Ampere Primus ഇ-സ്‌കൂട്ടർ ഉൾപ്പടെ എത്തിയത് കിടിലൻ മോഡലുകൾ, എക്സ്പോയിൽ തിളങ്ങി ഗ്രീവ്സ് ഇലക്ട്രിക്
നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ നിരവധി മോഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് ശ്രദ്ധനേടി ആമ്പിയർ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ നിർമാതാക്കളായ ഗ്രീവ്സ് ഇലക്ട്രിക്. രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റി സെഗ്‌മെന്റിൽ ബ്രാൻഡിനെ ശക്തവും സമർപ്പിതവുമായ സാന്നിധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി തങ്ങളുടെ ബ്രാൻഡ് ഐഡന്റിറ്റി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.
പുതിയ ഐഡിന്റിറ്റി അവതരിപ്പിക്കുന്നതിനു പുറമേ കമ്പനി ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുകയും ചെയ്‌തിട്ടുണ്ട്. അതോടൊപ്പം NXG, NXU എന്നിങ്ങനെ രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകളുമാണ് കമ്പനി എക്സ്പോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ വ്യത്യസ്‌ത തരം ഇലക്ട്രിക് സ്‌കൂട്ടറുകളെ കമ്പനി ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. ആധുനിക ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള അതിവേഗ B2C ഇ-സ്‌കൂട്ടറാണ് ആമ്പിയർ പ്രൈമസ്. ഫേസ് 1, AIS 156 കംപ്ലയിന്റ് ആയ സ്മാർട്ട് BMS ഉള്ള 3 Kwh LFP ബാറ്ററി സാങ്കേതികവിദ്യയാണ് ഇലക്ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നത്.

സ്കൂട്ടറിന് 77 കിലോമീറ്റർ വേഗതയാണ് ഉള്ളതെന്നും കമ്പനി അവകാശപ്പെടുന്നു. അഞ്ച് സെക്കൻഡിനുള്ളിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ആമ്പിയർ പ്രൈമസിന്റെ നീളമേറിയ ലെഗ്റൂം, വിശാലമായ സീറ്റുകൾ, മികച്ച ഡ്രൈവബിലിറ്റി എന്നിവ ഇവിയുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ട്. ആമ്പിയർ പ്രൈമസിന് 4 kW മിഡ്-മൗണ്ട് മോട്ടോറിന്റെ കാര്യക്ഷമമായ ഉയർന്ന ടോർക്ക് ലഭിക്കുന്നു. അതേസമയം ഒറ്റ ചാർജിംഗിൽ 100 കിലോമീറ്ററിലധികം റേഞ്ചും ഇതിന് പുറത്തെടുക്കാൻ കഴിയും.
ഇക്കോ, സിറ്റി, പവർ, റിവേഴ്സ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് ആമ്പിയർ പ്രൈമസ് സ്കൂട്ടറിന് ലഭിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ സൗകര്യത്തിനായി ഫോൺ ആപ്പിനൊപ്പം ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നാവിഗേഷനും പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നുണ്ട്. ഹിമാലയൻ വൈറ്റ്, റോയൽ ഓറഞ്ച്, ഹാവ്‌ലോക്ക് ബ്ലൂ, ബക്ക് ബ്ലാക്ക് എന്നിങ്ങനെ നാല് മെറ്റാലിക് മാറ്റ് കളർ ഓപ്ഷനുകളിൽ ഇവി സ്വന്തമാക്കാനാവും. കൂടാതെ ബോഡി പാനലുകൾ ഡ്യുവൽ ടോണിലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നതിനാൽ വാഹനം കൂടുതൽ ആകർഷകവുമാണ്.

ആമ്പിയറിന്റെ മുൻനിര ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും പ്രൈമസ്. കൂടാതെ ബ്രാൻഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് 999 രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്. 2023 കലണ്ടർ വർഷത്തിന്റെ ആദ്യ പാദത്തിൽ ആമ്പിയർ പ്രൈമസ് ഇലക്ട്രിക് സ്കൂട്ടറിന്റെ വില അനാവരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏകദേശം 4 മുതൽ 5 മണിക്കൂർ വരെ ബാറ്ററി ഫ്ലാറ്റിൽ നിന്ന് ഫുൾ ആയി ചാർജ് ചെയ്യാൻ കഴിയും. IoT കണക്റ്റിവിറ്റി ലഭിക്കുന്ന ഒരു കൺസെപ്റ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ് ആമ്പിയർ NXG. അതേസമയം ഗിഗ് ഇക്കോണമിക്കായി ഒന്നിലധികം വാണിജ്യ ആപ്ലിക്കേഷനുകൾക്കായി B2B സെഗ്‌മെന്റിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മറ്റൊരു കണക്റ്റഡ് സ്‌കൂട്ടറാണ് ആമ്പിയർ NXU.
പുതിയ NXG, NXU ഇ-സ്കൂട്ടർ കൺസെപ്റ്റുകൾ ഒരു പുതിയ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിക്കുന്നത്. കൂടാതെ മുകളിൽ പറഞ്ഞ പ്രൈമസിന്റെ അതേ മിഡ്-മൗണ്ടഡ് മോട്ടോറാണ് ഈ മോഡലുകളിലും ഇടംപിടിച്ചിരിക്കുന്നത്. NXG സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങുന്നവർക്കും ലഭ്യമാകും. നിലവിലുള്ള കമ്പനിയുടെ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രീവ്‌സിന്റെ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയിൽ നിന്നുള്ള കൂടുതൽ പ്രീമിയം ഓഫറായിരിക്കും ഇത്. മികച്ച ബോഡി വർക്കിനൊപ്പം ഫ്ലഷ് ഫുട്‌പെഗുകൾ, ഓൾ-എൽഇഡി ലൈറ്റിംഗ്, ഒരു ടിഎഫ്‌ടി ഡാഷ്, ഫാസ്റ്റ് ചാർജിംഗ് എന്നിവ പോലുള്ള ഘടകങ്ങളുള്ള ആംമ്പിയറിന്റെ സ്വന്തം ഉൽപ്പന്നങ്ങളേക്കാൾ തികച്ചും പുതുമയാർന്ന മോഡലാണിത്.

ഈ വർഷത്തിന്റെ ആദ്യ പകുതിയോടെ NXG പുറത്തിറക്കുമെന്ന് ആമ്പിയർ അവകാശപ്പെടുന്നു. ആമ്പിയർ ഇവിയുടെ പ്രീമിയം പൊസിഷനിംഗ് കണക്കിലെടുക്കുമ്പോൾ അതിന്റെ വില ഒരു ലക്ഷം രൂപയിൽ വരെ എക്സ്ഷോറും വില എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമ്പിയർ NXU, NXG-യുടെ അതേ പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമാണ്. B2B, ലാസ്റ്റ്-മൈൽ ഡെലിവറികൾ എന്നിവയെ ലക്ഷ്യം വച്ചുള്ളതാണ്. കൂടാതെ ഒരു വലിയ ടോപ്പ് ബോക്‌സിന്റെയും സൈഡ് പാനിയറിന്റെയും രൂപത്തിൽ ഒരു ലഗേജ് സിസ്റ്റം അവതരിപ്പിക്കുന്നു.
NXU ഇവിയുടെ പേലോഡ് കപ്പാസിറ്റി 200 കി.മീ. ആണ്. ആമ്പിയർ NXU ഇലക്ട്രിക് സ്‌കൂട്ടറിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ബീഫിയർ ഫ്രണ്ട് ഫോർക്ക്, ചങ്കിയർ ടയറുകൾ എന്നിവയ്‌ക്കൊപ്പം പുതുക്കിയ ഫ്രണ്ട് ഏപ്രോണും ലഭിക്കും. യാത്രക്കാർക്കും കാർഗോ മൊബിലിറ്റിക്കുമായി ഗ്രീവ്സ് ഇലക്ട്രിക് മൂന്ന് ഇലക്ട്രിക് ത്രീ വീലറുകളും 2023 ഓട്ടോ എക്സ്പോയിൽ പുറത്തിറക്കിയിട്ടുണ്ട്. ഗ്രീവ്സ് ELP, ഗ്രീവ്സ് ELC, ഗ്രീവ്സ് എയ്‌റോ വിഷൻ എന്നിവയാണ് കമ്പനി പരിപാടിയിൽ അവതരിപ്പിച്ചിരിക്കുന്ന മൂന്ന് ഇലക്ട്രിക് ത്രീ വീലർ മോഡലുകൾ.
പെർഫോമൻസും കാര്യക്ഷമതയും ഉൾക്കൊള്ളുന്ന ഫ്യൂച്ചറിസ്റ്റിക് കാർഗോ കൺസെപ്റ്റാണ് ഗ്രീവ്സ് എയ്‌റോ വിഷൻ. പുതിയ ആറ് ഇലക്ട്രിക് ടൂ, ത്രീ-വീലറുകളുള്ള GEMPL ശ്രേണിയുടെ മുഴുവൻ സ്പെക്‌ട്രം അനാവരണം ചെയ്യുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ (GEMPL) സിഇഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സഞ്ജയ് ബെൽ പറഞ്ഞു. സുസ്ഥിര മൊബിലിറ്റിയിലേക്കുള്ള കടന്നുകയറ്റം മുതൽ, ഗ്രീവ്സ് ഇന്ത്യയിൽ ഇവി ഇക്കോസിസ്റ്റം വർധിപ്പിക്കുന്നതിനായി 1500 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് കമ്പനി നടത്തിയിരിക്കുന്നത്.


Click it and Unblock the Notifications








