പിള്ളേരേ ഇനി നിങ്ങൾക്കും ബൈക്കോടിക്കാം, കിഡ്‌സ് റേസ് ബൈക്കിന്റെ വില കേട്ട് ഞെട്ടിയേക്കരുത്

അൽപം തിരിച്ചറിവാകുമ്പോഴേക്കും മനുഷ്യരിൽ ഏറ്റവും കൂടുതൽ തോന്നുന്ന ആഗ്രഹങ്ങളിൽ ഒന്നാണ് ഒരു ബൈക്ക് ഓടിക്കണം എന്നുള്ളത്. പക്ഷേ 18 വയസാവാതെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുമാവില്ല. എന്നാൽ പ്രായപൂർത്തിയാവുന്നതിനു മുമ്പേ വണ്ടിയോടിക്കുന്ന വിരുതൻമാരൊക്കെയുണ്ട്. ഇത്തരക്കാരെ തേടി എംവിഡി നടക്കുന്നുള്ളതിനാൽ മാതാപിതാക്കളിൽ പലരും ഇപ്പോൾ ഈയൊരു കാര്യത്തെ തടുക്കാറുമുണ്ട്.

വിദേശ രാജ്യങ്ങളിലൊക്കെ ചെറിയ റേസിംഗ് ബൈക്കിലെല്ലാം കുട്ടികൾ വരെ ചെത്തുന്ന വീഡിയോയെല്ലാം ഇന്റർനെറ്റ് ലോകത്ത് നാം കണ്ടിട്ടുണ്ടാവും. ഇന്ത്യയിൽ ഇത്തരം വാഹനങ്ങളൊന്നും ലഭ്യമല്ലേയെന്ന സംശയവും മനസിൽ കടന്നുകൂടാറുമുണ്ട്. എന്നാൽ ദേ ഇപ്പോൾ ഇക്കാര്യവും നമ്മുടെ രാജ്യത്ത് യാഥാർഥ്യമായിരിക്കുകയാണ്. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ റേസ് ബൈക്ക് ഇന്ത്യയിൽ അവതരിച്ചിരിക്കുകയാണ്.

Atom GP1 Kids Race Bike

കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആറ്റം GP1 എന്നറിയപ്പെടുന്ന റേസ് ബൈക്കിന് 2.75 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 10-17 വയസിനിടയിൽ പ്രായമുള്ള ബഡ്ഡിംഗ് റേസർമാരെ ലക്ഷ്യം വച്ചുള്ള മോട്ടോർസൈക്കിളിന്റെ വിലയ്ക്കൊപ്പം ജിഎസ്‌ടിയുടെ തുകയും ചേർക്കേണ്ടതായി വരും. 28 ശതമാനം ജിഎസ്ടി കൂടി ചേർത്താൽ ഏകദേശം 3.52 ലക്ഷം രൂപ വരെ വില വരും.

മിനി ജിപി മോട്ടോർസൈക്കിൾ കിറ്റായി സ്വന്തമായി ഒരു സെഗ്‌മെന്റ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് കോയമ്പത്തൂർ ആസ്ഥാനമായുള്ള സിആർഎ മോട്ടോർസ്‌പോർട്‌സ് ആറ്റം GP1 പുറത്തിറക്കിയിരിക്കുന്നത്. വലിയ ബൈക്കുകൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുമ്പ് റൈഡർമാരെ പവർ, ട്രാക്ക് എന്നിവയുമായി കൂടുതൽ പരിചയപ്പെടാൻ ഇത് സഹായിക്കും. എന്നാൽ കുട്ടികൾക്കായുള്ള ഈ റേസിംഗ് ബൈക്ക് നിരത്തിലിറക്കാൻ നിയമപരമല്ല.

പകരം ട്രാക്കുകളിൽ മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. മൂന്ന് വർഷം കൊണ്ടാണ് ആറ്റം GP1 വികസിപ്പിച്ചെടുത്തത്. ആദ്യത്തെ പ്രോട്ടോടൈപ്പ് 2020-ൽ കമ്പനി പൂർത്തിയാക്കിയിരുന്നു. കാരി മോട്ടോർ സ്പീഡ് വേ, മദ്രാസ് മോട്ടോർ റേസ് ട്രാക്ക് (MMRT), ഹൈദരാബാദിലെ ചിക്കെയ്ൻ സർക്യൂട്ട്, യുഎഇയിലെ കാരി ടൗൺ, മെക്കോ കാർട്ടോപ്പിയ തുടങ്ങി രാജ്യത്തുടനീളമുള്ള നിരവധി ട്രാക്കുകളിൽ പ്രോട്ടോടൈപ്പുകൾ പരീക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

ആറ്റം GP1 159.3 സിസി സിംഗിൾ-സിലിണ്ടർ, ടു-വാൽവ്, കാർബ്യൂറേറ്റഡ് എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. 8,000 rpm-ൽ 15 bhp പവറും 7,000 rpm-ൽ 13.85 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഈ കുട്ടി റേസിംഗ് ബൈക്കിനാവും. 5-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് പരമാവധി 105 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവും.

കസ്റ്റം ബിൽറ്റ് ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന കിഡ്‌സ് മോട്ടോർസൈക്കിളിന്റെ സസ്പെൻഷാനായി അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്കുമാണ് കമ്പനി നൽകിയിരിക്കുന്നത്. ഇനി ബ്രേക്കിംഗിലേക്ക് വന്നാൽ ആറ്റം GP1 റേസിംഗ് ബൈക്കിന്റെ മുൻവശത്ത് സിംഗിൾ ഡിസ്‌ക് ബ്രേക്കും പിന്നിൽ പെറ്റൽ ഡിസ്‌ക്കുമാണ് ഇടംപിടിച്ചിരിക്കുന്നത്.

റേസ് കോമ്പൗണ്ട് ടിവിഎസ് റെമോറ ടയറുകൾക്കൊപ്പം എൻടോർക്ക് സ്‌കൂട്ടറിൽ നിന്നും കടമെടുത്ത 12 ഇഞ്ച് അലോയ് വീലുകളാണ് കുഞ്ഞൻ റേസ് ബൈക്കിന്റെ മറ്റൊരു ഹൈലൈറ്റ്. ഡിസൈനിന്റെ കാര്യം പറഞ്ഞാൽ ആറ്റം GP1 ഒരു V4 എഞ്ചിനുള്ള ഇറ്റാലിയൻ റേസിംഗ് ബൈക്കുകളെ ഓർമിപ്പിക്കും വിധമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എസ്എസ് റേസ് എക്‌സ്‌ഹോസ്റ്റോടുകൂടിയ ഫൈബർ ഗ്ലാസ് ബോഡി ഷെല്ലാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

ആറ്റം GP1 മോട്ടോർസൈക്കിൾ കിറ്റുകൾ പരിശീലനത്തിനും റേസിംഗ് ആവശ്യങ്ങൾക്കും ഉപയോഗിക്കാം. കോയമ്പത്തൂരിൽ സിആർഎ മോട്ടോർസ്‌പോർട്‌സ് സൗകര്യത്തിലാണ് ബൈക്കുകൾ നിർമിക്കുന്നത്. കമ്പനിക്ക് പ്രതിവർഷം 250 യൂണിറ്റ് പ്രാരംഭ നിർമാണ ശേഷിയുണ്ട്. സംഭവം ക്ലിക്കായാൽ ഭാവിയിൽ ഉത്പാദന ശേഷി വർധിപ്പിക്കാനുള്ള പദ്ധതികളും സിആർഎ മോട്ടോർസ്‌പോർട്‌സിനുണ്ട്.

ഇതേ വിലയ്ക്ക് സമാനമായ നിരവധി മിനി റേസിംഗ് ബൈക്കുകൾക്ക് വിദേശത്ത് ലഭ്യമാണെങ്കിലും, ഇറക്കുമതി തീരുവയും ജിഎസ്‌ടിയും കണക്കാക്കുമ്പോൾ വില ഏകദേശം 9 ലക്ഷം രൂപ വരെ വരും. ആയതിനാൽ ഇന്ത്യയിൽ ജിഎസ്‌ടി ഉൾപ്പടെ 3.52 ലക്ഷം രൂപ വരെ വില വരുമെങ്കിലും ഇറക്കുമതി ചെയ്യുന്നതുമായി കണക്കക്കുമ്പോൾ ഏറെ സ്വീകാര്യമായ കാര്യമാണ് മിനി റേസിംഗ് ബൈക്കിന്റെ അവതരണം.

More from DriveSpark

Article Published On: Wednesday, July 19, 2023, 18:59 [IST]
English summary
Atom gp1 kids race bike launched in india price engine specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X