16,000 രൂപ വരെ പോക്കറ്റിൽ കിടക്കും! കിടിലൻ ഓഫറുമായി ഏഥർ എനർജി

ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. 100 രൂപയ്ക്ക് മുകളിൽ നിൽക്കുന്ന പെട്രോൾ വിലയും ഉയർന്ന ജീവിത ചെലവും കാരണം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഇവികൾ ശരിക്കും ഉപകാരപ്രദമായ ഒന്നാണ്. ദൈനംദിന യാത്രകളുടെ ചെലവ് ഒരു പരിധി വരെ പിടിച്ചുനിർത്താനും ഇതുവഴി സാധിക്കുന്നുണ്ട്.

എന്നാൽ വാഹനം വാങ്ങാനുള്ള ആദ്യ ചെലവ് തന്നെയാണ് പലരേയും ഇലക്ട്രിക് മോഡലുകളിൽ നിന്നും അകറ്റി നിർത്തുന്നത്. കാര്യമായ ഓഫറുകളൊന്നും കമ്പനികൾ നൽകുന്നില്ലെന്നതും ആളുകളെ നിരാശരാക്കുന്നുണ്ട്. എന്നാൽ അടുത്തിടെയായി ഓല ഇലക്ട്രിക് തങ്ങളുടെ മോഡലുകളിൽ ചില കിടിലൻ ആനുകൂല്യങ്ങളിൽ നൽകി ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുന്നുണ്ട്. ഇതിന് ബദലായി പ്രധാന എതിരാളിയായ ഏഥറും പുതിയ ഓഫറുകൾ വാഗ്‌ദാനം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ്.

16,000 രൂപ വരെ പോക്കറ്റിൽ കിടക്കും! കിടിലൻ ഓഫറുമായി ഏഥർ എനർജി

ഉപഭോക്താക്കളെ കൂടുതൽ വശീകരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി 450 പ്ലസ്, 450X എന്നിവ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ കോർപ്പറേറ്റ് ഔട്ട്റീച്ച് പ്രോഗ്രാമാണ് ഏഥർ എനർജി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതിയ പ്രോഗ്രാമിന് കീഴിൽ ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനി 2,500-ലധികം ഓർഗനൈസേഷനുകളുമായി ചേർന്ന് ഡിസ്കൗണ്ടുകൾ, നികുതി ലാഭിക്കൽ, എക്സ്ചേഞ്ച് ബോണസ് എന്നിവയും അതിലേറെയും ഉൾപ്പെടെ 16,259 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ പ്രോഗ്രാമിന് കീഴിൽ കോർപ്പറേറ്റ് ജീവനക്കാർക്ക് 4,000 രൂപ മൂല്യമുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, 4,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, എടുക്കുന്ന ലോണുകളുടെ ടാക്‌സ് സേവിംഗ്‌സ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. 450X ഇലക്ട്രിക് സ്കൂട്ടറിന് 8,259 രൂപയുടെ കോംപ്ലിമെന്ററി രണ്ട് വർഷത്തെ വിപുലീകൃത വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മോഡലിന്റെ സ്റ്റാൻഡേർഡ് വാറണ്ടി മൂന്ന് വർഷമാണ്. ജോലിസ്ഥലങ്ങളിൽ കോംപ്ലിമെന്ററി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും കമ്പനി സ്ഥാപിക്കുന്നുണ്ടെന്നതും ആളുകളെ ബ്രാൻഡിലേക്ക് എത്തിക്കാൻ സഹായകരമാവുന്ന തീരുമാനങ്ങളാണ്.

16,000 രൂപ വരെ പോക്കറ്റിൽ കിടക്കും! കിടിലൻ ഓഫറുമായി ഏഥർ എനർജി

ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കോർപ്പറേറ്റ് പ്രോഗ്രാമിന് 2023 ഫെബ്രുവരി 28 വരെ സാധുതയുണ്ട്. റിലയൻസ് ജിയോ ഇൻഫോകോം, വിപ്രോ ടെക്നോളജീസ്, സാംസങ് ഇന്ത്യ, മിന്ത്ര, ടാറ്റ ടെക്നോളജീസ്, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ, ഭാരതി എയർടെൽ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കോർപ്പറേറ്റ് ഓഫർ ലഭ്യമാണ്. 80 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 100 എക്സ്പീരിയൻസ് സെന്ററുകളിലൂടെയാണ് കമ്പനി നിലവിൽ ഇലക്ട്രിക് സ്കൂട്ടറുകൾ വിൽക്കുന്നത്.

ഈ വർഷം മാർച്ചോടെ 100 നഗരങ്ങളിലെ 150 കേന്ദ്രങ്ങളിലേക്ക് റീട്ടെയിൽ ശൃംഖല വിപുലീകരിക്കാനാണ് ഏഥർ എനർജി ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ബ്രാൻഡിന് രാജ്യത്തുടനീളമുള്ള 900 സ്റ്റേഷനുകളുടെ ഫാസ്റ്റ് ചാർജിംഗ് ശൃംഖലയും നിലവിലുണ്ട്. രാജ്യത്തെ ഏതൊരു ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനികളെയും എടുത്താലും ഇത്രയും വലിയ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളുള്ള മറ്റൊരു ബ്രാൻഡില്ലെന്നു വേണം പറയാൻ. കമ്പനി അടുത്തിടെ ഏഥർസ്റ്റാക്ക് ഒടിഎ അപ്ഡേഷൻ ഉപയോഗിച്ച് 450X പരിഷ്ക്കരിച്ചിരുന്നു.

16,000 രൂപ വരെ പോക്കറ്റിൽ കിടക്കും! കിടിലൻ ഓഫറുമായി ഏഥർ എനർജി

ഏഥർസ്റ്റാക്ക് 5.0 വേർഷനാണ് ഏഥർ കൊണ്ടുവന്നിരിക്കുന്നത്. ഓട്ടോ ഹോൾഡ് ഫീച്ചർ, പുതിയ റൈഡ് ഇന്റർഫേസ്, ബ്ലൂടൂത്ത് കണക്ഷൻ, ട്രിപ്പ് വിവരങ്ങൾ, പുതിയ മാപ്പ് എന്നിവയും ഇതിലൂടെ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്. നിരവധി പുത്തൻ സവിശേഷതകൾ മാത്രമല്ല പുതിയ കളർ ഓപ്ഷനുകളും മോഡലിൽ അവതരിപ്പിച്ചുകൊണ്ടാണ് ഏഥർ ശ്രദ്ധയാകർഷിച്ചത്. ഓല ഇലക്ട്രിക് പോലുള്ള എതിരാളികൾ അവരുടെ ഓഫറുകൾ വർധിപ്പിച്ച സമയത്താണ് പുതിയ കോർപ്പറേറ്റ് പ്രോഗ്രാം വരുന്നത് എന്നതും ഹൈലൈറ്റാണ്.

ടൂവീലർ വിപണിയിലെ ഇവി വിപ്ലവത്തിന് തുടക്കം കുറിച്ച ഏഥർ എനർജി തുടക്കകാലം തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ ഉത്പാദനത്തിലും നവീകരണത്തിലും കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. 023 ജനുവരിയില്‍ കമ്പനി തങ്ങളുടെ ഉത്പാദനം ഒരു ലക്ഷം യൂണിറ്റ് പിന്നിട്ട് പുതിയ നാഴികക്കല്ലും കമ്പനി താണ്ടിയിരുന്നു. 35 മാസമെടുത്താണ് ഇവി ബ്രാൻഡ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കാലത്തിനൊത്ത പരിഷ്ക്കാരങ്ങൾ അടിക്കടി കൊണ്ടുവരാനും കമ്പനിക്ക് ഒരുമടിയുമില്ലാത്തതിനാൽ ഓല, ബജാജ്, ടിവിഎസ് എന്നീ വമ്പൻമാർക്ക് മുന്നിൽ ഏഥറിന്റെ സ്ഥാനം ഒന്നു വേറെ തന്നെയാണ് എന്നു വേണം പറയാൻ. കൂടാതെ ഒരു കുറ്റവും കുറവും കേൾപ്പിക്കാനും ഏഥർ ഇതുവരെ ഇടയാക്കിയിട്ടില്ല.

More from DriveSpark

Article Published On: Wednesday, February 8, 2023, 14:40 [IST]
English summary
Ather energy introduced new offers for corporate employees you can save upto rs 16259
കൂടുതല്‍... #ഏഥർ എനർജി #ather energy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X