പ്രീമിയം ബൈക്കുകളേ ഇതിലേ ഇതിലേ... പൊലിമയേകി MBP ഇറ്റാലിയൻ ബ്രാൻഡിന്റെ അരങ്ങേറ്റം

2023 ഓട്ടോ എക്സ്പോയുടെ രണ്ടാം ദിനം ഇരുചക്ര വാഹന വിഭാഗത്തിന് പൊലിമയേകി ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ മോട്ടോ ബൊളോന്യ പാസിയോണിയുടെ (MBP) അരങ്ങേറ്റം. ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഈ വിദേശ കമ്പനിയെയും ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് വ്യത്യസ്ത നിര്‍മാതാക്കളിലൂടെ 26 വ്യത്യസ്ത ബൈക്കുകളാണ് ആദിശ്വര്‍ ഇന്ത്യക്ക് സമ്മാനിച്ചിരിക്കുന്നത്.

അങ്ങനെ ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബ്രാൻഡായി മാറുന്നു. 500 സിസി മുതൽ 1000 സിസി വരെയുള്ള സെഗ്‌മെന്റിൽ MBP M502N, MBP C1002V എന്നീ രണ്ട് ബൈക്കുകളാണ് കമ്പനി ഇപ്പോൾ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇത് ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള രാജ്യത്തെ ആദ്യ മോട്ടോർസൈക്കിളുകളായിരിക്കും.

പ്രീമിയം ബൈക്കുകളേ ഇതിലേ ഇതിലേ... പൊലിമയേകി MBP ഇറ്റാലിയൻ ബ്രാൻഡിന്റെ അരങ്ങേറ്റം

ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതിലെ MBP M502N മിഡ്-ഡിസ്‌പ്ലേസ്‌മെന്റ് സ്ട്രീറ്റ് നേക്കഡ് ബൈക്ക് അതിന്റെ ഇറ്റാലിയൻ ഡിസൈൻ ഭാഷ ഉപയോഗിച്ച് എല്ലാത്തരം റൈഡർമാരെയും ആകർഷിക്കാൻ തക്കവിധമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്ലീക്ക് ബോഡി പാനലുകൾ, എയറോഡൈനാമിക് സ്റ്റാൻസ്, ആംഗുലാർ ഫ്യുവൽ ടാങ്ക്, അതുപോലെ പിൻ എയർ വെന്റുകൾ. ബൈക്കിന്റെ എക്‌സ്‌പോസ്‌ഡ് എൽഇഡി ഹെഡ്‌ലൈറ്റ് പോഡുകൾ ഇലുമിനേറ്റഡ്-സെൻസിറ്റീവ് ആണെന്ന് കമ്പനി പറയുന്നു.

ഇത് വാഹനം പോവുന്ന ചുറ്റുപാടുകൾക്കനുസരിച്ച് ഓണാക്കാനും ഓഫാക്കാനും സഹായിക്കുന്ന ഒന്നാണ്. MBP-യിൽ നിന്നുള്ള രണ്ട് ബൈക്കുകളിലും ജിയോലൊക്കേഷൻ പൊസിഷനിംഗ് സിസ്റ്റവും (ജിപിഎസ്) സെല്ലുലാർ കണക്ഷനും ഉള്ള ഐഒടി സാങ്കേതികവിദ്യയും സംയോജിപ്പിച്ചിരിക്കുന്നുവെന്ന കാര്യവും എടുത്തുപറയേണ്ട ഒന്നാണ്. എട്ട് വാൽവുകളും ബോഷ് ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ (EFI) സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ച 486 സിസി ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം.

പ്രീമിയം ബൈക്കുകളേ ഇതിലേ ഇതിലേ... പൊലിമയേകി MBP ഇറ്റാലിയൻ ബ്രാൻഡിന്റെ അരങ്ങേറ്റം

ഈ എഞ്ചിൻ 8,500 rpm-ൽ 50.95 bhp പവറും 6,750 rpm-ൽ 45 Nm torque ഉം വരെ ഉത്പാദിപ്പിക്കാനും പ്രാപ്‌തമാണ്. 4.2 ഇഞ്ച് ഫുൾ കളർ TFT സ്‌ക്രീൻ ഉൾപ്പെടെ നിരവധി സാങ്കേതിക മുന്നേറ്റങ്ങളോടെയാണ് സ്ട്രീറ്റ് നേക്കഡ് ബൈക്ക് വരുന്നത്. അത് റൈഡർക്ക് എല്ലാ വിവരങ്ങളും ഒറ്റനോട്ടത്തിൽ കാണാൻ സാധ്യമാക്കും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. MBP അവതരിപ്പിച്ചിരിക്കുന്ന ആധുനിക ക്രൂയിസർ C1002V ആണ്.

ഒരു ആധുനിക റൈഡർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോഡലും ആരാധകരെ ആകർഷിക്കാൻ പ്രാപ്‌തമാണ്. കൂടാതെ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണെന്ന ഘടകവും ശ്രദ്ധേയമാണ്. ഇതിന് 7,600 rpm-ൽ 93.87 bhp പവറും 6,500 rpm-ൽ 102 Nm torque ഉം വരെ വികസിപ്പിക്കാൻ വരെ ശേഷിയുള്ള 997 സിസി, ലിക്വിഡ്-കൂൾഡ്, ഫോർ-സ്ട്രോക്ക്, 80-ഡിഗ്രി ഇരട്ട എഞ്ചിനാണ് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പ്രീമിയം ബൈക്കുകളേ ഇതിലേ ഇതിലേ... പൊലിമയേകി MBP ഇറ്റാലിയൻ ബ്രാൻഡിന്റെ അരങ്ങേറ്റം

എളുപ്പത്തിൽ വായിക്കാനാകുന്ന തരത്തിൽ തന്നെ സെറ്റു ചെയ്‌തിരിക്കുന്ന ഫുൾ കളർ അഞ്ച് ഇഞ്ച് TFT ഡിജിറ്റൽ ഡിസ്‌പ്ലേയാണ് ബൈക്കിന് ലഭിക്കുന്നത്. KYB അപ്‌സൈഡ് ഡൗൺ ടെലിസ്‌കോപ്പിക് ഫോർക്കും KYB പ്രോലിങ്ക് റിയർ ഷോക്കും അടങ്ങുന്ന ഒരു പ്ലഷ് സസ്പെൻഷൻ പാക്കേജാണ് ഇതിന് ലഭിക്കുന്നത്. പാസഞ്ചർ സീറ്റ് റൈഡർക്ക് ഒരു ബാക്ക്‌റെസ്റ്റായി ഇരട്ടിയാക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ശ്രദ്ധേയം. കൂടാതെ ഫുട്‌റെസ്റ്റുകൾ ക്ലാസിക്, റിലാക്‌സ്ഡ് ക്രൂയിസർ പോസ്‌ചറിനായി സ്ഥാപിച്ചിരിക്കുന്നു.

MBP-യുടെ ആസ്ഥാനം ഇറ്റലിയിലെ ബൊലോന്യയിലാണ്. അതേസമയം അതിന്റെ ഉൽപ്പന്ന ശ്രേണിയിൽ 125 സിസി ബൈക്കുകൾ മുതൽ മാക്സി സ്കൂട്ടറുകൾ വരെയും അതുകൂടാതെ അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ, സ്ട്രീറ്റ് നേക്കഡ് വരെയുള്ള ബൈക്കുകൾ എന്നിവയും എല്ലാം ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലെ ബ്രാൻഡിന്റെ നിരയിലെ മോഡലുകൾ ബെനലി-കീവേ ഡീലർഷിപ്പുകൾ വഴിയാണ് വിൽക്കുന്നത്.

More from DriveSpark

Article Published On: Thursday, January 12, 2023, 21:32 [IST]
English summary
Auto expo 2023 italian motorcycle brand mbp debuted in india with m502n and c1002v bikes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X