ഇനി എല്ലാവരും ഏഥർ വാങ്ങും, ഓലയെ വീഴ്ത്താൻ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് തീപ്പൊരി ഓഫറുമായി കമ്പനി

വർഷാവസാനം ആയതോടെ മോഡൽ നിരയിലാകെ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും നൽകി ആളുകളെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ വാഹന നിർമാതാക്കളെല്ലാം. നിലവിലെ ട്രെൻഡ് സെറ്ററായ ഇലക്‌ട്രിക് വാഹനങ്ങളിലും ഗംഭീര കിഴിവുകളും മറ്റുമാണ് ലഭിക്കുന്നത്. ഓല പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചതിനു ദിവസങ്ങൾക്ക് ശേഷം രാജ്യത്തെ പ്രമുഖ ഇവി ബ്രാൻഡായ ഏഥർ എനർജിയും ഇയർ എൻഡ് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

കമ്പനി അവരുടെ ഇയർ എൻഡ് ഓഫറിനെ "ഏഥർ ഇലക്ട്രിക് ഡിസംബർ" എന്നാണ് വിശേഷിപ്പിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കൾ ഡിസംബർ 31 വരെ 450X, 450S എന്നിവയിൽ 24,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബ്രാൻഡ് നിരയിലെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ കിടിലൻ ആനുകൂല്യങ്ങൾ നൽകുന്നതോടെ വിൽപ്പന കൂട്ടുന്നതിനൊപ്പം നിലിവിലെ സ്റ്റോക്കുകൾ പൂർണമായും വിറ്റഴിക്കാമെന്ന പ്രതീക്ഷയിൽ കൂടിയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഥർ എനർജിയുടെ പ്രതീക്ഷ.

Ather 450X And 450S Electric Scooters Get Attractive December Offers

ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് 6,500 രൂപ ക്യാഷ് ബെനഫിറ്റുകൾ ഉൾപ്പെടെ 24,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഡിസംബറിലേക്കായി ഒരുക്കിയിരിക്കുന്നത്. ഇതിൽ 5,000 രൂപയോടൊപ്പം കോർപ്പറേറ്റ് ആനുകൂല്യമായി 1,500 രൂപയും അധികമായും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. വാർഷിക ഫിനാൻസിംഗ് പ്ലാനിന്റെ 5.99 ശതമാനം പലിശ നിരക്ക്, സീറോ ഡൗൺ പേയ്‌മെന്റ്, 60 മാസത്തെ EMI കാലയളവ് എന്നിവ പോലുള്ള അധിക ഫിനാൻസിംഗ് സ്കീമുകളും ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി ഏഥർ എനർജി വാഗ്‌ദാനം ചെയ്യുന്നു.

ഇതുകൂടാതെ 7,000 രൂപ വിലയുള്ള ഏഥർ ബാറ്ററി പ്രൊട്ടക്റ്റും ഓഫറിൽ ഉൾപ്പെടുന്നു. ഈ പാക്കേജിൽ ബാറ്ററി 5 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വരെ സംരക്ഷിക്കുന്ന വാറണ്ടിയാണ് 450X, 450S ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് ലഭിക്കുന്നത്. കൂടാതെ, 70 ശതമാനം സ്റ്റേറ്റ് ഓഫ് ഹെൽത്ത് (SoH) ഗ്യാരണ്ടിയും നൽകുന്നുണ്ട്. കമ്പനിയുടെ ഇവികളെല്ലാം വൻഹിറ്റടിച്ച് മുന്നേറുമ്പോൾ പ്രധാന എതിരാളിയായ ഓലയുമായുള്ള മത്സരം കൂടുതൽ കൊഴുപ്പിക്കാനായി പുതിയൊരു മോഡലിനെ കൂടി പുറത്തിറക്കാനുള്ള പുറപ്പാടിലാണ് ബ്രാൻഡ്.

Ather 450X And 450S Electric Scooters Get Attractive December Offers

450X അപെക്‌സ് എന്നുപേരിട്ടിരിക്കുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ ഏഥർ എനർജിയുടെ ലൈനപ്പിലെ പുതിയ ടോപ്പ് എൻഡ് പതിപ്പായിരിക്കും. 2,500 രൂപ ടോക്കൺ തുകയ്ക്ക് ഇലക്ട്രിക് സ്കൂട്ടറിനുള്ള ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്. വാഹനത്തിന്റെ ഡെലിവറികൾ 2024 മാർച്ചിൽ ആരംഭിക്കുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് 450X വേരിയന്റിനേക്കാൾ കൂടുതൽ വേഗവും വരാനിരിക്കുന്ന പുതിയ അവതാരത്തിനുണ്ടാവും.

ഇതിനെ സംബന്ധിച്ച വിവരങ്ങൾ അടുത്തിടെ പുറത്തിറക്കിയ ടീസർ ചിത്രങ്ങൾ സൂചന നൽകിയിട്ടുണ്ട്. നിലവിലെ 450X-ന് 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.3 സെക്കന്‍ഡ് മതി. അതേസമയം 450X അപെക്‌സിന് ഇതിനേക്കാള്‍ വേഗമുള്ള ആക്‌സിലറേഷന്‍ ടൈം ഉണ്ടാകും. 450X അപെക്സിനൊപ്പം പുതിയൊരു റൈഡിംഗ് മോഡും ഏഥർ അവതരിപ്പിക്കും. ഇതിനെ വാർപ്പ് പ്ലസ് എന്ന് വിളിക്കും.

Ather 450X And 450S Electric Scooters Get Attractive December Offers

അതിനർഥം ഇത് നിലവിലെ വാർപ്പ് മോഡിന് മുകളിൽ ഇരിക്കും എന്നാണ്. 450X അപെക്സിലെ വാർപ്പ് മോഡിന് പകരമായി വാർപ്പ് പ്ലസ് റൈഡിംഗ് മോഡ് വരുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ലോഞ്ച് ചെയ്യുന്ന വേളയിൽ ഇവി ബ്രാൻഡ് വെളിപ്പെടുത്തിയേക്കും. 450X അപെക്സിലെ റൈഡർക്ക് ബ്രേക്ക് അധികം ഉപയോഗിക്കേണ്ടി വരില്ലെന്നും ടീസറിൽ പറയുന്നുണ്ട്.

ഇത് ഒരുപക്ഷേ ബ്രേക്ക് റീജനറേഷന്റെ മൾട്ടി-ലെവലുകളിലേക്കുള്ള സൂചനയായിരിക്കാം. അതിനാൽ, ബ്രേക്ക് റീജനറേഷന്റെ അളവ് വർധിപ്പിക്കുന്നതിന് റൈഡർക്ക് ത്രോട്ടിൽ മറുവശത്തേക്ക് തിരിക്കാനുമാവും. ഇലക്ട്രിക് സ്കൂട്ടറിന്റെ റൈഡിംഗ് റേഞ്ച് മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഓല S1 പ്രോ, ടിവിഎസ് ഐക്യൂബ് എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിലും ഏഥർ പ്രവർത്തിക്കുന്നുണ്ട്.

Ather 450X And 450S Electric Scooters Get Attractive December Offers

പുതിയ ഇലക്ട്രിക് സ്കൂട്ടർ പൊതു നിരത്തുകളിൽ അടുത്തിടെ പരീക്ഷണം നടത്തുന്നത് ഇതിനകം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് 2024 അവസാനത്തോടെയാവും പുറത്തിറക്കുക. വരാനിരിക്കുന്ന എഥർ 450X അപെക്‌സിന് 1.50 ലക്ഷത്തിന് മുകളിലായിരിക്കും എക്സ്ഷോറൂം വില. അതേസമയം ഫാമിലി മോഡലിന് ഏകദേശം 1 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും മുടക്കേണ്ടി വരിക.

More from DriveSpark

Article Published On: Thursday, December 14, 2023, 16:19 [IST]
English summary
Ather 450x and 450s electric scooters get attractive december offers
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X