360-ഡിഗ്രി ക്യാമറയുള്ള ഇലക്‌ട്രിക് സ്‌കൂട്ടറോ? പുതുമകളുമായി LML Star ഇവി അവതരിപ്പിച്ചു

ഇന്ത്യൻ വിപണിയിലെ ഐതിഹാസിക സ്‌കൂട്ടർ ബ്രാൻഡുകളിൽ ഒന്നായിരുന്ന LML ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലേക്ക് തിരികെയെത്തുകയാണ്. ഇത്തവണ ഇലക്‌ട്ര് രംഗത്തേത്ത് ചുവടുവെക്കുന്ന കമ്പനി 2023 ഓട്ടോ എക്സ്പോയിൽ തങ്ങളുടെ സ്റ്റാർ ഇവിയെ പുറത്തിറക്കിയിരിക്കുകയാണ്. രാജ്യത്തേക്ക് തിരിച്ചുവരനിന് ഒരുങ്ങുകയാണെന്ന് ബ്രാൻഡ് പോയ വർഷമാണ് പ്രഖ്യാപിക്കുന്നത്.

ഇത്തവണ ഒരു ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവായാണ് LML കടന്നു വരുന്നത് എന്നതാണ് ശ്രദ്ധേയം. ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനമാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ സ്റ്റാർ പ്രദർശിപ്പിച്ചിരിക്കുന്നത്. ബ്രാൻഡ് അതിന്റെ പുതിയ ഇവിക്കായുള്ള ബുക്കിംഗും ഇന്ത്യയിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും മേളയിൽ പ്രഖ്യാപിച്ചു. കമ്പനിയുടെ നിരയിലേക്ക് വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ആദ്യത്തെ മോഡലാണ് സ്റ്റാർ.

360-ഡിഗ്രി ക്യാമറയുള്ള ഇലക്‌ട്രിക് സ്‌കൂട്ടറോ? പുതുമകളുമായി LML Star ഇവി അവതരിപ്പിച്ചു

LML-ന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് സ്റ്റാർ ബുക്ക് ചെയ്യാം. ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈൻ തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. തികച്ചും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായാണ് വാഹനം വരുന്നത്. ബോഡിയിൽ റെഡ് ആക്സന്റുകളോടൊപ്പം കറുപ്പും വെളുപ്പും ചേർന്ന ഒരു ഡ്യുവൽ-ടോൺ കളർ ഓപ്ഷനാണ് ഇവിക്ക് സമ്മാനിച്ചിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾക്കൊപ്പം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും സ്‌കൂട്ടറിന് ലഭിക്കുന്നു. 360 ഡിഗ്രി ക്യാമറ, ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, എൽഇഡി ലൈറ്റിംഗ് എന്നിവയും സ്‌കൂട്ടറിൽ ഉണ്ടാകുമെന്നത് രസകരമാണ്.

ഇലക്ട്രിക് ടൂ-വീലറിന് ഒരു ഇന്ററാക്ടീവ് ഡിസ്‌പ്ലേയും LML ഒരുക്കിയിട്ടുണ്ട്. അത് കസ്റ്റമൈസ് ചെയ്യാവുന്നതും ഉപഭോക്താവിന്റെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് പരിഷ്‌ക്കരിക്കാവുന്ന ടെക്‌സ്‌റ്റ് പ്രദർശിപ്പിക്കുന്ന യൂണിറ്റുമാണ്. മറ്റ് സവിശേഷതകളിൽ ആംബിയന്റ് ലൈറ്റിംഗ്, ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ, ബാക്ക്‌ലൈറ്റുകൾ, കണക്റ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും ഉൾപ്പെടുന്നു. ഇങ്ങനെ പുതുമയും സാങ്കേതികവിദ്യയും സ്റ്റൈലും സമന്വയിപ്പിച്ചിട്ടുള്ള ട്രെൻഡി ഡിസൈനിലാണ് LML സ്റ്റാർ ഒരുങ്ങിയിരിക്കുന്നത്.

360-ഡിഗ്രി ക്യാമറയുള്ള ഇലക്‌ട്രിക് സ്‌കൂട്ടറോ? പുതുമകളുമായി LML Star ഇവി അവതരിപ്പിച്ചു

LML ഇവിയുടെ കാലാതീതമായ രൂപകൽപ്പനയും മികച്ച സവിശേഷതകളും ജനങ്ങൾ ഏറ്റെടുത്താൽ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് കമ്പനിക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കാനാവും. സ്റ്റാർ മോഡലിനെ ഇന്ത്യൻ വിപണിയിൽ മാത്രമല്ല, യൂറോപ്പ്, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത വിപണികളിലേക്കും വ്യാപകമായി കയറ്റുമതി ചെയ്യാനാണ് ബ്രാൻഡ് ഉദ്ദേശിച്ചിരിക്കുന്നത്. എബിഎസ്, റിവേഴ്‌സ് പാർക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് എൽഎംഎൽ സ്റ്റാറിൽ നിലവിലുള്ള സുരക്ഷാ ഫീച്ചറുകൾ.

ഇലക്‌ട്രിക് സ്‌കൂട്ടറിന് ശക്തമായ മോട്ടോറിന്റെയും ബാറ്ററിയുടെയും സംയോജനമാണ് ലഭിക്കുന്നതെന്നും LML ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിലൂടെ സുഗമവും സുഖപ്രദവുമായ യാത്രയാണ് ബ്രാൻഡ് നൽകുന്നത്. ഫുട്‌ബോർഡിൽ സ്ഥാപിച്ചിട്ടുള്ള നീക്കം ചെയ്യാവുന്ന ബാറ്ററി കാരണം സ്‌കൂട്ടർ മികച്ച ഗുരുത്വാകർഷണ കേന്ദ്രം വാഗ്ദാനം ചെയ്യുകയും മികച്ച ഇൻ-ക്ലാസ് ബൂട്ട് സ്‌പേസ് ലഭിക്കുകയും ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രത്യേകതകളിൽ ഒന്ന്.

360-ഡിഗ്രി ക്യാമറയുള്ള ഇലക്‌ട്രിക് സ്‌കൂട്ടറോ? പുതുമകളുമായി LML Star ഇവി അവതരിപ്പിച്ചു

ഈ വർഷം ആദ്യം ഇരുചക്ര വാഹന നിർമാതാക്കളായ സൈറ ഇലക്ട്രിക് ഓട്ടോയുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. 2025 അവസാനത്തോടെ പൂർണമായും ഒരു മെയ്ക്ക് ഇൻ ഇന്ത്യ കമ്പനിയായി മാറുക എന്നതാണ് LML-ന്റെ ലക്ഷ്യം.LML സ്റ്റാർ നമ്മുടെ പൈതൃകത്തിന്റെ മുഖമുദ്രയാണ്. അത് തലമുറകളിലൂടെ ജീവിതത്തെ സ്പർശിക്കുന്നത് തുടരുമെന്ന് ഉറപ്പാക്കുന്നു. പ്രധാന സവിശേഷതകളിൽ വിട്ടുവീഴ്ച്ച ചെയ്യാതെ ഉപഭോക്താവിന്റെ ജീവിതശൈലിയിലേക്ക് ഇത് ഒരു ഫാഷൻ പ്രസ്താവനയായി പുനർനിർമിച്ചിരിക്കുന്നുവെന്നാണ് LML ഇവി ബ്രാൻഡിന്റെ എംഡിയും സിഇഒയുമായ യോഗേഷ് ഭാട്ടിയ പറയുന്നത്.

മൂന്ന് ഇരുചക്രവാഹന മോഡലുകളും ആഗോള ഇലക്ട്രിക് വാഹന വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സമഗ്രമായി പരീക്ഷിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഐതിഹാസിക ബ്രാൻഡുകൾ വരെ ഇപ്പോൾ ഇവി നിർമാണത്തിലേക്ക് കടക്കുകയാണ്. വിപണിയിലെ മുൻനിര ബ്രാൻഡുകളോട് മത്സരിക്കാൻ പുതു തലമുറ കമ്പനികളും മത്സരിക്കുകയാണ്.

More from DriveSpark

Article Published On: Thursday, January 12, 2023, 15:16 [IST]
English summary
Auto expo 2023 lml star electric scooter unveiled with 360 degree camera and more features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X