ഇനി മറയില്ലാതെ കാണാം, ഓലയ്ക്ക് തോന്നാത്ത ഐഡിയയുമായി ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടർ വരുന്നു

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ തരംഗം തീർത്ത് മുന്നേറുകയാണ് ഏഥർ എനർജി. യൂത്തിന്റെ പ്രിയപ്പെട്ട മോഡലായി 450X അരങ്ങ് വാഴുമ്പോൾ ഇവിയിലേക്ക് അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും തരുൺ മേത്തയുടെ കീഴിലുള്ള ബെംഗളൂരു ഇലകട്രിക് സ്‌കൂട്ടർ സ്റ്റാർട്ടപ്പ് കമ്പനി ശ്രമിക്കാറുണ്ട്. പുത്തനൊരു ഇവി വാങ്ങിയാലോ എന്ന ആലോചന വരുമ്പോഴെ പലരുടേയും ആദ്യ ചോയ്‌സുകളിൽ ഒന്നാവും ഏഥർ എന്നതും യാഥാർഥ്യമാണ്.

ഇത്തരത്തിൽ അതിവേഗം രാജ്യത്തെ പ്രമുഖരായി മാറാൻ കഴിഞ്ഞ ഏഥർ എനർജി തങ്ങളുടെ ജനപ്രിയ മോഡലായ 450X ഇവിയിലേക്ക് പുതിയൊരു മാറ്റം കൂടി കൊണ്ടുവരാൻ പോവുകയാണ്. മറ്റൊന്നുമല്ല, ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് ട്രാൻസ്പരന്റ് പാനലുകൾ തിരികെ കൊണ്ടുവരാനാണ് ബ്രാൻഡ് ഇപ്പോൾ ശ്രമിക്കുന്നത്. ഇക്കാര്യം ഉടൻ യാഥാർഥ്യമാവുമെന്നും മറയൊന്നുമില്ലാതെ വാഹനത്തെ ഇനി മുതൽ കാണാനാവുമെന്നും ഏഥർ സിഇഒ തരുൺ മേത്ത വ്യക്തമാക്കിയിട്ടുണ്ട്.

Ather 450X Electric Scooter Launching Soon With Transparent Panels

ചെറിയ രീതിയിൽ ട്രാൻസ്‌പരന്റ് പാനലുകളുള്ള ഒരു പ്രത്യേക കളർ ഓപ്ഷനുള്ള ഏഥർ 450X ഇവി കളക്ടർ എഡിഷൻ നേരത്തെ കമ്പനി പുറത്തിറക്കിയിരുന്നു. അത് പിന്നീട് നിർത്തലാക്കിയെങ്കിലും ഇത്തവണ പാനലുകൾ കംപ്ലീറ്റ് ട്രാൻസ്‌പരന്റായുള്ള പാനലുകൾ അവതരിപ്പിക്കാനാണ് ഏഥർ എനർജി പദ്ധതിയിട്ടിരിക്കുന്നത്. നിലവിൽ 450X, 450S മോഡലുകൾ വിൽക്കുന്നുണ്ടെങ്കിലും ഈ ഫീച്ചർ ഏത് സ്‌കൂട്ടറിലായിരിക്കും കൊണ്ടുവരിക എന്നത് മാത്രം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ 2020-ൽ ആണ് കമ്പനി കളക്ടേർസ് എഡിഷൻ പുറത്തിറക്കിയിരുന്നത്. കറുപ്പ് നിറത്തിൽ തീർത്ത ഹൈ-ഗ്ലോസ് മെറ്റാലിക് ബോഡിയുമായാണ് ഇത് വന്നത്. മോട്ടോർസ്‌പോർട്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നും മുൻ ആപ്രോണിൽ ഒരു റേസിംഗ് സ്ട്രൈപ്പും ഉണ്ടായിരുന്നുവെന്നും കൂടുതൽ മിഴിവേകാൻ ഇതിൽ റെഡ് ആക്‌സന്റുകളും കമ്പനി ഉപയോഗിച്ചിരുന്നു. ഇതോടൊപ്പം വീലുകളിലും ചുവന്ന ഡെക്കലുകൾ കമ്പനി ഇലക്ട്രിക് ടൂവീലറിന് സ്പോർട്ടി ഭാവമാണ് സമ്മാനിച്ചിരുന്നത്.

Ather 450X Electric Scooter Launching Soon With Transparent Panels

ചുവന്ന ഫ്രെയിമും രസകരമായ കാഴ്ച്ചയായിരുന്നു. ഘടനാപരമായ സമഗ്രത വാഗ്ദാനം ചെയ്യുന്ന ഓട്ടോമോട്ടീവ്-ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഈ ട്രാൻസ്പരന്റ് പാനലുകൾ നിർമിച്ചിരിക്കുന്നത്. ഇത് കൂടാതെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് കസ്റ്റം യൂസർ ഇന്റർഫേസും ഉണ്ട്. കോസ്മിക് ബ്ലാക്ക്, സാൾട്ട് ഗ്രീൻ, സ്‌പേസ് ഗ്രേ, സ്റ്റിൽ വൈറ്റ്, ട്രൂ റെഡ്, ലൂണാർ ഗ്രേ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് 450X നിലവിൽ വാഗ്ദാനം ചെയ്യുന്നത്.

450X പതിപ്പിൽ മാത്രം റിസർവ് ചെയ്തിരിക്കുന്ന ട്രൂ റെഡ്, ലൂണാർ ഗ്രേ എന്നിവ ഒഴികെയുള്ള നിറങ്ങളാണ് 450S ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്. കിടിലൻ സ്പോർട്ടി ഡിസൈനും പെർഫോമൻസും ഒപ്പം ഭേദപ്പെട്ട റേഞ്ചും ക്വാളിറ്റിയും ഒരുക്കിയാണ് ഏഥർ 450 സീരീസ് സ്‌കൂട്ടറുകൾ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസ് കീഴടക്കിയത്. ഇനിയിപ്പോൾ ട്രാൻസ്പരന്റ് പാനലുകൾ കൂടി അവതരിപ്പിക്കുന്നതോടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂടുതൽ ആകർഷകമാവുമെന്നതിൽ തർക്കമൊന്നുമില്ലാത്ത കാര്യമാണ്.

Ather 450X

ഇലക്‌ട്രിക് ഇരുചക്ര വാഹന സെഗ്മെന്റിലെ ഓലയുമായുള്ള മത്സരം കനക്കുന്നതിനിടയിലാണ് പുതിയ പരിഷ്ക്കാരങ്ങളുമായി ബ്രാൻഡ് ശ്രദ്ധയാകർഷിക്കുന്നത്. അടുത്തിടെ ഏഥറിന്റെ താങ്ങാനാവുന്ന മോഡലിനെ അവതരിപ്പിച്ച് വിപണി പിടിക്കാൻ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് സാധിച്ചിരുന്നു. പുതിയ 450S ഒറ്റ ചാർജിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാണ് വരുന്നത്.

7.24 bhp കരുത്തിൽ ഏകദേശം 22 Nm torque ഉത്പാദിപ്പിക്കാനാവുന്ന ഏഥർ 450S സ്‌കൂട്ടറിന്റെ ഇലക്ട്രിക് മോട്ടോറിന് കഴിയും. വെറും 3.9 സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഇവിക്ക് പരമാവധി 90 കിലോമീറ്റർ വേഗതയിലാണ് ഓടാനാവുന്നത്. ഹോം ചാർജറുകൾ ഉപയോഗിച്ച് ആറ് മണിക്കൂറും 36 മിനിറ്റും കൊണ്ട് ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാം.

Ather 450X Electric Scooter Launching Soon With Transparent Panels

എന്നാൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ എട്ട് മണിക്കൂറും 36 മിനിറ്റും എടുക്കും. ഫാസ്റ്റ് ചാർജിംഗ് ഓപ്ഷൻ ഏഥർ എനർജി തങ്ങളുടെ 450S പതിപ്പിൽ അവതരിപ്പിച്ചിട്ടില്ല. സ്‌പോർട് മോഡ്, ഇക്കോ മോഡ്, റൈഡ് മോഡ് എന്നിവ ഉൾപ്പെടുന്ന 450S ഇവിക്കൊപ്പം മൂന്ന് റൈഡ് മോഡുകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. നേപ്പാളിൽ തങ്ങളുടെ ആദ്യത്തെ അന്താരാഷ്ട്ര റീട്ടെയിൽ ഔട്ട്‌ലെറ്റ് ആരംഭിച്ചതായും ഏഥർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Saturday, November 11, 2023, 17:15 [IST]
English summary
Ather 450x electric scooter launching soon with transparent panels details inside
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X