഈ ബജറ്റിൽ കിട്ടാവുന്ന ഏറ്റവും മികച്ച മോഡലുകൾ തന്നെയാണിവ.

Ather 450S Vs Ola S1 Air

ഫീച്ചറുകളുടെ കാര്യത്തിലായാലും പെർഫോമൻസിലായാലും ഈ രണ്ട് മോഡലുകളെയും വെല്ലാൻ വേറെയാളില്ല. എങ്കിലും ഈ ബജറ്റിൽ പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാൻ പ്ലാനിട്ടിരിക്കുന്നയാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഓല S1 എയർ അല്ലെങ്കിൽ ഏഥർ 450S മോഡലുകൾ പരിഗണിക്കാം. പക്ഷേ ഇവയിൽ ഏതാവും മികച്ചതെന്ന സംശയം ഒഴിവാക്കാൻ ഈ പുതുപുത്തൻ മോഡലുകൾ തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

വില: ആദ്യ വില പറഞ്ഞു തുടങ്ങുന്നതാണല്ലോ ഉചിതം. നിങ്ങളുടെ ബജറ്റ് തീരുമാനിച്ചതിനു ശേഷം ഒരു വാഹനം തെരഞ്ഞെടുക്കാം. പുതിയ ഏഥർ 450S ഇവിക്ക് 1.30 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതേസമയം ഓല S1 എയറിന് 20,000 രൂപ കുറവാണ്. സംസ്ഥാന സബ്‌സിഡികൾക്ക് മുമ്പായി 1.10 ലക്ഷം രൂപയാണ് ആമുഖ വില. ഒക്‌ടോബർ 15-ന് ശേഷം വില 1.20 ലക്ഷമായി ഉയരും.

Ather 450S Vs Ola S1 Air

ബാറ്ററിയും റേഞ്ചും: ഏഥർ 450S ഇവിക്ക് 2.9 kWh ബാറ്ററിപായ്ക്കാണ് ലഭിക്കുന്നത്. ഇത് ഒറ്റചാർജിൽ 115 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. അതേസമയം ഓല S1 എയറിന്റെ 3 kWh ബാറ്ററി 125 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് വരെ നൽകാൻ പ്രാപ്‌തമാണ്. 450S ഹോംചാർജർ ഉപയോഗിച്ച് 8 മണിക്കൂർ 36 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. അതേസമയം S1 എയറിന് 5 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.

ഇതിനർഥം ഓല S1 എയർ അൽപ്പം കൂടി മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുക മാത്രമല്ല, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത് പൂർണമായും ചാർജ് ചെയ്യാനും കഴിയും. രണ്ട് ഇ-സ്കൂട്ടറുകളും ഒന്നിലധികം റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. ഏഥർ 450S സ്മാർട്ട്ഇക്കോ, ഇക്കോ, റൈഡ്, സ്പോർട്ട് എന്നിങ്ങനെ നാല് മോഡുകൾ വാഗ്‌ദാനം ചെയ്യുമ്പോൾ ഓല ഇവി ഇക്കോ, നോർമൽ, സ്പോർട്‌സ് എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്.

Ather 450S Vs Ola S1 Air

ഇലക്ട്രിക് പവർട്രെയിൻ: ഏഥർ 450S ഇലക്ട്രിക് മോട്ടോറിന് 5.4 kW അല്ലെങ്കിൽ 7.2 hp കരുത്താണുള്ളത്. അതേസമയം ഓല S1 എയറിന്റെ ഇലക്ട്രിക് മോട്ടോർ 6 bhp പവറോളം നൽകാൻ ശേഷിയുള്ളതാണ്.രണ്ട് എൻട്രി ലെവൽ സ്‌കൂട്ടറുകൾക്കും 90 കിലോമീറ്ററിന്റെ പരമാവധി വേഗതയാണുള്ളത്. S1 എയറിന് 3.3 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും സാധിക്കും. അതേസമയം ഏഥർ 450S വേരിയന്റിന് 3.9 സെക്കൻഡിലാണ് 0-40 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്നത്.

ഫീച്ചറുകൾ: ഏഥർ 450S ഇലക്ട്രിക്കിന് ഡീപ്‌വ്യൂTM ഡിസ്‌പ്ലേ, പുതിയ സ്വിച്ച് ഗിയർ, എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), 7 ശതമാനം വരെ റേഞ്ച് മെച്ചപ്പെടുത്തുന്ന കോസ്റ്റിംഗ് റീജൻ എന്നീ സവിശേഷതകളെല്ലാം ലഭിക്കും. ഇതുകൂടാതെ ഗൈഡ്-മീ-ഹോം ലൈറ്റുകൾ, കോസ്റ്റിംഗ് റീജൻ, നാവിഗേഷൻ, ടോ/മോഷൻ അറിയിപ്പുകൾ, റൈഡ് സ്ഥിതിവിവരക്കണക്കുകൾ, ഇന്റർ-സിറ്റി പാർക്കിംഗ് എന്നീ ഫീച്ചറുകളും അതിലേറെയും പോലുള്ള മറ്റ് സവിശേഷതകളും കമ്പനി വാഗ്‌ദാനം ചെയ്യും.

Ola S1 Air

മറുവശത്ത് S1 എയറിന് ഇരട്ട പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ജിപിഎസോട് കൂടിയ 7 ഇഞ്ച് ടിഎഫ്‌ടി ഡാഷ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയെല്ലാം ഇതിലുണ്ട്. ഇതോടൊപ്പം 34 ലിറ്റര്‍ അണ്ടർ സീറ്റ് സ്‌റ്റോറേജ്, റിമോട്ട് ബൂട്ട് ലോക്ക്/ അണ്‍ലോക്ക്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, ഫ്‌ളാറ്റ് ഫ്‌ളോര്‍ ബോര്‍ഡ് എന്നിവയാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറിന് മാറ്റേകുന്ന ഫീച്ചർ അകമ്പടികൾ. ഇത്രയും കാര്യങ്ങൾ പരിഗണിച്ചതിനു ശേഷം വേണം നിങ്ങൾ ഏത് മോഡൽ വേണമെന്ന് തീരുമാനം എടുക്കാൻ.

More from DriveSpark

Article Published On: Saturday, August 12, 2023, 10:38 [IST]
English summary
Ather 450s vs ola s1 air detailed comparison between two entry level electric scooters
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X